തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന ‘കാന്താര ചാപ്റ്റർ 1’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.
ഇതിനു പിന്നാലെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസ്റ്ററാണ് ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. കാന്താര കാണണമെങ്കിൽ മൂന്ന് വിശുദ്ധ കാര്യങ്ങൾ പ്രേക്ഷകർ പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റർ.മദ്യപിക്കരുത്, പുക വലിക്കരുത്, മാംസാഹാരം കഴിക്കരുത് എന്നിവയാണ് ആ വിശുദ്ധ കാര്യങ്ങൾ. ഇതിൽ പങ്കെടുക്കുന്നതിനായി ഗൂഗിൾ ഫോം പൂരിപ്പിക്കുക. എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിക്കപ്പെട്ടത്.
കാന്താര ടീം പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്റർ എന്ന നിലയിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി. പോസ്റ്റർ കണ്ടപ്പോൾ താൻ ഞെട്ടി പോയെന്നാണ് താരം പറയുന്നത്.താൻ അക്കാര്യം പ്രൊഡക്ഷൻസുമായി ക്രോസ്സ് ചെക്ക് ചെയ്‌തെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.പ്രശസ്തി നേടാനായി ആരോ വ്യാജമായി നിർമ്മിച്ച പോസ്റ്റർ ആണതെന്നും അതിന് പ്രതികരിക്കേണ്ടതില്ലെന്നും തങ്ങൾ കരുതുന്നുവെന്നും കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ ഋഷഭ് ഷെട്ടി പറഞ്ഞു.
‘കാന്താര കാണണമെങ്കിൽ മാംസം കഴിക്കരുത്, പുക വലിക്കരുത്, മദ്യപിക്കരുത്’; സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്ററിനെ കുറിച്ച് ഋഷഭ് ഷെട്ടി
‘വിഷം തുപ്പുന്ന നാവ് പിഴുതെടുക്കണം’; കെ എം ഷാജഹാന്റെ വീടിനുമുന്നിൽ പോസ്റ്റര്‍
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണത്തിന് പിന്നാലെ യൂട്യൂബര്‍ കെ എം ഷാജഹാന് എതിരെ പോസ്റ്റർ.
സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപനക്കാരനാണ് കെ എം ഷാജഹാനെന്നും വിഷം തുപ്പുന്ന അദ്ദേഹത്തിന്റെ നാവ് പിഴുതെറിയണമെന്നുമാണ് പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീടിന് സമീപമാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. സാമൂഹ്യ വിപത്താണ് ഷാജഹാനെന്നും രൂക്ഷ വിമർശനമുണ്ട്. ചെറുവയ്ക്കൽ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്ളക്സും പതിച്ചിരിക്കുന്നത്.
ഗൂഗിള്‍ ക്രോമിനെ അടിമുടി മാറ്റാൻ ജെമിനി എഐ
ഇന്ന് ദശലക്ഷക്കണക്കിന് ആളുകൾ വിവരങ്ങൾ തിരയാനും, ഷോപ്പുചെയ്യാനും, വീഡിയോകൾ കാണാനും ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നു. ഇപ്പോൾ കമ്പനി ക്രോമിനെ കൂടുതൽ മികച്ചതാക്കാൻ ഒരുങ്ങുകയാണ്. അതായത് ഗൂഗിൾ ജെമിനി എഐ ക്രോമിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. സമീപകാലത്ത് ക്രോം ബ്രൗസറിൽ വന്ന ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റുകളിൽ ഒന്നാണിത്.
ഓപ്പൺഎഐ, ആന്ത്രോപിക്, പെർപ്ലെക്സിറ്റി തുടങ്ങിയ എതിരാളികൾക്കെതിരെ ഗൂഗിൾ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന സമയത്താണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ കമ്പനികളെല്ലാം AI-അധിഷ്ഠിത ബ്രൗസിംഗ്ടൂളുകൾ അവതരിപ്പിക്കുന്നു.
അമേരിക്കയിലെ മാക്, വിൻഡോസ് കമ്പ്യൂട്ടറുകളിലും മൊബൈൽ ഡിവൈസുകളിലും ആയിരിക്കും ഗൂഗിള്‍ ക്രോമിലെ ജെമിനി എഐ സംയോജനം തുടക്കത്തിൽ ലഭ്യമാകുക. ക്രോമിലെ ഒരു പുതിയ ജെമിനി ബട്ടൺ ഉപയോക്താക്കളെ വെബ്‌പേജുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ സംഗ്രഹിക്കാനും ഒന്നിലധികം ടാബുകളുമായി ഒരേസമയം സംവദിക്കാനും അനുവദിക്കും. മൊബൈലിൽ ഐഒഎസിലും ആൻഡ്രോയിഡിലും ഈ സംയോജനം യൂസര്‍മാര്‍ക്ക് ലഭ്യമാകും.
