പാലക്കാട്: കെഎസ്ആർടിസി ബസിൽ വെച്ച് പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. വെള്ളിയാഴ്ച രാത്രി കോയമ്പത്തൂരിൽ നിന്നും ഗുരുവായൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലായിരുന്നു സംഭവം. ബസ് യാത്രക്കിടെ കുട്ടിയുടെ അടുത്ത് വന്നിരുന്ന കണ്ടക്ടർ കുട്ടിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഗുരുവായൂർ സ്വദേശിനിയായ പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. പെൺകുട്ടി ഉടൻ തന്നെ പോലീസിന്റെ ഔദ്യോഗിക നമ്പറിൽ വിളിച്ചു പരാതിപ്പെട്ടു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഒറ്റപ്പാലം പോലീസ് കേസെടുക്കുകയും കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഒറ്റപ്പാലത്ത് വെച്ചായിരുന്നു പെൺകുട്ടിക്ക് നേരെ കണ്ടക്ടറുടെ അതിക്രമം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിൽ മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽ നിന്നമുള്ള നുഴഞ്ഞുകയറ്റമാണ്’; വിവാദ പരാമർശവുമായി അമിത് ഷാഇന്ത്യയിൽ മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽ നിന്നമുള്ള നുഴഞ്ഞുകയറ്റമാണ്’; വിവാദ പരാമർശവുമായി അമിത് ഷാ
ന്യൂഡൽഹി: ഇന്ത്യയിലെ നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2025 ഒക്ടോബർ 10 വെള്ളിയാഴ്ച, ബിഹാറിലെ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഇലക്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന് അമിത് ഷാ വിവാദ പരാമർശം നടത്തി. വോട്ടർ പട്ടിക വൃത്തിയാക്കേണ്ടത് ഇസിഐയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മുസ്ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നമുള്ള നുഴഞ്ഞുകയറ്റമാണെന്നുള്ള പരാമർശമാണ് വിവാദത്തിന് തിരി കൊളുത്തിയത്. മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണം. ഇന്ത്യയുടെ ഇരുവശത്തും പാകിസ്താൻ സൃഷ്ടിക്കപ്പെട്ടു. ആ വശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചു. അതാണ് ജനസംഖ്യയിലെ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നായിരുന്നു ഷായുടെ പ്രസ്താവന.
“1951-ൽ സ്വാതന്ത്ര്യത്തിനു ശേഷം നടത്തിയ സെൻസസിൽ: ഹിന്ദുക്കൾ 84%, മുസ്ലീങ്ങൾ 9.8%, 1971-ൽ: ഹിന്ദുക്കൾ 82%, മുസ്ലീങ്ങൾ 11%, 1991-ൽ: ഹിന്ദുക്കൾ 81%, മുസ്ലീങ്ങൾ 12.21%, 2011-ൽ: ഹിന്ദുക്കൾ 79%, മുസ്ലീങ്ങൾ 14.2%. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളർച്ചാ നിരക്ക് 24.6% ആണ്. നുഴഞ്ഞുകയറ്റം മൂലമാണ് ഈ വർധനവ് ഉണ്ടായത്,” മന്ത്രി കൂട്ടിച്ചേർത്തു.
വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു. പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ ഷാ ന്യായീകരിച്ചു. നുഴഞ്ഞുകയറ്റത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെയും രാഷ്ട്രീയമായി കാണരുതെന്നാണ് ഷാ പറഞ്ഞത്.
വോട്ടർ പട്ടിക ശരിയാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് നിഷേധാത്മക നിലപാടും രീതികളുമാണ് സ്വീകരിക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഷാ പറഞ്ഞു.
