‘സിഎം സര്‍, കുറ്റം എനിക്ക് മേല്‍ വച്ചോളൂ; പാര്‍ട്ടി പ്രവര്‍ത്തരെ വേട്ടയാടരുത്; സത്യം പുറത്തുവരും’; പ്രതികരണവുമായി വിജയ്

കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടന്‍ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തില്‍ ടിവികെ അധ്യക്ഷന്‍ പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം ഉന്നയിച്ച് ഗൂഡാലോചന സൂചന നല്‍കിയാണ് സന്ദേശം. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ്‌യുടെ വിഡിയോ സന്ദേശത്തില്‍ പറയുന്നു.

ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു അനുഭവം ഉണ്ടായിട്ടേയില്ല. മനസ് മുഴുവന്‍ വേദനയാണ്. വേദന മാത്രമാണ്. ജനങ്ങള്‍ എന്നെ കാണാന്‍ വരുന്നത് സ്‌നേഹം കൊണ്ടാണ്. ആ സ്‌നേഹത്തോട് കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും മുകളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നു. അതിനാല്‍ ആണ് പോകാതിരുന്നത്. ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ഒന്നു പകരമാകില്ലെന്ന് അറിയാം. വേദനയ്ക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി. എല്ലാ സത്യവും പുറത്ത് വരും – വിജയ് പറഞ്ഞു. സിഎം സാര്‍…. കുറ്റം എനിക്ക് മേല്‍ വച്ചോളൂ. : പാര്‍ട്ടിപ്രവര്‍ത്തരെ വേട്ടയാടരുത് – വിജയ് പറയുന്നു.

അഞ്ച് ജില്ലകളില്‍ പര്യടനം നടത്തിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും കരൂരില്‍ എങ്ങനെ ഇതുണ്ടായെന്നും വിജയ് ചോദിക്കുന്നു. എല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും അവര്‍ സത്യം പറയുന്നുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി.

അതിനിടെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. വിജയിയെ കാണാന്‍ പാര്‍ട്ടിക്കാരല്ലാത്തവരും വരുമെന്ന് അറിഞ്ഞു കൂടെയെന്നും പതിനായിരം പേര്‍ വരുമെന്ന് പിന്നെ എങ്ങനെ കണക്ക് കൂട്ടിയെന്നും കോടതി ചോദിച്ചു. രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ടിവികെ വ്യക്തമാക്കുന്നു.

ശബരിമല ശിൽപ വിവാദം: ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും വീണ്ടും ചോദ്യം ചെയ്യും

0

തിരുവനന്തപുരം: ദേവസ്വം വിജിലൻസ് ദ്വാരപാലക ശിൽപത്തിന്റെ ഭാരം കുറഞ്ഞ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കുന്നു.

ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും വാസുദേവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ചെമ്പ് പാളി മാത്രമാണ് കൈമാറിയത് എന്ന പോറ്റിയുടെ വാദത്തിൽ അവ്യക്തത ഉണ്ടെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണം പൂശലിനായി  സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റി കോടികൾ പിരിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. വിദേശ മലയാളികളായ അയ്യപ്പ ഭക്തരിൽ നിന്നും വ്യവസായികളിൽ  നിന്നുൾപ്പെടെ പണം പിരിച്ചെന്ന് ദേവസ്വം വിജിലെൻസിന്റെ റിപ്പോർട്ട്.

ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം പിരിച്ചെന്നും പണപ്പിരിവിന്റെ കണക്കുകളിൽ വിവാദം ഒഴിവാക്കാൻ പിരിച്ച പണത്തിൽ നിന്നും ഏഴ് പവന്റെ മാല നേരിട്ട് ക്ഷേത്രത്തിനു നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

ദ്വാരപാലക ശില്പങ്ങളുടെമേൽ വിവാദങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഉണ്ണികൃഷ്‍ണൻ പോറ്റി കോടികളുടെ പണപ്പിരിവ് നടത്തിയെന്ന റിപ്പോർട്ടുകൾ വരുന്നത്.

ഇൻഡിഗോയുടെ മുംബൈ-ഡൽഹി വിമാനത്തിന് ബോംബ് ഭീഷണി

0

മുംബൈ : വീണ്ടും  വിമാനത്തിന് ബോംബ് ഭീഷണി.  മുംബൈ-ഡൽഹി ഇൻഡിഗോ വിമാനത്തിനാണ് ഇന്ന് രാവിലെ ബോംബ് ഭീഷണി നേരിട്ടത്.

ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്. ഉടൻ വിമാനത്തിലെ ക്രൂവിനെ അറിയിച്ചു. പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം.

രാവിലെ എട്ട് മണിക്ക് എയർ ഇന്ത്യയുടെ 6 ഇ 762 വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് മുൻപാണ് ഭീഷണി സന്ദേശം ലഭിച്ചത്. പൈലറ്റും എയർഹോസ്റ്റസുമടക്കം 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇമെയിൽ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.

കരൂർ ദുരന്തം:  ടിവികെ നേതാക്കൾ  മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങുന്നു

0

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ  തമിഴക വെട്രി കഴകം (ടിവികെ) നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകാനൊരുങ്ങുന്നു.

മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പൊലീസ് അറസ്റ്റ് നീക്കം സജീവമാക്കിയതോടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

കരൂര്‍ ദുരന്തത്തിലെ രണ്ടും മൂന്നും പ്രതിസ്ഥാനത്തുള്ള ടിവികെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രെട്ടറി നിര്‍മല്‍കുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്. ഒളിവിലുള്ള ഈ നേതാക്കള്‍ക്കെതിരെ ട്രിച്ചിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കനിമൊഴി

0

ചെന്നൈ: വിജക്കെതിരെ  വിമർശനവുമായി കനിമൊഴി എംപി രംഗത്ത്.  സ്വന്തം സുരക്ഷമാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് വന്നു.

വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നു.

വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡിഎംകെയെ പഴിക്കുന്നത് എന്തിന്? എന്നും ചോദിച്ചു.

കൂടാതെ വിജയ്ക്ക് മനസാക്ഷിയില്ല. ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയ്‌യിൽ നിന്ന് ഉണ്ടായത്. വിജയ് കരൂരിൽ നിൽക്കണമായിരുന്നു.ഇപ്പോഴും ടിവികെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി പറഞ്ഞു.

എങ്ങോട്ടാണ് ഈ പോക്ക്! 86,000 കടന്ന് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ

സംസ്ഥാനത്ത്   സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലെത്തി. പവന് ഒറ്റയടിക്ക് ഇന്ന് 1080 രൂപയാണ് വർദ്ധിച്ചത്.

ഇതോടെ ചരിത്രത്തിലാദ്യമായി സ്വർണവില പവന് 86,000 രൂപ കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 86,760 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

വാങ്ങേണ്ടവർ ഇന്ന് ഏഴുമണിക്ക് മുന്നേ വാങ്ങണം; ഇന്നു മറന്നാൽ രണ്ടുദിവസം വെള്ളം’കുടി’ മുട്ടും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി ഏഴു മണി വരെ മാത്രമാകും തുറന്നു പ്രവർത്തിക്കുക. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടർന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ അടയ്ക്കുന്നത്. ഒക്ടോബർ ഒന്ന് ഡ്രൈ ഡേ ആയതിനാലും ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബർ മൂന്നാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കുകയുള്ളൂ.

ഒക്ടോബർ രണ്ടിന് ബിവറേജസ് കോർപ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും. ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും. ഒക്ടോബർ ഒന്നാം തീയതി ഉൾപ്പെടെ ഈ വർഷം ഇനി മൂന്ന് ഡ്രൈ ഡേകൾ കൂടിയാണുള്ളത്.

കരൂർ ദുരന്തം; അന്വേഷണം പുരോഗമിക്കവെ കൂടുതൽ പേർ കസ്റ്റഡിയിൽ; ടിവികെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും പിടിയിൽ

0

ചെന്നൈ: വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ടിവികെ നേതാവിനെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ടിവികെയുടെ പ്രാദേശിക നേതാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കരൂർ സ്വദേശി പൗൻ രാജ് ആണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അപേക്ഷയിൽ ഒപ്പിട്ടിട്ടുള്ള ഒരാളാണ് കസ്റ്റഡിയിലുള്ള പൗൻ രാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പോലീസ് പിടികൂടി. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ ഇടപെടൽ ഉണ്ടായെന്ന് പറഞ്ഞുള്ള വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിനെ വിമർശിക്കാറുള്ള ആളാണ് ഫെലിക്സ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ കൂടിയാണ് ഇയാൾ.

അതേസമയം, വിജയ്‍യുടെ കരൂർ റാലിയിലുണ്ടായ ദുരന്തത്തിലെ ആദ്യ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് ഒളിവിൽ കഴിയുന്നതിനിടെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ടിവികെ നേതാവ് മതിയഴകനെ ഇന്നു കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ദിണ്ടികലിൽ വച്ചായിരുന്നു അറസ്റ്റ്. ഇതിനു പുറമെ ടിവികെ നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവരെ, അറസ്റ്റ് ചെയ്യാനും സാധ്യത ഉണ്ട്. നിലവിൽ ഇരുവരും ഒളിവിൽ ആണ്. കേസിൽ വിജയ്‍യെ പ്രതിസ്ഥാനത്തുനിർത്തി ഭാരവാ​ഹികളെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്.

അതേസമയം, കരൂർ ദുരന്തത്തിൽ അന്വേഷണം തുടരുന്നതിനിടെ ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കി. ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചതിന് ശേഷമായിരുന്നു. ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തത്. വി.അയ്യപ്പനാണ് (52) മരിച്ചത്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമായിരുന്നു അയ്യപ്പൻ. വീട്ടിലെ കിടപ്പുമുറിയിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. വിജയ്‌യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷാ പോലീസ് ഒരുക്കിയിരുന്നില്ല എന്നും കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നത്. അയ്യപ്പന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

കരൂർ ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ ആരോപണം ബിജെപിയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. വിജയ്‌യുടെ രാഷ്ട്രീയ എതിരാളികള്‍ ദുരന്തം മനപ്പൂര്‍വം സൃഷ്ടിച്ചതാണെന്നാണ് ബിജെപിയും ആരോപിച്ചത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് ടി.വി.കെ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ ഒളിവിൽ പോടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനറൽ സെക്രട്ടറി എൻ.ആനന്ദ്, സംസ്ഥാന ജോ. സെക്രട്ടറി സി.ടി.ആർ.നിർമൽ കുമാർ തുടങ്ങിയവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്തുവാനായി 5 പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിജയ്‌ക്കും ടിവികെയ്ക്കും എന്തിരയാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്. ആൾക്കൂട്ടത്തിന്റെ കരുത്ത് കാണിക്കാനായാണ് വിജയ് പരിപാടിയിൽ പങ്കെടുക്കാൻ വൈകിയെത്തിയതെന്നും, അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നുമാണ് പോലീസ് റിപ്പോർട്ട്. . വേദിയിൽ എത്താൻ മനഃപൂർവം വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി. സംഘാടകർക്കു പലതവണ മുന്നറിയിപ്പും നിർദേശങ്ങളും നൽകിയെങ്കിലും അവഗണിച്ചു. 25 പേർ ശ്വാസം മുട്ടിയാണു മരിച്ചതെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. സിബിഐ അന്വേഷണം അടിയന്തരമായി പരിഗണിക്കണമെന്ന പാർട്ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഹർജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.

രണ്ടുമാസത്തിനിടെ മൂടക്കൊല്ലി വനമേഖലയില്‍ നിന്നും പിടികൂടിയ രണ്ടാമത്തെ വേട്ടസംഘം; പരിശോധനയിൽ കണ്ടെത്തിയത് കേഴ മാനിന്റെ ജഡവും നാടൻ തോക്കും, നാൽവർ സംഘം അറസ്റ്റിൽ

0

സുൽത്താൻബത്തേരി: സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനമേഖലയിൽ നിന്നും കേഴ മാനിനെ വേട്ടയാടി പിടിച്ച സംഘം പിടിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാലംഗ സംഘമാണ് പിടിയിലായത്. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിന്റെ കൈവശമുണ്ടായിരുന്നു മാനിന്റെ ജഡം, നാടൻ തോക്ക്, പ്രതികൾ യാത്ര ചെയ്തിരുന്ന കാർ എന്നിവ പിടിച്ചെടുത്തു.

സംഭവത്തിന്റെ പശ്ചാലത്തില്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂടക്കൊല്ലി മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ട സംഘമാണ് ഇത്. ഇതോടെ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമന്‍ വ്യക്തമാക്കി. രണ്ടുമാസത്തിനിടെ മൂടക്കൊല്ലി വനമേഖലയില്‍ നിന്നും തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ടസംഘമാണ് ഇപ്പോൾ പിടിയിലായിട്ടുണ്ട്.

ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. സുന്ദരേശന്‍, എം.എസ് സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. ഷൈനി, പി. അനീഷ, സി.വി. രഞ്ജിത്ത്, പി.ബി. അശോകന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.

കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി, ആത്മഹത്യാ കുറിപ്പിൽ ഗുരുതര പരാമർശം

0

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയ വി.അയ്യപ്പൻ (50) ആണ് ആത്മഹത്യ ചെയ്തത്.

ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ആത്മഹത്യാകുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു.