സുൽത്താൻബത്തേരി: സൗത്ത് വയനാട് വനം ഡിവിഷന് കീഴില്‍ വരുന്ന ചെതലത്ത് റേഞ്ചിലുള്‍പ്പെട്ട മൂടക്കൊല്ലി വനമേഖലയിൽ നിന്നും കേഴ മാനിനെ വേട്ടയാടി പിടിച്ച സംഘം പിടിയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നാലംഗ സംഘമാണ് പിടിയിലായത്. മൂടക്കൊല്ലി സ്വദേശികളായ അനില്‍ മാവത്ത് (48), പഴമ്പിള്ളിയില്‍ റോമോന്‍ (43), എള്ളില്‍ വീട്ടില്‍ വര്‍ഗീസ് എന്ന ജോയി (62), കള്ളിയാട്ട്കുന്നേല്‍ വിഷ്ണു ദിനേശ് (28) എന്നിവരാണ് അറസ്റ്റിലായത്. വയനാട് ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ കേഴമാനിനെ വേട്ടയാടിയ സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിന്റെ കൈവശമുണ്ടായിരുന്നു മാനിന്റെ ജഡം, നാടൻ തോക്ക്, പ്രതികൾ യാത്ര ചെയ്തിരുന്ന കാർ എന്നിവ പിടിച്ചെടുത്തു.
സംഭവത്തിന്റെ പശ്ചാലത്തില്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂടക്കൊല്ലി മേഖലയില്‍ നിന്നും കള്ള തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ട സംഘമാണ് ഇത്. ഇതോടെ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്.കെ.രാമന്‍ വ്യക്തമാക്കി. രണ്ടുമാസത്തിനിടെ മൂടക്കൊല്ലി വനമേഖലയില്‍ നിന്നും തോക്കുമായി പിടികൂടുന്ന രണ്ടാമത്തെ വേട്ടസംഘമാണ് ഇപ്പോൾ പിടിയിലായിട്ടുണ്ട്.
ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി. അബ്ദുല്‍ ഗഫൂര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി.വി. സുന്ദരേശന്‍, എം.എസ് സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സി. ഷൈനി, പി. അനീഷ, സി.വി. രഞ്ജിത്ത്, പി.ബി. അശോകന്‍, ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രവി തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും.

