കുറ്റവാളിയുടെ പിറന്നാൾ ആഘോഷത്തിൽ ബാർ ഗേൾസിനൊപ്പം ബിയർ ബോട്ടിലുമായി നൃത്തം ചെയ്തു; വീഡിയോ വൈറലായതോടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

0

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബാർ ഗേൾസിനൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത പോലീസുകാരുടെ വീഡിയോ വൈറലായതോടെ നടപടി. പ്രശസ്തനായ ഒരു കുറ്റവാളിയുടെ പിറന്നാൾ പാർട്ടിയിൽ ബാർ ഗേളിനൊപ്പം നൃത്തം ചെയ്ത നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. സാഹിബാബാദ് അതിർത്തി ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി റെക്കോർഡുചെയ്‌ത വീഡിയോയിൽ കയ്യിൽ ബിയർ കുപ്പികളുമായി ഉദ്യോഗസ്ഥർ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുന്നത് കാണാം.

സീമാപുരി ഔട്ട്‌പോസ്റ്റിന് കീഴിലുള്ള സാഹിബാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആശിഷ് ജാദൗൺ, കോൺസ്റ്റബിൾമാരായ അമിത്, യോഗേഷ്, ഗ്യാനേന്ദ്ര എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. ക്രിമിനലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി’റോസ് ബാറിൽ’ ആണ് ആഘോഷം നടന്നത്.

അർധരാത്രി മുതൽ പുലർച്ചെ 2:30 വരെയായിരുന്നു പാർട്ടി നടന്നത്. ഇതിൽ പൊലീസുകാരും പങ്കെടുത്തു. ഇതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പൊലീസുകാർ ബിയർ കുപ്പികളുമായി ബാർ ഗേൾസിനൊപ്പം ഡാൻസ് കളിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. മദ്യക്കുപ്പികൾക്കൊപ്പം സംഗീതം, ആഘോഷം എന്നിവയുടെ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

വൈറലായ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സീനിയർ പോലീസ് ഓഫീസർ (ട്രാൻസ്-ഹിൻഡൺ ഏരിയ) നിമിഷ് പാട്ടീൽ, അന്വേഷണം പൂർത്തിയാകുന്നതുവരെ നാല് പോലീസുകാരെയും ഉടൻ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടു. സംഭവത്തിന്റെ പൂർണ്ണ വിവരങ്ങൾ കണ്ടെത്തുന്നതിനായി ബാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ സുരക്ഷാ സംവിധാനത്തെക്കുറിച്ച് ചോദ്യോത്തര വേളയിൽ സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി.

ജയിൽചാട്ടം അതീവ ഗുരുതര സംഭവമാണെന്നും ആവർത്തിക്കാതിരിക്കാൻ കർശൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ട പശ്ചാത്തലത്തിലാണ് ജയിൽ സുരക്ഷ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ എംഎൽഎമാർ വിഷയം ഉന്നയിച്ചത്.

അതേസമയം ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ മണിക്കൂറുകൾക്കകം പിടികൂടിയെന്നും ജയിലിലെ വൈദ്യുത വേലി പ്രവർത്തന ക്ഷമമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

കൂടാതെ സുരക്ഷ വിലയിരുത്താൻ സമിതിയെ നിയോഗിച്ചു. ഒരു പ്രതിക്കും പ്രത്യേക ആനുകൂല്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുടർ പരിശോധനകളും ഗൗരവത്തോടെ തന്നെയാണ് നടത്തുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിസ്ഥാന സൗകര്യം കൂട്ടും. സുരക്ഷ വീഴ്ച ചൂണ്ടിക്കാണിച്ച പ്രതിപക്ഷത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

ഭൂട്ടാൻ വാഹനക്കടത്ത് : അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും

0

കൊച്ചി: ഭൂട്ടാൻ വാഹന കടത്തിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെ പല വാഹനങ്ങളും ഉടമകൾ ഒളിപ്പിച്ചിരിക്കുകയാണ്.

മറ്റു സംസ്ഥാനങ്ങളിലേക്കും വാഹനങ്ങൾ ഒളിച്ചുകടത്തി എന്നാണ് വിവരം.  ആയിരത്തിലധികം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്  കേരളത്തിൽ മാത്രം 200ലധികം വാഹനങ്ങൾ എത്തിച്ചു എന്നാണ് കസ്റ്റംസിന്റെ നിഗമനം.

നടൻ ദുൽഖർ സൽമാന്റെ ഒരു വാഹനം കൂടി വെണ്ണലയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതുപോലെ 39 വാഹനമാണ് പിടിച്ചെടുത്തത്.

അതേസമയം കേസിൽ കള്ളപ്പണം ഇടപാടും രാജ്യസുരക്ഷയെ ബാധിക്കുന്നതും ജിഎസ്ടി തട്ടിപ്പും ഉൾപ്പെടെ ഉള്ളതിനാൽ കൂടുതൽ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്റെ ഭാഗമാകും. 

കരൂർ ദുരന്തം:  ടിവികെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും കസ്റ്റഡിയിൽ

0

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ കൂടുതൽ നടപടി. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കരൂർ സ്വദേശി പൗൻ രാജ് ആണ് കസ്‌റ്റഡിയിൽ ഉളളത്.

പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ ആണ് പൗൻരാജ്. കൂടാതെ ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

യൂട്യൂബ് വീഡിയോയുടെ പേരിലാണ് രാവിലെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തത്. സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെ അറസ്റ്റ്. റെഡ്പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്.

വാഹന വിപണിക്ക് കോളടിച്ചു! വിൽപന 10 മുതൽ 15 %വരെ വർധനയ്ക്ക് സാധ്യതയെന്ന് ഫാഡ

മുംബൈ: ചരക്ക് സേവന നികുതി കുറച്ചതോടെ രാജ്യത്തെ വാഹന വിൽപ്പന 10 മുതൽ 15 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് ഫെഡറേഷൻ (FADA).

ചെറുകാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പനയിൽ വലിയ വർധനവിനുള്ള വേദി ഒരുങ്ങിയിരിക്കുന്നു. ആദ്യമായി വാങ്ങുന്ന പലരും ഇതിനെ ഒരു അവസരമായി കാണുന്നുണ്ടെന്ന് FADA പ്രസിഡന്റ് സി.എസ്. വിഘ്‌നേശ്വര്‍ പറഞ്ഞു.

ചരക്ക് സേവന നികുതിയിലെ കുറവും ഓട്ടോമൊബൈൽ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന കിഴിവുകളും പ്രയോജനപ്പെടുത്തി വാഹനം വാങ്ങാൻ പദ്ധതിയില്ലാത്തവർ പോലും വാഹനം വാങ്ങാൻ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവ സീസണിൽ വാഹന വിൽപ്പനയിൽ 10 മുതൽ 15 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്ന് വിവിധ മേഖലകളിൽ നിന്നുള്ള ഡീലർമാരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണെന്ന് വിഘ്‌നേശ്വര്‍ പറഞ്ഞു.

നവരാത്രിയുടെ ആദ്യ ദിവസം ബുക്കിംഗുകളും നാലിരട്ടിയായി വർദ്ധിച്ചു. അന്വേഷണങ്ങളുടെ വർദ്ധനവോടെ, പല ഷോറൂമുകൾക്കും ആളുകളെ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. ചെറുകാറുകൾക്കും 100-125 സിസി മോട്ടോർസൈക്കിളുകൾക്കും ആവശ്യക്കാർ ഏറെയാണ്.

‘മകൾ ആത്മഹത്യ ചെയ്യില്ല, അവൻ കൊന്നതാണ്’; അതുല്യയുടെ പിതാവ് രാജശേഖരൻ

കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ മരണം കൊലപാതകം ആണെന്ന് ആവർത്തിച്ച് പിതാവ് രാജശേഖരൻ.

സതീഷാണ് മകളുടെ മരണത്തിന് ഉത്തരവാദി. മകൾ ശാരീരികവും, മാനസികവുമായ ക്രൂര പീഡനം നേരിട്ടു. വീഡിയോ ദൃശ്യങ്ങളും, മർദന വിവരങ്ങളും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

പുതിയ ജോലിയിൽ പ്രവേശിക്കാനിരുന്ന മകൾ ആത്മഹത്യ ചെയ്യില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും, മരണ ദിവസം നടന്ന കാര്യങ്ങളിൽ ദുരൂഹതയുണ്ടെന്നും രാജശേഖരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം അതുല്യയുടെ ഭർത്താവ് സതീഷിൻ്റെ ഇടക്കാല ജാമ്യം റദ്ദാക്കിയിരുന്നു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. ബിഎൻഎസ് 108 പ്രകാരം പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ സതീഷിനെതിരെ കൊലപാതക കുറ്റം നിൽനിൽക്കില്ലന്നും കോടതി നിരീക്ഷിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാർജയിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവാർത്ത പുറത്തുവന്നത് മുതൽക്കേ മകളുടെ മരണം കൊലപാതകം ആണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അതുല്യയുടെ കുടുംബം. ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങളടക്കം ഹാജരാക്കിയാണ് കോടതിയെ സമീപിച്ചത്.

സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് 

0

തിരുവനന്തപുരം: സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സ്ത്രീകള്‍ കേരളത്തില്‍ എവിടെവെച്ചും ആക്രമിക്കപ്പെടാം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നുവെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

‘ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഐഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്‍ക്കുന്നതില്‍ ഒരു സംസ്ഥാനമാണ് കേരളം.

വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍.

സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

അതുല്യയുടെ മരണം; ഭർത്താവ് സതീഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കി

0

കൊല്ലം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിൻറെ മുൻകൂർ ജാമ്യം റദ്ദാക്കി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി.

കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. അതുല്യയുടെ മരണം കൊലപാതാകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു.

അതേസമയം കേസിൽ പ്രോസിക്യൂഷൻ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

മിഥുൻ മൻഹാസ് ബി.സി.സി.ഐ പ്രസിഡന്റായി

0

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റായി മുൻ ഡൽഹി ക്രിക്കറ്റർ മിഥുൻ മൻഹാസ് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗത്തിലാണ് മിഥുനെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

ബി.സി.സി.ഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുൻ. പ്രായപരിധി കടന്നതിനാൽ ഒഴിഞ്ഞ റോജർ ബിന്നിക്ക് പകരമാണ് മിഥുൻ എത്തുന്നത്. ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചിട്ടുള്ള മിഥുൻ ദേശീയ ടീമിൽ കളിച്ചിട്ടില്ല.

ദേവജിത് സൈക്കിയ ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷാ അടുത്തിടെ ഐ.സി.സി. ചെയർമാനായപ്പോഴാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് ശുക്ലയെയും ട്രഷററായി പ്രഭ്‌തേജ് ഭാട്ടിയയെയും തിരഞ്ഞെടുത്തു.

ശബരിമല സന്നിധാനത്തെ സ്വർണപ്പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും

0

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. താന്ത്രിക, ഹൈക്കോടതി അനുമതികൾ ലഭിച്ച പശ്ചാത്തലത്തിലാണ് പുനഃസ്ഥാപനം. നിലവിൽ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിലാണ് സ്വർണ പാളികൾ സൂക്ഷിച്ചിരിക്കുന്നത്. തുലാമാസ പൂജകൾക്കായിട്ടാണ് ഒക്ടോബർ 17ന് നട തുറക്കുന്നത്.

സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസിൽ ഇരട്ട അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടുണ്ട്. ചീഫ് വിജിലൻസ് ഓഫീസറും, വിരമിച്ച ജില്ലാ ജഡ്ജിയും കേസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. സ്വർണം പൂശിയതിലടക്കം വലിയ സംശയങ്ങളും ആശങ്കയും നിലനിൽക്കുന്നുണ്ടെന്ന് കോടതി അറിയിച്ചു. അതിനാലാണ് അന്വേഷണം തുടരാനും വിശദമായ അന്വേഷണത്തിനും നിർദേശിക്കുന്നത്. അന്വേഷണ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.

