ശ്വാസംമുട്ടി രാജ്യ തലസ്ഥാനം: ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ മലിനീകരണത്തിൻ്റെ തോത് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

മയൂർ വിഹാർ, ആനന്ദ് വിഹാർ എന്നീ മേഖലകളിൽ 300നു മുകളിലാണ് വായു ഗുണനിലവാര സൂചിക ഇന്നലെ രേഖപ്പെടുത്തിയത്. ദീപാവലിക്ക് പിന്നാലെ വായുഗുണനിലവാര സൂചിക ഏറ്റവും മോശം സ്ഥിതിയിൽ എത്തിയാൽ കൃത്രിമ മഴ പെയ്യിപ്പിക്കാനുള്ള നീക്കത്തിലാണ് ദില്ലി സർക്കാർ.

അതേസമയം, ദീപാവലി പ്രമാണിച്ച് ഏതാനും ദിവസങ്ങളായി വ്യാപാര സ്ഥാപനങ്ങളിലും തെരുവുകച്ചവട കേന്ദ്രങ്ങളിലുമെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പടക്കം പൊട്ടിക്കുന്നതിനൊപ്പം തന്നെ കൂടുതൽ വാഹനങ്ങൾ റോഡിലിറങ്ങുന്നത് വായു മലിനീകരണം വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പടക്കം പൊട്ടിക്കുന്നതിന് സുപ്രീംകോടതി സമയക്രമം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള ആഘോഷമാണ് ഇപ്പോള്‍ ദില്ലിയില്‍ നടക്കുന്നത്.ഇതാണ് വായു മലിനീകരണം രൂക്ഷമാകാൻ കാരണമെന്നാണ് വിലയിരുത്തല്‍.

കൊല്ലം സിപിഐയിലെ കൂട്ടരാജിയിൽ നേതൃത്വത്തിനെതിരെ കൊല്ലം മധു രംഗത്ത്

കൊല്ലം: കൊല്ലം കടയ്ക്കൽ സിപിഐയിലെ കൂട്ടരാജിയിൽ ജില്ലാ നേതൃത്വത്തിന് എതിരെ മുതിർന്ന നേതാവ് കൊല്ലം മധു രംഗത്ത്.

കടയ്ക്കൽ വിഷയം പരിഹരിക്കാൻ ജില്ലാ നേതൃത്വം പരാജയപെട്ടു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വിമർശനം. സംഘടനാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങളിലാണ് കൊല്ലത്ത് പലയിടങ്ങളിലും സിപിഐയിൽ വിഭാഗീയത ഉടലെടുത്തത്.

പാർട്ടിയിൽ നിന്ന് പോകുന്ന സഖാക്കളെ കണ്ടില്ലെന്ന് നടിക്കുന്നത് നേതൃത്വപരമായ ധിക്കാരമാണെന്ന് മധു ഫേസ്ബുക്കിൽ കുറിച്ചു. കുണ്ടറയിൽ ഇരുന്നൂറോളം പ്രവർത്തകർ പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് കടയ്ക്കലിലും നിരവധിയാളുകൾ രാജി വെച്ചത്.

ഉൾപ്പാർട്ടി പ്രശ്നങ്ങളെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും പരിഹാരം കണ്ടെത്താൻ പാർട്ടി തയ്യാറാവാത്തതിനാലാണ് മുതിർന്ന നേതാവിന്റെ വിമർശനം.

യു.എസ് സമ്മര്‍ദ്ദത്തില്‍ വഴങ്ങി ഇസ്രയേല്‍: ഗാസയിലേക്കുള്ള സഹായം തിങ്കളാഴ്ച പുനരാരംഭിക്കും

ജറുസലേം: യു.എസ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഗാസയിലേക്കുള്ള സഹായം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് ഇസ്രായേലി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹമാസിന്റെ പ്രകടമായ വെടിനിര്‍ത്തല്‍ ലംഘനത്തിന് മറുപടിയായി ഇസ്രായേല്‍ വിതരണം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇത്.

ആക്രമണത്തില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും 26 പേര്‍ കൊല്ലപ്പെടുകയും ചെയ്തതെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. തീവ്രവാദികള്‍ മിസൈല്‍ വിക്ഷേപിക്കുകയും സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന്, ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍, തോക്കുധാരികള്‍, ഒരു തുരങ്കം, ആയുധ ഡിപ്പോകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടെ കുറഞ്ഞത് 26 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികളും ആരോഗ്യ അധികൃതരും അറിയിച്ചു. നുസൈറാത്ത് പ്രദേശത്ത് കുടിയിറക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കിയിരുന്ന ഒരു മുന്‍ സ്‌കൂളില്‍ കുറഞ്ഞത് ഒരു ആക്രമണമെങ്കിലും ഉണ്ടായതായി താമസക്കാരും വ്യക്തമാക്കി.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മരുമകന്‍ ജാരെഡ് കുഷ്നറും തിങ്കളാഴ്ച ഇസ്രായേലിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഒരു ഇസ്രായേലി ഉദ്യോഗസ്ഥനും ഒരു യുഎസ് ഉദ്യോഗസ്ഥനും വ്യക്തമാക്കുകയുണ്ടായി