ഇത് ലോക്കലല്ല, തോറ്റം പാട്ടിനൊപ്പം ട്രാൻസ്; ത്രസിപ്പിച്ച് ‘ധീര’ത്തിലെ ആദ്യ ഗാനം…
ഇന്ദ്രജിത്ത് സുകുമാരൻ നായകനാവുന്ന ‘ധീരം’ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം വ്യത്യസ്‍തത പുലർത്തികൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കുന്നു. ടീസറിലും പോസ്റ്ററിലും ഉണ്ടായിരുന്ന വ്യത്യസ്‍തത ചിത്രത്തിലെ ഗാനത്തിലും പരീക്ഷിച്ചപ്പോള്‍ വിജയിക്കാൻ സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ഗാനം ചര്‍ച്ചയാകുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജിതിൻ ടി സുരേഷ് ആണ്. ഒരു കംപ്ലീറ്റ് ക്രൈം ഇൻവെസ്റ്റിഗേഷൻ മിക്സായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഗാനത്തില്‍ നിന്നു മനസ്സിലാക്കാൻ കഴിയുന്നത്. സൗഗന്ദ് എസ്.യൂ ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തെയ്യം കലാരൂപത്തിന്റ ആവേശത്തിനൊപ്പം ചിത്രത്തിലെ ഗാനം ഒരു ട്രാൻസ് മോഡിന്റെ താളത്തിൽ ചിട്ടപ്പെടുത്തി, ഒട്ടുംചോരാതെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ. 123 മ്യൂസിക്സ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
“നേരായി വീരായി ധീരം പോര്” എന്ന വേറിട്ട ബി .കെ ഹരിനാരായണൻ്റെ വരികൾ, മുരളി ഗോപി, സിത്താര കൃഷ്ണകുമാർ, ഉന്മേഷ് കൃഷ്ണ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. റെമോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിൻ്റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നവംബറിൽ തീയേറ്റർ റിലീസിന് എത്തും. മുൻപും പോലീസ് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇത്തവണ മുഴുനീള പോലീസ് വേഷത്തിൽ ആണ് ഇന്ദ്രജിത്ത് എത്തുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, അജു വർഗ്ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ (പണി ഫെയിം), അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
ക്യാപ്റ്റൻ മില്ലർ, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്. പ്രോജക്ട് ഡിസൈനർ: മധു പയ്യൻ വെള്ളാറ്റിൻകര, പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ, പ്രൊഡക്ഷൻ ഡിസൈനർ: സാബു മോഹൻ, ആർട്ട്: അരുൺ കൃഷ്ണ,
കോസ്റ്റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കമലാക്ഷൻ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജർ: ധനേഷ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: തൻവിൻ നാസിർ, കളറിസ്റ്റ്: ലിജു പ്രഭാകർ,
3D ആർട്ടിസ്റ്: ശരത്ത് വിനു, വി.എഫ്.എക്സ് &3D അനിമേഷൻ: ഐഡൻറ് ലാബ്സ്, ടീസർ കട്ട്സ്: വിവേക് മനോഹരൻ, മാർക്കറ്റിംഗ് കൺസൾട്ൻ്റ്: മിഥുൻ മുരളി, പി.ആർ.ഓ: പി.ശിവപ്രസാദ്, ബ്രാൻഡ് കൺസൾട്ടൻ്റ്: ബബിൻ ചിറമേൽ, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, പബ്ലിസിറ്റി ഡിസൈൻസ്: ഔറ ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

തൃശൂർ പുതുക്കാട് ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി; 200 ഓളം വാഴകളും, 500 ഓളം മുളക് തൈകളും റബർ മരങ്ങളും നശിപ്പിച്ചു; ദുരിതത്തിലായി കർഷകർ
തൃശൂർ: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷി നാശം. പുതുക്കാട് ഇഞ്ചക്കുണ്ട് പന്തുപാറയിലാണ് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. കഴിഞ്ഞ രാത്രിയിൽ നാല് ആനകളാണ് പ്രദേശത്ത് എത്തിയത്. കൊട്ടിശ്ശേരി സണ്ണിയുടെ പറമ്പിലെ 200 ഓളം വാഴകളും വിളവെടുക്കാറായ 500 ഓളം മുളക് തൈകളും റബര്‍ മരങ്ങളും ആനകള്‍ നശിപ്പിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകന് ഉണ്ടായിരിക്കുന്നത്. മന്ത്രിക്കുത്ത് ഹനീഫ, എടത്തിനാല്‍ മാണി, കൈതിക്കല്‍ തോമസ്, നീണ്ടുതലിക്കല്‍ ജസ്റ്റില്‍ എന്നിവരുടെ പറമ്പുകളിലും വേലികൾ തകർത്ത് ആനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു. ആനകള്‍ കൃഷി നശിപ്പിക്കുന്നത് കണ്ട കര്‍ഷകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തിയാണ് ഇവയെ കാടുകയറ്റിയത്.
ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ച സണ്ണിയുടെ പറമ്പില്‍ നാലാം തവണയാണ് ആനകള്‍ എത്തുന്നത്. മുന്‍പ് കൃഷി നശിപ്പിച്ചതിന്‍റെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചില്ലെന്നും കര്‍ഷകന്‍ പറയുന്നു. ഓരോ വര്‍ഷവും ചെയ്യുന്ന വാഴകൃഷി വിളവെടുപ്പിന് പാകമാകുന്ന സമയത്താണ് ആനകളെത്തി നശിപ്പിക്കുന്നത്. നാലു വര്‍ഷത്തിനിടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചത്. പ്രദേശത്തുള്ളവരുടെ ഉപജീവനമായ കൃഷി ആനകളിറങ്ങി തുടര്‍ച്ചയായി നശിപ്പിച്ചിട്ടും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം.ആനശല്യത്താല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ കൃഷി ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്തേക്ക് കാട്ടാനകള്‍ എത്താതിരിക്കാന്‍ വനംവകുപ്പ് ഇടപെടണമെന്നും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
നിയമസാധുത നൽകിയാൽ താജ്മഹലും, ചെങ്കോട്ടയും, ഈ കോടതിക്കെട്ടിടം പോലും വഖഫ് ആകും; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും ഹൈക്കോടതി
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി. ഏഴ് പതിറ്റാണ്ടായി ഫാറൂഖ് കോളജ് പോലും മുനമ്പം ഭൂമി വഖഫ് ആയി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ആരുടെയും ഭാഗത്ത് നിന്ന് ഗൗരവമായ ഒരു നടപടിയും ഉണ്ടായില്ല. വഖഫ് ആണെന്ന് അറിയാമെങ്കിൽ, ഏത് സമയത്തും രജിസ്റ്റർ ചെയ്യാൻ ആകില്ല. അത്തരം ഒരു വാദമുണ്ടെങ്കിൽ, ഉടനടി സമയബന്ധിതമായി രജിസ്ട്രേഷൻ ഉൾപ്പെടെ പൂർത്തിയാക്കി നടപടികൾ കൈക്കൊള്ളണമായിരുന്നു. മുനമ്പം ഭൂമി ഒരു ദാനമാണെന്ന് ഫാറൂഖ് കോളജിന് തന്നെ അറിയാമെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
വഖഫ് ബോർഡിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഭൂമിയിൽ താമസിക്കുന്നവർ, ഭൂമി വാങ്ങിയവർ എന്നിവരുടെ അടിസ്ഥാന അവകാശങ്ങളെ ബോർഡ് ധിക്കാരപൂർവം അവഗണിച്ചു. ഇത്തരത്തിലുള്ള ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിൽ കോടതി മുദ്ര പതിപ്പിച്ചാൽ അതായത് നിയമസാധുത നൽകിയാൽ, ഏത് ഭൂമിയും കെട്ടിടവും ഭാവിയിൽ വഖഫ് ആയി പ്രഖ്യാപിക്കാവുന്ന സാഹചര്യം വരും. താജ്മഹൽ, ചെങ്കോട്ട, നിയമസഭാ മന്ദിരം, എന്തിനേറെ ഈ കോടതി കെട്ടിടം പോലും ഏതെങ്കിലും രേഖകൾ ചൂണ്ടിക്കാണിച്ച് വഖഫ് ആകും. ഇന്ത്യ പോലുള്ള ഒരു മതേതര രാജ്യത്ത് ഇത്രയും കാലതാമസത്തോടെയുള്ള സാങ്കല്പികമായ അധികാരപ്രയോഗം കോടതി അനുവദിക്കില്ല. ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കാൻ കോടതിക്ക് ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുനമ്പത്തേത് വഖഫ് അല്ലെന്ന് കോടതി നിരീക്ഷിച്ചു. മുമ്പത്തെ ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്റിന് സമ്മാനമായി നൽകിയതാണ്. മുനമ്പം ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് ഉത്തരവ് ഭൂമി തട്ടിയെടുക്കാനാണെന്നും കോടതി പറഞ്ഞു. മുനമ്പം വിഷയം പഠിക്കാനായി സർക്കാർ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ കമ്മീഷനായി നിയോഗിച്ചിരുന്നു. ഇതിന് നിയമസാധുതയില്ല എന്ന ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിശോധിക്കുന്നത്. നേരത്തെ കമ്മീഷന് നിയമസാധുതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഡിവിഷൻ ബെഞ്ച് കമ്മീഷന് പ്രവർത്തനം തുടരാമെെന്ന് വ്യക്തമാക്കി.
