കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

0

പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ കണ്ടെത്തുക
മംഗലം മീഡിയ നെറ്റ്വർക്ക്
ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്‌ഷനു ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞു തകരുകയായിരുന്നു.

ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്. ആദ്യം മൈൽക്കുറ്റിയിലും പിന്നെ സമീപത്തെ മരത്തിലും ഇടിച്ച വാഹനം പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ കുടുങ്ങിയ ആറ് പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്നും പുറത്തെടുത്തത്. മരണപ്പെട്ട സനൂഷ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തുക്കളായ ഇവർ ആഴ്ചാവസാനങ്ങളിൽ പാലക്കാട്ടെത്തി യാത്രപോകാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വന്ദേഭാരതിൽ സ്കൂൾ കുട്ടികൾ പാടിയത് ആർ എസ് എസ് ഗണഗീതം; വിവാദത്തെ തുടർന്ന് നീക്കം ചെയ്ത വീഡിയോ സമൂഹ മാധ്യമത്തിൽ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റയിൽവെ

0

കൊച്ചി: എറണാകുളം – ബെം​ഗളുരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ കുട്ടികൾ പാടിയ ആർ എസ് എസ് ​ഗണ​ഗീതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ദക്ഷിണ റയിൽവെ. വിവാദങ്ങളെ തുടർന്ന് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ എക്സിൽ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ​ഗാനത്തിന്റെ ഇം​ഗ്ലീഷ് പരിഭാഷയോട് കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘പരമപവിത്രമതാമീ മണ്ണിൽ ഭാരതാംബിയെ പൂജിക്കാൻ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം, ഇംഗ്ലീഷ് പരിഭാഷയോടുകൂടിയാണ് റെയിൽവേയുടെ ഔദ്യോഗിക എക്സ് പേജിൽ പ്രസിദ്ധീകരിച്ചത്.എളമക്കര സരസ്വതി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പാടിയ ഈ ഗാനം ആദ്യം റെയിൽവേയുടെ സോഷ്യൽ മീഡിയയിൽ നിന്നു നീക്കം ചെയ്തിരുന്നു. തുടർന്ന് സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇത് എല്ലാ ദിവസവും അസംബ്ലിയിൽ പാടുന്ന ദേശഭക്തിഗാനമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്.

വീഡിയോ വീണ്ടും പങ്കുവെച്ചതിനോട് പ്രതികരിച്ച് സ്കൂൾ പ്രിൻസിപ്പൽ റെയിൽവേയ്ക്കും കേന്ദ്രസർക്കാറിനും നന്ദി അറിയിച്ചു. “വന്ദേഭാരത്” ട്രെയിനിന്റെ ഉദ്ഘാടനയാത്രയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിലും നന്ദിയുണ്ടെന്ന് അവർ പറഞ്ഞു. പാട്ടിലെ “പലനിറമെങ്കിലും ഒറ്റമനസ്സായി വിടർന്നു നിൽക്കുന്ന മുകുളങ്ങൾ” എന്ന വരി, രാജ്യത്തിന്റെ നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ആത്മാവിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് ഗണഗീതം; നടക്കുന്നത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ ആര്‍എസ്എസ് ഗണഗീതം; നടക്കുന്നത് തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം-ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപരമത വിദ്വേഷവും വര്‍ഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആര്‍എസ്എസിന്റെ ഗാനം സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയെ പോലും തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദക്ഷിണ റെയില്‍വേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുക കൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയുടെ ആണിക്കല്ലായി വര്‍ത്തിച്ച റെയില്‍വേയാണ് ഇന്നിപ്പോള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ ആര്‍എസ്എസിന്റെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് കുടപിടിക്കുന്നത്. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഒളിച്ചു കടത്തലാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മതനിരപേക്ഷതയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള സങ്കുചിത രാഷ്ട്രീയ മനസ്സാണ്. ഇതു തിരിച്ചറിഞ്ഞുകൊണ്ട് മുഴുവന്‍ ജനങ്ങളുടേയും പ്രതിഷേധമുയരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി; പുച്ഛത്തോടെ കാണുന്നുവെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: വംശഹത്യ ആരോപിച്ച്  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മന്ത്രിമാര്‍ക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തുര്‍ക്കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ഐഡിഎഫ്(ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ്) ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ്.

അറസ്റ്റ് വാറണ്ടില്‍ ആകെ 37 പ്രതികളുണ്ടെന്ന് ഇസ്താംബൂള്‍ പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായ പട്ടിക നല്‍കിയിട്ടില്ല. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വംശഹത്യയുടെയും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ മറുപടി പറയണമെന്നും അവരോട് വിട്ടുവീഴ്ചയില്ലെന്നും തുര്‍ക്കി അറിയിച്ചു.

തുര്‍ക്കിയുടെ നടപടിയെ വളരെ പുച്ഛത്തോടെ കാണുന്നുവെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. സ്വേച്ഛാധിപതിയുടെ (തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍) ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, ഇസ്രയേല്‍ ഈ ആരോപണങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ഇസ്രയേല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗാസ മുനമ്പില്‍ തുര്‍ക്കി നിര്‍മിക്കുകയും മാര്‍ച്ചില്‍ ഇസ്രയേല്‍ ബോംബിടുകയും ചെയ്ത ‘തുര്‍ക്കി-പാലസ്തീന്‍ സൗഹൃദ ആശുപത്രിയെ’ കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇയിൽ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ യുഎഇ സന്ദർശനത്തിന് തുടക്കമായി. ശനിയാഴ്ച പുലർച്ചെ അബുദാബിയിലെ ബതീൻ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാർ, പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

സാംസ്കാരിക മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറി എ. ജയതിലകും ഉൾപ്പെടുന്ന സംഘമാണ് മുഖ്യമന്ത്രിക്കൊപ്പമുള്ളത്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും.

ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെങ്കിലും, തുടർന്ന് ഡിസംബർ ഒന്നിന് വീണ്ടും ദുബായിൽ തിരിച്ചെത്തും.

അന്ന് വൈകിട്ട് ദുബായിലെ ഓർമ കേരളോത്സവ വേദിയിൽ മുഖ്യമന്ത്രി പൗരാവലിയെ അഭിസംബോധന ചെയ്യും. ഈ യുഎഇ സന്ദർശനത്തോടെ മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം പൂർത്തിയാകും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസ്; ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധനയ്ക്ക് കോടതി അനുമതി

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം കാണാതായ കേസില്‍ നുണപരിശോധനയ്ക്ക് കോടതി അനുമതി.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് അനുമതി. ആറ് ക്ഷേത്രം ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് അനുമതി.

ഫോര്‍ട്ട് പൊലീസ് നല്‍കിയ അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. ജീവനക്കാരുടെ അനുമതിപത്രം വാങ്ങണമെന്നും നിര്‍ദേശമുണ്ട്. ശ്രീകോവിലിന്റെ വാതിലില്‍ പൂശാനെടുത്ത സ്വര്‍ണമായിരുന്നു കാണാതായത്.

കാണാതായ 13 പവനും പിന്നീട് കണ്ടെത്തിയിരുന്നു. മെയ് മാസത്തിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കാണാതായത്.

ക്ഷേത്രത്തിന്റെ വാതിലില്‍ സ്വര്‍ണം പൂശുന്ന പ്രവര്‍ത്തി നടന്ന് വരുമ്പോഴാണ് സ്വര്‍ണം കാണാതായത് മനസിലായത്. എന്നാല്‍ പിറ്റേന്ന് തന്നെ സ്വര്‍ണം പൊലീസ് കണ്ടെത്തിയിരുന്നു. ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ മണ്ണിനടിയില്‍ നിന്നായിരുന്നു അന്ന് സ്വര്‍ണം കണ്ടെത്തിയത്.

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം.

2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു.

ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വിദേശയാത്രയുടെ വിവരങ്ങളില്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ നടക്കുന്നത് എന്നാണ് വിവരം.

2019നും 2025നും ഇടയില്‍ നിരവധി വിദേശയാത്രകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി; നാളെ പ്രവാസികളെ അഭിസംബോധന ചെയ്യും, ദുബൈയിലെ പരിപാടി ഡിസംബർ 1ന്

0

അബുദാബി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യുഎഇ സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശനിയാഴ്ച പുലർച്ചെ അദ്ദേഹം അബുദാബിയിലെത്തി. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവർ സ്വീകരിച്ചു.

ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും.

അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബൈയിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബൈയിലെ ഓർമ കേരളോത്സവ വേദിയിൽ പൗരാവലിയെ അഭിസംബോധന ചെയ്യും.

സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി അറേബ്യ സന്ദർശനത്തിന് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.

മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു

0

മട്ടന്നൂര്‍: കണ്ണൂർ മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. കളറോഡ് സീല്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് വാൻ പൂർണ്ണമായും തകർന്നു. വാസുവിന്റെ തലക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. ഇയാളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത് വന്നിട്ടില്ല.

മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു

0

മട്ടന്നൂര്‍: കണ്ണൂർ മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. കളറോഡ് സീല്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് വാൻ പൂർണ്ണമായും തകർന്നു. വാസുവിന്റെ തലക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. ഇയാളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത് വന്നിട്ടില്ല.

വാർത്താ സമ്മേളനത്തിനിടെ നടി ഗൗരി കിഷനെ ബോഡി ഷെയ്മിങ് ചെയ്ത സംഭവം; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ട്യൂബർ ആർ എസ് കാർത്തിക്, വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതികരണം

0

ചെന്നൈ: തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ നടി ഗൗരി കിഷനെ ബോഡി ഷെയ്മിങ് ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആർ എസ് കാര്‍ത്തിക്. നടിയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും. ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പ്രതികരിച്ചു. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടായിരുന്നു കാർത്തിക്കിന്റെ ഖേദപ്രകടനം. ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് കാർത്തിക്കിന്റെ ന്യായീകരണം. വീഡിയോയിലൂടെയായിരുന്നു കാർത്തിക് പ്രതികരിച്ചത്. നടിക്കെതിരെ അധിക്ഷേപ പരാമർശനം നടത്തിയതിന് പിന്നാലെ വലിയ വിമർശനമാണ് കാർത്തിക്ക് നേരിട്ടത്. ഇതേത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ ഖേദ പ്രകടനം. ഇന്ന് രാവിലെയും താൻ മാപ്പ് പറയില്ലെന്ന് കാർത്തിക് പറഞ്ഞിരുന്നു.

ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടെന്ന് പറഞ്ഞുകൊണ്ട് ആണ് കാർത്തിക് രാവിലെ രംഗത്തെത്തിയിരുന്നത്. താൻ 32 വർഷത്തെ അനുഭവസമ്പത്തുള്ള ‘മുതിർന്ന’ മാധ്യമപ്രവർത്തകനാണെന്നും, ഒന്നും തെറ്റായി ചോദിച്ചിട്ടില്ലെന്നുമാണ് രാവിലെ കാർത്തിക് പ്രതികരിച്ചത്. തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം. തന്നെ നടി വിഡ്ഢി എന്ന് വിളിച്ചുവെന്നും. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. അല്ലാതെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവർത്തകർ ചിരിച്ചതെന്നും ആണ് യൂട്യൂബർ ആർ എസ് കാർത്തിക് പറഞ്ഞത്.