കബാലി റോഡിൽ: മലക്കപ്പാറയിൽ സഞ്ചാരികൾ മണിക്കൂറുകളോളം കുടുങ്ങി

തൃശൂർ: അതിരപ്പള്ളി–മലക്കപ്പാറ റൂട്ടിൽ സഞ്ചാരികളെ വലച്ച് റോഡിൽ നിലയുറപ്പിച്ചത്  സാക്ഷാൽ കബാലി!

കാട്ടാന കബാലി റോഡിൽ നിലയുറപ്പിച്ചതോടെ  മണിക്കൂറുകളോളം നിരരവധി വാഹനങ്ങൾ കുടുങ്ങി.

ഞായറാഴ്ച ആയതിനാൽ കൂടുതൽ സഞ്ചാരികൾ മേഖലയിലെത്തിയിരുന്നു. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. റോഡിലേക്ക് പന മറിച്ചിട്ട ആന അത് തിന്നു തീരുന്നതുവരെ അവിടെ നിലയുറപ്പിച്ചു. ഇതിനിടെ കനത്ത മഴയുണ്ടായി. ആനയുടെ അടുത്തേക്കു പോകരുതെന്നു വനംവകുപ്പ് കർശന നിർദേശം നൽകിയിരുന്നു.

രാത്രി വൈകി ആന വനത്തിലേക്കു പോയതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ  ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. 200 രൂപ കൂടെ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്.

ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.

പക്ഷേ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ അതിനുള്ള നിർവാഹമില്ലെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം.

200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെ.സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ:  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെപിസിസി മുൻ അധ്യക്ഷൻ  കെ.സുധാകരനെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൃശൂരിലെ സൺ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.  കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം തൃശൂരിൽ എത്തിയത്. 

എംആർഐ സ്കാൻ ഉൾപ്പെടെ പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ ചികിത്സകൾ തീരുമാനിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

വിവാദ വീഡിയോയിൽ പ്രതികരിച്ച് അജ്മൽ അമീർ

ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എഡിറ്റിങ്ങിനോ ഒന്നും എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന്  നടൻ അജ്മൽ അമീർ.

യുവതിയോട് മോശമായി സംസാരിക്കുന്ന വോയിസ് കോൾ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ വിശദീകരണം. 

അടുത്തിടെ നടൻ ഒരു യുവതിയുമായി സംസാരിക്കുന്നതെന്ന് കരുതുന്ന ഒരു ഓഡിയോ കോൾ പുറത്തുവന്നിരുന്നു. അജ്മലിന്റേതെന്ന് കരുതുന്ന വോയിസിൽ തുടക്കത്തിൽ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. കോളിൽ തന്റെ കല്യാണം കഴിഞ്ഞതല്ലേ എന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്. എന്നാൽ അതൊന്നും താൻ അറിയേണ്ടെന്നും വരികയാണെങ്കിൽ താമസ സൗകര്യം ഒരുക്കാമെന്നും കോളിന് മറുപടിയായി പറയുന്നുണ്ട്. പിന്നാലെയാണ് താരത്തിന്റെ വിശദീകരണ വീഡിയോയും പുറത്ത് വന്നത്.

അജ്മൽ അമീറിന്റെ വാക്കുകൾ

ഒരു കെട്ടുകഥയ്‌ക്കോ ഒരു എഐ വോയിസ് ഇമിറ്റേറ്റിങ്ങിനോ എഡിറ്റിങ്ങിനോ ഒന്നും എന്നെയോ എന്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ല. ഇതിലും വലിയ രണ്ട് ഇൻഡസ്ട്രികളിൽ പോയി തെളിയിച്ച് സർവശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് അതിജീവിച്ച് പോകുന്ന ഒരു വ്യക്തിയാണ് ഞാൻ. കൃത്യമായി ഒരു മാനേജർ ഇല്ല, കൃത്യമായി ഒരു പിആർ ടീമില്ല. കൃത്യമായ സോഷ്യൽ മീഡിയ ഹാൻഡിലുകളില്ല. പണ്ടെപ്പോഴോ എന്റെ ഫാൻസുകാർ തുടങ്ങി തന്ന ഒരു സോഷ്യൽ മീഡിയ പ്രൊഫൈൽ ആണ് തുടർന്നു പോയിക്കൊണ്ടിരിക്കുന്നത്.

