ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ കേരള ഹൈക്കോടതി

ഇപ്പോഴുയരുന്ന വിവാദത്തിന് പിന്നാലെ ചിത്രം ഹാൽ സിനിമ  കാണാൻ കേരള ഹൈക്കോടതി. ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചത്.

ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കാത്തോലിക്ക കോൺഗ്രസ്‌ പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.

സ്‌കൂൾ കായികമേള ഉദ്ഘാടനവും മാർച്ച് പാസ്റ്റും ഇന്ന്, മത്സരങ്ങൾ നാളെ മുതൽ

തിരുവനന്തപുരം : കൗമാരകേരളത്തിന്റെ കായികക്കുതിപ്പിന് വേദിയാകാനൊരുങ്ങി തലസ്ഥാനനഗരി. അത്‌ലറ്റിക്‌സിൽ മാത്രമൊതുങ്ങിയിരുന്ന ആഘോഷങ്ങളെ ക്രിക്കറ്റും ഫുട്‌ബോളും ബാസ്‌കറ്റ്‌ബോളും കബഡിയും ഉൾപ്പടെയുള്ള 40തോളം ഗെയിംസിനങ്ങൾ കൂടി ഉൾപ്പെടുത്തി ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ രണ്ടാം പതിപ്പിനാണിന്ന് തിരുവനന്തപുരത്ത് കൊടിയേറുന്നത്.

കഴിഞ്ഞ വർഷം എറണാകുളത്ത് വിജയകരമായി സംഘടിപ്പിച്ച ആദ്യപതിപ്പിൽ ഓവറാൾ ജേതാക്കളായിരുന്ന തിരുവനന്തപുരം ജില്ല സ്വന്തം തട്ടകത്തിൽ തിളക്കം ഇരട്ടിയാക്കാനുറച്ചാണ് അവസാനവട്ട തയ്യാറെടുപ്പുകളിൽ മുഴുകുന്നത്. ഇന്ന് (ഒക്ടോബർ 21) കായികതാരങ്ങളുടെ മാർച്ചുപാസ്റ്റും ഉദ്ഘാടനച്ചടങ്ങുമാണ്. യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ ഇന്ന് (ഒക്ടോബർ 21) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനാണ് കായികമേള ഉദ്ഘാടനം ചെയ്യുന്നത്.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്കൊപ്പം ഫുട്‌ബോൾ ഇതിഹാസം ഐ.എം വിജയൻ ദീപശിഖ കൊളുത്തും. മൂവായിരത്തോളം കുട്ടികളുടെ സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമുണ്ടാകും.

നാളെ മത്സരങ്ങൾക്ക് തുടക്കമാകും. ഭിന്നശേഷി വിദ്യാർത്ഥികളുടെ കായികമത്സരങ്ങളാണ് ആദ്യദിനം പ്രധാനമായും. വ്യാഴാഴ്ചയാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലുമായി അത്‌ലറ്റിക്‌സ് മത്സരങ്ങൾ തുടങ്ങുന്നത്. 28നാണ് സമാപനം.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ സംസ്ഥാന സന്ദർശനം; ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം, ഈ റോഡുകളിൽ

0

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ കേരള സന്ദർശനം പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസം തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെയും നാളെ രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും 23ന് മുതൽ രാവിലെ 6 മണി 12.30 മണി വരെയുമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്- ചാക്ക– പേട്ട- പള്ളിമുക്ക്- പാറ്റൂർ- ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾ‍‍ഡ്‍വാർ- മ്യൂസിയം- വെള്ളയമ്പലം- കവടിയാർ റോഡിന്‍റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

22-10-2025

രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ശംഖുംമുഖം- ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വി ജെ റ്റി -വേൾ‍‍ഡ്‍വാർ-മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും, വൈകുന്നേരം 4 മണി മുതൽ രാത്രി 10 മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – വഴുതക്കാട്- വിമൻസ്‍കോളേജ് ജംഗ്ഷൻ – മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

23-10-2025

രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-പാളയം-വി ജെ റ്റി- ആശാൻ സ്ക്വയർ-ജനറൽ ആശുപത്രി-പാറ്റൂർ-പള്ളിമുക്ക്-പേട്ട -ചാക്ക -ആൾസെയിന്റ്സ്-ശംഖുംമുഖം-റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ല.

മാത്രമല്ല ഇന്നും നാളെയും മറ്റന്നാളും ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്കക്കാട് -വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. 22ന് വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ്‍കോളേജ് റോഡിലും 23ന് വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.

