ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, ആധാര്‍ ആപ്പ് പുറത്തിറങ്ങി, അറിയേണ്ടതെല്ലാം

0

ന്യൂഡല്‍ഹി: ഇനി ആധാര്‍ കാര്‍ഡ് കൈയില്‍കൊണ്ടു നടക്കേണ്ട, നിരവധി ഫീച്ചറുകളുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാര്‍ ആപ്പ് പുറത്തിറക്കി. ആധാര്‍ ആപ്പ് ലഭ്യമാകുന്നതോടെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എല്ലായിടത്തും കൊണ്ടുപോകേണ്ട ആവശ്യമില്ല.

പുതിയ ആധാര്‍ ആപ്പില്‍ പുത്തന്‍ -ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷ, എളുപ്പത്തിലുള്ള ആക്സസ്, പൂര്‍ണ്ണമായും പേപ്പര്‍ രഹിത അനുഭവം എന്നിവ ഉള്‍പ്പെടും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ലിങ്ക് ഉള്‍പ്പെടെ ആധാറിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്.

‘Aadhaar’ ആപ്പ് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍ ഇനി ഡിജിറ്റലാക്കി മാറ്റാം. ഫേസ് ഡിറ്റക്ഷന്‍ സങ്കേതിക വിദ്യ ഉള്‍പ്പെടെ ബയോമെട്രിക് ലോക് സൗകര്യങ്ങളും, ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ഷെയറിങ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്ന സാങ്കേതിക സുരക്ഷയോടെയാണ് ആപ്പ് തയ്യാറാക്കിയത്. ഒരു മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പിലൂടെ കുടുംബത്തിലെ അഞ്ച് പേരുടെ ആധാര്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. എന്നാല്‍, എല്ലാ കാര്‍ഡിനും ഒരേ ഫോണ്‍ നമ്പറിലായിരിക്കണം രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടത്.

ആവശ്യമായ വിവരങ്ങള്‍ മാത്രം വെളിപ്പെടുത്താന്‍ കഴിയും വിധം ഉപയോക്താവിന് ഡാറ്റ നിയന്ത്രിക്കാനുള്ള സൗകര്യം. പേരും ഫോട്ടോയും മാത്രം പങ്കുവെക്കാനുള്ള അവസരത്തില്‍ വിലാസവും ജനനതീയതിയും മറച്ചുവെക്കാന്‍ കഴിയും.

ക്യൂ.ആര്‍ കോഡ് വെരിഫിക്കേഷന്‍: ബാങ്ക്, സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍വീസ് സെന്റര്‍ എന്നിവടങ്ങളില്‍ ആധാര്‍ കാര്‍ഡ് ക്യൂ.ആര്‍ കോഡ് വഴി എളുപ്പത്തില്‍ വെരിഫൈ ചെയ്യാന്‍ സൗകര്യം.ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ആപ്പിലെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം. ആധാര്‍ ഉപയോഗം ട്രാക്ക് ചെയ്യാനുള്ള അവസരമുണ്ട്. എവിടെ, എപ്പോഴെല്ലാം ആധാര്‍ ഉപയോഗിച്ചുവെന്ന് ഇതുവഴി തിരിച്ചറിയാം.

ആധാര്‍ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും, ഐ ഫോണില്‍ ആപ്പില്‍ സ്റ്റോറില്‍ നിന്നും ‘Aadhaar’ എന്ന് ടൈപ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

ഡൗണ്‍ലോഡ് ചെയ്ത ശേഷം ഭാഷ തെരഞ്ഞെടുത്ത്, 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക.

ഒടിപി വെരിഫൈ: ലിങ്ക് ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി വഴി ആധാര്‍ വെരിഫൈ ചെയ്യുക.

ഫേസ് ഓഥന്റിഫിക്കേഷന്‍: മുഖം സ്‌കാന്‍ ചെയ്ത് ആധികാരികത ഉറപ്പാക്കല്‍ നിര്‍ബന്ധം. സുരക്ഷക്കായി ഇത് അനിവാര്യമാണ്.

പിന്‍ സുരക്ഷ: ആറ് ഡിജിറ്റ് പിന്‍ സുരക്ഷ ഉറപ്പാക്കുക

ഡൽഹി ചെങ്കോട്ട സ്ഫോടനം; മരിച്ച അഞ്ച് പേരെ തിരിച്ചറിഞ്ഞു, മരണ സംഖ്യ ഉയരാൻ സാധ്യത; ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും

0

ഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശിയയായ 21 വയസുകാരൻ റുമാൻ, തുണിക്കട നടത്തുന്ന ഡൽഹി സ്വദേശി അമർ കടാരിയ, എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനിൽ വിടാൻ എത്തിയതായിരുന്നു. 3 പേരുടെ മൃതദേഹം കൂടി ഇനിയും തിരിച്ചറിയാനുണ്ട്. എട്ട് പേര് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക വിവരം. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നാണ് വിവരം. 30ലധികം ആളുകളാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. മരിച്ച ബാക്കിയുള്ള മൂന്നുപേർ ഡൽഹി യുപി സ്വദേശികളാണെന്നാണ് വിവരം.

അതേസമയം ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പൊലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. ആറ് കാറുകളും രണ്ട് ഇ-റിക്ഷകളും ഒരു ഓട്ടോറിക്ഷയുമാണ് സ്ഫോടനത്തിൽ കത്തിനശിച്ചത്.സ്‌ഫോടനത്തിന് പിന്നാലെ ഇന്നലെ രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തി. ഹോട്ടൽ രജിസ്റ്ററുകൾ സംഘം പരിശോധിച്ചു. പരിശോധനയിൽ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.

എല്ലാ തെളിവുകളും ശേഖരിച്ച് വിലയിരുത്തി വരികയാണെന്നും. ഇപ്പോൾ ഒന്നും തിടുക്കപ്പെട്ട് പറയാൻ കഴിയില്ലെന്നുമാണ് പോലീസ് പ്രതികരിച്ചത്. വസ്തുതകൾ വ്യക്തമായതിന് ശേഷം കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും ഡിസിപി രാജപാണ്ഡ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.സ്ഫോടനത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ തെളിവുകൾ ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. സ്ഥലത്ത് ഫോറൻസിക് സംഘത്തിന്റെ പരിശോധനൻ നടക്കുകയാണെന്നും ഡിസിപി വ്യക്തമാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ. ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വൻതോതിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഡൽഹിയിൽ സ്‌ഫോടനമുണ്ടായത്.

ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം 6.55നാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്. ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡൽഹി, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ഡൽഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡൽഹിയിലുണ്ടായതെന്നാണ് സൂചന.

സ്ഫോടനത്തിനു പിന്നാലെ, സംശയം നീളുന്നത് ഫരീദാബാദ് ഭീകര സംഘത്തിൽ പോലീസ് തിരയുന്ന വ്യക്തിയിലേക്ക്. സ്ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദെന്നാണ് നിലവിലെ സംശയം. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് സൂചന. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. കറുത്ത മാസ്ക് ധരിച്ച ഒരാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ദ ഇന്ത്യൻ എക്സ്പ്രസ് ആണ് കാറിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മാസ്ക് ധരിച്ച ഒരാള്‍ കാര്‍ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ഉമര്‍ മുഹമ്മദാണോ എന്നാണ് നിലവിലെ സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സ്‌ഫോടനത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു.സംഭവസ്ഥലത്തുണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ തകർന്നു. ആകാശത്തേക്ക് ഒരു തീ ഗോളം ഉയർന്നെന്നും, ഒരു കിലോമാറ്റർ അകലെ വരെ സ്ഫോടനത്തിന്‍റെ പ്രകമ്പനം ഉണ്ടായെന്നും ദൃക്‌സാക്ഷികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സാഹചര്യ തെളിവുകൾ ഭീകരാക്രമണത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെങ്കിലും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അതേസമയം ഡൽഹിയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

മാലദ്വീപിന് ഇന്ത്യ പലിശരഹിത വായ്പയായി നൽകിയത് ഏഴായിരം കോടിയിലേറെ രൂപ; ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

0

മാലെ: മാലദ്വീപിലെ ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഉൽഘാടനം ചെയ്തു. ഇന്ത്യയുടെ സഹകരണത്തോടെ നിർമ്മിച്ചതാണ് ഹനീമാധൂ അന്താരാഷ്ട്ര വിമാനത്താവളം. ഞായറാഴ്ച്ചയാണ് ഉദ്ഘാടനം നടന്നത്. ചടങ്ങിൽ ഇന്ത്യയുടെ കേന്ദ്ര വ്യോമയാനമന്ത്രി കെ. രാംമോഹൻ നായിഡുവും പങ്കെടുത്തിരുന്നു.

2019-ൽ ഇന്ത്യയും മാലദ്വീപും ഒപ്പുവെച്ച കരാർപ്രകാരം, ഇന്ത്യയുടെ എക്സിം ബാങ്ക് നൽകിയ 80 കോടി ഡോളർ (ഏകദേശം 7,096 കോടി രൂപ) മൂല്യമുള്ള ലൈൻ ഓഫ് ക്രെഡിറ്റ് (എൽഒസി) ഉപയോഗിച്ചാണ് വിമാനത്താവളം നിർമ്മിച്ചത്. ആവശ്യക്കാർക്ക് പലിശരഹിത വായ്പയായി നിശ്ചിതതുക നൽകുന്ന സംവിധാനമാണ് എൽഒസി. വായ്പ തിരിച്ചടച്ചാൽ വീണ്ടും കടമെടുക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിമാനത്താവള വികസന പദ്ധതിയുടെ കരാർ ഇന്ത്യൻ കമ്പനി ജെഎംസി പ്രോജക്ട്‌സാണ് നേടിയത്. ഈ പദ്ധതിയുടെ കരാർവില 13.66 കോടി ഡോളർ (ഏകദേശം 1,211 കോടി രൂപ) ആണ്.

ഇന്ത്യയുമായുള്ള അറുപത് വർഷത്തെ നയതന്ത്രബന്ധത്തിന്റെ സ്മാരകമാണ് ഈ വിമാനത്താവളമെന്ന് മുയിസു ഉദ്ഘാടനം ചടങ്ങിൽ വ്യക്തമാക്കി. ഇന്ത്യയുടെ അയൽക്കൂട്ട നയങ്ങളോടും മഹാസാഗർ സംരംഭത്തോടും ഉള്ള പ്രതിബദ്ധതയുടെ പ്രതീകമാണിതെന്ന് മാലദ്വീപിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് മാസത്തിൽ മാലദ്വീപ് സന്ദർശിച്ചിരുന്നു. അന്ന് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ഔപചാരിക ചർച്ചകൾക്ക് തുടക്കമായിരുന്നു. ചൈന അനുകൂലിയായി കണക്കാക്കപ്പെടുന്ന മുസിസു 2023 നവംബറിൽ അധികാരത്തിലെത്തിയതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം തളർന്നുവെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, തുടർന്ന് മുയിസു ഇന്ത്യയോട് സഹകരണ സമീപനം സ്വീകരിച്ചുതുടങ്ങി.

ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്ഥാനിൽ ‘റെഡ് അലർട്ട്’; വ്യോമതാവളങ്ങളിൽ അതീവ ജാഗ്രത

0

ഡൽഹി: ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൈനിക തലത്തിൽ അഭൂതപൂർവ ജാഗ്രതാ നില പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണമോ അതിർത്തി സംഘർഷമോ ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന്, രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചതായി പാക് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

പാകിസ്ഥാൻ വ്യോമസേനയുടെ മുൻനിര താവളങ്ങളിൽ നിന്നുള്ള യുദ്ധവിമാനങ്ങളെ തൽസമയം പറക്കാൻ സജ്ജമാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും സജീവമാക്കിയതായും, അതിർത്തി മേഖലകളിൽ റഡാർ നിരീക്ഷണം ശക്തിപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കരസേന, നാവികസേന, വ്യോമസേന എന്നിവ ഉൾപ്പെടെ എല്ലാ സായുധ വിഭാഗങ്ങൾക്കും പാകിസ്ഥാനിലെ സെൻട്രൽ കമാൻഡ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് വിധത്തിലുള്ള അതിർത്തി തർക്കങ്ങളെയും അപ്രതീക്ഷിത സംഭവങ്ങളെയും നേരിടാൻ സജ്ജരാകണമെന്ന് നിർദ്ദേശം.

ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയുടെ പ്രതികരണ സാധ്യതകളെക്കുറിച്ച് പാക് ഇന്റലിജൻസ് ഏജൻസികൾ ഉയർന്നതല വിലയിരുത്തൽ നടത്തുന്നുവെന്നാണ് സൂചന. ഇന്ത്യയിൽ നിന്നുള്ള മുൻകൂർ പ്രഹരമോ ഡ്രോൺ ആക്രമണമോ ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് സർവീസ് അലർട്ട് നിലയിൽ പാകിസ്ഥാൻ മുഴുവൻ സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇത് വെറും മുൻകരുതൽ നടപടിയാണ്, നിലവിൽ യാതൊരു ആക്രമണ ഭീഷണിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സുരക്ഷാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചെങ്കോട്ട സ്ഫോടനം; ബിഹാർ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ കനത്ത സുരക്ഷ

0

ഡൽഹിയിലെ ചെങ്കോട്ടക്ക് സമീപം നടന്ന ശക്തമായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. നവംബർ 11-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നതിന് തലേന്നാണ് ഈ സ്ഫോടനം സംഭവിച്ചത്.

ബിഹാർ ഡയറക്ടർ ജനറൽ ഓഫ് പോലീസ് വിനയ് കുമാർ അറിയിച്ചതനുസരിച്ച്: “ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബിഹാറിലുടനീളം അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഏരിയ ഡൊമിനേഷൻ പട്രോളിങ്ങും തിരച്ചിലും ശക്തമാക്കി. ദേശവിരുദ്ധ ശക്തികളുടെ ഏത് വിധത്തിലുള്ള ശ്രമങ്ങളെയും തടയുന്നതിനായി എല്ലാ ജില്ലാ പോലീസ് വിഭാഗങ്ങൾക്കും ബിഹാർ പോലീസിന്റെ മറ്റ് യൂണിറ്റുകൾക്കും സൂക്ഷ്മ നിരീക്ഷണം നടത്താനും അതീവ ജാഗ്രത പുലർത്താനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.”

തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഒന്നാം നമ്പർ ഗേറ്റിന് സമീപം 6.52-നായിരുന്നു സ്ഫോടനം നടന്നത്. ഒരു കാറിലാണ് സ്ഫോടനം ഉണ്ടായത്. എട്ട് പേർ മരിക്കുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ സംഭവത്തെ തുടർന്ന് മുംബൈ, കൊൽക്കത്ത, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രധാന നഗരങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബിഹാറിൽ 122 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 6-ന് നടന്ന ആദ്യഘട്ടത്തിൽ 64.7 ശതമാനം പോളിങ് രേഖപ്പെടുത്തി, ഇത് സംസ്ഥാനത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ്.

കരാർലംഘനം പതിവാക്കി; ഇസ്രായേൽ ഒരു മാസത്തിനിടെ 271 പേരെ കൊലപ്പെടുത്തിയതായി ഹമാസ്

0

ഗാസ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിന് കിഴക്ക് ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേലിന്റെ “ദിവസേനയുള്ളതും തുടർച്ചയായതുമായ ലംഘനങ്ങളെ” ഹമാസ് അപലപിച്ചു. ഉപരോധിക്കപ്പെട്ട എൻക്ലേവിൽ ഉടനീളം ബോംബാക്രമണങ്ങളും തകർക്കലുകളും തുടരുകയാണെന്ന് ഹമാസ് ആരോപിച്ചു.
കരാർലംഘനം പതിവാക്കിയ ഇസ്രായേൽ ഒരു മാസത്തിനിടയിൽ 271 പേരെ കൊലപ്പെടുത്തിയതായി ഹമാസ് പറഞ്ഞു​.

രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക്​ തയാറാകണമെന്ന്​ ഇസ്രായേലിനോട്​ അമേരിക്ക ആവശ്യപ്പെട്ടു. റഫയിലെ തുരങ്കത്തിലുള്ള പോരാളികളെ സംബന്ധിച്ച്​ മധ്യസ്ഥ രാജ്യങ്ങളും ഹമാസും ചർച്ച തുടരുന്നു. ഖാൻ യൂനുസിനു നേർക്ക്​ നടന്ന ആക്രമണത്തിലാണ്​ ഒരു കുഞ്ഞ്​ ഉൾപ്പെടെ രണ്ട്​ പേർ കൊല്ലപ്പെട്ടത്​. തങ്ങളുടെ സൈനികർക്ക്​ ഭീഷണി ഉയർത്തിയതിനാലാണ്​ രണ്ടുപേരെ കൊലപ്പെടുത്തിയതെന്നാണ്​ ഇസ്രായേൽ സേനയുടെ വാദം. മധ്യ ഗാസയിലെ നിരവധി താമസ കേന്ദ്രങ്ങളും ഇസ്രായേൽ സേന തകർത്തു.

അധിനിവിഷ്ട വെസ്റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രായേൽ സുരക്ഷാ സേനയുടെ അതിക്രമം തുടരുകയാണ്​. ജറൂസലമിലെ അൽ അഖ്​സ പള്ളിയോട്​ ചേർന്ന ബാബുൽ റഹ്​മ ഖബർസ്ഥാനിൽ ജൂതകുടിയേറ്റക്കാർ കടന്നുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കി. ​ഇസ്രായേൽ കൊലപ്പെടുത്തിയവരിൽ ഏറെക്കുറെ എല്ലാവരും സാധാരണക്കാരാണെന്ന്​ ഹമാസ്​ പറഞു. 622 പേർക്കാണ്​ ഒരു മാസത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റത്​. ഗാസയിലേക്കുള്ള സഹായം വെട്ടിക്കുറച്ചതും കരാർലംഘനമാണെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. അതേസമയം, ശാശ്വത വെടിനിർത്തൽ കരാറിനോട്​ അനുഭാവ നിലപാട്​ തുടരുമെന്നും ഹമാസ്​ നേതൃത്വം പ്രതികരിച്ചു.

ഹമാസിന്‍റെ നിരായുധീകരണം ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന രണ്ടാം ഘട്ട വെടിനിർത്തലിന്​ തയാറാകണമെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട്​ അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലിൽ എത്തിയ യുഎസ്​ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​, ​ട്രംപിന്‍റെ ഉപദേശകൻ ജറാദ് കുഷ്​നർ എന്നിവരാണ്​ നെതന്യാഹുവുമായി ചർച്ച നടത്തിയത്​. ഗസ്സയിലേക്ക്​ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുന്ന കാര്യവും ചർച്ചയായി.

ഒരു ബന്ദിയു​ടെ മൃതദേഹം വിട്ടുനൽകിയതിനു പകരമായി 15 ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇ​സ്രായേൽ കൈമാറി. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ ഇനി നാ​ലെണ്ണം മാ​ത്രമാണ്​ ഹമാസ്​ കൈമാറാനുള്ളത്​. റഫയിൽ യല്ലോ ലൈനു പിറകിലായി തുരങ്കങ്ങളിൽ കഴിയുന്ന 150 ഓളം പോരാളിക​ളെ പുറത്തത്തിക്കുന്നതു സംബന്ധിച്ച്​ ഹമാസും മധ്യസ്ഥ രാജ്യങ്ങളുംചർച്ച തുടരുകയാണ്​. ആയുധം ഉ​പേക്ഷിച്ചാൽ ഇവർക്ക്​ സുരക്ഷിതപാത ഒരുക്കാം എന്നാണ്​ ഇ​സ്രയേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതെന്നാണ്​ റിപ്പോർട്ട്​.

അതേസമയം 20 കിടക്കകളുള്ള ഒരു പുതിയ പോഷകാഹാര സ്ഥിരീകരണ കേന്ദ്രവും ആശുപത്രിയിൽ തുറന്നിട്ടുണ്ട്, ഇതോടെ ഗാസയിലുടനീളമുള്ള അത്തരം കേന്ദ്രങ്ങളുടെ എണ്ണം എട്ടായി. ഇസ്രായേലി ഉപരോധം തുടരുന്നതിനിടയിൽ വ്യാപകമായിരിക്കുന്ന അണുബാധകളും നിർജ്ജലീകരണവും മൂലം സങ്കീർണ്ണമായ ഗുരുതരമായ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളെയാണ് ഈ സൗകര്യങ്ങൾ ചികിത്സിക്കുന്നത്.

ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

0

ഇന്ത്യയും സൗദിയും അടുത്ത വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്. ജിദ്ദയിൽ വെച്ചാണ് 2026 ലെ ഹജ്ജ് കരാർ ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു.

സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 ആയി തുടരും. ഇതിൽ 70% അഥവാ 1,22,518 തീർഥാടകർ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും ഹജ്ജിനെത്തുക.

30% തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് നിർവഹിക്കും. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ പുരോഗമിക്കുകയാണ്. 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി അടുത്ത വർഷം മുതൽ ഹജ്ജ് കമ്മിറ്റി പരിചയപ്പെടുത്തുന്നുണ്ട്. 2026 മെയ് അവസാനത്തിലാണ് അടുത്ത ഹജ്ജ്. ഇന്ത്യയിൽ നിന്നും ഹജ്ജ് വിമാന സർവീസ് ഏപ്രിൽ 18 ഓടെ ആരംഭിക്കും. മെയ് 5 മുതലാണ് കേരളത്തിൽ നിന്നുള്ള വിമാന സർവീസ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും 18 ഓളം പുറപ്പെടൽ കേന്ദ്രങ്ങളാണ് ഉള്ളത്.

ഹജ്ജ് കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും സൗദിയും

0

ഇന്ത്യയും സൗദിയും അടുത്ത വർഷത്തെ ഹജ്ജ് കരാറിൽ ഒപ്പുവെച്ചു. ജിദ്ദയിൽ കേന്ദ്രമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ് ഉംറ മന്ത്രി തൌഫീഖ് അൽ റബീഉമാണ് കരാർ ഒപ്പുവെച്ചത്. ജിദ്ദയിൽ വെച്ചാണ് 2026 ലെ ഹജ്ജ് കരാർ ഇന്ത്യയും സൗദിയും ഒപ്പുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നു.

സൗദിയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ ഫഹദ് അഹമദ് ഖാൻ സൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കരാർ പ്രകാരം ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 ആയി തുടരും. ഇതിൽ 70% അഥവാ 1,22,518 തീർഥാടകർ ഹജ്ജ് കമ്മിറ്റി വഴിയായിരിക്കും ഹജ്ജിനെത്തുക.

30% തീർഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജ് നിർവഹിക്കും. ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്കുള്ള ഒരുക്കങ്ങൾ സൗദിയിൽ പുരോഗമിക്കുകയാണ്. 20 ദിവസത്തെ ഹജ്ജ് പാക്കേജ് കൂടി അടുത്ത വർഷം മുതൽ ഹജ്ജ് കമ്മിറ്റി പരിചയപ്പെടുത്തുന്നുണ്ട്. 2026 മെയ് അവസാനത്തിലാണ് അടുത്ത ഹജ്ജ്. ഇന്ത്യയിൽ നിന്നും ഹജ്ജ് വിമാന സർവീസ് ഏപ്രിൽ 18 ഓടെ ആരംഭിക്കും. മെയ് 5 മുതലാണ് കേരളത്തിൽ നിന്നുള്ള വിമാന സർവീസ്. കോഴിക്കോട്, കൊച്ചി, കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിൽ നിന്നും 18 ഓളം പുറപ്പെടൽ കേന്ദ്രങ്ങളാണ് ഉള്ളത്.

യുപിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കും: യോഗി ആദിത്യനാഥ്

ലക്നൗ: ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പുരില്‍ ഏക്താ യാത്രയും വന്ദേമാതരം സമൂഹഗാനാലാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഗീതത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് യോഗിയുടെ പ്രഖ്യാപനം. രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് ഈ നടപടി ഉപകരിക്കുമെന്നും യോഗി പറഞ്ഞു. വന്ദേമാതരത്തെ എതിര്‍ക്കുന്നതില്‍ അര്‍ഥമില്ലെന്നും അതിനെ എതിര്‍ത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം.

ഉത്തര്‍പ്രദേശില്‍ ഉടനീളമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ചൊല്ലുന്നത് നിര്‍ബന്ധമാക്കുന്നതു വഴി സംസ്ഥാനത്തെ ഓരോ പൗരനും ഭാരതമാതാവിനോടും മാതൃരാജ്യത്തോടും ആദരവും ഭക്തിയും വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും യോഗി പറഞ്ഞു.

മാലിയില്‍ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവം; നടപടികള്‍ വേഗത്തിലാക്കി ഇന്ത്യ

ന്യൂഡല്‍ഹി: മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നടപടികള്‍ വേഗത്തിലാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മാലി അധികൃതരുമായും ബന്ധപ്പെട്ട കമ്പനിയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നവംബര്‍ ആറിനാണ് ഇന്ത്യക്കാരായ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നടക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉന്നത തലങ്ങളില്‍ ഈ വിഷയം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് വിവരം. ബമാകോയിലെ എംബസി മാലി സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ട്.

പടിഞ്ഞാറന്‍ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. പ്രദേശത്ത് ജോലി ചെയ്തിരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ സുരക്ഷ മുന്‍ നിര്‍ത്തി തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

യുഡിഎഫ് ഉജ്ജ്വല വിജയം നേടും; ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്ന് വി.ഡി സതീശന്‍

കൊച്ചി: തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ തങ്ങള്‍ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ്. ശബരമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിനും പങ്കുണ്ട്. സിപിഐഎമ്മിന്റെ മൂന്ന് പ്രസിഡന്റുമാര്‍ക്കും പങ്കുണ്ട്. കട്ടവര്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകര്‍ കണ്ണീരിലാണെന്നും. നെല്ലുസംഭരണം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്ക് കേരളത്തെ കൊടുത്തു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനായിരുന്നു. ഇന്നും നാളെയുമായി കൊച്ചി കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

യുഡിഎഫ് ഉജ്ജ്വല വിജയം നേടും; ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ വിചാരണ ചെയ്യുമെന്ന് വി.ഡി സതീശന്‍

കൊച്ചി: തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ് സജ്ജമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ടീം യുഡിഎഫ് ഉജ്ജ്വല വിജയം നേടും. ജനങ്ങളുടെ കോടതിയില്‍ സര്‍ക്കാരിനെ തങ്ങള്‍ വിചാരണ ചെയ്യും. സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും യുഡിഎഫ് മുന്നിലാണെന്നും വിസ്മയിപ്പിക്കുന്ന വേഗത്തിലായിരുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ വിചാരണ ചെയ്യാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ കാണും. സംസ്ഥാനം കടം വാങ്ങി മുടിഞ്ഞിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ്. ശബരമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎമ്മിനും പങ്കുണ്ട്. സിപിഐഎമ്മിന്റെ മൂന്ന് പ്രസിഡന്റുമാര്‍ക്കും പങ്കുണ്ട്. കട്ടവര്‍ക്ക് സര്‍ക്കാര്‍ കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

കര്‍ഷകര്‍ കണ്ണീരിലാണെന്നും. നെല്ലുസംഭരണം പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മാഫിയയ്ക്ക് കേരളത്തെ കൊടുത്തു. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയെ തകര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം യുഡിഎഫിനായിരുന്നു. ഇന്നും നാളെയുമായി കൊച്ചി കോര്‍പ്പറേഷനിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ബിഹാറിൽ 160 സീറ്റ് നേടി എൻഡിഎ അധികാരം നിലനിർത്തുമെന്ന് അമിത് ഷാ

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.  നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ്.

122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ  പോളിങ് ബൂത്തിലേക്കെത്തുന്നത്. അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളിൽ റാലികൾ‌ നടന്നു.

160 ലധികം സീറ്റുകള്‍ നേടി എന്‍ ഡ‍ി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു. ബിഹാറിൽ നിന്നും രാജ്യത്ത് നിന്നും ഓരോ അനധികൃത കുടിയേറ്റക്കാരെയും നീക്കുമെന്ന് ഷാ പ്രഖ്യാപിച്ചു.

രാഹുൽ ഗാന്ധി നടത്തിയത് കുടിയേറ്റക്കാരെ രക്ഷിക്കാനുള്ള മാർച്ചാണെന്നും രാഹുലിന് അനധികൃത കുടിയേറ്റക്കാർ വോട്ട് ബാങ്കാണെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു.

അതേസമയം വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വോട്ട് കൊള്ള നിയമ വിധേയമാക്കിയെന്ന് പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിനവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു. 

സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു:  വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; വോട്ടെണ്ണൽ   ഡിസംബർ  13ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.  തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു.    ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെടുപ്പ്.  രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്.

മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്‍ട്രോള്‍ യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക.

സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി: ശ്രീലേഖയ്ക്ക് എതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.  ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം.  കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്.

മണക്കാട് സുരേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയെന്ന് !!, ഗംഭീരം !! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാൻ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലിൽ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ? അതോ കേരളത്തെ തന്നെയോ?

‘ഇത് ആറ്റുകാലമ്പലമോ ആൺപിള്ളേരുടെ ജയിൽ മുറിയോ?’ എന്ന ശ്രീലേഖ ഐപിഎസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവർക്ക് വിറ്റ ‘മലയാളി’ പ്രസിഡന്റ് ഇങ്ങനെയൊരു വാർത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാൻ. ചാനലിൽ ഒന്ന് തപ്പിയാൽ മതി ഐപിഎസ് ‘സിംഹിണി’യുടെ ആ ബെറ്റ് കിട്ടും.

ജയിലിന്റെ ചാർജ്ജുണ്ടായിരുന്ന ശ്രീലേഖ ഐപിഎസ് അന്ന് പറഞ്ഞത് കുട്ടികൾ കുത്തിയോട്ടത്തിൽ പങ്കെടുത്താൽ അവരെയും രക്ഷകർത്താക്കളെയും അന്നത്തെ ഐപിസി പീനൽ കോഡ് സെക്ഷൻ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന്. അതേ മാഡം ഇന്ന് അനന്തപുരിയിൽ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയിൽ നടത്തുന്ന കുത്തിയോട്ട വ്രതത്തെ ‘കുട്ടികൾക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് ‘പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാൻ ഒരുങ്ങുന്ന ‘വനിതാരത്നം ‘. കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോൾ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകൾക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോൾ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാൻ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികൾ അത് മറക്കില്ല. കാക്കിയിൽ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകൾ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.