പക്ഷെ ഇന്നുമുതൽ വരുന്ന എല്ലാ കണ്ടന്റുകളും എന്റെ സോഷ്യൽ മീഡിയും ഹാൻഡിൽ ചെയ്യുന്നത് ഞാൻ മാത്രമായിരിക്കും. രണ്ട് മൂന്ന് ദിവസം മുമ്പേ വളരെ മോശപ്പെട്ട രീതിയിൽ എന്റെ ഒരു വാർത്ത പുറത്തുവന്നു. എന്നെ പിന്തുണച്ച എല്ലാ സോഷ്യൽ മീഡിയ ആൾക്കാർക്കും നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

എന്നെ തുടർച്ചയായി അപകീർത്തിപ്പെടുത്തിക്കൊണ്ട് ഒരുപാട് പോസ്റ്റുകൾ ഇട്ട സോഷ്യൽ മീഡിയ പ്രവർത്തകരോട് അവർക്ക് സമൂഹത്തോടുള്ള സ്‌നേഹവും കരുതലും ഒക്കെ കണ്ട് ഒരുപാട് ബഹുമാനം തോന്നുന്നു. എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്, ഒരുപാട് തെറിവിളികൾക്കുമൊക്കെ മുകളിൽ സാന്ത്വനിപ്പിച്ചുകൊണ്ട്, എന്നെ ആശ്വസിപ്പിച്ചുകൊണ്ടും ഒക്കെ വരുന്ന ടെക്‌സ്റ്റുകളും കോളുകളും ശബ്ദ സന്ദേശങ്ങളും തന്ന ശക്തിയാണ് ഞാൻ ഇന്ന് നിങ്ങളുടെ മുന്നിലിരിക്കാനുള്ള പ്രധാന കാരണം. അവർക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നതും. എന്നെ നയിക്കുന്ന ശക്തി നിങ്ങളാണ്. ഞാൻ ഇപ്പോൾ ദുബായിലാണ് ഉള്ളത്. എന്റെ കുറച്ച് പുതിയ പ്രോജക്ടുകൾ ഇവിടെ നടന്നുകൊണ്ടിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും ഒരായിരം നന്ദി.

കേരളത്തിൽ ശക്തമായ മഴ; ഇടുക്കിയും പാലക്കാട്ടും 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

0

തിരുവനന്തപുരം: ശക്തമായ മഴയെത്തുടർന്ന് ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. അപകടകരമായ നിലയിൽ ജനനിരപ്പ് ഉയർന്നതോടെ സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്.

ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

നെയ്യാറിൽ കാട്ടുപന്നി ആക്രമണത്തിൽ രണ്ട് സാങ്ച്വറി ജീവനക്കാർക്ക് പരിക്ക്

0

തിരുവനന്തപുരം: നെയ്യാറിൽ രണ്ട് പേർക്ക് കാട്ടുപന്നിയുടെ ആക്രമണം. നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്നലെ രാത്രി 7.30 ഓടെ കോട്ടൂർ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റൻ്റ് രാജേന്ദ്രൻ കാണി, ഷൈജു സതീശൻ എന്നിവർക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഡ്യൂട്ടിക്കിടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ബൈക്ക് മറിഞ്ഞുവീണാണ് പരിക്കേറ്റത്. ഇവരുടെ തലയിലും കൈയിലും വയറിലുമാണ് പരിക്കേറ്റത്.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 വയസ്സുകാരി മരിച്ചു

0

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു.

ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ ജാരിയത്തിനെ പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

0

തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് ആണ് മരിച്ചത്. 41 വയസായിരുന്നു. വെട്ടുകടവ് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക് തെന്നി മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

രാജകീയ പദവികൾ ഉപേക്ഷിച്ച് ആൻഡ്രൂ രാജകുമാരൻ; വിൻഡ്സറിലെ കൊട്ടാരത്തിൽ തുടരും

0

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവാദനായകൻ പ്രിൻസ് ആൻഡ്രൂ തന്റെ പ്രധാന രാജകീയ പദവികൾ ഉപേക്ഷിച്ചതായി ഔദ്യോഗികമായി അറിയിച്ചു. ഡ്യൂക്ക് ഓഫ് യോർക്ക് എന്ന പദവിയുൾപ്പെടെ നിരവധി ബഹുമതികളും ഇനി പൊതുവായി ഉപയോഗിക്കില്ലെന്ന് പ്രിൻസ് ആൻഡ്രൂയും ബക്കിംഹാം കൊട്ടാരവും സംയുക്തമായി പ്രസ്താവിച്ചു. “രാജാവുമായുള്ള ആലോചനകൾക്ക് ശേഷം, എന്റെ പേരിനോടനുബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ രാജകുടുംബത്തിന്റെ സേവനങ്ങളെ ബാധിക്കരുതെന്ന് ഞങ്ങൾ തീരുമാനിച്ചു,”- ആൻഡ്രൂ രാജകുമാരൻ പ്രസ്താവനയിൽ വ്യക്തമാക്കി. ചാൾസ് രാജാവിന്റെ സഹോദരനാണ് ആൻഡ്രൂ രാജകുമാരൻ.