നിയന്ത്രണം ഏർപ്പെടുത്തിയ പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്യും.

വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ, ഈഞ്ചക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.‍ ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളിൽ ബന്ധപ്പെടാം.

കോട്ടയത്തെ നഗതാഗത നിയന്ത്രണങ്ങൾ

രാക്ഷ്ട്ടപതിയുടെ വരവ് പ്രമാണിച്ച് കോട്ടയം നഗരത്തിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ രാത്രി 7 വരെയും വെള്ളിയാഴ്ച (24 /10 /25) രാവിലെ 6 മുതൽ 11 വരെയും വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പട്ടിത്താനം ജംക്‌ഷനിൽ എത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി യാത്ര തുടരാം. ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചങ്ങനാശേരി ടൗണിൽനിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.

‘ഹാൽ’ സിനിമാ വിവാദം; സെൻസർ തടസ്സങ്ങളിൽ ഹൈക്കോടതി ഇടപെടൽ, സിനിമ കാണാൻ ജസ്റ്റിസ് വി.ജി. അരുൺ

0

കൊച്ചി: സെൻസർ ബോർഡ് തടഞ്ഞുവെച്ച ‘ഹാൽ’ എന്ന മലയാള സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിർണ്ണായകമായ തീരുമാനവുമായി കേരള ഹൈക്കോടതി. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജി പരിഗണിച്ച കോടതി, സിനിമ നേരിൽ കണ്ട ശേഷം അന്തിമ തീരുമാനം എടുക്കാൻ തീരുമാനിച്ചു.

ബഹുമാനപ്പെട്ട ജസ്റ്റിസ് വി.ജി. അരുൺ ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സിനിമ കാണാനായി നേരിട്ട് കാക്കനാടുള്ള ഒരു സ്റ്റുഡിയോയിൽ എത്തും. കേസിലെ കക്ഷികളായവരുടെയും ബന്ധപ്പെട്ടവരുടെയും പ്രതിനിധികൾ കോടതിക്കൊപ്പം സിനിമ കാണാനെത്തുന്നുണ്ട്. സിനിമയിൽ ചില രംഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷി ചേർന്ന കാത്തലിക് കോൺഗ്രസ്സിന്റെ പ്രതിനിധിയും, ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിച്ച സെൻസർ ബോർഡിന്റെ പ്രതിനിധികളും ഈ പ്രദർശനത്തിൽ പങ്കെടുക്കും. സിനിമ കണ്ട ശേഷം മാത്രമേ തുടർനടപടികൾ തീരുമാനിക്കൂ എന്നും കോടതി വ്യക്തമാക്കി. ‘ഹാൽ’ എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം സെൻസർ ബോർഡ് നിർദ്ദേശിച്ച 19 കട്ടുകളാണ്. ഇതിൽ പ്രധാനമായും: ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ എന്നീ സംഭാഷണങ്ങൾ ഒഴിവാക്കണം, ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണം.

സെൻസർ ബോർഡിന്റെ ഈ നടപടി ചോദ്യം ചെയ്താണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ജെ.വി.ജെ. പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രം നടൻ ഷെയ്ൻ നിഗത്തിന്റെ കരിയറിലെ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ്. തെലുങ്ക് നടി സാക്ഷി വൈദ്യയാണ് ചിത്രത്തിലെ നായിക. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ. മധുപാൽ, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ 5 ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. സെപ്റ്റംബർ 12 ന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സെൻസർ പ്രശ്‌നങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒരു കളർഫുൾ എൻ്റർടെയ്നർ എന്ന നിലയിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുന്നത്.

നിർമ്മാണ ചെലവ് അഞ്ച് കോടി; ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിന് ഇന്ന് കൈവരിയില്ല! നാട്ടുകാർ രംഗത്ത്, പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ

0

പാലക്കാട്: അഞ്ച് കോടി രൂപ ചെലവഴിച്ച് പാലക്കാട് തൃപ്പാളൂരിൽ നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഉദ്ഘാടനം ഒരു ദിവസം പിന്നിടുമ്പോൾ പാലത്തിന് കൈവരിയില്ല. ഇന്നലെയായിരുന്നു ഈ തൂക്കുപാലത്തിന്റെയും ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നടന്നത്.  പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടി വീണത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്.

തൂക്കുപാലം കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് ഉൾപ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്. ഉദ്ഘാടനത്തിനിടയില്‍ തന്നെ തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണിരുന്നു. ഇത് ചില ആളുകൾ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 5 കോടി രൂപ ചിവഴിച്ച് നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികൾ തകര്‍ന്നതോടെ നാട്ടുകാരിൽ ചിലർ ഇത്‌ ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാൽ ഉടന്‍ തന്നെ പരിഹാരമുണ്ടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്.

കേരളത്തിൽ മഴ കനക്കും; നാളെ 3 ജില്ലകളിൽ റെഡ് അലര്‍ട്ട്

0

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണ് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ആൻഡമാൻ കടലിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഈ ന്യൂനമർദ്ദവും തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. ഈ രണ്ട് തീവ്രന്യൂനമർദ്ദങ്ങളുടെയും ഫലമായി കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്.

നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബി കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് വരും ദിവസങ്ങളിൽ സാധ്യതയുള്ളത്. ഇതിനാൽ തന്നെ സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്ടോബര്‍ 25വരെയുള്ള മഴ മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്.

ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ഒന്‍പത് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 23ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും ഒക്ടോബര്‍ 24ന് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. 25ന് കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ 24 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക അതിനോട് ചേർന്ന കടൽ പ്രദേശങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് കനത്ത മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിക്കൂറിലേറെയായി ജില്ലയിലെ മലയോരമേഖലയിൽ മഴ ശക്തമാണ്.

ശബരിമലയിലെ സ്വർണ്ണക്കൊള്ള: വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി.  

ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയ്ക്ക് കൈമാറി.

അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.

ശബരിമലയിലെ സ്വർണ്ണക്കൊള്ള: വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണം

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി.  

ശബരിമല സ്വർണക്കൊളളയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് കേസ് നടന്നത്.

പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെങ്കിലും അതിലേക്ക് എന്തുകൊണ്ട് അന്വേഷണം നീങ്ങുന്നില്ലെന്നും കോടതി ചോദിച്ചു. നിലവിലെ അന്വേഷണ പുരോഗതി ഉദ്യോഗസ്ഥർ കോടതിയ്ക്ക് കൈമാറി.

അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്ഐടിയുടെ എസ്പി എസ് ശശിധരനെ വിളിച്ച് കോടതി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കേസ് നവംബർ 15ന് പരിഗണിക്കാനായി മാറ്റി.

കെ റെയിൽ പദ്ധതിയിൽ മാറ്റം ആലോചനയിലെന്ന് സിപിഐഎം

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്ന് സിപിഐഎം. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന.

പദ്ധതിക്ക് പണം തടസമായിരുന്നില്ലെന്നും കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു.  കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായെന്നും ശ്രീധരൻ അന്ന് വ്യക്തമാക്കിയിരുന്നു. 

ലക്ഷ്യം ലക്ഷം തന്നെ!  സ്വര്‍ണവില  ഇന്ന് കുത്തനെ കയറി

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണ്ണവില. സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില  വര്‍ധിച്ചു.

1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപ നല്‍കണം.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

ലക്ഷ്യം ലക്ഷം തന്നെ!  സ്വര്‍ണവില  ഇന്ന് കുത്തനെ കയറി

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണ്ണവില. സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില  വര്‍ധിച്ചു.

1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 12,170 രൂപ നല്‍കണം.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം

മുംബൈ: കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും.

മൺസൂൺ സമയക്രമം പിൻവലിച്ചതോടെയാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.

മൺസൂൺ മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു കൊങ്കൺ പാതയിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ സമയക്രമം നിലവിൽ വന്നതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

മൺസൂൺ കാലത്താണ് കൊങ്കൺ പാതയിൽ റയിൽവെ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലഘട്ടത്തിൽ കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേഗതയിലാകും ഓടുക.

വേഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ കൊങ്കൺ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110-120 കിലോമീറ്ററാകും. ജൂൺ 15 വരെ ഇത്തരത്തിൽ ട്രെയിനുകൾ സർവീസ് നടത്തും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം

മുംബൈ: കൊങ്കൺ പാതയിലൂടെ സർവീസ് നടത്തുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും.

മൺസൂൺ സമയക്രമം പിൻവലിച്ചതോടെയാണ് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുന്നത്.

മൺസൂൺ മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു കൊങ്കൺ പാതയിൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പുതിയ സമയക്രമം നിലവിൽ വന്നതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്.

