കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളംകൂടും! എട്ടാം ശമ്പള കമ്മിഷന്‍റെ നിബന്ധനകൾക്ക് മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ചുമതലകളുടെ നിബന്ധനകൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.  മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

ഇതോടെ രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും 69 ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെയും ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും മാറ്റം വരും.

വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജോയിന്‍റ് കൺസൾട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് പ്രതിനിധികൾ എന്നിവരുമായി വിപുലമായ ചർച്ചകൾ നടത്തിയ ശേഷമാണ് നിബന്ധനകൾ അന്തിമമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനകം ശുപാർശകൾ സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍റെ ചെയര്‍മാൻ ജസ്റ്റിസ് രഞ്ജന ദേശായി ആണ്. പ്രൊഫ പുലോക് ഘോഷ് അംഗവും പങ്കജ് ജെയിൻ ഐഎഎസ് മെമ്പർ സെക്രട്ടറിയുമാണ്.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പള ഘടന, അലവൻസുകൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ അവലോകനം ചെയ്യാനും മാറ്റങ്ങൾ ശുപാർശ ചെയ്യാനുമായി ജനുവരിയിൽ തന്നെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ശുപാർശകൾ 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നേക്കും.

റസൂൽ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയർമാനാകും

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ തീരുമാനം.

രണ്ട് ദിവസത്തിനകം സാംസ്കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും.

വിവാദങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയർമാൻ പ്രേംകുമാറാണ് ചുമതല വഹിച്ചിരുന്നത്. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയർമാൻ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.

കൊല്ലത്ത് സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

0

പരവൂർ: സ്കൂൾ കലോത്സവ വേദി തകർന്നുവീണ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. ഭൂതക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കലോത്സവ വേദിയാണ് തകർന്നു വീണത്. ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കിടെ തകരഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച പ്രധാന വേദിയുടെ പന്തൽ തകർന്നുവീഴുകയായിരുന്നു.

അപകടസമയം വേദിയിൽ ഉണ്ടായിരുന്ന രണ്ട് അധ്യാപകർക്കും ഏഴോളം വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. രാവിലെ മുതൽ നിലനിന്ന ശക്തമായ മഴയും കാറ്റും കാരണം പല വിദ്യാർത്ഥികളും വേദിയിൽ ഉണ്ടായിരുന്നില്ല, സമീപ കെട്ടിടങ്ങളിലായിരുന്നു കൂടുതലും. ഇതുവഴി വലിയ അപകടം ഒഴിവായി. തകർന്ന വേദിഭാഗങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തി, ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ചു.

അപകടത്തെ തുടർന്ന് കലോത്സവം താൽക്കാലികമായി നിർത്തിവെക്കുകയും, സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു. തകർന്ന ഭാഗം ടാർപ്പോളിൻ ഉപയോഗിച്ച് മൂടി, സ്കൂൾ പരിസരത്ത് പുറത്തുനിന്നുള്ള പ്രവേശനം വിലക്കി. വേദിയുടെ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിനെ SITയുടെ കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. റാന്നി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തെളിവെടുപ്പും ചോദ്യം ചെയ്യലും ഉൾപ്പെടെ പൂർത്തിയാക്കാനുണ്ടെന്ന് കാണിച്ചാണ് അന്വേഷണസംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. പ്രതി ഭാഗം ജാമ്യാപേക്ഷ നൽകിയില്ല.

ദേവസ്വം ആസ്ഥാനത്തും പമ്പയിലും സന്നിധാനത്തും ഉള്‍പ്പടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളായ കേസില്‍ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായും സംശയമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുെട കാലവധി മറ്റന്നാള്‍ അവസാനിക്കാരിക്കെ ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും.

മഴ കനക്കും; എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും മഴ കനത്തേക്കും എന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ,തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.

അതേസമയം കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. മൂന്നാർ പള്ളിവാസലിൽ മൂലക്കട ഭാഗത്താണ് മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായത്. കരാർകമ്പനിയുടെ അശാസ്ത്രീയ നിർമ്മാണമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം മോൻത ചുഴലിക്കാറ്റ് ആന്ധ്രതീരത്തേക്കടുക്കുകയാണ്. 110 കിലോമീറ്റർ വേഗത്തിൽ രാത്രിയോടെ കരതൊടും.

ആന്ധ്രയിലും തെക്കൻ ഒഡീഷ തീരത്തും തമിഴ്നാട്ടിലും അതീവ ജാഗ്രത നിർദേശം നൽകി. പതിനായിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിൻ- വിമാന സർവീസുകൾ റദ്ദാക്കി. സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രസർക്കാർ. മധ്യ-തെക്കൻ കേരളത്തിൽ മഴമുന്നറിയിപ്പ്.

മില്ലുടമകളെ ക്ഷണിച്ചില്ല; നെല്ല് സംഭരണ യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി, യോഗം മാറ്റിവെച്ചു

നെല്ല് സംഭരണ യോഗത്തിൽ മില്ലുടമകളെ ക്ഷണിക്കാത്തതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു യോഗം. എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷം മുഖ്യമന്ത്രി യോഗം മാറ്റിവച്ചു. ഇപ്പോൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗമാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനായില്ല.

നാളെ വൈകിട്ട് 4 ന് തിരുവനന്തപുരത്ത് യോഗം ചേരാമെന്നാണ് പുതിയ നിർദേശം. മില്ലുടമകൾ ഇല്ലാതെ എങ്ങനെ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. തീരുമാനം എടുത്തിട്ട് മില്ലുടുകളെ വിളിച്ചാൽ മതിയല്ലോ എന്ന് മന്ത്രി ജി.ആർ അനിൽ വിശദീകരിച്ചു. മില്ലുടമകളെ വിളിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി യോഗം തുടങ്ങിയ ഘട്ടത്തിൽ ഉദ്യോഗസ്ഥരടക്കം ഉള്ള ആളുകൾ ഉണ്ടായിരുന്നു. തുടർന്നാണ് മില്ലുടമകൾ യോഗത്തിനില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടത്. മില്ലുടമകളുടെ ഭാഗം കൂടി കേൾക്കേണ്ടെയെന്നും കൂടിയാലോചനകൾക്ക് ശേഷം പൊതുവായ തീരുമാനത്തിലേക്ക് പോകുന്നതല്ലേ നല്ലതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തനാകാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി യോഗം മാറ്റിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മില്ലുടമകളുമായി നാളെ ചർച്ച നടത്തുമെന്നാണ് കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം. പിഎം ശ്രീ പദ്ധതി തർക്കം ഭരണത്തെ ബാധിക്കുന്നില്ല. തർക്കം ഉണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ചർച്ചയിൽ പങ്കെടുക്കുമോ എന്നും പി പ്രസാദ് ചോദിച്ചു.

പൂരപ്പറമ്പിലെ വമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു

തൃശൂര്‍: പൂരപ്പറമ്പിലെ വമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു. തൃശൂര്‍ തെക്കേപ്പുറത്തെ കെട്ടുതറിയിൽ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞത്‌. ഏറെനാളായി അസുഖം ബാധിച്ച്‌ ചികിത്സയിലായിരുന്നു.

അതേസമയം കഴിഞ്ഞ ഒരാഴ്ച മുൻപ്‌ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അവശനിലയിലായിരുന്നു കൊമ്പൻ. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് തെക്കേപുറത്തുള്ള ആനയെ കെട്ടുന്ന തറയിൽ വെച്ച് ആന ചരിഞ്ഞത്.

അവസാന നാളുകളിൽ മരുന്നുകളോടും കാര്യമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. തുടർന്നാണ് ഇന്ന് രാവിലെ ചെരിഞ്ഞത്. കുന്നംകുളം സ്വദേശി കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ആന.

ആനപ്രേമികളുടെ ഇഷ്ട കൊമ്പൻ, പൂരനഗരിയുടെ അഭിമാനം; കൊണാർക്ക്‌ കണ്ണൻ ചരിഞ്ഞു, ഒരാഴ്ചയായി അവശനിലയിൽ

0

തൃശ്ശൂർ: പൂരപ്പറമ്പുകളിലെ പ്രമുഖ താരവും തലയെടുപ്പിന്റെ പ്രതീകവുമായിരുന്ന കൊമ്പൻ കൊണാർക്ക്‌ കണ്ണൻ ഓർമ്മയായി. തൃശ്ശൂർ തെക്കേപ്പുറത്തുള്ള കെട്ടുതറിയിൽ വെച്ച് ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ആന ചരിഞ്ഞത്.

