ബിഹാർ എക്സിറ്റ് പോൾ; 133-159 സീറ്റുകൾ വരെ, എൻഡിഎയ്ക്ക് അധികാരത്തുടർച്ചയെന്ന് പ്രവചനം

0

ഡൽഹി: ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്.

എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്. മഹാസഖ്യം 37.9% വോട്ടുകൾ നേടുമെന്നും 75-101 സീറ്റുകൾ നേടുമെന്നുമാണ് പ്രവചനം.

ജൻ സുരാജ് പാർട്ടി 9.7% വോട്ടുകളും 0-5 സീറ്റുകളും നേടുമെന്നും പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.

ജെവിസി-ടൈംസ് നൗ എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് അനുകൂലമായി 135-150 സീറ്റുകളുമായി വിജയിക്കുമെന്ന് പ്രവചിക്കുന്നു, അതേസമയം മഹാഗത്ബന്ധൻ 88-103 സീറ്റുകളും ജൻ സൂരജ് പാർട്ടി 0-1 സീറ്റുകളും നേടുമെന്ന് പറയുന്നു.

എൻഡിഎ: 135-150

എംജിബി: 88-103

JSP: 0-1

മറ്റുള്ളവ: 3-6

മാട്രിസ്-ഐഎഎൻഎസ് എക്‌സിറ്റ് പോൾ എൻഡിഎയ്ക്ക് 147-167 സീറ്റുകളോടെ ഭൂരിപക്ഷം പ്രവചിക്കുന്നു. പ്രതിപക്ഷമായ മഹാഗത്ബന്ധൻ സഖ്യം 70-90 സീറ്റുകളും ജൻ സൂരജ് പാർട്ടി 0-2 സീറ്റുകളും നേടുമെന്ന് പ്രതീക്ഷിക്കുന്നു

എൻഡിഎ: 147-167

എംജിബി: 70-90

ജൻ സൂരജ് പാർട്ടി: 0-2

എഐഎംഐഎം: 2-3

മറ്റുള്ളവ: 0-5

നിതാരി കൂട്ടക്കൊല; സുരേന്ദ്ര കോലിയുടെ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ഡൽഹി: നിതാരി കൂട്ടക്കൊല കേസ് പ്രതി സുരേന്ദ്ര കോലി ജയിൽ മോചിതനാകുന്നു. കോലിക്കെതിരെ ചുമത്തിയിരുന്ന 13 കൊലക്കേസുകളിലും സുപ്രീം കോടതി  അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

നേരത്തെ 12 കേസുകളിൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. അവശേഷിച്ച അവസാന കേസിലാണ് സുപ്രീം കോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിച്ചത്.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. 2011-ൽ സുപ്രീം കോടതി ശരിവച്ച കീഴ്‌ക്കോടതി ഉത്തരവാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.

ഈ കേസിൽ കോലിയെ ശിക്ഷിക്കാൻ കാരണമായ തെളിവുകൾ മറ്റ് കേസുകളിൽ വിശ്വാസയോഗ്യമല്ലെന്ന് സുപ്രീം കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

വഞ്ചനാക്കേസ് റദ്ദാക്കണം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും

മുംബൈ: മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കുറ്റത്തിൽ എഫ്‌ഐആറും കേസും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും. തങ്ങള്‍ക്കെതിരായ 60 കോടി രൂപയുടെ വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് താരങ്ങള്‍ കോടതിയെ സമീപിച്ചത്.

അതേസമയം പ്രതികാരം ചെയ്യുന്നതിനും ഭീമമായ ഒരു തുക തട്ടിയെടുക്കുന്നതിനുമുള്ള ഗൂഢലക്ഷ്യമാണ് കേസിന് പിന്നിലെന്നും ആണ് താരങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷകന്‍ പ്രശാന്ത് പി പാട്ടീല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദമ്പതികള്‍ വാദം മുന്നോട്ട് വച്ചത്.

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിൽ മാനുകൾ ചത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ

തൃശൂർ: തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. നാലുദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാനും ആണ് മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

ചെങ്കോട്ട സ്ഫോടനം; നിര്‍ണായക സിസിടിവി വീഡിയോ പുറത്ത്

ഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമാകുന്ന പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അതേസമയം ഒക്ടോബർ 29-ന് വൈകുന്നേരം 4:20ന് ഉള്ളതാണ് ഈ ദൃശ്യങ്ങൾ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26CE7674) വെളുത്ത ഹ്യുണ്ടായ് i20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. പി യു സി ബൂത്തിന് അടുത്ത് കാർ നിർത്തിയിട്ടിരിക്കുന്നതും, ഒരാൾ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തുടർന്ന് ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റ് രണ്ട് പേർ കൂടി സ്ഥലത്തെത്തുന്നു. താടി വച്ചിട്ടുള്ള രണ്ട് പേരിൽ ഒരാൾ താരിഖ് മാലിക്കാണ് എന്നും ഇയാൾക്ക് കാർ കൈമാറ്റം നടന്നതിനെക്കുറിച്ച് അറിയാമായിരുന്നെന്നും സംശയിക്കുന്നുണ്ട്. തുടർന്ന് ഈ മൂന്ന് പേരും കാറിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

സോഷ്യൽ മീഡിയ താരം ‘മസ്താനി’ വിവാഹിതയായി

നടിയും മോഡലുമായ ‘മസ്താനി’ എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എൻജിനീയറുമായ റോഷനാണ് വരൻ.ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിവാഹിതയായതായി അറിയിച്ചത്.

‘ഇന്ന്‌ നല്ലൊരു ബിസി ഡേ ആയിരുന്നു’, എന്ന കുറിപ്പോടെയാണ് നന്ദിത റോഷനൊപ്പമുള്ള വിവാഹചിത്രം പങ്കുവെച്ചത്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന് അറിയിച്ച് ഇരുവരും ജൂണില്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.

ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.

പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രം; വിവാദ കൂടിക്കാഴ്ചയിൽ ആദ്യമായി പ്രതികരിച്ച് ഇപി ജയരാജൻ

ദുബായ്: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മനസു തുറന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ.

പ്രകാശ് ജാവദേക്കറിനെ കണ്ട കാര്യം നേരത്ത വിവാദമായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് ഇതിന് വിശദീകരണവുമായി ഇപി തന്നെ രംഗത്തെത്തുന്നത്.

പ്രകാശ് ജാവദേക്കറിനേ കണ്ടത് അഞ്ചു മിനുട്ട് മാത്രമാണെന്നും കുറെ മുൻപ് നടന്ന സംഭവം വിവാദമായത്ത് തെരഞ്ഞെടുപ്പ് സമയത്താണെന്നും ഇപി ജയരാജൻ പറഞ്ഞു.

ദുബായിൽ നടത്തിയ മീറ്റ് ദി പ്രെസ്സിലാണ് ആത്മകഥ ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ ഇപി ജയരാജൻ മനസ്സുതുറന്നത്.

തന്റെ ആദ്യ പുസ്തക വിവാദത്തിലും ഇപി പ്രതികരിച്ചു. അന്ന് പുസ്തകം പുറത്ത് ഇറങ്ങുന്നു എന്ന വാർത്ത ബോധപൂർവം ഉണ്ടാക്കിയതാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിച്ചു. അവർക്ക് ഒന്നും പറയാനില്ലായിരുന്നു. അവർ ഖേദം പ്രകടിപ്പിച്ചു. ഞങ്ങൾ വിശാല മനസ്സുള്ളവരാണ്. അവരോട് തുടർ നടപടി സ്വീകരിച്ചില്ലെന്നും ആസൂത്രിത വിവാദമായിരുന്നുവെന്നും ഇപി പറഞ്ഞു. 

ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നടത്തുവാനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025 ഡിസംബർ മാസം 09, 11 തീയതികളിലും വോട്ടെണ്ണൽ ഡിസംബർ 13 നും നടത്തുവാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025 ഡിസംബർ 8 മുതൽ 12 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 2026 ഫെബ്രുവരി മാസത്തേക്ക് മാറ്റി വച്ചത്. തീയതികൾ പിന്നീട് അറിയിക്കുന്നതാണ്.

അഭിമുഖം

സർവ്വകലാശാലകളിൽ അസിസ്റ്റൻറ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 070/2024) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം നവംബർ 12 തീയതിയിൽ മാത്രമായി പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ ഡിസ്ട്രിക്ട് റിസോഴ്സ് സെൻറർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 372/2022, 373/2022) തസ്തികയിലേക്ക് 2025 നവംബർ 12, 13, 14 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).

മണ്ഡല കാലത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്: പി എസ് പ്രശാന്ത്

മണ്ഡല കാലത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത് എന്ന് പി എസ് പ്രശാന്ത്.12000 പേർ പമ്പയിൽ വന്നാലും ഇപ്പോൾ പ്രശ്നമില്ല. ഭക്തർക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ശബരിമലയിൽ ഒരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബോർഡിൻ്റെ കാലാവധി നീട്ടും എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്.കെ ജയകുമാർ ശബരിമലയുടെ തലപ്പത്തേക്ക് വരുന്നത് സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെ ഭാഗമാണ്. കെ ജയകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആകുന്നത് തനിക്ക് അഭിമാനമുള്ള കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

മനസാക്ഷിക്ക് മുന്നിൽ താൻ തെറ്റുകാരനല്ല. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത്. ബോർഡിൻ്റെ 2 വർഷത്തെ പ്രവർത്തനം സത്യസന്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ്: മത്സരരംