നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് കെ ജെ ഷൈൻ

കൊച്ചി: നടി റിനി ആൻ ജോർജിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത്  കെ ജെ ഷൈൻ.  പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്.

കെ.കെ.ശൈലജ, കെ.ജെ.ഷൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഈ വേദിയിൽവെച്ചാണ് കെ.ജെ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തത്.

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വ്യാജ ലെറ്റർപാഡ് ഉപയോഗിച്ച് പോലും വടകര തെരഞ്ഞെടുപ്പ് കാലത്തു തനിക്കെതിരെ പ്രചാരണം നടന്നെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സിപിഎം നേതാവ് കെ കെ ശൈലജ ആരോപിച്ചു.

ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.

പലപ്രാവശ്യം പല മുതിർന്ന നേതാക്കളോടും തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അവിടെയും ‘who cares’ എന്ന ഭാവമാണ് ഉണ്ടായിരുന്നത്. മറ്റ് സുഹൃത്തുക്കളും സമാനപ്രശ്നം ഉന്നയിച്ചിരുന്നു. അവർക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ എന്തെങ്കിലുമുണ്ടാകുമോ എന്ന് നോക്കി മറ്റു പ്രതികരണങ്ങളുണ്ടാകുമെന്നും  റിനി പറഞ്ഞിരുന്നു.

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.

എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത് മാനേജ്മെന്റുകൾ തന്നെയാണ്. സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് ശരിയായ നടപടിയല്ലെന്ന് വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു.

ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2021-ൽ ഹൈക്കോടതിയിൽ ഒരു കേസ് നിലവിൽ വന്നിരുന്നു. അന്നുമുതൽ 2025 വരെ ഈ വിഷയത്തിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നതിൽ മാനേജ്മെന്റുകൾ എന്ത് ചെയ്തു എന്ന് വ്യക്തമാക്കണം. നാലുവർഷത്തോളം ഒരു നടപടിയും സ്വീകരിക്കാതെ, ഇപ്പോൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകളെ മറച്ചുവെക്കാനാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

സ്വകാര്യ മാനേജ്മെന്റുകളുടെ നിയമപരമായ അവകാശങ്ങളെയും സർക്കാർ മാനിക്കുന്നു. എന്നാൽ, നിയമം ലംഘിക്കാനുള്ള ഒരു നീക്കത്തെയും അംഗീകരിക്കാൻ കഴിയില്ല. വെല്ലുവിളികളുടെയും സമരങ്ങളുടെയും പാതയല്ല നമുക്ക് വേണ്ടത്. ചർച്ചകളിലൂടെ കൂട്ടായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ജനാധിപത്യപരമായ രീതി. ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്.

മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം.

ങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്ന് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് ലഭിച്ച് തുടങ്ങിയാല്‍ സര്‍ക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നുത്.

‘GST യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ

കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ GST രജിസ്ട്രേഷനുകൾ ഉപയോഗിച്ച് നടന്ന ഈ വൻ തട്ടിപ്പ് പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തുകയും തുടർന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ ഇത്രയും ഗുരുതരമായ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും സർക്കാർ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. തട്ടിപ്പ് കാരണം സംസ്ഥാന ഖജനാവിന് ലഭിക്കേണ്ടിയിരുന്ന 200 കോടിയിലധികം രൂപയുടെ വരുമാനമാണ് നഷ്ടമായത്.

പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന പ്രധാന വിമർശനം സർക്കാർ രജിസ്ട്രേഷൻ റദ്ദാക്കുക എന്ന ലളിതമായ നടപടിയിൽ ഒതുങ്ങിനിൽക്കുന്നു എന്നതാണ്. ഈ തട്ടിപ്പ് മഞ്ഞുമലയുടെ ഒരറ്റം മാത്രം ആയിരിക്കാമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല സ്വന്തം പേരുകൾ ദുരുപയോഗം ചെയ്യപ്പെട്ട് ബലിയാടായ ഇരകളെ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും അറിയിക്കുകയോ അവർക്ക് നിയമ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്തിട്ടില്ല എന്നതും ഗൗരവതരമാണ്.

തെറ്റ് കണ്ടിട്ടും പ്രതികരിക്കാതെ തട്ടിപ്പിന് മൗനാനുവാദം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇരകൾക്ക് നിയമസഹായം നൽകി അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും വി.ഡി. സതീശൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷയെയും നികുതി സംവിധാനത്തിന്റെ വിശ്വാസ്യതയെയും തകർക്കുന്ന ഈ തട്ടിപ്പിൽ സർക്കാർ എത്രയും പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“മാർക്കറ്റിങ് മാത്രമാണ് വിജയം” ;  ‘എമ്പുരാന്’ എതിരെ അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘എമ്പുരാന്’ എതിരെ രംഗത്തെത്തി പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ . ‘എമ്പുരാൻ’ കണ്ട ഒരാൾ പോലും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല എന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. എങ്കിലും, സിനിമയുടെ അണിയറ പ്രവർത്തകർ ചിത്രത്തെ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി.യെയും സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ ‘എമ്പുരാൻ’ വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ പ്രചാരം (ഹൈപ്പ്) ചിത്രത്തിന്റെ അണിയറപ്രവർത്തകർ നല്ല രീതിയിൽ ഉപയോഗിച്ചുവെന്നും അടൂർ അഭിപ്രായപ്പെട്ടു. ‘ഒരുപാട് ബൂസ്റ്റ് ചെയ്തൊരു പടമായിരുന്നു എമ്പുരാൻ. അതിനെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ ഒരാളെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ അവർ ആ ചിത്രത്തെ നന്നായി മാർക്കറ്റ് ചെയ്തു. സർക്കാരിനെയും ബിജെപിയെയും വിമർശിക്കുന്ന ചില രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. വലിയ വാർത്തയായി അപ്പോൾ എല്ലാവർക്കും കാണാൻ തോന്നി, കൂടാതെ റീ സെൻസറിങ് ചെയ്യണമെന്ന് പറഞ്ഞപ്പോൾ അതിന് മുൻപ് ഇറക്കിയ പതിപ്പ് കാണാൻ ജനങ്ങൾ തിയേറ്ററിലേക്ക് എത്തി. എന്നിട്ടും ആരും സിനിമ കൊള്ളാമെന്ന് പറഞ്ഞില്ല.

ഒരു അത്ഭുതം നടക്കുന്ന പോലൊരു പബ്ലിസിറ്റി കൊടുത്തു പത്രത്തിൽ പരസ്യം കൊടുക്കണ്ട ആവശ്യംപോലും വേണ്ടി വന്നില്ല. കാരണം അതായിരുന്നല്ലോ വാർത്ത. പരസ്യത്തേക്കാൾ ക്രെഡിബിലിറ്റി ഈ വാർത്തകൾക്ക് ഉണ്ടായിരുന്നു. വളരെ ബുദ്ധിപരമായി അവർ ആ വിഷയം കൈകാര്യം ചെയ്തു. പക്ഷേ ആ ബുദ്ധി സിനിമ എടുത്തപ്പോഴും ഉണ്ടാവണമായിരുന്നു’, അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

നിരവധി വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു എമ്പുരാൻ. മാർച്ച് 27നായിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള റഫറന്‍സുകള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 ൽ കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്. വിവിധ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു.

അതേസമയം, ബോക്സ് ഓഫീസിൽ വമ്പൻ വിജയമായിരുന്നു സിനിമ നേടിയത്. ലോകമെമ്പാട് നിന്നും 268 കോടിയോളമാണ് എമ്പുരാൻ കളക്ട് ചെയ്തത്. ഇതിൽ തന്നെ 142 കോടിയോളം രൂപ എമ്പുരാൻ കളക്ട് ചെയ്തത് ഓവർസീസിൽ നിന്നുമാണ്. മോളിവുഡിന്റെ മാർക്കറ്റ് വളർച്ചയെ അടയാളപ്പെടുത്തുന്ന നമ്പറുകളാണ് ഇത്. സംഘപരിവാർ ആക്രമണങ്ങൾക്കിടയിലും സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലുമാണ് സിനിമയുടെ ഈ റെക്കോർഡ് നേട്ടം എന്നതും ശ്രദ്ധേയമാണ്.

യുഎസില്‍ ഷട്ട്ഡൗണ്‍ നിലവില്‍; ഇനി അത്യാവശ്യ സര്‍വീസുകള്‍ മാത്രം

വാഷിങ്ടൺ : സർക്കാർ ചെലവുകൾക്കുള്ള ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസിലെ സർക്കാർ സ്ഥാപനങ്ങൾ അടച്ചുപൂട്ടി.അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇനി പ്രവർത്തിക്കുക.5 ലക്ഷത്തോളം പേരെ ഷട്ട്ഡൗൺ ബാധിക്കും എന്നാണ് റിപ്പോർട്ടുകൾ.ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. എന്നാൽ അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ട്രംപിൻ്റെ ഭീഷണി.

നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഡെമോക്രറ്റുകളുടെ ആവശ്യം.എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. ഇതോടെ വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ- ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്താനായില്ല.

സർക്കാർ സേവനങ്ങൾ നിർത്തിവയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗൺ എന്നു വിശേഷിപ്പിക്കുന്നത്.യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.

കേരളത്തിൽ കാസ – ആർഎസ്എസ് വർഗീയ കൂട്ടുകെട്ടെന്ന് മുഖ്യമിന്ത്രി പിണറായി വിജയൻ; കർശന നിരീക്ഷണവും നടപടിയും വേണമെന്ന് നിർദ്ദേശം

0

തിരുവനന്തപുരം: കേരളത്തിൽ കാസ- ആർഎസ്എസ് കൂട്ടുകെട്ടെന്നും വർ​ഗീയ മുതലെടുപ്പിന് ശ്രമം നടത്തുന്നെന്നും മുഖ്യമന്ത്രി. ഇക്കാര്യത്തിൽ കർശന നിരീക്ഷണവും നടപടിയും വേണമെന്ന് പൊലീസ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. റവാഡ ചന്ദ്രശേഖർ ഡിജിപി ആയി ചുമതലയേറ്റ ശേഷമുള്ള പോലീസിലെ ആദ്യ ഉന്നത തല യോഗമായിരുന്നു ഇത്. ഡിഐജി മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

മൂന്നാംമുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്‌സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിച്ചതിൽ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എസ്പിയായിരിക്കെ വിജി വിനോദ്കുമാർ പോക്‌സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയത്.

അമേരിക്ക അടച്ചുപൂട്ടലിലേക്കെന്ന് ഡൊണാൾഡ് ട്രംപ്; മറ്റു രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും

0

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടിലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർഷിക ബജറ്റ് അമേരിക്കൻ കോൺ​ഗ്രസ് പാസാക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഷട്ട് ഡൗണിലേക്ക് നീങ്ങുന്നത്. ഷട്ട് ഡൗൺ പ്രഖ്യാപിച്ചാൽ അമേരിക്കയിലെ അവശ്യസേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ സേവനങ്ങളും നിർത്തലാക്കും. ഇത് അമേരിക്കയേയും ലോകത്തെ ആകമാനവും പ്രതികൂലമായി ബാധിക്കുമെന്നാണ് അന്താരാഷ്ട്ര രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

‘ഒരു അടച്ചുപൂട്ടൽ ഉണ്ടായേക്കാം’ എന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്. ഷട്ട്ഡൗൺ സംബന്ധിച്ച ചർച്ചകളിൽ ഡെമോക്രാറ്റുകൾ സാഹസികത കാട്ടുകയാണെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗൺ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ചർച്ച വിജയംകണ്ടിരുന്നില്ല.

ഫെഡറൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വാർഷിക ഫണ്ടിങ് ബില്ലുകൾ യുഎസ് കോൺഗ്രസിൽ പാസാകാത്ത സാഹചര്യത്തിലാണ് ഷട്ട്ഡൗൺ നടപ്പാക്കുക. യുഎസിൽ സാമ്പത്തിക വർഷം ആരംഭിക്കുന്ന ഒക്ടോബർ 1ന് മുൻപ് ഫണ്ട് അനുവദിക്കാൻ കോൺഗ്രസിനു കഴിഞ്ഞില്ലെങ്കിൽ വകുപ്പുകളു​ടെ പ്രവർത്തനം തടസ്സപ്പെടും. ഇതോടെ അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് ഗവൺമെന്റ് നിർബന്ധിതരാകുന്ന സാഹചര്യമാണ് ഷട്ട്ഡൗൺ. 2018–19ൽ 35 ദിവസം ഇത്തരത്തിൽ ഷട്ട്ഡൗൺ ഉണ്ടായിരുന്നു.

അമേരിക്കയിൽ നടക്കുന്നത് എന്ത്?

അവശ്യ സേവനങ്ങൾ ഒഴികെയുള്ള സേവനങ്ങൾ നിർത്തിവയ്ക്കുന്നു. അവിടെ ജോലി ചെയ്‌തിരുന്നവർ താൽക്കാലികമായി ഒഴിവാക്കപ്പെടും. സൈന്യവും ക്രമസമാധാനപാലനവും ഉൾപ്പെടെയുള്ള “അവശ്യ” സേവനങ്ങൾ മാത്രം തുടരും. ജോലി ചെയ്യുന്നവർക്കും ശമ്പളം കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. സർക്കാർ വകുപ്പുകളിൽ പരിശീലനങ്ങൾ, നിയമ നടപടി പ്രക്രിയകൾ, അന്വേഷണങ്ങൾ എന്നിവ വൈകാം.

2025 ഒക്‌ടോബർ 1 മുതൽ അമേരിക്കയുടെ 2026 സാമ്പത്തികവർഷത്തിനുള്ള ഫണ്ടുകൾ ആവശ്യമുണ്ടായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ അതിനായുള്ള ബജറ്റ് ബിൽ പാസ്സാക്കാൻ കഴിഞ്ഞിട്ടില്ല.

പെരിയ ഇരട്ട കൊലക്കേസ്; ഒന്നാം പ്രതി എ പീതാംബരന് പരോൾ

0

കാസർഗോഡ് പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി എ പീതാംബരന് പരോൾ. ഒരു മാസത്തേക്കാണ് പരോൾ. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് പരോൾ. ഏഴാം പ്രതി അശ്വിനും പരോൾ അനുവദിച്ചിട്ടുണ്ട്. പരോൾ ലഭിച്ചതിന് പിന്നാലെ പീതാംബരൻ ജില്ലയിൽ എത്തി. രണ്ടാം പ്രതിയായ സജി സി. ജോർജിന് കഴിഞ്ഞദിവസം പരോൾ അനുവദിച്ചിരുന്നു.

പരോളിനായി നേരത്തെ ഹൈക്കോടതിയെ പീതാംബരൻ സമീപിച്ചിരുന്നു. കുടംബാംഗങ്ങൾക്ക് അസുഖമാണ് പരോൾ അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റ് പ്രതികൾക്കും പരോൾ നൽകാൻ നീക്കം നടക്കുന്നുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. 2019 ഫെബ്രുവരി 17 നാണ് പെരിയ കല്ല്യോട്ട് ഗ്രാമത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും, കൃപേഷും കൊല്ലപ്പെടുന്നത്.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു.

ഗാന്ധിജയന്തി ദിനത്തില്‍ നേതൃത്വത്തില്‍ ഗസ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

0

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ‘മാനിഷാദ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കുക.

വൈകുന്നേരം അഞ്ച് മണിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.