തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു

പ്രശസ്ത തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കരൾ സംബന്ധമായ ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടിരുന്നു. 44 വയസ്സായിരുന്നു.കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ കിഷോർ എന്ന കഥാപാത്രമായിട്ടാണ് മലയാളികൾക്ക് അഭിനയ് എന്ന നടനെ പരിചയം.

തമിഴ്, മലയാളം സിനിമകളിലായി 15ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിംഗാര ചെന്നൈ, പൊൻ മെഗാലൈ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.കൂടാതെ, തുപ്പാക്കി, അഞ്ജാൻ എന്നീ ചിത്രങ്ങളിൽ വിദ്യുത് ജംവാലിന് ശബ്ദം നൽകിയ അഭിനയ് ഡബ്ബിംഗ് ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്.  ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനം നടത്തും.

തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.  അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന്‌ പ്രസിദ്ധീകരിച്ചിരുന്നു.

കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച്‌ 14ന്‌ അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.

2020 ഡിസംബർ 21നാണ്‌ നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത്‌. പുതിയ സമിതികൾ ഡിസംബർ 21ന്‌ ചുമതലയേൽക്കണം. അതിനുമുൻപ് ഫലം പ്രഖ്യാപിച്ച്‌, പുതിയ ഭരണസമിതികൾ തെരഞ്ഞെടുക്കപ്പെട്ടതായി വിജ്ഞാപനം ഇറക്കുകയും വേണം. 

മൂന്ന് ജനറേറ്ററുകൾക്ക് അറ്റകുറ്റപ്പണി, ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ അടച്ചിടും; വൈദ്യുതി ഉത്പാദനം പകുതിയാകും

0

ഇടുക്കി: സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പവർഹൗസ് നാളെ മുതൽ ഒരുമാസത്തേക്ക് അടച്ചിടുന്നു. മൂന്ന് ജനറേറ്ററുകൾക്ക് നിർമ്മാണ ശേഷമുളള അടിയന്തിര അറ്റകുറ്റപ്പണി നടത്തേണ്ടതിനാലാണ് മൂലമറ്റം പവർഹൗസ് താത്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഇതോടെ സംസ്ഥാനത്തിന് പ്രതിദിന ഉത്പാദനത്തിൽ പകുതിയോളം കുറവുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ ഉത്പാദിപ്പിക്കുന്ന 780 മെഗാവാട്ട് വൈദ്യുതി 390 മെഗാവാട്ട് മാത്രമായി ചുരുങ്ങും.

നവംബർ 11 മുതൽ ഡിസംബർ 10 വരെ പവർഹൗസ് പൂർണമായും അടച്ചിടും. ആകെ ആറ് ജനറേറ്ററുകളിലായി മൂന്നു ജനറേറ്ററുകൾക്കാണ് അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നത്. രണ്ട് ജനറേറ്ററുകളിലേക്കുള്ള പ്രധാന ഇൻലെറ്റ് വാൽവിന്റെ സീലുകൾ തേഞ്ഞുപോയതാണ് പ്രധാന പ്രശ്നം. അതിനാൽ ഈ വാൽവുകൾ മാറ്റി സ്ഥാപിക്കേണ്ടി വരും. ഇവയ്‌ക്ക് അനുബന്ധമായ നാലാമത്തെ ജനറേറ്ററും പ്രവർത്തനം നിർത്തേണ്ടിവരും.

സാധാരണയായി ജൂലൈ മുതൽ ഡിസംബർ വരെയുള്ള മഴക്കുറവുള്ള കാലയളവിലാണ് ഓരോ ജനറേറ്ററിനും വേർതിരിച്ച് അറ്റകുറ്റപ്പണി നടത്താറ്. എന്നാൽ ഇത്തവണ അപ്രതീക്ഷിതമായി ശക്തമായ മഴയും, ഉത്പാദനത്തിലെ വർധനയും മൂലം അറ്റകുറ്റപ്പണി വൈകി.
ഫലമായി മൂന്ന് യൂണിറ്റുകൾ ഒരേസമയം അടച്ചിടേണ്ടി വരുന്ന സാഹചര്യമാണിപ്പോൾ.

അടച്ചിടൽ മൂലം ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതി കുറവ് ഉണ്ടായേക്കുമെങ്കിലും, പഞ്ചാബ്, ദില്ലി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ബാർട്ടർ സംവിധാനത്തിൽ നൽകിയ വൈദ്യുതി തിരിച്ചുകിട്ടുമെന്നതിനാൽ വലിയ വൈദ്യുതി ക്ഷാമം പ്രതീക്ഷിക്കുന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു.

എന്നാൽ മലങ്കര ജലാശയത്തിലേക്ക് വെള്ളം എത്താതെ പോകുന്ന സാഹചര്യം ചില കുടിവെള്ള പദ്ധതികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാമെന്ന ആശങ്കയുണ്ട്. എങ്കിലും, വലിയ തോതിൽ ജലനിരപ്പ് താഴാൻ സാധ്യതയില്ല, കൂടാതെ ഇടവിട്ടുള്ള മഴ ലഭിക്കുന്നതും അനുകൂലമായ ഘടകമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇടുക്കി വൈദ്യുതിനിലയത്തിലെ അറ്റകുറ്റപ്പണി മൂലം വൈദ്യുതി ഉത്പാദനം പകുതിയാകുമെങ്കിലും വൈദ്യുതി ക്ഷാമത്തിനുള്ള ഭീഷണി ഇല്ല എന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

കൊച്ചിയില്‍ ഒന്നേകാല്‍ കോടി ലിറ്ററിന്റെ ജലസംഭരണി പൊട്ടിയ സംഭവം; സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക

കൊച്ചി : കൊച്ചി തമ്മനം കുത്താപ്പാടി ക്ഷേത്രത്തിന് സമീപമുള്ള 1.35 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്ക് പൊട്ടിയ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക.ടാങ്കിന്റെ ഭിത്തി ഇളകിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. റവന്യൂ അധികാരികളാണ് നഷ്ടപരിഹാരം കണക്കാക്കുകയെന്നും ജലവിതരണം തടസ്സപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. 11:00 മണിക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

കുടിവെള്ളം ടാങ്ക് പൊട്ടിയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ പ്രദേശത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി പുരോഗമിക്കുകയാണ്.അതേസമയം നഗരത്തിലെ 30 ശതമാനം പ്രദേശത്ത് ജലവിതരണം തടസ്സപ്പെടും.വേഗത്തില്‍ ജലവിതരണം പുനസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

ഭൂട്ടാൻ വാഹനക്കടത്ത്: ഒരു ആഡംബര കാർ കൂടി പിടിച്ചെടുത്തു

കോഴിക്കോട്: ഇന്ത്യയിലേക്ക് ഭൂട്ടാനിൽ  നിന്നു പട്ടാള വണ്ടികൾ ഉൾപ്പെടെ  കടത്തിയ സംഭവത്തിൽ ഒരു ആഡംബര കാർ കൂടി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്തു.

‘ഓപ്പറേഷൻ നുമ്ഖോർ’  പരിശോധനയിലാണ്   ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് വിവരങ്ങൾ പുറത്ത് വന്നത്.

കോഴിക്കോട് മുക്കത്തെ ഒരു ഗാരിജിനു സമീപത്തു നിന്നാണ് ഒരു  വാഹനം കൂടി കണ്ടെത്തിയത്. മുക്കത്തേത് ഉൾപ്പെടെ നാൽപതോളം വാഹനങ്ങളാണ് സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്. അതേസമയം ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. 

ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും

ഇടുക്കി: അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതൽ ഒരുമാസം അടച്ചിടും. ഇതോടെ, സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവർഹൗസ് താത്ക്കാലികമായി പ്രവർത്തനം നിർത്തുന്നത്.

വൈദ്യുതിനിലയം അടയ്ക്കുന്നതോടെ, ഭാഗീകമായെങ്കിലും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിൻ്റെ സാധ്യത കെഎസ്ഇബി പരിശോധിക്കുന്നുണ്ട്. എങ്കിലും പ്രതിദിന ഉത്പാദനമായ 780 മെഗാവാട്ടെന്നത് 390 മെഗാവാട്ടിലേക്ക് ചുരുങ്ങും.

നവംബർ 11മുതൽ ഡിസംബർ പത്തുവരെയുളള നീണ്ട കാലയളവിലാണ് പവർഹൗസ് താത്ക്കാലികമായി അടച്ചിടുന്നത്. ആകേയുളളത് ആറ് ജനറേറ്റർ. മൂന്ന് ജനറേറ്ററുകൾക്കാണ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തേണ്ടത്.

രണ്ട് ജനറേറ്ററുകളിലേക്ക് വെളളമെത്തിക്കുന്ന പ്രധാന ഇൻലെറ്റ് വാൾവിൻ്റെ സീലുകൾ തേഞ്ഞുപോയിട്ടുണ്ട്. 

വീണ്ടും കുതിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്.

ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.

റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന പോരാളികൾ കീഴടങ്ങില്ലെന്ന് ഹമാസ്; വെസ്റ്റ് ബാങ്കിൽ ഒലിവ് വിളവെടുപ്പിനിടെ ഇസ്രയേൽ സായുധ സംഘത്തിന്റെ ആക്രമണം

0

ജറുസലേം: തെക്കൻ ഗാസയിലെ റഫായിലെ തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്ന പോരാളികൾ ഇസ്രയേൽ സൈന്യത്തിന് കീഴടങ്ങില്ലെന്ന നിലപാടിൽ ഹമാസ്. ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശമായ റഫായിലെ തുരങ്കങ്ങളിൽ ഇരുന്നൂറോളം ഹമാസ് പോരാളികൾ ഒളിച്ചിരിപ്പുണ്ട് എന്നാണ് റിപ്പോർട്ട്. ഇവർ ഇസ്രയേലിന് കീഴടങ്ങില്ലെന്നും വിഷയത്തിൽ മധ്യസ്ഥരാജ്യങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ആയുധം വച്ച് കീഴടങ്ങുന്നവർക്ക് ഗാസയിലെ മറ്റുഭാഗങ്ങളിലേക്കു പോകാൻ അനുമതി നൽകാമെന്ന നിലപാടാണ് ഇസ്രയേൽ എടുത്തിരിക്കുന്നത്. ഇതിന് പകരമായി, റഫായിലെ ഹമാസ് പോരാളികൾ ആയുധങ്ങൾ തങ്ങളുടെ സൈന്യത്തിന് കൈമാറണമെന്ന ശുപാർശ ഈജിപ്ത് മുന്നോട്ടുവച്ചിട്ടുണ്ട്.

റഫായിലെ തുരങ്കങ്ങളിൽ ഏകദേശം 200 ഹമാസ് സേനാംഗങ്ങളാണ് ഇപ്പോഴും ഒളിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇവർ കീഴടങ്ങുന്നത് ഹമാസിന്റെ നിരായുധീകരണത്തിനുള്ള വെടിനിർത്തൽ കരാർ നടപ്പാക്കുന്നതിൽ നിർണായകമായിരിക്കുമെന്ന് അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അഭിപ്രായപ്പെട്ടു.

ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 69,169 പലസ്തീൻപൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു. ഒക്ടോബർ 31നുശേഷം കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് 284 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഇങ്ങനെ ഉയർന്നത്. അതേസമയം, 2014-ലെ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ സൈനികന്റെ മൃതദേഹം ഹമാസ് ഇസ്രയേലിന് കൈമാറിയതായി സ്ഥിരീകരിച്ചു.

വെസ്റ്റ് ബാങ്ക് പട്ടണമായ ബെയ്ത്തയിൽ, ഒലിവ് വിളവെടുപ്പിനിടെ സായുധരായ ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണങ്ങളിൽ 11 പലസ്തീൻ പൗരന്മാർക്ക് പരുക്കേറ്റു. മുഖംമൂടി ധരിച്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ മാത്രം 200-ൽപ്പരം ഇത്തരം ആക്രമണങ്ങൾ നടന്നതായാണ് യുഎൻ ഏജൻസികളുടെ കണക്ക്.

പിണറായി വിജയനെ വേദിയിലിരുത്തി കേരളത്തെ പ്രശംസിച്ച് യുഎഇ മന്ത്രി; കേരളം കൈവരിച്ചത് വലിയ നേട്ടമാണെന്ന് ഷെയ്ഖ് നഹ്യാൻ മുബാരക്

0

അബുദാബി: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച നടപടിയെ പ്രശംസിച്ച് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്. ദാരിദ്ര്യ നിർമാർജ്ജന രം​ഗത്ത് കേരളം കൈവരിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കും കേരളത്തിന്റെ മാതൃക പിന്തുടരാവുന്നതാണെന്നും ഷെയ്ഖ് നഹ്യാൻ മുബാരക് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലായിരുന്നു യുഎഇ മന്ത്രി കേരളത്തെ പുകഴ്ത്തിയത്. സഹിഷ്ണുതകൊണ്ടും മൂല്യബോധംകൊണ്ടും ആഗോള ശ്രദ്ധനേടിയവരാണ് മലയാളികളെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക് പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്ദ്യമങ്ങളുമായി കേരളം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും വേദിയിലും സദസിലുമുണ്ടായിരുന്നവരും കൈയടിയോടെയാണ് ഇത് സ്വീകരിച്ചത്.

കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ്, ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദ്ദം,​ ടെക്നോളജി,​ വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു.

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു; ബിബിസി ഡയറക്ടർ ജനറലും ചീഫ് എക്സിക്യൂട്ടീവും രാജിവെച്ചു

0

ലണ്ടൻ: ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ടർണസും രാജിവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണൾ‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന വിവാദത്തിനു പിന്നാലെയാണ് രാജി. ബിബിസി പനോരമ ഡോക്യുമെന്ററി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ആരോപണം. സംഭവം വിവാദമായതിന് പിന്നാലെയാണ് ബിബിസി ഡയറക്ടർ ജനറൽ രാജിവെച്ചത്.

ജീവനക്കാർക്കയച്ച കത്തിലാണ് താൻ ബിബിസി ഡയറക്ടർ ജനറൽ സ്ഥാനം രാജിവെക്കുന്നതായി ഡേവി വ്യക്തമാക്കിയത്. സ്വന്തം തീരുമാനപ്രകാരമാണ് താൻ സ്ഥാനമൊഴിയുന്നതെന്നും ഡേവി അറിയിച്ചു. ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നും ഡേവി കൂട്ടിച്ചേർത്തു.

‘‘ബിബിസി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പക്ഷേ, ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ എന്ന നിലയിൽ അതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു’’– ഡേവി പ്രസ്താവനയിൽ അറിയിച്ചു. പുതിയ ഡയറക്ടർ ജനറലിനെ കണ്ടെത്താൻ ബിബിസിയുടെ ബോർഡുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘‘പ്രസിഡന്റ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദം, ഞാൻ സ്നേഹിക്കുന്ന ബിബിസി എന്ന സ്ഥാപനത്തെ മോശമായി ബാധിച്ചു. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എങ്കിലും സമീപകാലത്തായി ബിബിസി പക്ഷാപാതപരമായി പെരുമാറുന്നു എന്ന ആരോപണങ്ങൾ തെറ്റാണ്’’– രാജിവച്ചതിനു പിന്നാലെ ഡെബോറ ടർണസ് പറഞ്ഞു.

ബിബിസി പനോരമ ഡോക്യുമെന്ററി ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. 2021ലെ ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ട്രംപിന്റെ രണ്ടു വ്യത്യസ്ത പ്രസംഗങ്ങൾ ചേർത്ത് ഒന്നാക്കിയെന്നായിരുന്നു ആരോപണം. കഴിഞ്ഞ വർഷം സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ് എന്ന ഡോക്യുമെന്ററിയെ കുറിച്ചായിരുന്നു വിവാദം. ഇതുമായി ബന്ധപ്പെട്ട് ബിബിസിയിലെ ആഭ്യന്തര മെമ്മോ പുറത്താവുകയും ദ് ടെലഗ്രാഫ് അത് റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. ബിബിസി എഡിറ്റോറിയൽ സ്റ്റാൻഡേർഡ്സ് കമ്മിറ്റിയുടെ മുൻ ഉപദേഷ്ടാവായ മൈക്കൽ പ്രെസ്കോട്ടിൽ നിന്നാണ് മെമ്മോ ചോർന്നത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിടിച്ചുതള്ളി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ; വ്യാജ എഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് ബംഗളൂരു പൊലീസ്

0

ബം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിടിച്ചുതള്ളി ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റ​ഗ്രാമിൽ പ്രചരിപ്പിച്ചു. കേസെടുത്ത് ബം​ഗളൂരു പൊലീസ്. കന്നഡ ചിത്രരം​ഗ എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. വ്യാജ വീഡിയോ നിർമിച്ച് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സംഭവത്തിൽ അഡ്വ. ദീപു സി.ആർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഒരു വാർത്താ ചാനലിന്റെ പ്രക്ഷേപണത്തെ അനുകരിച്ച് സോഷ്യൽ മീഡിയയിൽ ബ്രേക്കിങ് ന്യൂസായി പ്രചരിക്കുന്ന വ്യാജ വീഡിയോ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നും ശിവകുമാർ സിദ്ധരാമയ്യയെ തള്ളിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും പരാതിയിൽ പറയുന്നു.

‘മുഖ്യമന്ത്രി സിദ്ധരാമയ്യയെ ശിവകുമാർ തള്ളി, മുഖ്യമന്ത്രി വീണു, ഒരു പരിപാടിക്കിടെയാണ് സംഭവം, കോപാകുലനായ ഡികെഎസ് മുഖ്യമന്ത്രിയെ തള്ളിമാറ്റി’- തുടങ്ങിയ പ്രസ്താവനകളോടെയാണ് എഐ വ്യാജ വീഡിയോ പങ്കിട്ടതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഡി.കെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും പ്രതിച്ഛായയ്ക്ക് കളങ്കമേൽപ്പിക്കാനും അവർക്കെതിരെ സമൂഹത്തിൽ മോശം ധാരണ ഉണ്ടാകാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു വ്യാജ വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന് പരാതിയിലുണ്ടെന്നും എഫ്ഐആറിൽ പറയുന്നു.

അത്തരം ഉള്ളടക്കം സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കുമെന്നും സംസ്ഥാന സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുമെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. പരാതിയുടെ അടിസ്ഥാനത്തിൽ, ഭാരതീയ ന്യായ് സം​ഹിത 192 (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ),

336 (4) (വ്യാജരേഖ ചമയ്ക്കൽ), 353 ( പൊതുജനങ്ങളെ കുഴപ്പത്തിലാക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ ചുമത്തി സദാശിവന​ഗർ പൊലീസാണ് ഇൻസ്റ്റ​ഗ്രാം യൂസർക്കെതിരെ കേസെടുത്തത്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

0

പാലക്കാട്: കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് കാർ നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ കണ്ടെത്തുക
മംഗലം മീഡിയ നെറ്റ്വർക്ക്
ചിറ്റൂർ റോഡിലെ കല്ലിങ്കൽ ജംക്‌ഷനു ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ച ശേഷം പാടത്തേക്ക് മറിഞ്ഞു തകരുകയായിരുന്നു.

ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ കാട്ടുപന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ടത്. ആദ്യം മൈൽക്കുറ്റിയിലും പിന്നെ സമീപത്തെ മരത്തിലും ഇടിച്ച വാഹനം പാടത്തേക്കു മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിൽ കുടുങ്ങിയ ആറ് പേരെയും അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്നും പുറത്തെടുത്തത്. മരണപ്പെട്ട സനൂഷ് വിദ്യാർത്ഥിയായിരുന്നു. സുഹൃത്തുക്കളായ ഇവർ ആഴ്ചാവസാനങ്ങളിൽ പാലക്കാട്ടെത്തി യാത്രപോകാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.