തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഹൃദ്രോഗിയായ വേണു മരിച്ച സംഭവം; ആശുപത്രി അധികൃതരുടെ വാദം തള്ളുന്ന ചികിത്സാ രേഖകൾ പുറത്ത്, ‘വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു’

0

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് ഹൃദ്രോഗി ആയ കൊല്ലം പന്മന സ്വദേശി വേണു (48) മരിച്ചതെന്ന കുടുംബത്തിന്റെ പരാതി സത്യമാണെന്ന് തെളിയിക്കുന്ന ചികിത്സ രേഖകൾ പുറത്ത്. വേണുവിന്റെ ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതോടെ മരിച്ച വേണുവിന്റെ ക്രിയാറ്റിൻ ലെവൽ കൂടുതൽ ആയിരുന്നുവെന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം ആണ് പൊളിഞ്ഞത്.  ആശുപത്രിയിൽ ചികിത്സ കിട്ടാതെ തന്നെയാണ് വേണു മരണപ്പെട്ടതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ക്രിയാറ്റിൻ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമാക്കുമായിരുന്നില്ലെന്ന് ആയിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

ബുധനാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ചികിത്സയിലിരിക്കെ ഓട്ടോ ഡ്രൈവറായ 48 കാരൻ വേണു മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാൻ വേണു മരിച്ചതെന്ന് പരാതിയുമായി കുടുംബം രംഗത്തെത്തുകയും ചെയ്തിരുന്നു. വേണുവിന് ആവശ്യമായ ചികിത്സ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വേണു തന്റെ സുഹൃത്തിന് ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് അയച്ച ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു തന്റെ സുഹൃത്തിനോട് വ്യക്തമാക്കി പറയുന്ന ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. തനിക്കെന്തെങ്കിലും പറ്റിയ ശബ്ദ സന്ദേശം പുറത്തുവിടണമെന്നും വേണു സുഹൃത്തിനോട് പറഞ്ഞത്.

ഹൃദ്രോഗിയായ വേണു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവിടെ നിന്ന് രോഗാവസ്ഥ മൂർച്ഛിച്ചപ്പോഴായിരുന്നു എമർജൻസിയായി ആഞ്ചിയോപ്ലാസ്റ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. എന്നാൽ ആശുപത്രിയിലെത്തിച്ച് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്.

സംഭവത്തിൽ ആശുപത്രി അധികൃതർ നൽകിയ വിശദീകരണം ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സമയം കഴിഞ്ഞപ്പോഴായിരുന്നു വേണുവിനെ ആശുപത്രിയിൽ എത്തിച്ചതെന്നാണ്. അതിനാൽ മരുന്ന് ചികിത്സ മാത്രമാണ് നൽകിയതെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എല്ലാ രോ​ഗികളും ഒരുപോലെയാണെന്നും പ്രോട്ടോക്കോൾ അനുസരിച്ച് എല്ലാ ചികിത്സയും നൽകിയെന്നുമാണ് ഡോക്ടർമാരുടെ അവകാശ വാദം. തിരു. മെഡി. കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ.മാത്യു ഐപ്പ് ആണ് മാധ്യമങ്ങളോട് സംസാരിച്ചത്. വേണുവിന് ചികിത്സ നൽകിയതിൽ വീഴ്ചയില്ലെന്നും വേദന തുടങ്ങി 24 മണിക്കൂർ ശേഷമാണ് എത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഹൃദയാഘാതം എന്ന് സ്ഥിരീകരിച്ചു. സമയം വൈകിയത് കൊണ്ട് പ്രാഥമിക ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. അഞ്ചിന് വൈകിട്ട് ഹാർട്ട് ഫെയ്ലിയർ ഉണ്ടായി. ഏറ്റവും മികച്ച ചികിത്സ നൽകിയെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്.

അതേസമയം വേണുവിന്റെ മരണത്തിൽ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം നടത്തിയതിന്റെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല എന്നാണ് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിക്കുന്നത് അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം.. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here