ഗോവയില്‍ ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം; രണ്ട് മലയാളി അഗ്നിവീര്‍ സേനാംഗങ്ങള്‍ക്ക് ദാരുണാന്ത്യം

0

കൊല്ലം (ശാസ്താംകോട്ട): ഗോവയിലെ അഗസ്സൈമില്‍ ബുധനാഴ്ചയുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളികളായ രണ്ട് അഗ്‌നിവീര്‍ നാവികസേനാംഗങ്ങള്‍ മരിച്ചു. കൊല്ലം ശൂരനാട് വടക്ക് നടുവിലേമുറി അനിഴം വീട്ടില്‍ പ്രസന്നകുമാറിന്റെ മകന്‍ 22-കാരനായ ഹരിഗോവിന്ദ്, കണ്ണൂര്‍ സ്വദേശി 21-കാരനായ വിഷ്ണു എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

കൊച്ചിയിലെ നാവികസേന ആസ്ഥാനത്തുനിന്ന് പ്രത്യേക ചുമതലയ്ക്കായി ഗോവയിലേക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലിക്കഴിഞ്ഞ് ക്യാമ്പിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അഗസ്സൈമിനും ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായി ബൈക്ക് നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞതാണെന്നാണ് ലഭ്യമായ വിവരം.

മരണപ്പെട്ട ഹരിഗോവിന്ദും സംഘവും ചൊവ്വാഴ്ചയാണ് നാവികസേനയുടെ കപ്പല്‍മാര്‍ഗം ഗോവയിലെത്തിയത്. നാലുവര്‍ഷത്തെ അഗ്‌നിവീര്‍ സേവനത്തിന്റെ മൂന്നാം വര്‍ഷത്തിലായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ നേവി ഉദ്യോഗസ്ഥര്‍ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

ഹരിഗോവിന്ദിന്റെ അമ്മ പി.കെ. ഷീജ കൊല്ലം ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്‌സാണ്. സഹോദരി ഡോ. അനന്യ പ്രസന്നന്‍. ബന്ധുക്കള്‍ ഗോവയിലേക്ക് യാത്രയായി.

രാജ്യതലസ്ഥാനത്ത് പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ ബീഹാറിലെ ഗുണ്ടാസംഘ തലവൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

0

ഡൽഹി: രാജ്യതലസ്ഥാനത്ത് പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ബീഹാറിലെ ഗുണ്ടാ തലവൻ ഉൾപ്പെടെയുള്ള നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ബീഹാറിലെ ഗുണ്ടാത്തലവൻ രഞ്ജൻ പഥക്കും ഇയാളുടെ സംഘത്തിലെ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്കിനെ കൂടാതെ ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ ഡൽഹി രോഹിണിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു ഇതോടെ പോലീസും വെടിയുതിർത്തു. സംഘം ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹി പോലീസും ബീഹാർ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് പ്രതികൾ കൊല്ലപ്പെട്ടത്.

മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസ‍ർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ.

കേസിൽ മുരാരി ബാബുവിൻറെ പങ്ക് വളരെ വ്യക്തമാണ്. ആരോപണങ്ങളിൽ ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്. 2019 മുതൽ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണ്.

ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്.  ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു എന്നാണ് വിവരം.

2029 ൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിൽ നിന്നാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്നാക്കിയത്. വ്യാജ രേഖ ചമച്ചതിൻറെ തുടക്കം മുരാരി ബാബുവിൻറെ കാലത്താണ് എന്നാണ് റിപ്പോർട്ട്

ഹെലികോപ്റ്റർ പുതഞ്ഞുപോയതിൽ വിശദീകരണവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്.

സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികൾക്ക് പോകില്ലെന്നാണ് സൂചന.

ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ്  ഹെലികോപ്റ്ററിൻറെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.

അതേസമയം  അര ഇഞ്ചിൻറെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു. കൂടാതെ ഹെലിപ്പാടിൻറെ ഉറപ്പിൻറെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ‘എച്ച്’ മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിൻറെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞു.

ഹെലികോപ്റ്റർ പുതഞ്ഞുപോയതിൽ വിശദീകരണവുമായി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്.

സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികൾക്ക് പോകില്ലെന്നാണ് സൂചന.

ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ ഹെലിപാഡിലാണ്  ഹെലികോപ്റ്ററിൻറെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോയത്. തുടർന്ന് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കി. രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി ആദ്യം നിശ്ചയിച്ചിരുന്നത് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു. എന്നാൽ, മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.

അതേസമയം  അര ഇഞ്ചിൻറെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഇന്നലെ പ്രതികരിച്ചിരുന്നു. കൂടാതെ ഹെലിപ്പാടിൻറെ ഉറപ്പിൻറെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ‘എച്ച്’ മാർക്കിനേക്കാൾ പിന്നിലാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിൻറെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കിൽ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞു.

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: കേരളത്തിൽ ശക്തമായ മഴ തുടരും

0

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം

എ ഐ എത്തും!  6 ലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാൻ ആമസോൺ

വാഷിങ്ടണ്‍: അമേരിക്കയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായ ആമസോണില്‍ മനുഷ്യ ജോലികള്‍ നിർമിത ബുദ്ധികൾ  ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാളാണ് ആമസോണ്‍.

അടുത്ത ഒരു ദശകത്തിനുള്ളില്‍ ജോലിക്കായി എഐയെ കൂടുതലായി ആശ്രയിക്കാന്‍ പോകുന്നുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്.  2033 ആകുമ്പോഴേക്കും യുഎസ് തൊഴിൽ ശക്തിയിലേക്ക് ആളുകളെ കൂട്ടിച്ചേർക്കാതെ തന്നെ ഇരട്ടി ഉൽപ്പന്നങ്ങൾ വിൽക്കാനാണ് ഇ-കൊമേഴ്‌സ് ഭീമൻ ലക്ഷ്യമിടുന്നത്.

2033 ഓടെ ആറ് ലക്ഷത്തോളം തസ്തികകള്‍ ഓട്ടോമേഷന്‍ കാരണം ഇല്ലാതാകാം. തൊഴിലാളികളെ പിരിച്ചുവിടുന്നത് കൂടാതെ പുതിയ തൊഴിലാളികളെ നിയമിക്കുന്നതും ആമസോണ്‍ ഒഴിവാക്കിയേക്കും. ഇതോടെ തൊഴിലാളികളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ കഴിയും. ആമസോണില്‍ നിന്ന് ചോര്‍ന്ന ഇന്റേണല്‍ രേഖകളെ ഉദ്ധരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

അതേസമയം ചോർന്ന രേഖകൾ പലപ്പോഴും ഞങ്ങളുടെ പദ്ധതികളുടെ അപൂർണ്ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഒരു ചിത്രം വരയ്ക്കുന്നു. കഴിഞ്ഞ ദശകത്തിൽ അമേരിക്കയിൽ ആമസോണിനേക്കാൾ കൂടുതൽ തൊഴിലവസരങ്ങൾ ഒരു കമ്പനിയും സൃഷ്ടിച്ചിട്ടില്ല.

രാജ്യത്തുടനീളമുള്ള പ്രവർത്തന സൗകര്യങ്ങളിൽ ഞങ്ങൾ സജീവമായി നിയമനം നടത്തുന്നുണ്ട്, അവധിക്കാല സീസണിൽ 250,000 തസ്തികകൾ നികത്താനുള്ള പദ്ധതികൾ അടുത്തിടെ പ്രഖ്യാപിച്ചു- ആമസോൺ വക്താവ് കെല്ലി നാന്റൽ ഫോക്സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

12 ദിവസങ്ങൾക്കുശേഷം ഷാഫി പറമ്പിൽ പൊതുവേദിയിൽ

കോഴിക്കോട് : പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി.

12 ദിവസങ്ങൾക്കുശേഷം ആദ്യമായാണ് ഷാഫി പൊതുവേദിയിലെത്തിയത്. നേതൃക്യാമ്പിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഒരാഴ്ചയിലധികമായി ഷാഫി വിശ്രമത്തിലായിരുന്നു. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10-നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്.

12 ദിവസങ്ങൾക്കുശേഷം ഷാഫി പറമ്പിൽ പൊതുവേദിയിൽ

കോഴിക്കോട് : പേരാമ്പ്രയിലെ സംഘർഷത്തിൽ മൂക്കിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വടകര എംപി ഷാഫി പറമ്പിൽ നേതൃക്യാമ്പിലെത്തി.

12 ദിവസങ്ങൾക്കുശേഷം ആദ്യമായാണ് ഷാഫി പൊതുവേദിയിലെത്തിയത്. നേതൃക്യാമ്പിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഒരാഴ്ചയിലധികമായി ഷാഫി വിശ്രമത്തിലായിരുന്നു. രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിലാണ് ഷാഫി എത്തിയത്. ഈ മാസം 10-നാണ് പേരാമ്പ്രയിലെ സംഘർഷത്തിൽ ഷാഫിക്ക് പരിക്കേറ്റത്.

ബെംഗളൂരുവിൽ ഉയരാൻ പോകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം! ചെലവ് 2,350 കോടി

0

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്, എല്ലാ പ്രായക്കാർക്കും, ലിംഗഭേദങ്ങൾക്കും, പശ്ചാത്തലങ്ങൾക്കും ഇടയിൽ നിന്നുള്ള ആളുകൾ ഇത് കളിക്കാനും കാണാനും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും അപേക്ഷിച്ച് ക്രിക്കറ്റ് കൂടുതൽ ജനപ്രിയമായ വലിയ നഗരങ്ങളിൽ മാത്രമാണ് ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. ഈ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ സാന്നിധ്യം ആ പ്രദേശത്തോ നഗരത്തിലോ ക്രിക്കറ്റിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ചിലത് ഈ രാജ്യത്താണെന്നതിൽ അതിശയിക്കാനില്ല. പതിനായിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയങ്ങൾ വലിയ മത്സരങ്ങളിൽ കാണികളുടെ ആസ്വാദനം പരമാവധിയാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നു. 2008 ൽ ആരംഭിച്ചതുമുതൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) ഇന്ത്യയിലെ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്.

അതേസമയം ലോകോത്തര സ്‌പോർട്‌സ് ഹബ്ബ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബെംഗളൂരുവിനടുത്ത് ഒരു വലിയ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നതിന് കർണാടക സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. നഗരത്തിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ആനേക്കലിൽ നിർമ്മിക്കാൻ പോകുന്ന സ്റ്റേഡിയത്തിന് 80,000 ഇരിപ്പിട ശേഷിയുണ്ടാകും. സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള സംസ്ഥാനത്തിന്റെ അഭിലാഷ പദ്ധതിയുടെ ഭാഗമാണിത്.

പദ്ധതി അംഗീകരിച്ച് നിർമാണം പൂർത്തിയായാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രവർത്തനക്ഷമമാകും. ഇത് കർണാടകയുടെയും ബെംഗളൂരുവിൻ്റെയും കായിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. നഗര വികസന പദ്ധതികൾ, ഗതാഗത ശൃംഖലകൾ, ടൂറിസം സംരംഭങ്ങൾ എന്നിവയുമായി ഇത് സംയോജിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്.

പുതിയ ക്രിക്കറ്റ് സ്റ്റേഡിയം എവിടെ നിർമിക്കും?

ഏറെ തിരക്കും, ഗതാഗത പ്രശ്നങ്ങളും തുടരുന്ന ബെംഗളൂരു നഗരത്തിൽ നിന്ന് മാറിയാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ആലോചന. തലസ്ഥാന നഗരിയിൽ നിന്ന് 40 കിലോമീറ്റർ അകലെ അനേക്കൽ എന്ന സ്ഥലത്താണ് ലോകോത്തര നിലവാരമുള്ള ഈ സ്പോർട്സ് കോംപ്ലക്സ് നിർമിക്കുക. അനേക്കലിലെ സൂര്യനഗർ നാലാം സ്റ്റേജ് എക്സ്റ്റൻഷനിലെ ഇന്ദൽവാടി ഗ്രാമത്തിൽ 75 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം പണിയുക. നിർദിഷ്ട പദ്ധതി വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയാറാക്കാനും സാധ്യതാ പഠനം നടത്താനും ഹൗസിങ് വകുപ്പിന് നിർദേശം നൽകിയതായി പാർലമെൻ്ററി കാര്യ മന്ത്രി എച്ച്കെ പാട്ടിൽ അറിയിച്ചു.

എന്തിന് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം

നിലവിൽ ബെംഗളൂരുവിലെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയം എം. ചിന്നസ്വാമി സ്റ്റേഡിയമാണ്. സുരക്ഷാ പ്രശ്നങ്ങളും തിരക്ക് നിയന്ത്രിക്കുന്നതിലെ വീഴ്ചകളും കാരണം ചിന്നസ്വാമി സ്റ്റേഡിയം വിമർശനങ്ങൾ നേരിടുന്നുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ 32,000 പേർക്ക് മാത്രമാണ് ഇരിക്കാൻ സൗകര്യമുള്ളത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ കിരീടം നേടിയതിന് ശേഷം ജൂൺ നാലിന് നടന്ന പരിപാടിയിൽ അപകടമുണ്ടായത് സ്റ്റേഡിയത്തിൻ്റെ സുരക്ഷയെ ചോദ്യം ചെയ്തിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ, പ്രധാന മത്സരങ്ങൾ ബെംഗളൂരുവിലെ തിരക്കിൽ നിന്ന് മാറ്റി സുരക്ഷിതമായ വേദികളിലേക്ക് മാറ്റണമെന്ന് ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബെംഗളൂരു നഗരത്തിലെ തിരക്കിൽ നിന്ന് മാറി മറ്റൊരിടത്ത് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള ആലോചനകളിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്.

പദ്ധതിച്ചെലവ് 2,350 കോടി രൂപ?

80,000 പേർക്ക് ഇരിക്കാവുന്ന അതിനൂതനമായ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ് ഏകദേശം 2,350 കോടി രൂപയാണ്. സ്റ്റേഡിയത്തോട് ബന്ധപ്പെട്ട് 24 ഇൻഡോർ, ഔട്ട്‌ഡോർ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങളും 3,000 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയവും ഉണ്ടാകും. പദ്ധതി പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കായിക സമുച്ചയങ്ങളിൽ ഒന്നായിത്തിരും പുതിയ ക്രിക്കറ്റ് സ്റ്റേഡിയ സമുച്ചയം. ഇതോടെ ദേശീയവും അന്തർദേശീയവുമായ മത്സരങ്ങൾ ഇവിടെ നടത്താൻ സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ, ടി20 ലീഗുകൾ എന്നിവ നടത്താൻ നിർദിഷ്ട സ്റ്റേഡിയം സഹായിക്കും. പ്രാദേശിക പ്രതിഭകളെ വളർത്താനും ദേശീയ ടീമുകളിൽ കർണാടകയുടെ പ്രാതിനിധ്യം വർധിപ്പിക്കാനും ഇത് സഹായിക്കും. സ്കൂളുകൾ, കോളേജുകൾ, സംസ്ഥാന തല ടൂർണമെൻ്റുകൾ എന്നിവയും ഇവിടെ നടത്തും.

കർണാടകയിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം?

അനേക്കലിലെ നിർദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നതോടെ മൈസൂരുവിലെയും തുമക്കൂരുവിലെയും സ്റ്റേഡിയങ്ങൾക്ക് ശേഷം കർണാടകയിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയായിരിക്കും ഇത്. സംസ്ഥാനത്തെ നിലവിലുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനും പ്രധാന മത്സരങ്ങൾ തലസ്ഥാന നഗരിക്ക് പുറത്തേക്കും വ്യാപിപ്പിക്കാനുമുള്ള സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷ, വിപുലമായ സൗകര്യങ്ങൾ, ലോകോത്തര നിലവാരം എന്നിവയെല്ലാം പരിഗണിച്ച് കർണാടകയിലെ പുതിയ കായിക സമുച്ചയം സംസ്ഥാനത്തെ ക്രിക്കറ്റിൻ്റെ ഭാവിയെ ശക്തമാക്കാൻ സാധ്യതയുണ്ട്. ദക്ഷിണേന്ത്യയിൽ മികച്ച കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള കർണാടകയുടെ ലക്ഷ്യമാണ് ഈ നീക്കം വ്യക്തമാക്കുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് നിർണായകം

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിലൂടെ പദ്ധതിയുടെ ചെലവ്, നിർമാണ ഘട്ടങ്ങൾ, സുരക്ഷ, പാരിസ്ഥിതിക ആഘാതം, പ്രവർത്തന മാനേജ്‌മെൻ്റ് എന്നിവയെല്ലാം ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷ്മമായി വിലയിരുത്തും. ദീർഘകാല പരിപാലന ചെലവുകളും കായിക, മറ്റ് പരിപാടികളിൽ നിന്നുള്ള വരുമാന സാധ്യതകളും ഡിപിആർ വിലയിരുത്തും. പദ്ധതി ചെലവ് കൂടുന്നത് തടയുക, ഉയർന്ന നിലവാരമുള്ള നിർമാണ മാനദണ്ഡങ്ങൾ ഉറപ്പാക്കുക, അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം, പൊതുജനങ്ങൾക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പ്രയോജനകരമാക്കുക എന്നിവയാണ് സർക്കാരിൻ്റെ ലക്ഷ്യങ്ങൾ.

മികച്ച സൗകര്യങ്ങളൊരുക്കും

സ്റ്റേഡിയത്തിൽ ഹോസ്പിറ്റാലിറ്റി ബോക്സുകൾ, മീഡിയ സെൻ്ററുകൾ, നൂതന സീറ്റിംഗ് ക്രമീകരണങ്ങൾ, എൽഇഡി സ്ക്രീനുകൾ, ഫ്ലഡ് ലൈറ്റിംഗ്, ഡ്രസ്സിംഗ് റൂമുകൾ, പരിശീലന സൗകര്യങ്ങൾ, ഫാൻ എൻഗേജ്‌മെൻ്റ് സോണുകൾ എന്നിവ പോലുള്ള അത്യാധുനിക സൗകര്യങ്ങൾ ഉണ്ടാകും. റാമ്പുകൾ, ലിഫ്റ്റുകൾ, ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവേശന സൗകര്യങ്ങളും സംയോജിപ്പിക്കും.

സാമ്പത്തിക സാധ്യതകൾ

കർണാടകയെ പ്രധാന ഇവന്റുകൾക്ക് മുൻഗണന നൽകുന്ന വേദിയാക്കി മാറ്റാൻ പുതിയ സ്റ്റേഡിയത്തിന് സാധിക്കും. കൂടുതൽ കാണികൾക്ക് ഇരിക്കാനുള്ള സൗകര്യം ടിക്കറ്റ് വരുമാനം വർധിപ്പിക്കും. ഇത് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും നഗരത്തിൻ്റെ പ്രാധാന്യം ലോക കായിക ഭൂപടത്തിൽ വർധിപ്പിക്കുകയും ചെയ്യും. ആധുനിക സൗകര്യങ്ങൾ, ഹോസ്പിറ്റാലിറ്റി ലോഞ്ചുകൾ, വിഐപി ബോക്സുകൾ, മീഡിയ സൗകര്യങ്ങൾ എന്നിവ കാണികളുടെ അനുഭവം മെച്ചപ്പെടുത്തും. സുരക്ഷാ നടപടികളും ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളും സ്റ്റേഡിയത്തിൻ്റെ രൂപകൽപ്പനയിൽ ഉൾക്കൊള്ളും.

സ്റ്റേഡിയം അനേക്കലിൻ്റെ സമീപ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രചോദനമാകും. റോഡ് കണക്റ്റിവിറ്റി, പാർക്കിങ് സൗകര്യങ്ങൾ, ജലവിതരണം, വൈദ്യുതി, നഗര സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ റിയൽ എസ്റ്റേറ്റ് നിക്ഷേപം, ടൂറിസം സംബന്ധമായ ബിസിനസുകൾ, ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾ എന്നിവയെ ആകർഷിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. പൊതുഗതാഗതം, സുരക്ഷ, അടിയന്തര സേവനങ്ങൾ തുടങ്ങിയ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ആധുനികവൽക്കരിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ

നരേന്ദ്ര മോദി സ്റ്റേഡിയം

1,32,000 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയം, ഓസ്ട്രേലിയയുടെ ഐക്കണിക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി മാറി. മുമ്പ് സർദാർ വല്ലഭായ് ക്രിക്കറ്റ് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഈ മനോഹരമായ സ്റ്റേഡിയം അഹമ്മദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള ഈ വേദിയിലാണ് ഇന്ത്യൻ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങൾ പതിവായി നടക്കുന്നത്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ മറ്റ് ഭാഗങ്ങളിലെയും ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.

ഈഡൻ ഗാർഡൻസ്

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് സ്റ്റേഡിയം 1864 ൽ സ്ഥാപിതമായി. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ക്രിക്കറ്റ് സ്റ്റേഡിയമാണിത്. ആധുനിക യുഗത്തിൽ പോലും, ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈഡൻ ഗാർഡൻസ്. 2022 ലെ ഔദ്യോഗിക ശേഷി പട്ടിക പ്രകാരം, 68,000 പേർക്ക് ഈ സ്റ്റേഡിയത്തിൽ താമസിക്കാൻ കഴിയും.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ്, 42,000-ത്തിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. തുടക്കത്തിൽ പ്രശസ്തമായ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഈ സ്റ്റേഡിയത്തിൽ ആദ്യമായി ക്രിക്കറ്റ് കളിച്ചത് 1883-ലാണ്. അന്തരിച്ച കേന്ദ്രമന്ത്രിയും മുൻ ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അരുൺ ജെയ്റ്റ്‌ലിയോടുള്ള ആദരസൂചകമായി, 2019 ഓഗസ്റ്റ് 27-ന് ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം 55,000 കാണികൾക്ക് ഇരിക്കാവുന്ന അത്യാധുനിക ക്രിക്കറ്റ് സൗകര്യമാണ്, കൂടാതെ മനോഹരമായ കാഴ്ചാനുഭവം ഉറപ്പാക്കുന്നതിന് നിരവധി നൂതന സവിശേഷതകളും ഇവിടെയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി, സ്റ്റേഡിയം ആഗോള ഗെയിമുകളുടെയും മികച്ച ഓഫീസുകളുടെയും ഒരു പരമ്പരയ്ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം

കേരളത്തിലെ തിരുവനന്തപുരത്തുള്ള ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നാണ്, 55,000 കാണികളെ ഉൾക്കൊള്ളാൻ ഇതിന് കഴിയും. 2018 മാർച്ച് 15 ന് ഇത് തുറന്നു, അവിടെ ആദ്യമായി ആതിഥേയത്വം വഹിച്ചത് ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള ഐപിഎൽ മത്സരമായിരുന്നു. ഏകദേശം 1 ബില്യൺ രൂപ ചെലവിൽ നിർമ്മിച്ച ഈ സ്റ്റേഡിയം പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു.

JSCA ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം

ഇന്ത്യയിലെ റാഞ്ചിയിലുള്ള ജെഎസ്‌സി‌എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഏകദേശം 65,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും. 2010 ഏപ്രിൽ 18 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഇത്, അതിനുശേഷം 2012 ലെ ഐസിസി വേൾഡ് ട്വന്റി 20 ക്വാളിഫയർ പോലുള്ള നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

ബരാബതി സ്റ്റേഡിയം

48,000 പേരെ ഉൾക്കൊള്ളുന്ന കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും കളിച്ചത്. 2014 മുതൽ ബരാബതി സ്റ്റേഡിയം ഒരു ഐ‌പി‌എൽ മത്സരത്തിനും വേദിയായിട്ടില്ല. ബരാബതി സ്റ്റേഡിയം ചിലപ്പോൾ കച്ചേരികളും ഫീൽഡ് ഹോക്കി മത്സരങ്ങളും നടത്തുന്നു. ഒഡീഷയുടെ ക്രിക്കറ്റ് ടീം ഇവിടെ പതിവായി കളിക്കാറുണ്ട്, കൂടാതെ ഇതൊരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയുമാണ്.

വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം

നാഗ്പൂരിലെ ജാംതയിലുള്ള വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഇന്ത്യയിലെ ഒരു വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ്, 45,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇത് ഒരു ദിവസത്തെ അന്താരാഷ്ട്ര മത്സരങ്ങൾക്കും ടെസ്റ്റ് മത്സരങ്ങൾക്കും ഐപിഎൽ 20-20 ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. 2016 ജനുവരി 10 ന് നാഗ്പൂരിലെ ജാംതയിൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയ്ക്ക് ചുറ്റുമുള്ള വിവിധ മൈതാനങ്ങൾക്ക് പുറമെ, സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന രണ്ട് അന്താരാഷ്ട്ര സ്റ്റേഡിയങ്ങളിൽ ഒന്നാണിത്.

എം. ചിന്നസ്വാമി സ്റ്റേഡിയം

ഐ‌പി‌എൽ പതിവായി കാണുന്നവർക്ക് അറിയാം, കർണാടകയിലെ ബാംഗ്ലൂരിലുള്ള എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കളിക്കുന്നതെന്ന്. 1969 ൽ തുറന്ന സ്റ്റേഡിയത്തിൽ ഇപ്പോൾ 45,000 പേർക്ക് ഇരിക്കാൻ കഴിയും. ഇന്ത്യൻ ടീമുകൾക്കും ഇത് ഒരു സ്ഥിരം വേദിയാണ്. എം. ചിന്നസ്വാമിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര മത്സരം 1974 ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു. എല്ലാ ഫോർമാറ്റുകളിലും അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളും ഈ വേദിയിൽ നടക്കുന്നു.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയത്തിന്റെ അന്തിമഘട്ടത്തിലെന്ന് മകൻ; പിൻഗാമിയായി ഡി.കെ.ശിവകുമാറിന് പകരം സതീഷ് ജാർക്കിഹോളിയെ പിന്തുണച്ച് യതീന്ദ്ര

0

കർണാടക രാഷ്ട്രീയത്തിൽ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങളും തർക്കങ്ങളും ശക്തമായിക്കൊണ്ടിരിക്കെ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനും എം.എൽ.സിയുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയുടെ അപ്രതീക്ഷിത പ്രസ്താവന ചർച്ചയാകുന്നു. തന്റെ പിതാവ് രാഷ്ട്രീയ ജീവിതത്തിൻ്റെ അവസാന കാലഘട്ടത്തിലാണെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് പകരം പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ സാധ്യതകളെ പിന്തുണക്കുകയും ചെയ്തു. മുഖ്യമന്ത്രി പദത്തിനായി കാത്തിരിക്കുന്ന ഡി.കെ. ശിവകുമാറിന് ഇത് കനത്ത വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.

സംസ്ഥാന സർക്കാരിനുള്ളിലെ അഭിപ്രായ വ്യത്യാസങ്ങളും മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും സജീവമായി നിലനിൽക്കുന്നതിനിടയിലാണ് യതീന്ദ്രയുടെ ഈ പരാമർശം. അടുത്തിടെ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് കോൺഗ്രസ് നേതാക്കൾക്ക് പാർട്ടി നോട്ടീസ് നൽകിയിരുന്നു.