സ്വർണപീഠത്തിൻ്റെ ഭാഗം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരി മിനിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ശബരിമല വിജിലൻസ് കമ്മീഷണർ ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് വിശദീകരണം നൽകിയത്. സന്നിധാനത്തെ രജിസ്റ്ററുകൾ പൂർണമല്ലെന്ന് പറഞ്ഞ കോടതി, പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

സ്ട്രോങ് റൂമിലെ വിലപിടിപ്പുള്ള എല്ലാ വസ്തുക്കളുടെയും കണക്കെടുക്കണം. തിരുവാഭരണം രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം. രേഖകള്‍ പരിശോധിച്ച് സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കെടുക്കണം. എത്ര അളവില്‍ സ്വര്‍ണമുണ്ടെന്നും അതിൻ്റെ മൂല്യവും കണക്കാക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. 1999 മുതലുള്ള വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനിടയിലെ സമ്മർദ്ദം ഹൃദയാഘാതത്തിലേക്ക് നയിക്കും; നിര്‍ദ്ദേശങ്ങളുമായി എംവിഡി

0

ലോക ഹൃദയ ദിനത്തിൽ ഡ്രൈവിംഗിനിടയിലും ഹൃദയാരോഗ്യം നിലനിർത്തണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ് (എംവിഡി). ഡ്രൈവിംഗിലെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടെന്നും ആക്രമണപരവും സമ്മർദ്ദമുള്ളതുമായ ഡ്രൈവിംഗ് ഹൃദയാരോഗ്യത്തെ വല്ലാതെ ദുർബലപ്പെടുത്തുന്നുണ്ടെന്നും എംവിഡി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. അഗ്രസീവ് ഡ്രൈവിംഗ്, വാഹനത്തിൽ മണിക്കൂറുകളോളം ഇരിക്കുന്നത്, സഡൻ ആക്സിലറേഷൻ, അതിവേഗം, റാഷ് ബ്രേക്കിംഗ് തുടങ്ങി ഹൃദയാരോഗ്യത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങളെ കുറിച്ച് എംവിഡി പരാമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹൃദയ പൂർവമാകട്ടെ ഡ്രൈവിംഗ്. ഹൃദയാരോഗ്യം നിലനിർത്താൻ ഡ്രൈവിംഗിൽ ബോധപൂർവ്വമായ ശ്രമം വേണ്ടതാണ്. സഡൻആക്സിലറേഷൻ, അതിവേഗം, റാഷ് ബ്രേക്കിംഗ് എന്നിവ ഒഴിവാക്കുക. സമാധാനകരമായ സംഗീതം കേൾക്കുക. 90 മുതൽ 120 മിനിറ്റിനിടയിൽ ഒരു ഇടവേള എടുക്കുക; വാഹനത്തിൽ നിന്ന് ഇറങ്ങി അല്പം നടക്കുകയോ കൈ കാലുകൾ സ്ട്രച് ചെയ്യുകയോ ചെയ്യുക.

കാറിനുള്ളിലെ എയർ ക്വാളിറ്റി മെച്ചപ്പെടുത്തുക, തിരക്കേറിയ ഗതാഗത ചുറ്റുപാടിൽ കാർ എയർ റിസർകുലേഷൻ സംവിധാനം ഉപയോഗിച്ച് പുറത്തുനിന്നുള്ള മലിനീകരണം കുറയ്ക്കുക. ബാലൻസ്ഡ് ഡയറ്റ്, സ്ഥിരമായ വ്യായാമം എന്നിവ ഡ്രൈവിംഗ് ശീലങ്ങളുമായി കൂട്ടിചേർക്കുക. ചെറിയ തോതിലുള്ള വ്യായാമം പോലും ദീർഘനേരം ഇരുന്ന് നടത്തുന്ന ഡ്രൈവിംഗ് ജീവിതത്തിന്റെ അപകടങ്ങൾ കുറയ്ക്കുന്നു.