ഗൗരിയുടെ പുതിയ തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ യൂട്യൂബർ നടിക്ക് നേരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയത്. നേരിട്ട് അധിക്ഷേപത്തിന് നടി അപ്പോൾ തന്നെ ചുട്ടമറുപടിയും നൽകിയിരുന്നു. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഗൗരിയെ പ്രകോപിതയാക്കി. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിനാണ് ചോദിക്കുന്നതെന്ന് ഗൗരി ചോദിച്ചു. ഇതേതുടർന്ന് വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. നിങ്ങൾ വിഡ്ഡിത്തരമാണ് ചോദിക്കുന്നതെന്ന് നടി പറഞ്ഞപ്പോൾ മാപ്പ് പറയണമെന്ന് പറഞ്ഞ് വ്‌ളോഗർമാർ തട്ടിക്കയറി. ഇതേതുടർന്ന് വാർത്താസമ്മേളനം വലിയ തർക്കത്തിലേക്ക് നീങ്ങി.

പത്ത് മിനിട്ടോളം അധിക്ഷേപം തുടർന്നു. ‘ നിങ്ങളാണോ എന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചത്. അത് ഒട്ടും ബഹുമാനമില്ലാത്ത ചോദ്യമാണ്. വിഡ്ഡി ചോദ്യം ആണത്. ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസിൽ ഇരിക്കണോ. നിങ്ങൾ ബോഡി ഷെയിമിംഗ് ആണ് ചെയ്തത്. അത് തെറ്റാണ്. ഞാൻ മാപ്പൊന്നും പറയില്ല. നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഒരു ഫീമെയിൽ ക്യാരക്ടറിനെ ഇങ്ങനെ സെക്ഷ്വലൈസ് ചെയ്യണോ.’- എന്നായിരുന്നു ഗൗരി പ്രതികരിച്ചത്. സംഭവം നടക്കുമ്പോൾ ഗൗരിക്കൊപ്പം ഉണ്ടായിരുന്ന ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും ഒന്നും പ്രതികരിക്കാതെ വേദിയിൽ ഇരിക്കുകയായിരുന്നു. നടിക്ക് നേരെ എത്രയും പേര് തിരിഞ്ഞപ്പോഴും ഇരുവരും പ്രതികരിക്കാതെ ഏറുന്നതിനെതിരെ സൈബറിടത്ത് വലിയ വിമർശനം ഉയർന്നിരുന്നു.

എന്നാൽ താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതെന്നുമാണ് യൂട്യൂബർ കാർത്തിക്ക് വാദിച്ചത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നത് ജേർണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തിൽ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.

‘ഒരു മുറി മുഴുവൻ പുരുഷന്മാർ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്സ് ചെയ്തിട്ടുണ്ട്. സിനിമയിൽ നായകൻ എന്നെ എടുത്തുയർത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റിൽ ഇവരെ എടുത്തുയർത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ല. ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചത്. ആ സമയത്ത് എന്റെ ടീമിലുള്ളവർ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കും. എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവർക്കറിയേണ്ട.’- നടി ഒരു ചാനലിനോട് പറഞ്ഞു.

എന്നാൽ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടി നൽകിയ നടിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. ഇത്തരം ചോദ്യങ്ങൾ ഉയരുമ്പോൾ ശക്തമായി പ്രതികരിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഗൗരിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. സമാനമായ ദുരനുഭവം നേരിട്ടപ്പോൾ പകച്ചു പോയെന്നും ഗൗരിയെ കുറിച്ച് അഭിമാനം എന്നും നടി അതുല്യ രവി പറഞ്ഞു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. ശക്തമായി പ്രതികരിച്ചതിൽ അഭിനന്ദനമെന്ന് ഖുശ്ബു എക്സിൽ കുറിച്ചു. മാത്രമല്ല ഒരു കൂട്ടം ആളുകൾ ചേർന്ന് നടിയെ കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ നിശബ്ദരായി എല്ലാം കണ്ടും കെട്ടും ഒന്നും ചെയ്യാതെ ഇരുന്ന ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും നേരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിലവിലെ രീതി മാറ്റി, ലോഡിന്റെ (കിലോവാട്ട്) അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് ഈടാക്കാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. പോസ്റ്റിന്റെയും ലൈനിന്റെയും വില കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന രീതി ഒഴിവാക്കാനാണ് തീരുമാനം.

പുതിയ നിരക്കും  ശുപാർശ ചെയ്ത നിരക്കും ഇങ്ങനെ : ഗാർഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപ. നിലവിലെ നിരക്ക് (പോസ്റ്റ് ആവശ്യമില്ലാത്തവർക്ക്):സിംഗിൾ ഫെയ്‌സ് (32 മീറ്റർ വരെ ദൂരം): 1914രൂപ ത്രീ ഫെയ്‌സ്: 4642 രൂപ

നിലവിൽ പോസ്റ്റ് ആവശ്യമില്ലാത്ത ഭൂരിഭാഗം ഉപഭോക്താക്കൾക്കും പുതിയ ഏകീകൃത നിരക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

കെഎസ്ഇബി ശുപാർശ ചെയ്ത 1800 രൂപ കിലോവാട്ട് നിരക്ക് വളരെ കൂടുതലാണ് എന്നാണ് ആക്ഷേപം.

വീടുകളിലെ താഴ്ന്ന ലോഡ് കണക്ഷനുകൾക്ക് വലിയ വർദ്ധനവ് വരാത്ത രീതിയിൽ തുക നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി ഇത് പാലിച്ചില്ല.

വൈദ്യുതി കണക്ഷൻ നിരക്ക് കിലോവാട്ട് അടിസ്ഥാനത്തിലേക്ക്

തിരുവനന്തപുരം: വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള നിലവിലെ രീതി മാറ്റി, ലോഡിന്റെ (കിലോവാട്ട്) അടിസ്ഥാനത്തിൽ ഏകീകൃത നിരക്ക് ഈടാക്കാൻ കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകി. പോസ്റ്റിന്റെയും ലൈനിന്റെയും വില കണക്കാക്കി നിരക്ക് നിശ്ചയിക്കുന്ന രീതി ഒഴിവാക്കാനാണ് തീരുമാനം.

പുതിയ നിരക്കും  ശുപാർശ ചെയ്ത നിരക്കും ഇങ്ങനെ : ഗാർഹിക കണക്ഷന് കിലോവാട്ടിന് 1800 രൂപ. നിലവിലെ നിരക്ക് (പോസ്റ്റ് ആവശ്യമില്ലാത്തവർക്ക്):സിംഗിൾ ഫെയ്‌സ് (32 മീറ്റർ വരെ ദൂരം): 1914രൂപ ത്രീ ഫെയ്‌സ്: 4642 രൂപ

നിലവിൽ പോസ്റ്റ് ആവശ്യമില്ലാത്ത ഭൂരിഭാഗം ഉപഭോക്താക്കൾക്കും പുതിയ ഏകീകൃത നിരക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

കെഎസ്ഇബി ശുപാർശ ചെയ്ത 1800 രൂപ കിലോവാട്ട് നിരക്ക് വളരെ കൂടുതലാണ് എന്നാണ് ആക്ഷേപം.

വീടുകളിലെ താഴ്ന്ന ലോഡ് കണക്ഷനുകൾക്ക് വലിയ വർദ്ധനവ് വരാത്ത രീതിയിൽ തുക നിശ്ചയിക്കാൻ റെഗുലേറ്ററി കമ്മീഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെഎസ്ഇബി ഇത് പാലിച്ചില്ല.

ആളുകളെ ആത്മഹത്യയിലേക്കും ദോഷകരമായ വ്യാമോഹങ്ങളിലേക്കും നയിക്കുന്നു’; ചാറ്റ്ജിപിടിക്കെതിരെ ഏഴ് കേസുകൾ

0

ന്യൂഡൽഹി: മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടുപോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആളുകളെ ആത്മഹത്യയിലേക്കും ദോഷകരമായ വ്യാമോഹങ്ങളിലേക്കും നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തു. വ്യാഴാഴ്ച കാലിഫോർണിയ സംസ്ഥാന കോടതികളിൽ കേസുകൾ ഫയൽ ചെയ്തു. ചാറ്റ്ജിപിടി മാനസികമായി ആളുകളെ സ്വാധീനിച്ച് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് ആരോപണം.

സോഷ്യൽ മീഡിയ വിക്ടിം സെന്ററും ടെക് ജസ്റ്റിസ് ലോ പ്രൊജക്ടും ചേർന്നാണ് കേസ് നൽകിയിരിക്കുന്നത്. നേരത്തെ 17 വയസുള്ള അമൗരി ലേസ ചാറ്റ്ജിപിടിയോട് സഹായം തേടിയെങ്കിലും അത് ചെയ്യുന്നതിന് പകരം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ ചെയ്തത്. തുടർന്നാണ് ഇവരുടെ രക്ഷിതാക്കൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാൻ തീരുമാനിച്ചത്. ഇതാദ്യമായല്ല ചാറ്റ്ജിപിടിക്കെതിരെ ഇത്തരം ആരോപണം ഉയരുന്നത്. ഇതിന് മുമ്പും ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതായുള്ള ആരോപണങ്ങൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ ഓപ്പൺ എ.ഐ ഇതുവരെ തയാറായിട്ടില്ല.

ഈ വർഷം ആഗസ്റ്റിൽ ആദം റെയ്നെ എന്ന 16കാരന്റെ മാതാവ് ഓപ്പൺ എ.ഐക്കും സാം ആൾട്ട്മാനുമെതിരെ കേസ് നൽകിയിരുന്നു. ആത്മഹത്യ ചെയ്യാനുള്ള മാർഗം ചാറ്റ്ജിപിടി പറഞ്ഞുകൊടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ് നൽകിയത്. ഇതിന് പിന്നാലെയാണ് കൂടുതൽ ആളുകൾ ചാറ്റ്ജിപിടിക്കെതിരെ കേസ് നൽകാനായി രംഗത്തെത്തുന്നത്.

ഉപയോക്താക്കളില്‍ മാനസികമായി അപകടം സൃഷ്‌ടിക്കുമെന്ന ആഭ്യന്തര മുന്നറിയിപ്പുണ്ടായിട്ടും ഓപ്പണ്‍എഐ ജിപിടി-4o മോഡല്‍ വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളെടുക്കാതെ തിടുക്കത്തിൽ പുറത്തിറക്കിയതായി പരാതികളില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാല് ചാറ്റ്‌ജിപിടി ഉപയോക്താക്കള്‍ ആത്മഹത്യ ചെയ്‌തു എന്ന പരാതിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ചാറ്റ്‌ബോട്ട് എന്ന നിലയില്‍ സഹായിക്കുന്നതിന് പകരം, ചാറ്റ്‌ജിപിടി ആളുകളെ മാനസിക സമ്മര്‍ദത്തിലേക്കും കടുത്ത വിഷാദത്തിലേക്കും നയിക്കുകയാണെന്നാണ് കോടതികളിലെ കേസുകളിൽ ചൂണ്ടിക്കാട്ടുന്നത്.

“യുവാക്കൾക്ക് ശരിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ടെക് കമ്പനികൾ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഓപ്പൺഎഐക്കെതിരെ ഫയൽ ചെയ്ത കേസുകൾ വെളിപ്പെടുത്തുന്നു,” കേസുകളുടെ ഭാഗമല്ലാത്ത കോമൺ സെൻസ് മീഡിയയിലെ ചീഫ് അഡ്വക്കസി ഓഫീസർ ഡാനിയേൽ വീസ് പറഞ്ഞു. “സുരക്ഷിതമായി നിലനിർത്തുന്നതിനുപകരം അവരെ വ്യാപൃതരാക്കുന്നതിനായി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ ഉപയോഗിച്ചപ്പോൾ ജീവിതം തകർന്നതോ നഷ്ടപ്പെട്ടതോ ആയ യഥാർത്ഥ ആളുകളെയാണ് ഈ ദാരുണമായ കേസുകൾ കാണിക്കുന്നത്,”ഡാനിയേൽ കൂട്ടിച്ചേർത്തു.