കൊല്ലത്ത് സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്

0

പരവൂർ: സ്കൂൾ കലോത്സവ വേദി തകർന്നുവീണ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു. കൊല്ലം ജില്ലയിലെ പരവൂരിലാണ് സംഭവം. ഭൂതക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കലോത്സവ വേദിയാണ് തകർന്നു വീണത്. ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കിടെ തകരഷീറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച പ്രധാന വേദിയുടെ പന്തൽ തകർന്നുവീഴുകയായിരുന്നു.

അപകടസമയം വേദിയിൽ ഉണ്ടായിരുന്ന രണ്ട് അധ്യാപകർക്കും ഏഴോളം വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി, ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

കലോത്സവത്തിന്റെ ആദ്യ ദിവസമായിരുന്നു ഇന്ന്. രാവിലെ മുതൽ നിലനിന്ന ശക്തമായ മഴയും കാറ്റും കാരണം പല വിദ്യാർത്ഥികളും വേദിയിൽ ഉണ്ടായിരുന്നില്ല, സമീപ കെട്ടിടങ്ങളിലായിരുന്നു കൂടുതലും. ഇതുവഴി വലിയ അപകടം ഒഴിവായി. തകർന്ന വേദിഭാഗങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ പരിശോധന നടത്തി, ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പിച്ചു.

അപകടത്തെ തുടർന്ന് കലോത്സവം താൽക്കാലികമായി നിർത്തിവെക്കുകയും, സ്കൂളിന് അവധി പ്രഖ്യാപിക്കുകയും ചെയ്തു. തകർന്ന ഭാഗം ടാർപ്പോളിൻ ഉപയോഗിച്ച് മൂടി, സ്കൂൾ പരിസരത്ത് പുറത്തുനിന്നുള്ള പ്രവേശനം വിലക്കി. വേദിയുടെ നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊലീസും സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here