മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം; വാൻ ഡ്രൈവർ മരിച്ചു

0

മട്ടന്നൂര്‍: കണ്ണൂർ മട്ടന്നൂരിൽ ബസും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം. കളറോഡ് സീല്‍ സ്‌കൂളിന് സമീപത്തായിരുന്നു സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. ഗുഡ്സ് വാൻ ഡ്രൈവർ മൈസൂർ പെരിയപട്ടണം സ്വദേശി വാസു (36) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് വാൻ പൂർണ്ണമായും തകർന്നു. വാസുവിന്റെ തലക്ക് ഗുരുതരമായി മുറിവേറ്റിരുന്നു. ഇയാളെ കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ ബസ് യാത്രികരായ നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൽ പുറത്ത് വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here