തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ പ്രശ്നം പരിഹാരത്തിലേക്ക്.
സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് സിപിഐയും വഴങ്ങിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. പിന്നാലെ ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കുമെന്നാണ് വിവരം.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി സിപിഐ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ പ്രശ്നത്തിനാണ് ഇന്ന് താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്.
അതേസമയം, പിഎം ശ്രീ കരാരിൽ ഒപ്പിട്ട ധാരണാ പത്രം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് തന്നെ കത്തു നൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐക്ക് കൈമാറാനും തീരുമാനിച്ചു.
പിഎം ശ്രീയിൽ സിപിഐയ്ക്ക് വഴങ്ങി സിപിഎം , മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കും
വരുന്ന തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ്
ദില്ലി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ്.
പ്രശ്നങ്ങൾ ചർച്ച ചെയ്തു തീർക്കണമെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൂട്ടായ നേതൃത്വം എന്ന നിർദ്ദേശം കേരളത്തിൽ നടപ്പാവുന്നില്ലെന്ന് എഐസിസി വിമർശിച്ചു.
ഇതിനായുള്ള വടംവലി പാടില്ലെന്നും നിർദേശിച്ചു. കേരളത്തിൽ നേതാക്കൾക്കിടയിലെ ഏകോപനം കൂട്ടാൻ സംവിധാനം വരും. എഐസിസി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തുടർനടപടി ഉണ്ടാകും.
കേരളത്തിലെ സ്ഥാനാർത്ഥി നിർണ്ണയം വിജയസാധ്യത മാത്രം നോക്കിയാകും.ഇക്കാര്യത്തിൽ മാനദണ്ഡം എഐസിസി തയ്യാറാക്കും
സമര പ്രചാരണങ്ങളിൽ മിക്ക നിർദ്ദേശങ്ങളും നടപ്പാക്കുന്നില്ല. മാധ്യമപ്രസ്താവനകൾക്കപ്പുറം താഴെത്തട്ടിൽ പ്രവർത്തനം പോരാ. സ്വന്തം പ്രതിച്ഛായ നിർമിതിയിൽ മാത്രമാണ് നേതാക്കൾ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും വിമർശനമുണ്ട്
കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം
കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപമെന്ന് റിപ്പോർട്ട്.
നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്.
ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിലാണ്. രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയാണ് ഇത്തരത്തിൽ അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്.
പത്തുവർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.
ചിലരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല. ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് നവംബർ മൂന്നിന് സംഘടിപ്പിക്കും. നിക്ഷേപത്തിന്‍റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ക്യാമ്പിലെത്തുന്നവരുടെ കൈയ്യിലുണ്ടായിരിക്കണം.
സ്വർണ്ണ വില മുന്നോട്ട് തന്നെ
വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണ്ണം വാങ്ങാനിരുന്നവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ആശ്വാസമായിരുന്നു. ഒരു ദിവസം തന്നെ രണ്ട് തവണയാണ് സ്വർണ്ണ വില താഴേയ്ക്ക് പോയത്.
എന്നാൽ ഇന്ന് വീണ്ടും സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായി. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 11,145 രൂപയായി. ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് വർധിച്ചത്.
89,160 ആണ് ഇന്നത്തെ വില.

