ശബരിമല സ്വർണക്കൊള്ള; നിർണായക വിവരം പുറത്ത്, 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം

0

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരുന്നതിനിടെ ചില നിർണായക വിവരങ്ങൾ പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിൽ ചെമ്പ് എന്ന പരാമർശമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഉത്തരവിന്റെ പകർപ്പും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് ചെമ്പ് എന്ന പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

അതേസമയം, സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ ശക്തമായ അന്വേഷണം നടക്കുന്നതിനിടെ കേസുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ ഇന്നലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. റിമാൻഡിലുള്ള പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണം സംഘം റാന്നി കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.

സന്നിധാനത്തെ ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമായിരുന്നു ഇതുവരെ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നുള്ളു. എന്നാൽ ഇന്ന് ഇയാളെ കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലും അറസ്റ്റ് രേഖപ്പെടുത്തി. സ്വർണക്കൊള്ളകേസിൽ സംശയ നിഴലിലുള്ള കൽപേഷ്, വാസുദേവൻ, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. എന്നാൽ വീണ്ടും വിളിപ്പിക്കുമെന്ന് വിളിച്ചറിയിച്ച് എല്ലാവരെയും വിട്ടയക്കുകയും ചെയ്തു. സന്നിധാനത്ത് നിന്നും കവർന്ന സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെയും ചോദ്യം ചെയ്തു. എസ്പി ശശിധരന്റെ നേതൃത്വത്തിലാണ് എൻ വാസുവിനെ ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വർണം പെൺകുട്ടിയുടെ വിവാഹത്തിന് ഉപയോ​ഗിക്കുന്നത് സംബന്ധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇമെയിൽ സംബന്ധിച്ചായിരുന്നു പ്രധാന അന്വേഷണം.

2019 ഡിസംബർ ഒമ്പതിന് ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി വാസുവിന് അയച്ച ഇമെയിൽ അന്വേഷണത്തിന്റെ പ്രധാന ഭാഗമായാണ് വിലയിരുത്തുന്നത്. ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും ജോലികൾ പൂർത്തിയായ ശേഷം സ്വർണം ബാക്കിയുണ്ടെന്നും, സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹത്തിന് അത് ഉപയോഗിക്കാമോ എന്നായിരുന്നു ഇമെയിലിന്റെ ഉള്ളടക്കം.

“ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതി തേടിയതല്ല, ഉപദേശം തേടിയതാണ് ആ ഇമെയിൽ. അത് സന്നിധാനത്തിലെ സ്വർണമാണെന്ന് കരുതാനാവില്ലായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സ്വർണം ഉപയോഗിച്ചാണ് ദ്വാരപാലകശിൽപങ്ങൾ പൂശിയത്. അതിന്റെ ബാക്കി എങ്ങനെ ഉപയോഗിക്കണമെന്നത് ചോദിച്ചതായാണ് തോന്നിയത്.”- എൻ വാസു വ്യക്തമാക്കി.

ഇമെയിൽ പ്രിന്റ് എടുത്ത് ‘തിരുവാഭരണം കമ്മിഷണറുടെയും ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുടെയും അഭിപ്രായം വാങ്ങുക’ എന്ന് കുറിച്ച് മുന്നോട്ട് അയച്ചതായും, പിന്നീട് കാര്യത്തിന്റെ പുരോഗതി അന്വേഷിച്ചിട്ടില്ലെന്നും വാസു വ്യക്തമാക്കി. വാസുവിന്റെ മുൻ പിഎ സുധീഷ് കുമാറിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് വാസുവിനെയും ചോദ്യം ചെയ്തത്.

മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 നവംബർ 1-ന് കോഴിക്കോട് ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ നടന്നു

0

കോഴിക്കോട്: മലേഷ്യൻ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവീസസ് (EMGS) ഇൻഡ്യയിലെയും യു.എ.ഇ.ലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയായ എഡ്‌റൂട്ട്സ് ഇൻറ്റർനാഷണലുമായി സഹകരിച്ച് നവംബർ ഒന്നിന് നടത്തിയ മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയറിൽ (MGEF 2025) 500-ഓളം സ്കൂൾ, കോളേജ് വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്തു.

മലേഷ്യയിലെ വിവിധ പബ്ലിക്, പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ ഈ ഫെയറിൽ പങ്കെടുത്തു. സർവകലാശാലാ പ്രതിനിധികളിൽ നിന്ന് കോഴ്‌സുകൾ, സ്കോളർഷിപ്പുകൾ, അഡ്മിഷൻ മാനദണ്ഡങ്ങൾ എന്നിവയെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ലഭിച്ചു.

സ്കോളർഷിപ്പ് എലിജിബിലിറ്റി വിലയിരുത്തലിനും, വ്യക്തിഗത അക്കാദമിക്ക് കൗൺസലിങ്ങിനും പുറമേ എഡ്‌റൂട്ട്സ് ഇന്റർനാഷനലിന്റെ വിദഗ്ധ സംഘം അപ്ലിക്കേഷൻ പ്രോസസ്സ്, വീസ ഗൈഡൻസ്, വിദ്യാഭ്യാസ വായ്പാ സൗകര്യങ്ങൾ തുടങ്ങി വിദേശ പഠനത്തിൻ്റെ എല്ലാ ഘട്ടങ്ങളിലും വിദ്യാർത്ഥികൾക്ക് സമഗ്രമായ വിദഗ്ദ അസിസ്റ്റൻസ് നൽകുകയുണ്ടായി. വടക്കൻ കേരളത്തിൽ മലേഷ്യൻ ഉപരിപഠനം പ്രത്സാഹിപ്പിക്കുന്നതിൽ MGEF 2025 വലിയ പങ്കു വഹിച്ചു എന്ന് EMGS വക്താക്കൾ അറിയിച്ചു. മലേഷ്യ എന്ന രാജ്യത്തെ പൂർണ്ണമായി മറ നീക്കി വിദ്യാർത്ഥികൾക്ക് തികച്ചും നുതനമായ ഉൾക്കാഴ്ചകൾ നൽകുന്നതുമായിരുന്നു MGEF 2025.

Photo Caption: EMGS-ന്റെയും വിവിധ മലേഷ്യൻ യൂണിവേഴ്സിറ്റിന്റെ പ്രതിനിധികളും കോഴിക്കോട് ഗോകുലം ഗ്രാൻഡിൽ നടന്ന മലേഷ്യൻ ഗ്ലോബൽ എഡ്യു ഫെയറിൽ

‘വേടന് വലിയ ആശ്വാസം’; റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി

കൊച്ചി: റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി. വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് കോടതി വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.

അതേസമയം വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ നേരത്തെ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നുമായിരുന്നു അന്ന് നിര്‍ദ്ദേശമുണ്ടായത്.

ശബരിമല തീര്‍ഥാടനം; ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക് പ്രത്യേക തീവണ്ടികള്‍

ചെന്നൈ: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന് ആശ്വാസമായി ചെന്നൈയില്‍നിന്ന് കൊല്ലത്തേക്ക് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. ചെന്നൈ സെന്‍ട്രലില്‍നിന്ന് എഗ്മോറില്‍നിന്നുമാണ് പ്രത്യേക തീവണ്ടികള്‍ പുറപ്പെടുക.

എഗ്മോറില്‍നിന്ന് നവംബര്‍ 14 മുതല്‍ ജനുവരി 16 വരെ വെള്ളിയാഴ്ചകളില്‍ പ്രതിവാര പ്രത്യേക വണ്ടി സര്‍വീസ് നടത്തും. എഗ്മോറില്‍നിന്ന് രാത്രി 11.55-ന് പുറപ്പെടുന്ന വണ്ടി (06111) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് എഗ്മോറിലേക്ക് നവംബര്‍ 15 മുതല്‍ ജനുവരി 17 വരെ ശനിയാഴ്ചകളില്‍ സര്‍വീസ് നടത്തും.

രാത്രി 7.35-ന് പുറപ്പെടുന്ന വണ്ടി (06112) പിറ്റേന്ന് ഉച്ചയ്ക്ക് 12-ന് എഗ്മോറിലെത്തും. ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാവും. ചെന്നൈ സെന്‍ട്രല്‍ -കൊല്ലം പ്രതിവാര എക്‌സ്പ്രസ് (06113/06114) ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 16 മുതല്‍ ജനുവരി 18 വരെ ഞായറാഴ്ചകളില്‍ പ്രത്യേക വണ്ടി കൊല്ലത്തേക്ക് സര്‍വീസ് നടത്തും.

രാത്രി 11.50-ന് തിരിക്കുന്ന വണ്ടി(06113) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും. കൊല്ലത്തുനിന്ന് തിങ്കളാഴ്ചകളില്‍ വൈകീട്ട് 6.30-ന് തിരിക്കുന്ന വണ്ടി (06114) പിറ്റേന്നുരാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും.

ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാകും. ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 20 മുതല്‍ ജനുവരി 22 വരെ എല്ലാ വ്യാഴാഴ്ചകളിലും കൊല്ലത്തേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 11.50-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06127) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും.

കൊല്ലത്തുനിന്ന് നവംബര്‍ 21 മുതല്‍ ജനുവരി 23 വരെ ചെന്നൈ സെന്‍ട്രലിലേക്ക് എല്ലാ വെള്ളിയാഴ്ചയും പ്രത്യേക പ്രതിവാരതീവണ്ടി സര്‍വീസ് നടത്തും. വൈകീട്ട് 6.30-ന് തിരിക്കുന്ന പ്രത്യേക തീവണ്ടി (06128) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. ഇരുഭാഗത്തേക്കുമായി 20 സര്‍വീസുകളുണ്ടാകും.

ചെന്നൈ സെന്‍ട്രലില്‍നിന്ന് നവംബര്‍ 22 മുതല്‍ ജനുവരി 24 വരെ ശനിയാഴ്ചകളില്‍ കൊല്ലത്തേത്തേക്ക് പ്രത്യേകതീവണ്ടികള്‍ സര്‍വീസ് നടത്തും. ചെന്നൈയില്‍നിന്ന് രാത്രി 11.50-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി(06117) പിറ്റേന്ന് വൈകീട്ട് 4.30-ന് കൊല്ലത്ത് എത്തും.

കൊല്ലത്തുനിന്ന് നവംബര്‍ 23 മുതല്‍ ജനുവരി 25 വരെ ഞായറാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലിലേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. കൊല്ലത്തുനിന്ന് ഞായറാഴ്ച വൈകീട്ട് 6.30-ന് തിരിക്കുന്ന പ്രത്യേകതീവണ്ടി(06118) പിറ്റേന്ന് രാവിലെ 11.30-ന് ചെന്നൈ സെന്‍ട്രലിലെത്തും. തീവണ്ടികളിലേക്ക് ചൊവ്വാഴ്ച രാവിലെ എട്ടിന് റിസര്‍വേഷന്‍ ആരംഭിക്കും.

മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്ന് ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ട ശ്രീക്കുട്ടിയുടെ അമ്മ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിനെതിരെ ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ അമ്മ പ്രിയദര്‍ശിനി രംഗത്ത്. മെഡിക്കല്‍ കോളേജിന്റെ ചികിത്സ തൃപ്തികരമല്ലെന്നാണ് പ്രിയദര്‍ശിനി മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോൾ തന്നെ പേടിയായെന്നും മകളുടെ നില അതീവഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും പ്രിയദര്‍ശിനി പറഞ്ഞു.

‘ഒരു മണിക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മൃതദേഹം കിടക്കുന്നതുപോലെയാണ് എന്റെ മകള്‍ കിടക്കുന്നത്. മകള്‍ക്ക് നല്ല ചികിത്സ കിട്ടണം. എന്റെ കുഞ്ഞിനെ തിരികെ വേണം. അവള്‍ക്ക് 19 വയസ് കഴിഞ്ഞിട്ടില്ല. തലയില്‍ രണ്ട് മുറിവുകള്‍ ഉണ്ട്. ആകെ 20 മുറിവുകള്‍ ഉണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ശ്വാസം എടുക്കുന്നത്’ എന്നും പ്രിയദര്‍ശിനി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ എസ്ഐടി  ചോദ്യം ചെയ്തു.

2019ൽ ശബരിമല ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ച സംഭവത്തിൽ ദേവസ്വം കമീഷണറും മുൻ പ്രസിഡൻറുമായിരുന്ന എൻ. വാസുവിൻറെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. വാസു ദേവസ്വം കമീഷണറായിരുന്ന കാലത്താണ് കട്ടിളപ്പടിയിലെ സ്വർണപാളികളെ ചെമ്പുപ്പാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചതെന്നും ഇക്കാര്യത്തിൽ വാസുവിൻറെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ‍.

കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം:  കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.

ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചിരുന്നു.

ഈ സർക്കാരിന്റെ കാലത്ത്‌ 7904 കോടി രൂപയാണ്‌ കെഎസ്‌ആർടിസിക്ക്‌ സർക്കാർ സഹായമായി ലഭിച്ചത്‌.  ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 12, 906 കോടി രൂപ കോർപറേഷന് സഹായമായി നൽകി. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ അഞ്ചുവഷത്തിൽ നൽകിയത്‌ 1 467 കോടി രൂപയും.

‘പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വിശദീകരണം’; ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച കേസ് എഴുതിത്തള്ളി റെയില്‍വേ പൊലീസ്.

കണ്ണൂര്‍: തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ടിടിഇയെ ആക്രമിച്ച കേസ് എഴുതിത്തള്ളി റെയില്‍വേ പൊലീസ്. പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് സംഭവത്തിൽ പോലീസിന്റെ വിശദീകരണം. ആക്രമണത്തില്‍ ആലുവ സ്വദേശി ജെയ്‌സണ്‍ തോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

അതേസമയം ആക്രമിച്ചയാളുടെ ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്നാണ് കേസ് എഴുതിത്തള്ളിയതിന് കാരണമായി പോലീസ് വ്യക്തമാക്കുന്നത്.

ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തുന്നയാളായിരുന്നു ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. അക്രമത്തിന് പിന്നാലെ പ്രതി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

‘പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാൽ’; ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് ആണ് മന്ത്രി വ്യക്തമാക്കിയത്.

അതേസമയം ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റം എന്നും അറിയിച്ചിട്ടുണ്ടാകും എന്നാണ് കരുതുന്നത് എന്നും  പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.

പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയെന്നും  മന്ത്രി സജി ചെറിയാൻ പറഞ്ഞു.

യുവസംരംഭകനുള്ള എക്സലൻസ് അവാർഡ് ഹാനോയ് സി.ആർ.ന്

തിരുവനന്തപുരം ∙ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ കേരളപിറവിയോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ‘ഉണർവ് 2025’ പരിപാടിയിൽ യുവസംരംഭകനുള്ള എക്സലൻസ് അവാർഡ് ഹാനോയ് സി.ആർ.ന് നൽകി ആദരിച്ചു. അവാർഡ് കെ. അൻസലൻ എം.എൽ.എ. സമ്മാനിച്ചു.

ബിസ്മി എസ് റാവുത്തറിന്റെ ‘പെണ്ണകം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം ∙ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഉണർവ് 2025’ എന്ന പരിപാടിയിൽ ബിസ്മി എസ് റാവുത്തറിന്റെ ‘പെണ്ണകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
പ്രകാശനം കെ. ആൻസലൻ എം.എൽ.എ. നിർവഹിച്ചു. അദ്ദേഹം പുസ്തകം സംവിധായകനും ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പോളി വടക്കന് നൽകി.

സ്ത്രീകളുടെ ഹൃദയങ്ങളിൽ നിന്ന് ഉദ്ഭവിച്ച കഥകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഈ പുസ്തകം, നൂറ്റാണ്ടുകളായി കേൾക്കാതെ പോയതും പറയാതെ പോയതുമായ ആയിരക്കണക്കിന് സ്ത്രീ ശബ്ദങ്ങളെ ഒരുമിച്ച് നിർത്താനുള്ള ശ്രമമാണെന്ന് എഴുത്തുകാരി പറയുന്നു.
ഓരോ താളും ഒരു സ്ത്രീയുടെ ജീവിതയാത്രയും അവൾ നേരിട്ട പ്രതിബന്ധങ്ങളും സ്വപ്നങ്ങളുമാണ് പ്രതിഫലിപ്പിക്കുന്നത് — പോരാട്ടവും സ്നേഹവും കരുത്തും നിറഞ്ഞ ആത്മകഥകൾ.

“ഞാൻ വെറുമൊരു പെണ്ണല്ല, ഞാൻ ശക്തിയാണ്, സ്നേഹമാണ്, ജീവിതമാണ്” എന്ന പ്രഖ്യാപനവുമായാണ് ‘പെണ്ണകം’ ഓരോ വായനക്കാരനിലേക്കും ഊർജ്ജവും പ്രചോദനവും പകരുന്നത്.

സ്ത്രീജീവിതത്തിന്റെ വൈവിധ്യവും അവരുടെ കരുത്തിന്റെയും സഹനത്തിന്റെയും അനന്തമായ പ്രവാഹവും അടയാളപ്പെടുത്തുന്ന ഒരപൂർവ്വ കൃതിയെന്ന നിലയിലാണ് ‘പെണ്ണകം’ വിലയിരുത്തപ്പെടുന്നത്.