കർണാടകയിൽ നേതൃമാറ്റത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ്, തൻ്റെ പിതാവിൻ്റെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ സതീഷ് ജാർക്കിഹോളിയെപ്പോലുള്ള ഒരു നേതാവായിരിക്കും ഏറ്റവും അനുയോജ്യനെന്ന് സിദ്ധരാമയ്യയുടെ മകൻ വ്യക്തമാക്കിയത്. സിദ്ധരാമയ്യയുടെ പുരോഗമനപരമായ പ്രത്യയശാസ്ത്രത്തോട് പൂർണ്ണമായി കൂറ് പുലർത്തുന്ന ഒരാളെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ, ഒരു പരിഷ്കരണവാദിയെന്ന നിലയിൽ ജാർക്കിഹോളിക്ക് ഈ ദൗത്യം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ താൻ ഇല്ലെന്ന് ജാർക്കിഹോളി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ബെലഗാവിയിൽ സതീഷ് ജാർക്കിഹോളിയും പങ്കെടുത്ത ഒരു ചടങ്ങിലാണ് യതീന്ദ്ര ഈ നിർണ്ണായക പ്രസ്താവന നടത്തിയത്. “എൻ്റെ അച്ഛൻ രാഷ്ട്രീയ ജീവിതത്തിൻ്റെ അന്തിമ ഘട്ടത്തിലാണ്. ഈ സന്ദർഭത്തിൽ, ശക്തമായ പ്രത്യയശാസ്ത്രവും പുരോഗമന കാഴ്ചപ്പാടുമുള്ള, അദ്ദേഹത്തിന് ഒരു ‘മാർഗ്ഗദർശക്’ (വഴികാട്ടി) ആകാൻ കഴിയുന്ന ഒരു നേതാവിനെ ആവശ്യമുണ്ട്. കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകൾ മുറുകെ പിടിച്ച് പാർട്ടിയെ ഫലപ്രദമായി നയിക്കാൻ ജാർക്കിഹോളിക്ക് സാധിക്കും. ഇത്രയും പ്രത്യയശാസ്ത്രപരമായ ബോധ്യമുള്ള ഒരു നേതാവിനെ കണ്ടെത്തുക അപൂർവമാണ്, അദ്ദേഹം ഈ നല്ല പ്രവർത്തനം തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,” യതീന്ദ്ര പറഞ്ഞു.

കർണാടക നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോൾ, യതീന്ദ്രയുടെ വാക്കുകൾ കൃത്യമായ ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ നീക്കമായിരിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അധികാരം സിദ്ധരാമയ്യ പക്ഷത്ത് തന്നെ തുടരുമെന്ന ശക്തമായ സന്ദേശം ഡി.കെ. ശിവകുമാറിനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്കും നൽകുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായേക്കാം.

പൊലീസുകാരുടെ പിരിച്ചുവിടൽ; മുഖ്യമന്ത്രി പറഞ്ഞ 144 പേരുടെ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല

പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ മുഖ്യമന്ത്രി പറഞ്ഞ കണക്ക് പൊലീസ് ആസ്ഥാനത്ത് ഇല്ല. 2016 ന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിട്ട 14 ഉദ്യോഗസ്ഥരുടെ വിവരം മാത്രമാണ് പൊലീസ് ആസ്ഥാനത്ത് ഉള്ളത്. പിരിച്ചുവിട്ടവരുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് പോലീസ് ആസ്ഥാനത്തു നിന്നുള്ള മറുപടി.

2016 ന് ശേഷം 144 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് പക്ഷേ പൊലീസ് ആസ്ഥാനത്ത് ലഭ്യമല്ല.. എത്ര പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു, 2016 ന് ശേഷം എത്ര പേരെ പിരിച്ചു വിട്ടു. പിരിച്ചുവിടാനുള്ള കാരണങ്ങൾ ഉൾപ്പെടെ ചോദിച്ച് വിവരാവകാശ നിയമപ്രകാരം പോലീസ് ആസ്ഥാനത്ത് അപേക്ഷ നൽകുന്നത് കഴിഞ്ഞമാസം പതിനെട്ടാം തീയതി.

കൃത്യം ഒരു മാസം പൂർത്തിയായപ്പോൾ മറുപടി ലഭിച്ചു.. ചോദ്യങ്ങളുടെ ഉത്തരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല.. എങ്കിലും ലഭ്യമായ കണക്ക് നൽകാം. അതായത് 2016 ന് ശേഷം അച്ചടക്ക നടപടി എടുത്ത് പിരിച്ചുവിട്ടതും നിർബന്ധിത വിരമിക്കൽ നൽകിയതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 14 പേർ മാത്രമാണ്.

വിവിധ വിഷയങ്ങളിലായി 31 പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിൽ ആണെന്നും പോലീസ് സംസ്ഥാനത്തെ മറുപടിയിൽ പറയുന്നു. ക്രോഡീകരിച്ചുള്ള മറുപടി നൽകാനായി വിവരാവകാശ ചോദ്യങ്ങൾ സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടുണ്ട്. നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച കണക്ക് വ്യാജമാണെന്ന് കാണിച്ച് മുൻ പ്രതിപക്ഷ നേതാവ് അവകാശലംഘനത്തിന് നോട്ടീസ് നൽകിയിരുന്നെങ്കിലും അത് തള്ളിയിരുന്നു.

‘സിപിഐയെ അവഗണിക്കില്ല; LDF തീരുമാനം എടുക്കും’; എംഎ ബേബി

പിഎം ശ്രീയിലെ സിപിഐ വിയോജിപ്പിൽ പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുക്കുമെന്നും സിപിഐയെ അവഗണിക്കില്ലെന്നും എംഎ ബേബി വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയം ഒരിക്കലും അംഗീകരിക്കില്ല. നയം അംഗീകരിക്കാതെ പദ്ധതി എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് നോക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.

എൽഡിഎഫ് നിലപാടെടുത്തശേഷം ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടുമെന്ന് എംഎ ബേബി വ്യക്തമാക്കി. അതേസമയം പി.എം.ശ്രീ പദ്ധതി സംബന്ധിച്ച വിവാദം കൊഴുക്കുന്നതിനിടെ സിപിഐയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. പദ്ധതിയോടുളള സി.പി.ഐയുടെ എതിർപ്പ് ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളോട് എന്ത് സിപിഐ എന്നായിരുന്നു ഗോവിന്ദൻ‌റെ പുച്ഛം കലർന്ന പ്രതികരണം.

എന്നാൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളള ആരും പ്രതികരിച്ചിട്ടില്ല. നാളെ തുടങ്ങുന്ന സി.പി.ഐ നേതൃയോഗങ്ങളിൽ പി.എം.ശ്രീ വിവാദം ചർച്ചയാകും. നാളെത്തെ മന്ത്രിസഭാ യോഗത്തിൽ വിഷയം വന്നാൽ എന്ത് നിലപാട് സ്വീകരിക്കണമെന്നതിൽ മന്ത്രിമാരും ആലോചന നടത്തും.എതിർപ്പ് ഉപേക്ഷിച്ച് പദ്ധതിയുടെ പണം വാങ്ങിയെടുക്കണമെന്ന അഭിപ്രായമുളളവർ സി.പി.ഐയുടെ നേതൃനിരയിലുമുണ്ട്

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വയോധിക മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. പോത്തൻകോട് വാവറ അമ്പലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്.കഴിഞ്ഞ 16ന് ഹബ്സാ ബീവിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം.

രണ്ടാഴ്ച മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു.മുഖത്ത് നീരും പനിയും കുറയാത്തതിനാൽ അവിടെ ഐസിയുവിൽ ചികിത്സയിലായിരുന്നു.വൃക്കകൾ തകരാറിലായതിനാൽ മൂന്നുതവണ ഡയാലിസിസ് നടത്തിയെങ്കിലും പനി കുറയാത്തതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.

ഹാൽ സിനിമ വിവാദത്തിൽ ചിത്രം കാണാൻ കേരള ഹൈക്കോടതി

ഇപ്പോഴുയരുന്ന വിവാദത്തിന് പിന്നാലെ ചിത്രം ഹാൽ സിനിമ  കാണാൻ കേരള ഹൈക്കോടതി. ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിര്‍ദ്ദേശിച്ചത്.

ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഈ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് സിനിമ കാണും. ജസ്റ്റിസ് വി ജി അരുൺ ചിത്രം കാണാൻ എത്തും. കക്ഷിച്ചേർന്ന കാത്തോലിക്ക കോൺഗ്രസ്‌ പ്രതിനിധിയും സെൻസർ ബോർഡിന്റെ പ്രതിനിധികളും സിനിമ കാണാൻ എത്തും. കാക്കനാടുള്ള സ്റ്റുഡിയോയിൽ വച്ചാണ് സിനിമ കാണുക. സിനിമ കണ്ട ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു.

ഷെയിന്‍ നിഗത്തിന്‍റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായി എത്തുന്ന ‘ഹാൽ’ സിനിമയിൽ സാക്ഷി വൈദ്യയാണ് നായികയായി എത്തുന്നത്.