ടാബുകൾ മാറാതെ തന്നെ ഉപയോക്താക്കൾക്ക് കലണ്ടർ, യൂട്യൂബ്, മാപ്‌സ് പോലുള്ള ആപ്പുകളുമായി നേരിട്ട് കണക്റ്റ് ചെയ്യാൻ ഇനി മുതല്‍ കഴിയും. കൂടാതെ ബ്രൗസിംഗ് ഹിസ്റ്ററിയോ സർഫേസ് ലിങ്കുകളോ എഐക്ക് ഭാഗികമായി ഓര്‍ത്തെടുത്ത് വീണ്ടും സെർച്ച് ചെയ്യാൻ കഴിയും. കൂടാതെ, എഐ മോഡ് സെര്‍ച്ചുകളും പേജ്-നിർദ്ദിഷ്‌ട ചോദ്യങ്ങളും പിന്തുണയ്ക്കുന്നതിനായി ക്രോമിന്‍റെ ഓമ്‌നിബാർ അപ്‌ഡേറ്റ് ചെയ്‌തുവരികയാണ്.
ക്രോമിലെ സുരക്ഷാ സവിശേഷതകളും ഗൂഗിൾ വിപുലീകരിക്കുന്നുണ്ട്. സ്‌കാമുകൾ, വ്യാജ വൈറസ് അലേർട്ടുകൾ, ഫിഷിംഗ് ശ്രമങ്ങൾ എന്നിവ കണ്ടെത്താനുള്ള ക്രോമിന്റെ കഴിവ് ജെമിനി എഐ വർധിപ്പിക്കും എന്നാണ് പ്രതീക്ഷ.
തമിഴ്നാട്ടിൽ അണ്ണാമലൈക്കെതിരെ നേതാക്കളുടെ പരാതി
തമിഴ്നാട് ബിജെപിയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് എതിരെ പടയൊരുക്കം. അണ്ണാമലൈ ഏകപക്ഷീയമായ തീരുമാനമെടുത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി.
ടിടിവി ദിനകരനെ അണ്ണാമലൈ കണ്ടതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ കണ്ടു.
മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി ഞായറാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിരുന്നു. ഇതേ സമയത്താണ് ഇപിഎസ്സിനോട് ഇടഞ്ഞ് എൻഡിഎ വിട്ടുപോയ ടിടിവി ദിനകരനെ കാണാൻ കെ അണ്ണാമലൈ എത്തിയത്.
പാർട്ടി അറിയാതെയുള്ള അണ്ണാമലൈയുടെ ഈ നീക്കത്തിൽ നൈനാർ നാഗേന്ദ്രനും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നേതാക്കളും കടുത്ത അമർഷത്തിലാണ്. കൂടിക്കാഴ്ചയിൽ ബഹുമാനം നൽകുന്നവർക്കൊപ്പം നിൽക്കാൻ അണ്ണാമലൈ ദിനകരനോട് ആവശ്യപ്പെട്ടായും റിപ്പോർട്ടുണ്ട്.
ഇപിഎസ്സിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ മുന്നണിയിലേക്ക് ഇല്ലെന്നും ടിടിവി ദിനകരൻ ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് നൈനാർ നാഗേന്ദ്രൻ ഡൽഹിയിലെത്തി ജെ പി നദ്ദയെ കണ്ടത്. അണ്ണാമലൈയുടെ ഇടപെടലുകളിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നേരത്തേ അമിത് ഷാ വിളിച്ച നേതാക്കളുടെ യോഗത്തിലും അണ്ണാമലൈ പങ്കെടുത്തിരുന്നില്ല.
നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത വാഹനങ്ങൾ വാങ്ങിയവരിൽ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരും
കൊച്ചി: 198 ആഡംബര വാഹനങ്ങളാണ് നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതെന്ന് കസ്റ്റംസ് വ്യക്തമാക്കി.
മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് നിന്ന് 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
വാഹന ഡീലര്‍മാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇതിൽ കേരളത്തിൽ എത്രയെണ്ണം ഉണ്ടെന്നടക്കമുള്ള കാര്യങ്ങളാണ് അധികൃതര്‍ പരിശോധിച്ചുവരുകയാണ്.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കരിപ്പൂർ എയർപോർട്ടിലെ കസ്റ്റംസ് ഓഫീസിലേക്ക് എത്തിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഏഴിടത്താണ് പരിശോധന നടക്കുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. നാഷണൽ ടിബി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സെന്‍ട്രൽ സിൽക്ക് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എന്നിവരാണ് വാഹനം വാങ്ങിയത്.

84,000ത്തിലേക്ക് എത്താൻ കുതിച്ച് പാഞ്ഞ് പൊന്നും വില
എന്തൊരു കുതിപ്പാണ് ഈ സ്വർണ്ണവിലയ്ക്ക്! സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവ്വാകാല റെക്കോർഡിലെത്തി. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്.
ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 83,840 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ന്യുനമർദ്ദ സ്വാധീനം; ഇനിയുള്ള ദിവസങ്ങളിൽ മഴ കൂടും
തിരുവനന്തപുരം: പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്ത് മഴയിൽ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്.
പശ്ചിമ ബംഗാൾ ഒഡിഷ ബംഗാൾ ഉൾകടലിന് മുകളിലായി നിലവിലെ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനാണ് സാധ്യത.
പിന്നാലെ രണ്ടാമത്തെ ന്യുനമർദ്ദം വ്യാഴാഴ്ചയോടെ (സെപ്റ്റംബർ 25) രൂപപ്പെട്ട് തീവ്ര ന്യുനമർദ്ദമായി സെപ്റ്റംബർ 27 ഓടെ ആന്ധ്രാ – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു.

ഓപ്പറേഷൻ നംഖോർ: നടൻ ദുൽഖർ സൽമാന്റെ ഡിഫൻഡർ പിടിച്ചെടുത്തു
കൊച്ചി: ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡർ വാഹനമാണ് സംഘം പിടിച്ചെടുത്തത്.
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് പരാതിയിലാണ് ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.
പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് എത്തിയെങ്കിലും വാഹനങ്ങളൊന്നും കാണാത്തതിനാൽ മടങ്ങിയിരുന്നു. ചില വ്യവസായികളുടെയും ഇടനിലക്കാരുടെയും വീടുകളിലും ചില വാഹന ഷോറൂമുകളിലും റെയ്ഡ് നടക്കുന്നുണ്ട്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു.
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീടുകളിൽ കസ്റ്റംസ് എത്തിയത്.
സൈബർ ആക്രമണം; ‘വിഷം തുപ്പുന്ന നാവ് പിഴുതെടുക്കണം’; യൂട്യൂബർ കെ എം ഷാജഹാനെതിരെ വീടിനു മുന്നിൽ പോസ്റ്ററുകൾ
സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് യൂട്യൂബർ കെ എം ഷാജഹാൻ പോലീസ് അന്വേഷണം നേരിടുന്നതിനിടെ, അദ്ദേഹത്തിന്റെ വീടിന് സമീപം പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്തെ ഉള്ളൂരിലുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ “ചെറുവയ്ക്കൽ ജനകീയ സമിതി” എന്ന പേരിലാണ് പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്.
പോസ്റ്ററുകളിൽ ഷാജഹാനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. “സ്ത്രീത്വത്തെ യൂട്യൂബിൽ വിറ്റു ജീവിക്കുന്ന വിവാദങ്ങളുടെ വിൽപ്പനക്കാരൻ” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കൂടാതെ, “വിഷം തുപ്പുന്ന നാവ് പിഴുതെടുക്കണം,” എന്നും “സാമൂഹ്യ വിപത്താണ് ഷാജഹാൻ” എന്നും പോസ്റ്ററുകളിൽ പറയുന്നു. ഈ വിഷയത്തിൽ പൊതുജനങ്ങളുടെ രോഷം പ്രകടമാക്കുന്നതാണ് ഈ പോസ്റ്ററുകൾ.
കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പോലീസും ഷാജഹാന്റെ വീട്ടിൽ റെയ്ഡ് നടത്തി. രാത്രി ഒമ്പത് മണിയോടെ നടന്ന പരിശോധനയിൽ അദ്ദേഹത്തിന്റെ ഐഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഷാജഹാന് നോട്ടീസും നൽകിയിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടിയിലുള്ള യൂട്യൂബർ യാസർ എടപ്പാൾ എന്ന കൊണ്ടോട്ടി അബുവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. കേസിലെ മൂന്നാം പ്രതിയായ ഇയാൾ നിലവിൽ വിദേശത്താണെന്നാണ് പോലീസ് കരുതുന്നത്.
കേസിൽ പ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണനും അന്വേഷണം നേരിടുന്നുണ്ട്. ഇദ്ദേഹം ഇന്ന് ആലുവ സൈബർ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഹാജരായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഗോപാലകൃഷ്ണന്റെ വീട്ടിൽ നിന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു.

‘ മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പ്’; ‘കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവുകയാണ്, മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരും’ സജി ചെറിയാന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പാണെന്ന് മന്ത്രി സജി ചെറിയാൻ. മൂന്നാം സർക്കാർ വരുമെന്നത് ഉറപ്പാണെന്നും കേരളത്തിലെ യുഡിഎഫിലും ബിജെപിയിലും കൂട്ട ആത്മഹത്യ നടക്കാൻ പോവുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ട് നടക്കുന്നവർ കയർ എടുക്കേണ്ടി വരുമെന്നും. തുടർ ഭരണം ഉറപ്പാണ്, എഴുതി വെച്ചോളൂ എന്നുമാണ് മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആഗോള അയ്യപ്പ സംഘമം പാളിപ്പോയെന്ന തരത്തിലുള്ള പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. അയ്യപ്പ സംഗമം യുഡിഎഫിനെയും ബിജെപിയെയും ആശങ്കപ്പെടുത്തി. പ്രതിപക്ഷം ആഗോള അയ്യപ്പ സംഗമത്തിന് ആളില്ലായിരുന്നു എന്ന തെറ്റിദ്ധാരണ പരത്തിയെന്നും ചില മാധ്യമങ്ങളും ഇതിന് കൂട്ടുനിന്നുവെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല പ്രതിപക്ഷ നേതാവിനെ സജി ചെറിയാന്‍ വെല്ലുവിളിക്കുകയും ചെയ്തു. നിങ്ങൾ ശബരിമലയ്ക്കുവേണ്ടി എന്ത് ചെയ്തു, എത്ര രൂപ ചിലവാക്കി, ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. കേരളത്തിന് വേണ്ടി ബിജെപി സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും എന്ത് ചെയ്തു എന്നും സജി ചെറിയാന്‍ ചോദിച്ചു. ഒരു റോഡ് തന്നിട്ടുണ്ടോ, ഒരു ശൗചാലയം തന്നോ, ഞങ്ങൾ ചെയ്തത് അംഗീകരിക്കൂ. ബിജെപി യും കോൺഗ്രസും എന്തിനാണ് ഇത്ര വിറളി പൂണ്ടത് എന്നാണ് അദ്ദേഹം ചോദിച്ചത്.
പ്രതിപക്ഷ പാർട്ടികൾ ശബരിമല വെച്ച് രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചെന്നും ആ ശ്രമം പരാജയമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന വിശ്വാസി സംഗമം ബിജെപിയുടെ സംഗമമാണെന്നും മന്ത്രി വിമർശിച്ചു. അതിൽ സംബന്ധിച്ചത് ഭക്തരല്ല, ബിജെപിക്കാരാണെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ല എന്നും സജി ചെറിയാന്‍ വിമർശിച്ചു.
കേരളത്തിൽ സ്വർണവില കുതിക്കുന്നു; ഇന്നും പവന് 920 രൂപ വർധിച്ചു
കൊച്ചി: കേരളത്തിൽ സ്വർണവില കുതിക്കുന്നു. ഇന്ന് ഒരു പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 83,840 രൂപയായി. ഗ്രാമിന് 10,480 രൂപയാണ് ഇന്നത്തെ വിപണിവില. 115 രൂപയാണ് ഒരുഗ്രാം സ്വർണത്തിന് ഇന്ന് കൂടിയത്. നിരവധി ഘടകങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള അനിശ്ചിതത്വങ്ങൾ, ഡിമാന്റ് വർധന, കേന്ദ്ര ബാങ്കുകളുടെ വാങ്ങിക്കൂട്ടൽ, അമേരിക്കയിൽ പലിശ നിരക്ക് കുറയുന്നത്, ഡോളറിന്റെ ദുർബലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ സ്വർണവില ഉയരാൻ കാരണമാകുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറിൽ മാത്രം പവന്റെ വിലയിലുണ്ടായ വർധന 6,200 രൂപയാണ്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,12,397 എന്ന റെക്കോഡ് ഉയരത്തിലെത്തി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,745 ഡോളർ നിലവാരത്തിലുമാണ്.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാൽ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.