ശബരിമലയിലെ സ്വർണ്ണ വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും,  മുരാരി ബാബുവിനെയും ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.

സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്.

ഇന്നലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്നു; അടിയന്തര നടപടിയായി സ്പിൽവേ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു.

വൃഷ്ടി പ്രദേശങ്ങിൽ അതിശക്തമായ മഴ പെയ്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്.

രാവിലെ 137 അടിക്ക് മുകളിൽ ജലനിരപ്പ് എത്തിയിരുന്നു. ഇതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടാൻ തീരുമാനിച്ചത്.

സ്പിൽവേയിലെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡിൽ 1063 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ഷട്ടറുകള്‍ തുറക്കുമെന്ന് തമിഴ്നാട് അറിയിക്കുകയായിരുന്നു.

പെരിയാർ നദിയിൽ ജലനിരപ്പ് കുറവായതിനാലാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് നോക്കി ആവശ്യമെങ്കിൽ കൂടുതൽ ഷട്ടറുകള്‍ തുറക്കും. ഇതിനിടെ, ഇടുക്കി കല്ലാര്‍ അണക്കെട്ടും തുറന്നു.

ഇടുക്കിയിൽ അതിശക്തമായ മഴ; വീടുകളിൽ വെള്ളം കയറി; കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി

ഇടുക്കി: ഇടുക്കിയിൽ അതിശക്തമായ മഴ.  വണ്ടിപ്പെരിയാർ കക്കി കവലയിൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിൽ നിന്നുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി.

മൂല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 136അടിയിലെത്തി.   ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറക്കും. രാവിലെ എട്ടുമണിയോടെയാണ് ഡാമിന്റെ ഷട്ടറുകൾ തുറക്കുക.  നെടുങ്കണ്ടത്ത് നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.

കൂട്ടാർ, തേർഡ് ക്യാമ്പ്, സന്യാസിയോട, മുണ്ടിയെരുമ, തൂക്കുപാലം, താന്നിമൂട്, കല്ലാർ തുടങ്ങിയ ടൗണുകൾ വെള്ളത്തിനടിയിലായി. കുമളിയിൽ വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തി. കല്ലാർ ഡാമിന്റെ ഷട്ടറുകൾ മുഴുവനായും ഉയർത്തി.

അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരും.  മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതിയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.”,

ഇടുക്കിയിൽ രാത്രി മുഴുവൻ ശക്തമായ മഴയായിരുന്നു. തൊടുപുഴ,ഇടുക്കി, നെടുംങ്കണ്ടം, കുമളി മേഖലയിൽ ശക്തമായ  മഴ തുടരുകയാണ്. സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുണ്ട്.

ചാലക്കുടി സ്വദേശി പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട : വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇഡി പ്രസാദിനെ തെരഞ്ഞെടുത്തു.

രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്.നിലവിൽ ആറേശ്വരം ശ്രീധർമ ക്ഷേത്രത്തിലെ പൂജാരിയാണ് അദ്ദേഹം.

മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു.ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പിനുശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ മൈഥിലി വർമയാണ് മാളികപ്പുറത്തെ നറുക്കെടുത്തത്.

നെന്മാറ സജിത വധക്കേസ്; ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ സജിത വധകേസിൽ ശിക്ഷാവിധി ഇന്ന്.  അഞ്ചുമാസം നീണ്ട വിചാരണക്കൊടുവിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു.  

പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെന്നത്ത് ജോർജ് ഉച്ചക്ക് 12 മണിയോടെയാണ് വിധി പറയുക.  വിധി കേൾക്കാൻ സജിതയുടെ മക്കൾ കോടതിയിൽ എത്തും.

ഭാര്യ പിണങ്ങിപോകാൻ കാരണം സജിതയാണെന്ന് പറഞ്ഞാണ് 2019 ഓഗസ്റ്റ് 31 ന് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊന്നിരുന്നു.

ഇയാൾക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു.

44 സാക്ഷികളും, ഡിജിറ്റൽ- ശാസ്ത്രീയ തെളിവുകളും നിർണായകമായ കേസിൽ ചെന്താമരയ്ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. ചെന്താമരക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

മത്സ്യബന്ധനത്തിനിടെ കടലിൽ നിന്നും ബോട്ടിലേക്ക് ചാടിയ മീൻ വയറ്റിൽ തുളച്ചുകയറി; യുവാവിന് ദാരുണാന്ത്യം

0

മംഗളൂരു: ആഴക്കടൽ മത്സ്യബന്ധനത്തിനിടെ കടലിൽ നിന്നും ബോട്ടിലേക്ക് ചാടിയ മീൻ വയറ്റിൽ തുളച്ചുകയറി. യുവാവിന് ദാരുണാന്ത്യം. കാര്‍വാര്‍ മജാലി ദണ്ഡേബാഗയിലെ 31 കാരനായ അക്ഷയ് അനില്‍ മജാലിക്കറാണ് മരിച്ചത്.
ഒക്ടോബര്‍ 14നാണ് സംഭവം. 10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടുള്ള മീൻ കടലിൽനിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റിൽ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടര്‍മാര്‍ മുറിവ് തുന്നിച്ചേര്‍ത്ത് യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഡോക്ടര്‍മാര്‍ യുവാവിന് ശരിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ കിംസ് ആശുപത്രിക്ക് സമീപം തടിച്ചുകൂടി.

ഇടുക്കിയിൽ ശക്തമായ തുടരുന്നു; വ്യാപകമായി മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; ഇടുക്കി കല്ലാർ ഡാം തുറന്നു; മുല്ലപ്പെരിയാർ തുറക്കുമെന്ന് തമിഴ്നാട്

0

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. പേമാരിയെത്തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുകളും മലവെള്ളപ്പാച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുമളി മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. കുമളിയിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട ഒരു വീട്ടിൽ കുടുങ്ങിയ അഞ്ചുപേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. മിനി (50), ദേവി (29), അക്ഷയ് കൃഷ്ണ (9), ദയാൻ കൃഷ്ണ (4), കൃഷ്ണ (1) എന്നിവരാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റപ്പെട്ടത്. സമീപവാസികളായ 42 കുടുംബങ്ങളെ മുൻകരുതലിന്റെ ഭാഗമായി അടുത്തുള്ള ഹോളിഡേ ഹോം ഡോർമിറ്ററി കെട്ടിടത്തിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കുമളിയിലെ ചെളിമട, ആനവിലാസം ശാസ്തനട തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. വണ്ടിപ്പെരിയാർ, കക്കിക്കവല എന്നിവിടങ്ങളിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടെയുള്ള താമസക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ എത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവിടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇന്ന് രാവിലെ 8 മണിക്ക് 13 ഷട്ടറുകൾ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സെക്കൻഡിൽ 5000 ഘനയടി വെള്ളം വരെയായിരിക്കും പെരിയാർ നദിയിലേക്ക് ഒഴുക്കിവിടുക.

നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ഷട്ടറുകൾ തുറക്കുന്നത് മുൻകരുതലിന്റെ ഭാഗമാണെന്നും തമിഴ്‌നാട് അധികൃതർ അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 137 അടിയായി ഉയർന്നതിന് പിന്നാലെയാണ് ഷട്ടറുകൾ തുറക്കുന്നത്. കൂടാതെ, ഇടുക്കിയിലെ കല്ലാർ ഡാമും നിലവിൽ തുറന്നിട്ടുണ്ട്.

ചിപ്പ് മുതൽ കപ്പൽ വരെ നാം സ്വന്തമായി നിർമ്മിക്കുന്നു; ഇന്ത്യ ലോകത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി

0

ന്യൂഡൽഹി: “2014-ൽ ലോകത്തിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവസ്ഥകളിൽ ഒന്ന് എന്ന ലേബലിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഇന്ന് ലോകത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ഇപ്പോൾ ആർക്കും പിടിക്കാനാവാത്ത ശക്തിയായി മാറുകയാണെന്നും എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ചിപ്പ് മുതൽ കപ്പൽ വരെ നമ്മൾ സ്വന്തമായി നിർമ്മിക്കാനുള്ള കഴിവ് ആർജ്ജിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.

“ഇന്ത്യ നിൽക്കാനുള്ള മനസ്സിലല്ല, മുന്നോട്ടു കുതിക്കുന്ന രാജ്യമാണ്. അതിജീവനത്തിന്റെ 11 വർഷങ്ങളാണ് നമ്മൾ പിന്നിട്ടത്. ഈ കാലയളവിൽ നയ സ്തംഭനം, അഴിമതി, ഭീകരാക്രമണ ഭീതികൾ, വിലക്കയറ്റം, സ്ത്രീകളുടെ സുരക്ഷ എന്നീ പ്രധാന വെല്ലുവിളികളെ പിന്നിലാക്കാൻ രാജ്യത്തിന് കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

വിലക്കയറ്റം രണ്ടു ശതമാനത്തിനും താഴെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിനും മുകളിലാണ്. ചിപ്പ് മുതൽ കപ്പൽ വരെ നാം തദ്ദേശിയമായി നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വയംപര്യാപ്തതയും വൈജ്ഞാനിക മുന്നേറ്റങ്ങളും ചേർന്ന് ഇന്ത്യയെ ആഗോള തലത്തിൽ വലിയ സ്ഥാനത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ലോകം ഇനി ഇന്ത്യയുടെ വളർച്ചയെ കണ്ടുമുട്ടേണ്ടിവരും,” – പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അടൂരിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാൾ കൊല്ലത്ത് മരിച്ചനിലയിൽ; ജീവനൊടുക്കിയതെന്ന് സൂചന

0

മുട്ടറ: പത്തനംതിട്ട അടൂരിൽ നിന്ന് കാണാതായ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളിൽ ഒരാളെ കൊല്ലം മുട്ടറ മരുതിമലയുടെ അടിവാരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് സൂചന. പെൺകുട്ടികൾ മലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ സ്കൂൾ ബാ​ഗിലെ ബുക്കിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അടൂർ കടമ്പനാട് മേപ്പറത്ത് ഇടുപ്പര വീട്ടിൽ വിനുവിന്റെയും ദീപയുടെയും മകൾ മീനുവാണ് (13) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുണ്ടപ്പള്ളി പെരിങ്ങാന ശാലിനി ഭവനത്തിൽ സുകുവിന്റെ മകൾ ശിവർണ (14) ​ഗുരുതര പരിക്കുകളോടെ മിയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

രണ്ട് വിദ്യാർത്ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളിൽ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പാറയുടെ മുകളിൽ സുരക്ഷാവേലിക്ക് 30 മീറ്റർ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാർത്ഥിനികളെ, മുട്ടറ ജങ്ഷനിൽ നിൽക്കുകയായിരുന്ന യുവാവ് കണ്ടു. ഇയാൾ പൊലീസിൽ വിവരമറിയിച്ചു. ഉടൻ എത്താമെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് നിർദേശിച്ചതായി യുവാവ് പറഞ്ഞു.

മലമുകളിലുണ്ടായിരുന്ന സെക്യൂരിറ്റി വിവരമറിഞ്ഞെത്തി കുട്ടികളോട് സംസാരിക്കുന്നതിനിടെ ഇവർ താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. രണ്ടു കുട്ടികളും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഒരാൾ അബോധാവസ്ഥയിലും. ഇരുവരെയും മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മീനു മരിച്ചിരുന്നു.

പിന്നീട് നടത്തിയ അന്വേഷമത്തിൽ കുട്ടികളുടെ സ്‌കൂൾ ബാഗുകൾ പെരിങ്ങനാട് സ്‌കൂളിനു സമീപത്തുള്ള കടയിൽനിന്ന് ലഭിച്ചു. കടയുടെ ഭാഗത്തുനിന്ന കുട്ടികൾ ബാഗ് ഇവിടെവെച്ച് പോവുകയായിരുന്നെന്ന് സംശയിക്കുന്നു. സ്‌കൂൾ ബാഗിലുണ്ടായിരുന്ന ബുക്കിൽ കുട്ടികൾ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകൾ നൽകിയിട്ടുള്ളതായാണ് വിവരം. ബാഗും ബുക്കും പൊലീസ് കസ്റ്റഡിയിലാണ്. വീട്ടിൽനിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികളെ തിരക്കി രക്ഷിതാക്കൾ സ്‌കൂളിൽ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികൾ സ്‌കൂളിൽ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്.

‘ഈ ദീപാവലിക്ക് സ്വദേശി ഉൽപന്നങ്ങൾ മതി; ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കും’

0

ന്യൂഡൽഹി∙ താരിഫ് തീവ്രവാദം നിലനിൽക്കുന്ന കാലത്ത് ഈ ദീപാവലിക്ക് സ്വദേശി ഉൽപന്നങ്ങൾ മാത്രം ഉപയോഗിക്കണമെന്ന് യോഗാവിദഗ്ധൻ ബാബാ രാംദേവ്. ഇന്ത്യയെ നോക്കി കണ്ണുരുട്ടുന്നവരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നും രാംദേവ് പറഞ്ഞു

വീണ്ടും അഫ്‌ഗാനിസ്ഥാനെ ആക്രമിച്ച് പാക്കിസ്ഥാൻ; 10 മരണം, തിരിച്ചടിക്കുമെന്ന് താലിബാൻ

0

പാക്കിസ്ഥാൻ–അഫ്ഗാനിസ്ഥാൻ ഏറ്റുമുട്ടലിൽ തകർന്ന വീടുകളിൽനിന്ന് അവശിഷ്ടങ്ങൾ നീക്കുന്ന യുവാക്കൾ. ഒക്ടോബർ 16ന് കാബൂളിൽനിന്നുള്ള ദൃ
കാബൂൾ∙ അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാൻ ആക്രമണമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിർത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാർ കൊല്ലപ്പെട്ടു‍. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചെന്ന് താലിബാൻ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. പാക്കിസ്ഥാന് തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു.

മൊസാംബിക്കിൽ ബോട്ട് മുങ്ങി‌ 3 ഇന്ത്യക്കാർ മരിച്ചു, കാണാതായ 5 ഇന്ത്യക്കാരിൽ ഒരു മലയാളിയും

0

പിറവം (എറണാകുളം) ∙‌ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിനു സമീപം ബോട്ട് മുങ്ങി 3 ഇന്ത്യക്കാർ മരിച്ചു. പിറവം വെളിയനാട് പോത്തംകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മകൻ ഇന്ദ്രജിത് (22) ഉൾപ്പെടെ 5 ഇന്ത്യക്കാരെ കാണാതായി.

പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുമതി നൽകി ഹൈക്കോടതി

തൃശ്ശൂർ: പാലിയേക്കരയിൽ വീണ്ടും ടോൾ പിരിവിന് അനുമതി നൽകി ഹൈക്കോടതി.  മരവിപ്പിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചു.

പുതുക്കിയ നിരക്ക് ഈടാക്കരുതെന്നും ദേശീയ പാതാ ഹൈക്കോടതിയോട് നിർദേശിച്ചു. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം അംഗീകരിച്ചാണ് വ്യവസ്ഥകളോടെ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്.

ടോൾ പിരിവ് മരവിപ്പിച്ചത് ദേശീയപാതാ അതോറിറ്റിയുടെ സാമ്പത്തികാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

ഗതാഗത കുരുക്കുണ്ടെങ്കിലും ടോൾ നിരക്ക് കുറയ്ക്കാനാവില്ലെന്ന് ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് പാലിയേക്കരയിലെ ടോൾ മരവിപ്പിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. 72 ദിവസങ്ങൾക്കിടെ 10 തവണയാണ് ടോൾ തുടരാൻ അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതിയിലും ഹൈക്കോടതിയിലുമായി ദേശീയപാതാ അതോറിറ്റി ഉന്നയിച്ചത്. എന്നാൽ എല്ലാ തവണയും ആവശ്യം നിരസിക്കുകയായിരുന്നു.