ഡീപ് ബ്രീത്ത് പോലുള്ള ടെക്നിക്കുകൾ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഹൃദയപൂർവ്വമാകട്ടെ ഡ്രൈവിംഗ്…

എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് വിശദമാക്കാം.

ഡ്രൈവിംഗിലെ മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങൾ ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ട്. ആക്രമണപരവും സമ്മർദ്ദമുള്ളതുമായ ഡ്രൈവിംഗ് ഹൃദയാരോഗ്യത്തെ വല്ലാതെ ദുർബലപ്പെടുത്തുന്നുണ്ട്. ധൃതി പിടിച്ചുള്ള ആക്സിലറേഷൻ, പെട്ടെന്ന് ബ്രേക്കിടൽ, ഗതാഗതക്കുരുകൾ, മറ്റ് ഡ്രൈവർമാരുടെ അനാരോഗ്യകരമായ ഡ്രൈവിംഗ് ഇടപെടൽ എന്നിവ ശരീരത്തിലെ “ഫൈറ്റ്-ഓർ-ഫ്ലൈറ്റ്” പ്രതികരണം സജീവമാക്കുന്നു. ഇതുവഴി കോർട്ടിസോൾ, അഡ്രിനലിൻ തുടങ്ങിയ സമ്മർദ്ദ ഹോർമോണുകൾ പുറപ്പെടുന്നു. ഇത് ഹൃദയമിടിപ്പിന്റെ വേഗത ഉയർത്തുകയും ദീർഘകാലത്ത് ഹൃദയസംബന്ധമായ മാറ്റങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നു. ഗവേഷണങ്ങൾ പ്രകാരം, അഗ്രസീവ് ഡ്രൈവിംഗ് ഹൃദയമിടിപ്പ് ശരാശരി 2.5% മുതൽ 3% വരെ ഉയർത്താൻ ഇടയാക്കുന്നു.

ദിവസേനയുള്ള യാത്രകളിൽ ഉണ്ടാകുന്ന സ്ഥിരമായ ഇത്തരം മാനസിക സമ്മർദ്ദം ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാവുകയും ഹൃദയത്തിൻ്റേയും രക്തക്കുടലുകളുടേയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. ഹൃദയരോഗമുള്ളവരിൽ ഇത്തരം സമ്മർദ്ദം ഹൃദയമിടിപ്പിലെ അസാധാരണത്വങ്ങൾക്കും വേദനയ്ക്കും കാരണമാകും. ആവർത്തിച്ചുള്ള ഉയർന്ന രക്തസമ്മർദ്ദം, ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഉള്ള സാധ്യത വർദ്ധിപ്പിക്കം.

വാഹനത്തിൽ മണിക്കൂറുകളോളം ഇരിക്കുന്നത് ശരീരപ്രവർത്തനം കുറയ്ക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. ആഴ്ചയിൽ 10 മണിക്കൂറിൽ കൂടുതൽ കാർ ഓടിക്കുന്ന പുരുഷന്മാർക്ക്, കുറച്ച് സമയം മാത്രം ഓടിക്കുന്നവരേക്കാൾ 82% കൂടുതലായുള്ള ഹൃദയരോഗ മരണസാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

വാഹന ഉപയോഗം PM2.5 പോലുള്ള സൂക്ഷ്മകണങ്ങളും നൈട്രജൻ ഓക്സൈഡുകളും (NOx) ശരീരത്തിലേക്ക് എത്തിക്കുന്നു. ഇവ ശരീരത്തിൽ ഓക്സിഡേറ്റീവ് സമ്മർദ്ദവും അണുബാധയും ഉണ്ടാക്കി ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ വേഗത്തിലാക്കുന്നു. സ്ഥിരമായ അമിത ഗതാഗത ശബ്ദവും ഹൃദയാഘാതം, സ്ട്രോക്ക്, കാർഡിയോവാസ്കുലാർ മരണങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.