ഒടുവിൽ പരിഹാരം; ‘പിഎംശ്രീ തർക്കം തീർന്നു’, സിപിഐ ഉപാദികൾക്ക് വഴങ്ങി സിപിഎം; ധാരണാപത്രം റദ്ദാക്കാൻ കേന്ദ്രത്തിന് കത്ത് നൽകും
തിരുവനന്തപുരം: സ്കൂളുകളുടെ അടിസ്ഥാന വികസനം ലക്ഷ്യം വെച്ച് കേന്ദ്രസർക്കാർ അവതരിപ്പിച്ച പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം പങ്കുചേർന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മിൽ ഉണ്ടായിരുന്ന തർക്കങ്ങൾക്ക് പരിഹരമായി. കരാറിൽ നിന്നും പിന്നോട്ട് പോകാൻ സിപിഎം തയ്യാറായതോടെയാണ് സിപിഐ അയഞ്ഞത്. ഇതോടെ സിപിഎം മുന്നോട്ട് വെച്ച സമവായത്തിന് വഴങ്ങിയിരിക്കുകയാണ് സിപിഐയും. ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭായോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുക്കും. അതേസമയം കരാറിൽ ഒപ്പിവെച്ച് ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യവുമായി സർക്കാർ കേന്ദ്രത്തിന് കത്തുനൽകും. ഈ കത്തിന്റെ പകർപ്പ് സിപിഐയ്ക്ക് കൈമാറാനും തീരുമാനമായിട്ടുണ്ട്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സിപിഐ. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ട് പോലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ധാരണാ പത്രം മരവിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഇതോടെ പ്രശ്‌നത്തിൽ തൽക്കാലം പരിഹാരമുണ്ടായിരിക്കുകയാണ്.
അതേസമയം ഇടതുമുന്നണി ചേരുന്ന യോഗത്തിൽ പിഎംശ്രീയെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു ഉപസമിതിയെ രൂപീകരിക്കും. ഈ സമിതി എംഒയു പരിശോധിക്കും. വിവാദ വ്യവസ്ഥകളും സമിതി പേടിക്കും. ഇതേതുടർന്ന് മാറ്റം നിർദേശിച്ചു വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് നിലവിലെ സിപിഎം തീരുമാനം. കേന്ദ്രത്തിന് കത്തെഴുതിയ തീരുമാനം മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ വിശദീകരിക്കും. അതേസമയം വിഷയത്തിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള നിലപാട് വളരെ പ്രധാനമാണ്. കരാർ ഒപ്പുവെച്ച് ഒരാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം കേന്ദ്രം അംഗീകരിക്കണം. കേന്ദ്ര നിലപാടിനായി കാത്തിരിക്കണമെങ്കിലും കരാർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതിനാൽ സിപിഎം- സിപിഐ പ്രശ്നം പരിഹാരത്തിലേക്ക് എത്തിയിരിക്കുകയാണ്.
‘കാന്താര’ ഒടിടിയിലേക്ക്
ഈ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രമായി തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ് ‘കാന്താര: ചാപ്റ്റര്‍ 1’. ഒക്ടോബര്‍ 2ന് റിലീസ് ചെയ്ത സിനിമ 800 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു.
ഇതിനിടെ സിനിമ ഉടന്‍ തന്നെ ഒടിടിയില്‍ റിലീസ് ആകുമെന്ന സൂചനകളാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക.
പ്രൈം വീഡിയോ ഇന്ത്യയുടെ എക്സ് അക്കൗണ്ടില്‍ ടു ബികം ലെജന്‍ഡറി എന്ന കാപ്ഷനോട് കൂടിയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ ഒരു വിഭാഗം കാന്താര: ചാപ്റ്റര്‍ 1 വീട്ടിലിരുന്ന് ആസ്വദിക്കാനായി കാത്തിരിക്കുമ്പോള്‍, ബോക്സ് ഓഫീസ് ഹിറ്റായിരിക്കുന്ന ഈ ചിത്രം കൂടുതല്‍ ദിവസം തിയേറ്ററില്‍ നിലനിര്‍ത്തണം എന്ന നിലപാടിലാണ് ആരാധകര്‍.
ജമൈക്കയിൽ കനത്ത നഷ്ടം വിതച്ച് മെലിസ; തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി, വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു
കിങ്സ്റ്റൺ: മെലിസ ചുഴലിക്കാറ്റ് ജമൈക്കയിൽ കനത്ത നാശനഷ്ടം വിതച്ചു. ഇപ്പോൾ ക്യൂബയുടെ തെക്കുകിഴക്കൻ ഭാഗത്തേക്കാണ് കാറ്റടുക്കുന്നത്. മണിക്കൂറിൽ 130 മൈൽ വേഗതയിൽ കാറ്റ് വീശുന്നു. കൊടുങ്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നുണ്ടെന്നും അടുത്ത കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അത്യധികം അപകടകരമായ കാറ്റഗറി 4 ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞടിക്കുമെന്നും നാഷണൽ ഹരിക്കേൻ സെന്റർ പറയുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് തെക്കുപടിഞ്ഞാറൻ ജമൈക്കയിൽ മെലിസ കര തൊട്ടത്. വിനാശകരമായ കാറ്റും, പേമാരിയും, കൊടുങ്കാറ്റുമുണ്ടായി. വീടുകളും സ്കൂളുകളും ആശുപത്രി കെട്ടിടങ്ങളും തകർന്നുവീണു. തെരുവുകൾ വെള്ളപ്പൊക്കത്തിൽ മുങ്ങി. നാശത്തിന്റെ തോത് ഗണ്യമാണെന്ന് പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് പറഞ്ഞു. ഇതുവരെ ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ടുകളിൽ ആശുപത്രികൾക്കും, പാർപ്പിട ഭവനങ്ങൾക്കും, വാണിജ്യ സ്വത്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെന്റ് എലിസബത്ത് ഇടവകയാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്.
മേഖലയിലെ സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ദുരന്ത നിവാരണ, അടിയന്തര മാനേജ്മെന്റ് ഓഫീസ് (ODPEM) ഡയറക്ടർ ജനറൽ റിച്ചാർഡ് തോംസൺ സിഎൻഎന്നിനോട് പറഞ്ഞു. എന്നാൽ ഇതുവരെ മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, യുഎസ് നാഷണൽ ഹരിക്കേൻ സെന്ററിന്റെ (NHC) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, മെലിസ 125 mph (200 km/h) വേഗതയിൽ വീശിയടിച്ച കാറ്റഗറി 3 ചുഴലിക്കാറ്റായി ദുർബലപ്പെട്ടു.
ചുഴലിക്കാറ്റ് ഇപ്പോൾ ജമൈക്കയിൽ നിന്ന് അകന്ന് കിഴക്കൻ ക്യൂബയിലേക്ക് നീങ്ങുകയാണ്. നിലവിൽ, ക്യൂബയിലെ ഗ്വാണ്ടനാമോയിൽ നിന്ന് ഏകദേശം 160 മൈൽ തെക്കുപടിഞ്ഞാറായി മെലിസ സ്ഥിതിചെയ്യുന്നു. മണിക്കൂറിൽ 8 മൈൽ വേഗതയിൽ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്നു.
അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും വാഹനങ്ങൾ ചെളിവെള്ളത്തിൽ കുടുങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ വൈദ്യുതി ലൈനുകൾ പൊട്ടിവീണു. കരീബിയൻ രാജ്യത്തെ നേരിട്ട് ബാധിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റായി മെലിസ മാറിയതിനെത്തുടർന്ന് ജമൈക്കൻ ഭരണകൂടം ചൊവ്വാഴ്ച രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഗുരുതരമായി തകർന്നു എന്ന് റിപ്പോർട്ട് ചെയ്തു.
പിഎം ശ്രീ വിവാദത്തിനിടെ ഇന്ന് മന്ത്രിസഭയോഗം , സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല
തിരുവനന്തപുരം: പി എം ശ്രീ വിവാദത്തിൽ സർക്കാരുമായി സിപിഐ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിനിടെ ഇന്ന് മന്ത്രിസഭയോഗം ചേരും.
സിപിഐ മന്ത്രിമാർ തലസ്ഥാനത്ത് ഉണ്ടെങ്കിലും മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടു നിൽക്കും.
ഇന്ന് 3.30 ക്ക് ചേരുന്ന മന്ത്രിസഭായോഗതത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. സിപിഐ മന്ത്രിമാരുടെ കത്ത് മുഖ്യമന്ത്രി കാബിനറ്റിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചിട്ടില്ല.
അതേസമയം സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. നേതാക്കൾ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ് നിർദേശങ്ങൾ തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

ഹിജാബ് വിവാദം; പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തു
കൊച്ചി: പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദത്തിലെ പെൺകുട്ടിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പെൺകുട്ടി സ്കൂൾ വിടാൻ തീരുമാനിച്ചത്.
തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ് ഫേസ്ബുക്കിൽ കുറിച്ചു. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് എട്ടാം ക്ലാസിൽ ചേർന്നത്.
കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയത്തിലെ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും തുടർനടപടി അവസാനിപ്പിക്കുന്നതായി സംസ്ഥാന സർക്കാരും അറിയിച്ചതോടെയാണ് ഹൈക്കോടതി തീരുമാനത്തിലെത്തിയത്.

വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് രമേശിന്റെ ഭാര്യ; ബന്ധുക്കളെ റിസോർട്ടിലേക്ക് വിളിച്ചുവരുത്തിയതിലും പ്രതിഷേധം
ചെന്നൈ ∙ തമിഴക വെട്രി കഴകം നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക തിരികെ അയച്ച് കരൂർ ദുരന്തത്തിൽ മരിച്ച രമേശിന്റെ ഭാര്യ. വിജയ് കരൂരിൽ എത്തി തങ്ങളെ ആശ്വസിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് രമേശിന്റെ ഭാര്യ സംഗവി പെരുമാൾ പണം തിരികെ നൽകിയത്.
“വിജയ് കരൂരിലെത്തിയില്ല. നേരിട്ട് അനുശോചനം അറിയിക്കാതെ, മരിച്ചവരുടെ ബന്ധുക്കളെ മാമല്ലപുരത്തെ റിസോർട്ടിലേക്ക് വിളിച്ച് ആശ്വസിപ്പിച്ചതിൽ നിരാശയുണ്ട്,” — സംഗവി മാധ്യമങ്ങളോട് പറഞ്ഞു. സെപ്തംബർ 27-നുണ്ടായ ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ ജീവൻ നഷ്ടപ്പെട്ടിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകിയെങ്കിലും, സംഗവി അത് സ്വീകരിക്കാൻ വിസമ്മതിച്ചു.
തന്റെ അക്കൗണ്ടിൽ പണം എത്തിയതിനു ശേഷമാണ് തുക തിരികെ അയച്ചതെന്നും, “ഭർത്താവിന്റെ കുടുംബത്തിലെ ചിലരെ എന്റെ സമ്മതമില്ലാതെ ടിവികെ പ്രവർത്തകർ റിസോർട്ടിലേക്ക് കൊണ്ടുപോയി. വിജയ് കരൂർ സന്ദർശിക്കേണ്ടതായിരുന്നു,” എന്നും അവർ കൂട്ടിച്ചേർത്തു.
വിജയ് റാലിയുമായി ബന്ധപ്പെട്ട ഈ ദുരന്തം തമിഴ്നാട്ടിൽ വൻ രാഷ്ട്രീയപ്രതികരണങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പലരും നേതാവിന്റെ കരൂർ സന്ദർശനമില്ലായ്മയെ വിമർശിച്ചപ്പോൾ, വിജയ് അനുശോചന പരിപാടി സ്വകാര്യത പാലിച്ചുകൊണ്ടാണ് നടത്തിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കി.
സിപിഐ അയയുമോ?; പിഎം ശ്രീയില്‍ എംഎ ബേബിയുടെ ഇടപെടല്‍, കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് സിപിഐയോട് എം എ ബേബി
തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി ഇടപെടുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രി കെ രാജനെയും എം എ ബേബി വിളിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് എം എ ബേബി ആവശ്യപ്പെട്ടതായാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇന്ന് ചര്‍ച്ചകള്‍ നടക്കാത്തതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുളള തീരുമാനവുമായി സിപിഐ നേതാക്കള്‍ മുന്നോട്ടുപോകും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.