പാലക്കാട്: അഞ്ച് കോടി രൂപ ചെലവഴിച്ച് പാലക്കാട് തൃപ്പാളൂരിൽ നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണു. ഉദ്ഘാടനം ഒരു ദിവസം പിന്നിടുമ്പോൾ പാലത്തിന് കൈവരിയില്ല. ഇന്നലെയായിരുന്നു ഈ തൂക്കുപാലത്തിന്റെയും ഓപൺ സ്റ്റേജ്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റുകൾ, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം നടന്നത്. പിന്നാലെയാണ് തൂക്കുപാലത്തിന്‍റെ കൈവരികൾ പൊട്ടി വീണത്. കെഡി പ്രസന്നന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം ബജറ്റ് വിഹിതമായ തുക ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്.
തൂക്കുപാലം കൂടാതെ കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലം ഓപ്പൾ സ്റ്റേജ് ഉൾപ്പെടയുളള വിപുലമായ പദ്ധതിയായിരുന്നു ഇത്. ഉദ്ഘാടനത്തിനിടയില്‍ തന്നെ തൂക്കുപാലത്തിന്റെ കൈവരികൾ പൊട്ടിവീണിരുന്നു. ഇത് ചില ആളുകൾ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 5 കോടി രൂപ ചിവഴിച്ച് നിര്‍മ്മിച്ച പാലത്തിന്‍റെ കൈവരികൾ തകര്‍ന്നതോടെ നാട്ടുകാരിൽ ചിലർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തി. എന്നാൽ ഉടന്‍ തന്നെ പരിഹാരമുണ്ടാക്കാമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാർക്ക് ഉറപ്പ് നൽകിയതോടെയാണ് ഇവർ പിരിഞ്ഞുപോയത്.

