ഡൽഹി: ദൃക്‌സാക്ഷികളെ പ്രതികൾ ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായാൽ പോലീസിന് നേരിട്ട് കേസെടുക്കാമെന്ന് കോടതി. സുപ്രീം കോടതിയാണ് ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ഉത്തരവ് പുറത്തിറക്കിയത്. കോടതിയുടെ നിർദേശം ലഭിക്കാൻ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ പോലീസിന് നേരിട്ട് കേസെടുക്കാമെന്നുമാണ് കോടതി ഉത്തരവിൽ പറയുന്നത്. ഭീഷണി നേരിടുന്ന ആൾ കോടതിയെ സമീപിക്കുന്നത് പ്രായോഗികമായ കാര്യമല്ല. കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ്നിർണ്ണായക ഉത്തരവ് വന്നിരിക്കുന്നത്.