മൺസൂൺ കാലത്താണ് കൊങ്കൺ പാതയിൽ റയിൽവെ വേഗനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ കാലഘട്ടത്തിൽ കൊങ്കൺ പാതയിലൂടെ ട്രെയിനുകൾ മണിക്കൂറിൽ 40-75 കിലോമീറ്റർ വേഗതയിലാകും ഓടുക.

വേഗനിയന്ത്രണം പിൻവലിച്ചതോടെ ഇന്നു മുതൽ കൊങ്കൺ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110-120 കിലോമീറ്ററാകും. ജൂൺ 15 വരെ ഇത്തരത്തിൽ ട്രെയിനുകൾ സർവീസ് നടത്തും.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കില്ല

എ.എഫ്.സി. ചാമ്പ്യൻസ് ലീഗ് ടു ടൂർണമെന്റിൽ എഫ്.സി ഗോവയ്‌ക്കെതിരായ മത്സരത്തിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് വരില്ല. എഫ്.സി. ഗോവ മാനേജ്‌മെന്റിന്റെ പ്രത്യേക അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും, ക്ലബ്ബായ അൽ നസർ അധികൃതരുമായും റൊണാൾഡോയുമായും നടത്തിയ ചർച്ചകൾക്കൊടുവിലാണ് താരത്തിന്റെ ഈ തീരുമാനം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി തന്റെ ശാരീരികക്ഷമതയും യാത്രകളും ശ്രദ്ധയോടെ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റൊണാൾഡോ ഗോവയിലേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

റൊണാൾഡോ ഇല്ലെങ്കിലും, അൽ നസറിലെ മറ്റ് പ്രമുഖ താരങ്ങളായ സാഡിയോ മാനെ, ജാവോ ഫെലിക്‌സ് എന്നിവർ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന. വിസ അപേക്ഷാ നടപടികൾക്കായി അൽ നസർ സമർപ്പിച്ച ടീം പട്ടികയിൽ എഫ്.സി. ഗോവ മാനേജ്‌മെന്റ് റൊണാൾഡോയെ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും താരത്തിന്റെ പങ്കാളിത്തത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു.

ഇന്ത്യൻ ഫുട്‌ബോൾ ആരാധകർക്ക് വലിയ ആകർഷണമാകുമായിരുന്ന റൊണാൾഡോയുടെ അഭാവം ആരാധകരിൽ നിരാശയുണ്ടാക്കിയിട്ടുണ്ട്. റൊണാൾഡോ ഇല്ലെങ്കിൽ പോലും മാനെ, ഫെലിക്‌സ് എന്നിവരുൾപ്പെടെയുള്ള മറ്റ് പ്രമുഖ താരങ്ങൾ അണിനിരക്കുന്നതിനാൽ മത്സരം ശ്രദ്ധേയമാവുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോൾ ലോകം.

സ്മൃതി മന്ദാന ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകും: പലാഷ് മുച്ചൽ

സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ചൽ കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ഇത്രയേ പറഞ്ഞുള്ളൂ: ‘അവൾ ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകും – അതാണ് എനിക്ക് പറയാനുള്ളത്.’

ഇന്ത്യയിലെ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളായ സ്മൃതി മന്ദാനയും സംവിധായകനും ബഹുമുഖ പ്രതിഭയുമായ പലാഷ് മുച്ചലും ഡേറ്റിംഗിലാണെന്ന വാർത്തകൾ ഏറെക്കാലമായി സജീവമായി നിൽക്കെയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യവും ഈ ഉത്തരവും.

ഇതോടെ പലാഷ് മുചാലിന്റെയും സ്മൃതി മന്ദാനയുടെയും വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ചകൾ ആരംഭിച്ചു. പലാഷും സ്മൃതിയും 2019 മുതൽ പരസ്പരം ഡേറ്റിംഗിലാണെന്നും അവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പരസ്പരം ചിത്രങ്ങൾ പങ്കിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാത്രമല്ല, നിശബ്ദത പാലിക്കുകയുമായിരുന്നു. അതിനിടയിലാണ് പലാഷിന്റെ ഈ പ്രതികരണമുണ്ടായത്. കൂടുതൽ വിശദീകരണം തേടി മാധ്യമപ്രവർത്തകർ സമീപിച്ചെങ്കിലും അദ്ദേഹം മുതിർന്നിട്ടില്ല.

ആ വാക്കുകളിൽനിന്ന് ആരാധകർക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാമെന്നു മാത്രം.