ട്യൂബിന്റെ രണ്ടറ്റവും ധമനികളിൽ ഒട്ടിച്ചേർന്നു; സുമയ്യയുടെ നെഞ്ചിലെ ഗൈഡ് വയർ നീക്കാനുള്ള ശസ്ത്രക്രിയ പരാജയം
തിരുവനന്തപുരം : ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ ശരീരത്തില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു.
ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ വയര്‍ നീക്കാന്‍ ഇന്നാണ് കീ ഹോള്‍ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്.രണ്ടു തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്.മേജര്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ അതിനു താല്‍പര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്.70 സെന്റീമീറ്റര്‍ നീളമുള്ള ഗൈഡ്‌വയര്‍ ആണ് രണ്ടര വര്‍ഷമായി സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിക്കിടക്കുന്നത്.വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയര്‍.
2023 മാർച്ച് 22ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോ. രാജീവ് കുമാറിന്റെ യൂണിറ്റിൽ നടത്തിയ ശസ്ത്രക്രിയക്കിടെയാണ് സുമയ്യയുടെ നെഞ്ചിൽ വയറ് കുടുങ്ങിയത്. ഡോക്ടർക്ക് ഗുരുതര പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചിരുന്നെങ്കിലും ഇതുവരെയും നടപടിയെടുത്തിട്ടില്ല.

റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലവസരം: മന്ത്രി എം ബി രാജേഷ്
റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലി കോളിംഗും ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക.തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും. ആകർഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെൻ്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെൻ്റ് സർവീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോർക്കർ എന്നിവരാണ് ധാരണാ പത്രം കൈമാറിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ റിലയൻസ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റൽ സേവനങ്ങളും നൽകുന്നതിനാണ് വനിതകളെ പ്രയോജനപ്പെടുത്തുന്നത്.ഇവർ ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഇവർക്കുള്ള വേതനം ലഭിക്കുന്നത്. നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കും.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിയോ കസ്റ്റമർ അസോസിയേറ്റ്സിൻ്റെ കീഴിൽ ടെലികോളിങ്ങ് മേഖലയിൽ മുന്നൂറു പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്തെ വനിതകൾക്ക് ഇത് ഏറെ സഹായകമാകും.

എംആർ അജിത്കുമാറിനെ ബെവ്കോയുടെ ചെയർമാനായി നിയമിച്ചു; എക്സൈസ് കമ്മീഷണർ പദവിക്ക് പുറമേ നിയമനം
തിരുവനന്തപുരം: എംആർ അജിത്കുമാറിനെ ബെവ്കോയുടെ ചെയർമാനായി നിയമിച്ചതായി റിപ്പോർട്ട്. എക്സൈസ് കമ്മീഷണറെന്നെ പദവിക്കു പുറമേയാണ് നിയമനം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം നിലവിൽ ഹർഷിത അത്തല്ലൂരിയാണ് സിഎംഡി. എംഡിയായി ഹർഷിത തുടരുമെന്നാണ് ലഭിക്കുന്ന വിവരം.