കുറച്ചുകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്ന കണ്ണൻ, കഴിഞ്ഞ ഒരാഴ്ചയായി തീരെ അവശനിലയിലായിരുന്നു. ദഹനപ്രശ്നങ്ങളോടൊപ്പം മറ്റ് പല അസുഖങ്ങളും കൊമ്പനെ അലട്ടിയിരുന്നു. അവസാന നാളുകളിൽ നൽകിയ മരുന്നുകളോടും ആന കാര്യമായ പ്രതികരണം നൽകിയില്ല. തുടർന്നാണ് ഇന്ന് രാവിലെ ജീവൻ വെടിഞ്ഞത്.

പ്രശസ്തമായ പൂരങ്ങളിലും ഉത്സവങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്ന കൊണാർക്ക്‌ കണ്ണൻ, ആനപ്രേമികളുടെ ഇഷ്ട്ടകൊമ്പനായിരുന്നു. കുന്നംകുളം സ്വദേശിയായ കൊണാർക്ക് ബിനോയിയുടെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു കൊണാർക്ക്‌ കണ്ണൻ.

‘ഇക്കാര്യത്തിൽ കോടതി നിർദേശത്തിനായി കാത്തിരിക്കേണ്ട’; ദൃക്സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പോലീസിന് നേരിട്ട് കേസെടുക്കാം, നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

0

ഡൽഹി: ദൃക്‌സാക്ഷികളെ പ്രതികൾ ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായാൽ പോലീസിന് നേരിട്ട് കേസെടുക്കാമെന്ന് കോടതി. സുപ്രീം കോടതിയാണ് ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ഉത്തരവ് പുറത്തിറക്കിയത്. കോടതിയുടെ നിർദേശം ലഭിക്കാൻ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ പോലീസിന് നേരിട്ട് കേസെടുക്കാമെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്. ഭീഷണി നേരിടുന്ന ആൾ കോടതിയെ സമീപിക്കുന്നത് പ്രായോഗികമായ കാര്യമല്ല. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ്നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.

മില്ലുടമകൾ യോഗത്തിനെത്തിയില്ല; എറണാകുളത്ത് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിപ്പോയി

0

എറണാകുളം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പ് വിളിച്ച യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്ത് ഗസ്റ്റ് ഹൗസിലെ യോഗത്തിൽ വെച്ചായിരുന്നു മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വെറും അഞ്ച് മിനിറ്റുകൊണ്ട് യോഗം അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. സിപിഐ മന്ത്രിമാരടക്കമുളളവർ യോഗത്തിന് എത്തിയിരുന്നു. കൃഷി, സിവിൽ സപ്ലൈസ്, ധനകാര്യം, വൈദ്യുതി എന്നീ വകുപ്പുകളുടെ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. യോഗത്തിയ മുഖ്യമന്ത്രി മില്ലുടമകൾ ഇവിടെ എന്ന് അന്വേഷിച്ചു. അവരെ വിളിച്ചിട്ടില്ലെന്നും ഇത് ഉദ്യോഗസ്ഥരുടെ യോഗമാണെന്നും പറഞ്ഞതോടെ മില്ലുടമകൾ ഇല്ലാതെ എന്ത് യോഗമെന്ന പറഞ്ഞാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. നാളെ വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്ത് യോഗം നടത്താമെന്ന് സിപിഐ മന്ത്രിമാരടക്കമുളളവരെ അറിയിച്ചു.

നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിനുശേഷമാണ് സിപിഐ മന്ത്രിമാരുൾപ്പെട്ട യോഗം വിളിച്ചിരിക്കുന്നത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ചേര്‍ന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കുമെന്ന് സിപിഐ അറിയിച്ചിരുന്നു. മന്ത്രിമാർക്കുപുറമേ ഉന്നത ഐ എ എസ് ഉദ്യോഗസ്ഥരും ഇന്ന് കൊച്ചിയിൽ യോഗത്തിനെത്തിയിരുന്നു. സിപിഐയോടുളള അതൃപ്തിയാണ് മുഖ്യമന്ത്രി യോഗം വിടാനും മാറ്റിവെക്കാനുമുള്ള കാരണമെന്നാണ് വിവരം.