കോഴിക്കോട് കൂടരഞ്ഞിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെച്ചു; താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റിയ പുലി ആരോഗ്യവാനെന്ന് വനംവകുപ്പ്

0

കോഴിക്കോട്: മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. കോഴിക്കോട് കൂടരഞ്ഞി പെരുമ്പുള കുര്യന്‍റെ ക‍ൃഷിയിടത്തിലെ പതിനഞ്ച് മീറ്ററോളം താഴ്ചയുള്ള കിണറ്റില്‍ ചൊവ്വാഴ്ചയാണ് പുലി വീണത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കിണറ്റിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയത്. പുറത്തെത്തിച്ച പുലി ആരോഗ്യവാനാണെന്ന് വനംവകുപ്പ് അറിയിച്ചു. താമരശ്ശേരി റേഞ്ച് ഓഫിസിലേക്ക് മാറ്റിയ പുലിയെ കൂടുതൽ പരിശോധനയ്ക്കുശേഷം ഉള്‍ക്കാട്ടിൽ തുറന്നുവിടുന്നതിലടക്കം തീരുമാനമെടുക്കും. പുലിയെ പിടിക്കാനായി കിണറ്റിനുള്ളില്‍ ഇന്നലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. കിണറ്റിനുള്ളില്‍ ഇറക്കാവുന്നതരത്തിലുള്ള ചെറിയ കൂടാണ് സ്ഥാപിച്ചത്.

മകളോട് മോശമായി പെരുമാറി; യുവാവിനെ ചെരുപ്പൂരി അടിച്ചു മാതാവ്

0

ഡെറാഡൂൺ ∙ മകളോട് മോശമായി പെരുമാറിയ യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് മകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സ്ത്രീ യുവാവിനെ ചെരിപ്പു കൊണ്ടടിച്ചത്. ഇതിന്റെ വിഡിയോദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം വിഷയം വാർത്തയാക്കി. സംഭവം നടന്നിട്ട് ഏതാനും ദിവസങ്ങളായെന്നും ഇപ്പോഴാണ് വിഡിയോ പ്രചരിച്ചതെന്നുമാണ് വിവരം. 

ദീപാവലി ആഘോഷിക്കാനാകില്ല; ഇറ്റലിയിൽ നിന്ന് ഡൽഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി

0

റോം ∙ ദീപാവലിക്ക് നാട്ടിലെത്താനായി വിമാനം ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരെ വലച്ച് ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. സാങ്കേതിക പ്രശ്‌നം കാരണമാണ് മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചത്.

‘‘മിലാനിൽ നിന്ന് ഡൽഹിയിലേക്കുള്ള എഐ138 വിമാനം റദ്ദാക്കി. എല്ലാ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് വിമാനം റദ്ദാക്കിയത്. വിമാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യാത്ര നീട്ടിവച്ചത്’’ – എയർ ഇന്ത്യ വക്താവ് അറിയിച്ചു.

എയർ ഇന്ത്യയിലും മറ്റ് എയർലൈനുകളിലും സീറ്റ് ലഭ്യത അടിസ്ഥാനമാക്കി ഒക്ടോബർ 20നോ അതിനുശേഷമോ ബദൽ വിമാനങ്ങളിൽ യാത്രക്കാരെ ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിശദീകരണം. ഇതോടെ ഒക്ടോബർ 20ന് ദീപാവലി ആഘോഷിക്കാൻ ആർക്കും കഴിയില്ല. എല്ലാ യാത്രക്കാർക്കും ഹോട്ടലിൽ താമസ സൗകര്യം ഒരുക്കി. ഭക്ഷണം ഉൾപ്പെടെ ആവശ്യമായ സഹായവും നൽകും. യാത്രക്കാർ‌ക്ക് ഉണ്ടായ അസൗകര്യത്തിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ഗാസയിൽ ഇസ്രയേൽ ഷെല്ലാക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു

0

ഗാസ സിറ്റി: ​ഗാസയിൽ ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു. വടക്കൻ ​ഗാസയിലെ സെയ്തൂൺ മേഖലയിലാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രിയിലാണ് അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങൾ സഞ്ചരിച്ചിരുന്ന ബസിന് നേരേ ഇസ്രയേൽ സൈനികർ ഷെല്ലാക്രമണം നടത്തിയത്. ​ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിന് പിന്നാലെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.

അബു ഷാബാൻ എന്ന കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസാൽ എഎഫ്‌പിയോട് പറഞ്ഞു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തെ ഇല്ലാതാക്കിയതിൽ ഇസ്രയേലിന് ന്യായീകരിക്കാവുന്ന ഒരു കാരണവുമില്ലെന്നാണ് ഹമാസ് നേതൃത്വത്തിന്റെ പ്രതികരണം.

വെള്ളിയാഴ്ച രാത്രിയിലാണ് ഇസ്രയേൽ ടാങ്ക് ഷെൽ ബസിനു മേൽ പതിച്ചത്. എട്ട് ദിവസങ്ങൾക്ക് മുൻപാണ് ഇസ്രയേൽ ഗാസയിൽ വെടിനി‍ർത്തൽ പ്രഖ്യാപിച്ചതും സൈനിക പിന്മാറ്റം ആരംഭിച്ചതും. വെടിനിർത്തൽ ധാരണയ്ക്ക് ശേഷം ഇസ്രയേൽ സൈനികർ ഭാഗമായ ഏറ്റവും മാരകമായ ആക്രമണമാണ് സെയ്തൂൺ മേഖലയിലുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം.

അതേ സമയം, ഇസ്രയേൽ സൈന്യത്തിന്റെ അധീനതയിലുള്ള മേഖലയിലേക്ക് എത്തിയ ബസിന് നേരേയാണ് തങ്ങൾ ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബസിനുനേരേ വെടിയുതിർക്കുകയായിരുന്നു എന്ന് ഐഡിഎഫ് പറയുന്നു. ​ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസ മുനമ്പിന്റെ പകുതിയിലധികം മേഖലയിലും ഇസ്രയേൽ സൈനികർ ഇപ്പോഴും തുടരുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

കേരളത്തിൽ അതിതീവ്ര മഴ; മിന്നൽപ്രളയത്തിനും സാധ്യത; ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പല സ്ഥലങ്ങളിലും മിന്നൽപ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിൽ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവുമാണ് കേരളത്തിൽ കനത്ത മഴയ്ക്കുള്ള കാരണം.

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴയുടെ തീവ്രത അനുസരിച്ച് ജാ​ഗ്രതാ നിർദ്ദേശങ്ങളിൽ മാറ്റം വരുമെന്നാണ് സൂചന. ഈ മാസം അവസാനം വരെ കേരളത്തിൽ അതിശക്തമായ മഴയായിരിക്കും എന്നാണ് കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നത്.

‘അനിഷ്ടങ്ങൾക്ക് ഭഗവാൻ പരിഹാരം കാണും, ജാഗ്രതയോടെ പ്രവർത്തിക്കും’; ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നിയുക്ത മേൽശാന്തിമാർ

0

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് വ്യക്തമാക്കി നിയുക്ത മേൽശാന്തിമാർ. ശബരിമലയിൽ ഉണ്ടായ ഈ അനിഷ്ട സംഭവങ്ങൾക്ക് അയ്യപ്പൻ തന്നെ പരിഹാരം കണ്ടെത്തും എന്നാണ് നിയുക്ത ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി പ്രതികരിച്ചത്.

അടുത്ത ഒരു വർഷക്കാലം ശബരിമലയിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും, സ്വർണ്ണം പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഈ ജാഗ്രത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള അവാച്യമായ സന്തോഷവും ഇ.ഡി. പ്രസാദ് നമ്പൂതിരി പങ്കുവെച്ചു. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും, ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമായെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും, ഉടൻ തന്നെ അയ്യപ്പസന്നിധിയിൽ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇത് മൂന്നാം തവണയാണ് ഇ.ഡി. പ്രസാദ് നമ്പൂതിരി മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ ഇടം നേടുന്നത്. മുൻപ് ചോറ്റാനിക്കര മേൽശാന്തിയായിരുന്നു അദ്ദേഹം. നിലവിൽ കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രി കൂടിയാണ്, കൂടാതെ മറ്റു പല ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.

മാളികപ്പുറം മേൽശാന്തിയുടെ പ്രതികരണം:

വിഷയത്തിൽ നിയുക്ത മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരിയും പ്രതികരണം അറിയിച്ചു. നിലവിലെ വിവാദങ്ങൾ തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും, തന്നെ പൂജാകർമ്മങ്ങൾ നിർവ്വഹിക്കാനാണ് നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ സന്തോഷമുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനും നാലാം തവണത്തെ പ്രാർത്ഥനയ്ക്കും ഒടുവിലാണ് ഫലം കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമല മേൽശാന്തിയാകാനുള്ള തന്റെ ആഗ്രഹം ബാക്കിയാണെന്നും അതിനായി ഇനിയും അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൊസാംബിക്കിൽ കപ്പൽ ജീവനക്കാരുമായി പോയ ലോഞ്ച് ബോട്ട് മുങ്ങി അപകടം; കാണാതായവരിൽ എറണാകുളം സ്വദേശിയും, രക്ഷാ ദൗത്യം തുടരുന്നു

0

ന്യൂഡൽഹി: തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കടലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടു. മലയാളിയടക്കം അഞ്ച് ഇന്ത്യൻ ജീവനക്കാരെ കാണാതായിട്ടുണ്ട്. മൊസാംബിക്കിന്റെ തീരപ്രദേശത്തുവെച്ച്, ഇന്ത്യൻ കപ്പൽ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു ലോഞ്ച് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായ 5 ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ എറണാകുളം പിറവം സ്വദേശിയുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.

പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം. പ്രാദേശിക ഭരണകൂടവുമായി ചേർന്നാണ് രക്ഷാ പ്രവർത്തനമെന്നും മൊസാംബിക്കിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു. ‘എംടി സീ ക്വസ്റ്റ്’ എന്ന കപ്പലിലെ ജീവനക്കാരെ കപ്പലിലേക്ക് എത്തിക്കാൻ പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ഇതിൽ 14 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചു. അതേസമയം, മറ്റ് അഞ്ച് പേരെയാണ് ഇപ്പോഴും കണ്ടെത്താനുള്ളത്. രക്ഷപ്പെട്ടവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

മൊസാംബിക്കിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ട്, കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടന്നുവരികയാണ്. ഡിജി ഷിപ്പിംഗ് വൃത്തങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും അറിയിച്ചിട്ടുണ്ട്.

‘തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ നല്ല മനുഷ്യൻ, പക്ഷെ അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണ്’; മേയറെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ്‍ ഗോപി

0

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷൻ മേയറെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മേയര്‍ എംകെ വര്‍ഗീസിനെയാണ് സുരേഷ്‌ഗോപി പുകഴ്ത്തിയത്. മേയർ നല്ല മനുഷ്യനാണെന്നും പക്ഷെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ചങ്ങലയ്ക്കിട്ടിരിക്കുന്നതിനാൽ തന്നെ മേയർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ഒരു വ്യത്യസ്തമായ മനോഭാവം ഉണ്ടായിട്ടുണ്ടെന്നും അതിന് ആരംഭം കുറിച്ചതാവട്ടെ തൃശൂരിൽ നിന്നുമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ചില ആളുകൾ ജനങ്ങളുടെ ഈ വ്യത്യസ്തമായ മനോഭാവം കണ്ട് ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് തന്റെ പരിപാടിയായ കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

തൃശൂരിൽ ഒരു എം.പി വേണമെന്ന് നിങ്ങൾ ആഗ്രഹിച്ചെങ്കിൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ച് എണ്ണം എങ്കിലും ബിജെപിയ്ക്ക് സമ്മാനിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ശുദ്ധീകരണത്തിന്‍റെ പാതയിലാണ് ഇപ്പോഴെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിൽ നടന്ന കലുങ്ക് സൗഹൃദ സദസിൽ സംസാരിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്; ആവശ്യപ്പെടുന്നത് 16,600 കോടി രൂപ; വാങ്ങാൻ രംഗത്തുള്ളത് ആറോളം പ്രമുഖ കമ്പനികൾ

0

ബെംഗളൂരു: ഐപിഎൽ ക്രിക്കറ്റ് ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ വിൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ ഉടമസ്ഥരായ ‘ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ’ ടീമിനെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ആറോളം കമ്പനികൾ വാങ്ങാൻ രംഗത്തുണ്ടെന്നും പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്’ ആണ് റിപ്പോർട്ട് ചെയ്യുന്നത്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദാർ പൂനാവാല, ജെ.എസ്.ഡബ്ള്യൂ ഗ്രൂപ്പിന്റെ പാർത്ഥ് ജിൻഡാൽ എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ, അമേരിക്കൻ കമ്പനികളുമായി ഉടമകൾ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പും ഡൽഹി ആസ്ഥാനമായുള്ള പ്രമുഖ വ്യവസായിയും ആർസിബിയെ വാങ്ങാൻ താൽപര്യം കാണിക്കുന്നതായും വാർത്തകളുണ്ട്.

ഡിയാജിയോ ഏകദേശം 2 ബില്യൺ ഡോളർ(ഏകദേശം 16,600 കോടി രൂപ) ആവശ്യപ്പെടുന്നതായാണ് വിവരം. ഒരു ഐപിഎൽ ഫ്രാഞ്ചൈസിക്ക് ഇത്രയും ഉയർന്ന വില ലഭിക്കുമോ എന്ന കാര്യത്തിൽ വിദദ്ധർക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ട്. വരും വർഷങ്ങളിൽ നടക്കാനിരിക്കുന്ന സംപ്രേഷണാവകാശത്തിന്റെ (media rights) മൂല്യമായിരിക്കും ടീമിന്റെ യഥാർത്ഥ വില നിർണയിക്കുക. കഴിഞ്ഞ തവണത്തെ പ്രധാന എതിരാളികളായിരുന്ന ജിയോയും സ്റ്റാറും ലയിച്ചതിനാൽ സംപ്രേഷണാവകാശ മൂല്യത്തിൽ മുൻ വർഷങ്ങളിലേതുപോലുള്ള വൻ വർധനവ് ഉണ്ടാകില്ലെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.

എന്നാൽ ജിയോസ്റ്റാറിന്റെ വരിക്കാരുടെ എണ്ണം 500 ദശലക്ഷം കവിഞ്ഞതിനാൽ, സംപ്രേഷണാവകാശ മൂല്യം കുതിച്ചുയരുമെന്നു് മറുവിഭാഗം വാദിക്കുന്നു. ഓരോ വരിക്കാരനിൽ നിന്നും ഐപിഎൽ കാലയളവിൽ 100 രൂപ ഈടാക്കിയാൽ പോലും പ്രതിമാസം 5000 കോടി രൂപയോളം നേടാനാകും. നാല് മാസം നീളുന്ന ഐപിഎൽ സീസണിൽ സബ്സ്ക്രിപ്ഷനിലൂടെ മാത്രം ഏകദേശം 20,000 കോടി രൂപ (2.3 ബില്യൺ ഡോളർ) സമാഹരിക്കാൻ സാധിക്കും. ഇത് സംപ്രേഷണാവകാശത്തിന്റെ മൂല്യം ഗണ്യമായി വർധിപ്പിക്കുമെന്ന് കരുതപ്പെടുന്നു.

ആർസിബിയുടെ ഉയർന്ന മൂല്യത്തിന് പുറമേ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയ ദുരന്തവുമായി ബന്ധപ്പെട്ടുള്ള ചില കേസുകളും പുതിയതായി ടീം വാങ്ങുന്നവർക്ക് വെല്ലുവിളിയായേക്കാം. വരും ആഴ്ചകളിൽ വിൽപന സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിമലയിലെ സ്വർണ്ണ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും,  മുരാരി ബാബുവിനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക.