സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്; ഇന്നത്തെ നിരക്ക് ഇതാണ്…

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,320 രൂപയാണ്. ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11290 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9280 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7220 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4685 രൂപയാണ്. വെള്ളിയുടെ വില മൂന്ന് രൂപ ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 160 രൂപയാണ്.

ശനിയാഴ്ച പവന് 200 രൂപ കുറവുണ്ടായിരുന്നു. ഇത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ ആ പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് ഇന്ന് സ്വർണവില വർധിച്ചത്. ഇന്ന്ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത് പോലെ, കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾക്ക് അനുസൃതമായി നിശ്ചയിക്കപ്പെടുന്നു.

വിലയെ പ്രധാനമായി സ്വാധീനിക്കുന്നത്

ഗ്ലോബൽ ഗോൾഡ് റേറ്റുകൾ,
ഇറക്കുമതി തീരുവകൾ,
വിനിമയ നിരക്കിലെ മാറ്റങ്ങൾ,
നികുതികളുടെ മാറ്റങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here