കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്, പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം; പരാതി

0

പാലക്കാട്: കെഎസ്ആർടിസി ബസിൽ വെച്ച് പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസ് യാത്രക്കിടെ കുട്ടിയുടെ അടുത്ത് വന്നിരുന്ന കണ്ടക്ട‍ർ കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുക്കുകയും കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here