ഒക്ടോബർ 17ന് ബക്കിംഹാം കൊട്ടാരത്തിൽ നിന്നാണ് ഈ പ്രഖ്യാപനം വന്നത്. രാജാവ് ചാൾസ് മൂന്നാമനുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷം, ആൻഡ്രൂ തന്റെ ഡ്യൂക്ക് ഓഫ് യോർക്ക് പദവിയും, “ഓർഡർ ഓഫ് ദ ഗാർട്ടർ” അടക്കമുള്ള ചില രാജകീയ ബഹുമതികളും ഒഴിവാക്കുകയാണ് ചെയ്തത്. എന്നാൽ, നിയമപരമായി അദ്ദേഹത്തിന്റെ പദവി നീക്കം ചെയ്യപ്പെട്ടിട്ടില്ല. അതായത്, രാജകുമാരൻഎന്ന പദവി അദ്ദേഹത്തിന് തുടർന്നും ഉപയോ​ഗിക്കാം. എന്നാൽ, ഔദ്യോഗിക പ്രവർത്തനങ്ങളിലോ പൊതുസ്ഥലങ്ങളിലോ ഇനി അത് ഉപയോഗിക്കില്ല.

വിവാദങ്ങളുടെ പശ്ചാത്തലം

പ്രിൻസ് ആൻഡ്രൂക്കെതിരെ വർഷങ്ങളായി ലൈംഗിക ചൂഷണാരോപണങ്ങൾ ഉയർന്നിരുന്നു. അമേരിക്കൻ ലൈം​ഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ കേസിൽ അദ്ദേഹത്തിന് ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടതോടെ രാജകുടുംബം വലിയ വിവാദത്തിലായി. എപ്സ്റ്റീന്റെ ആത്മഹത്യയ്ക്കുശേഷം ആൻഡ്രൂക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമായി. വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവും തുടർന്നുള്ള കോടതി വ്യവഹാരവും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് മങ്ങലേൽപിച്ചിരുന്നു. 2019-ൽ BBC-യോട് നൽകിയ അഭിമുഖം അദ്ദേഹത്തിന് തിരിച്ചടിയായി; പൊതുജനരോഷം ഉയർന്നതോടെ രാജകീയ ചുമതലകളിൽ നിന്നും അന്ന് തന്നെ പിൻവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ തീരുമാനം, രാജകുടുംബത്തിന്റെ മാന്യതയും ജനവിശ്വാസവും വീണ്ടെടുക്കാനുള്ള ശ്രമമായി കാണപ്പെടുന്നു.

രാജകുടുംബത്തിന്റെ പ്രതികരണം

രാജാവ് ചാൾസ് മൂന്നാമൻ ഈ തീരുമാനത്തെ പിന്തുണച്ചതായി ബക്കിംഹാം കൊട്ടാര വൃത്തങ്ങൾ വ്യക്തമാക്കി. “രാജകുടുംബത്തിന്റെ സേവനം പൊതു വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അതിനാൽ ഈ നീക്കം ആവശ്യമായിരുന്നു,” എന്ന് കൊട്ടാര വക്താവ് വ്യക്തമാക്കി. ഇത് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ എടുത്ത നിർണായക നീക്കമാണെന്ന് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനെന്ന നിലയിൽ ജോർജ് അഞ്ചാമൻ രാജാവ് 1917-ൽ പുറത്തിറക്കിയതും, എലിസബത്ത് രാജ്ഞി 2012-ൽ പുതുക്കിയതുമായ ലെറ്റേഴ്സ് പേറ്റന്റ് പ്രകാരം അദ്ദേഹത്തിന് രാജകുമാരൻ എന്ന പദവി നിലനിർത്താൻ സാധിക്കും. എന്നാൽ, ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് പ്രഭ്വി പദവി നഷ്ടമാകും. മക്കളായ ബിയാട്രീസിനും യൂജിനിനും തുടർന്നും രാജകുമാരിമാർ എന്ന പദവി ഉപയോ​ഗിക്കാം. ആൻഡ്രുവിനും കുടുംബത്തിനും വിൻഡ്സറിലെ കൊട്ടാരത്തിൽ തുടർന്നും താമസിക്കാം.