മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രം സാക്ഷാൽ കമൽ ഹാസനൊപ്പം.
മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോകയും തുടരുവും കണ്ട ശേഷം കമൽ ഹാസൻ ജേക്സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു.
അതിനു ശേഷമാണ് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ കമൽ ഹാസൻ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
കേരളത്തിലെ സംഗീത മേഖലയിൽ നിന്ന് കമൽ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു.
കമൽ ഹാസൻ അൻപറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ വരും നാളുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഗുരുവായൂരിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വീണ്ടും കേസെടുത്തു
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ ഗുരുവായൂർ പൊലീസ് കേസെടുത്തു.
പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. നേരത്തെ ഇവർ റീൽസ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയിൽ പരാതിയായി എത്തിയിരുന്നു.
തുടർന്ന് ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിൽ ചിത്രീകരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനിൽക്കുകയാണ് ജസ്ന വീണ്ടും റീൽസ് ചിത്രീകരിച്ചത്.
ജസ്ന സലീമിനൊപ്പം ആർ എൽ ബ്രൈറ്റ് ഇൻ എന്ന വ്‌ളോഗർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസെടുത്തത്.
ജില്ലാ കോടതികളിലെ കേസ് വിവരങ്ങൾ ഇനി വാട്സ് ആപ്പില്‍ ലഭ്യമാകും
കൊച്ചി: ജില്ലാ കോടതികളിലെ കേസുകളുടെ വിവരങ്ങൾ കക്ഷികൾക്കും അഭിഭാഷകർക്കും ഇനി വാട്‌സ് ആപ്പ് മുഖേന ലഭിക്കും.
ജില്ലാ പ്രിൻസിപ്പൽ കോടതി മുതൽ മുൻസിഫ് കോടതി വരെയാണ് ഈ സൗകര്യം ലഭ്യമാകുക.
നേരത്തെ ഹൈക്കോടതി വിവരങ്ങൾ വാട്‌സ് ആപ്പിൽ ലഭ്യമാക്കിയിരുന്നു. ഡിസ്ട്രിക്ട് കോർട്ട് കേസ് മാനേജ്‌മെന്റ് സിസ്റ്റത്തിൽനിന്ന് മാത്രമേ സന്ദേശം ലഭ്യമാകൂവെന്നതിനാൽ സിസ്റ്റത്തിൽ വാട്സ് ആപ്പ് നമ്പർ ലഭ്യമാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണം പിടികൂടി, ഒളിപ്പിച്ചത് കാറിൻ്റെ രഹസ്യ അറയിൽ; 1.31 കോടി രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്: പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.31 കോടി രൂപയുമായാണ് ഒരാളെ പോലീസ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. 1,31,50,000 രൂപയാണ് (ഒരു കോടി മുപ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന പണമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങ നര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പോലീസ് പിടികൂടി. ഇയാൾ കൊഴിഞ്ഞാമ്പാറ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.
പാമ്പുകൾ വീടിനരികെ! സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകൾ തുറന്നിടരുതെന്ന് വനംവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം
കോട്ടയം: മഞ്ഞും പിന്നാലെയുള്ള ചൂടും മൂലം പാമ്പുകളുടെ സഞ്ചാരം കൂടുന്നതായി വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വീടുകളുടെ ചുറ്റുപാടുകളിൽ പാമ്പുകൾ കൂടുതലായി കാണപ്പെടുന്നതോടെ ജാഗ്രത പാലിക്കണമെന്ന് വകുപ്പിന്റെ നിർദേശം.
പാമ്പുകളുടെ ഇണചേരൽ സമയമായതിനാൽ, അവ കൂടുതൽ സജീവരാകുന്ന കാലമാണിത്. മലയോരവും പടിഞ്ഞാറൻ മേഖലയുമായ നിരവധി വീടുകളിൽ നിന്ന് പാമ്പുകളെ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. പാടശേഖരങ്ങളും റബർ തോട്ടങ്ങളും ഇപ്പോൾ പാമ്പുകളുടെ പ്രധാന വിഹാരകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
പ്രളയത്തിന് ശേഷം വനമേഖലയിൽ മാത്രമുണ്ടായിരുന്ന പാമ്പുകൾ നാട്ടിൻപുറങ്ങളിലേക്ക് നീങ്ങിയതായും നാട്ടുകാർ പറയുന്നു. പുഴയോരങ്ങളിലും കുറ്റിക്കാടുകളിലും അപരിചിത ഇനത്തിലുള്ള പാമ്പുകൾ കാണപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു.
ഒക്ടോബർ മുതൽ പ്രജനനകാലം
ഒക്ടോബർ മുതൽ പാമ്പുകളുടെ പ്രജനനകാലമാണ്. ഇണചേരൽ സമയത്ത് പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ വീടുകളിലേക്കും പരിസരങ്ങളിലേക്കും സഞ്ചരിക്കുന്നു. ചൂട് കൂടുമ്പോൾ ശരീരത്തിലെ താപനില നിലനിർത്താൻ പാമ്പുകൾ കൂടുതൽ സജീവമാകുമെന്നും, അപ്രതീക്ഷിതമായി സമീപിക്കുമ്പോൾ ആക്രമണശീലമുണ്ടാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വനംവകുപ്പ് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ പ്രത്യേകമായി പരിശീലനം നേടിയ വോളണ്ടിയർമാരെ നിയോഗിച്ചിരിക്കുകയാണ്. ആവശ്യമായാൽ ‘സർപ്പ’ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സഹായം തേടാമെന്ന് അധികൃതർ അറിയിച്ചു.
വനംവകുപ്പിന്റെ നിർദേശങ്ങൾ:-
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
നടപ്പുവഴികളിൽ നിന്ന് കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക.
കെട്ടിടത്തിന് മുകളിലായി വളർന്ന മരശിഖരങ്ങൾ വെട്ടിമാറ്റുക.
മങ്ങിയ വെളിച്ചമുള്ള സന്ധ്യയിലും അതിരാവിലെയും സമയം കൂടുതൽ ശ്രദ്ധിക്കുക.
പാമ്പുകളെ കണ്ടാൽ ഉടൻ വനംവകുപ്പിനോ ട്രെയിനിംഗ് നേടിയ വോളണ്ടിയർമാരോടോ വിവരം അറിയിക്കുക.
വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നത് പോലെ, സന്ധ്യയ്ക്കും അതിരാവിലെയും വാതിലുകളും ജനാലകളും തുറന്നിടാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന നിർദേശം. ഈ സമയങ്ങളിലാണ് പാമ്പുകൾ ഇര തേടിയിറങ്ങുന്നത് എന്നും അധികൃതർ അറിയിച്ചു.
ഡിവൈഡർ തകർത്ത സംഭവത്തിൽ അനിൽ അക്കരക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ : തൃശൂർ – കുന്നംകുളം ഡിവൈഡർ തല്ലിത്തകർത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരക്കെതിരെ പൊലീസ് കേസെടുത്തു.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 19160 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറിലുള്ളത്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
പിഡബ്ല്യുഡി റോഡിൽ യൂ ടേൺ അടച്ചതിലാണ് അനിൽ അക്കരയുടെ പ്രകോപനം. മുതുവറ ക്ഷേത്രത്തിന് മുന്നിൽ ഉണ്ടായിരുന്ന യൂ ടേൺ അടച്ചു കെട്ടിയതോടെയാണ് ഡിവൈഡർ തല്ലിപ്പൊളിച്ചത്.
ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ; വേദിയിൽ നിന്നും ഇറങ്ങി പോയി മിനി കൃഷ്ണകുമാര്‍
പാലക്കാട്: സംസ്ഥാന സ്‌കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മന്ത്രിമാരായ എം ബി രാജേഷ്, വി ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് രാഹുൽ വേദി പങ്കിട്ടത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാതിക്ര പരാതികൾ ഉയർന്നതിന് പിന്നാലെ ഇടത് സംഘടനകൾ അദ്ദേഹത്തെ പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞിരുന്നു. മണ്ഡലത്തിലെ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കില്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമായിരുന്നു ഡിവൈഎഫ്‌ഐ പറഞ്ഞിരുന്നത്.
എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ സ്‌കൂൾ ശാസ്ത്രമേളയുടെ സംഘാടക സമിതി രൂപീകരണ യോഗത്തിൽനിന്ന് രാഹുലിനെ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസ മന്ത്രിയും പറഞ്ഞിരുന്നു. വാർത്തയെല്ലാം വായിച്ച് കുട്ടികളുടെ ഇടയിൽ ആശങ്കയുണ്ടെന്നും രാഹുൽ സ്വയം ഒഴിഞ്ഞ് നിൽക്കുന്നതാണ് നല്ലതെന്നുമാണ് അന്ന് ശിവൻകുട്ടി പറഞ്ഞിരുന്നുത്. എന്നാൽ ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിലാണ് ആശംസ പ്രസംഗം നടത്തിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം രാഹുൽ പരിപാടിയിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർ വേദി വിട്ടിറങ്ങി. പാലക്കാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി കൃഷ്ണകുമാറാണ് പ്രതിഷേധിച്ച് വേദി വിട്ടത്.
മോൻസൻ മാവുങ്കലിന്റെ വാടക വീട്ടിൽ മോഷണം
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടിൽ മോഷണം. പൊലീസ് പരിശോധന നടത്തി വരികയാണ്. പരോളിലുള്ള മോൻസനുമായാണ് പരിശോധന നടത്തുന്നത്.
തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലാണ് മോഷണം നടന്നത്. ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. 20 കോടിയുടെ വസ്തുക്കൾ പോയെന്നാണ് പരാതി.
പുരാവസ്തു വിൽപ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോൻസൻ മാവുങ്കൽ അറസ്റ്റിലായത്. 2017 മുതൽ 2020 വരെ 10 കോടി രൂപ മുതൽ മോൻസൻ തട്ടിയിരുന്നെന്നായിരുന്നു പരാതി.
കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോൻസൻ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നൽകിയാണ് വീടെടുത്തത്.
പുതുതായി ആരംഭിക്കുന്ന എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
പുതുതായി ആരംഭിക്കുന്ന 06652 എറണാകുളം – ബംഗളൂരു വന്ദേ ഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും.രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക.കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരതാണ് ഇത്.കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലൂടെയാണ് പുതിയ ട്രെയിൻ ഓടുന്നത്.
ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.
ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജങ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി 11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും.
കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.ബുധനാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിലാണ് എറണാകുളം – ബംഗളൂരു വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് മന്ത്രി എം ബി രാജേഷ്
പാലക്കാട്: കേരളത്തിലെ മുഴുവൻ തെരുവ്നായ്ക്കളെ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് വ്യക്തമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എബിസി ഷെൽട്ടർ തുടങ്ങുന്നതിനെതിരെ പോലും പ്രതിഷേധമാണെന്ന് പറഞ്ഞ മന്ത്രി പിന്നെങ്ങനെയാണ് തെരുവ്നായക്കളെ മുഴുവൻ മാറ്റാൻ കഴിയുകയെന്നും ചോദിച്ചു.
അതേസമയം സുപ്രീം കോടതിയുടെ വിധി പകർപ്പ് കൈയിൽ കിട്ടിയിട്ടില്ലെന്നും തെരുവ്നായ്ക്കളെ മുഴുവൻ മാറ്റണമെന്ന നിർദേശം വന്നാൽ അപ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ
ഗൗരി കിഷന് പിന്തുണയുമായി താരസംഘടന അമ്മ. ഗൗരിയുടെ വേദന സംഘടന മനസിലാക്കുന്നുവെന്നും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റ് തന്നെയാണെന്നും ആണ് സംഘടന സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേസമയം തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിൽ ബോഡിഷെയ്മിങ് ചെയ്ത യൂട്യുബർക്ക് കടുത്ത മറുപടി ആണ് ഗൗരി നൽകിയത്. സംഭവത്തിന് പിന്നാലെ ഗൗരിയ്ക്ക് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.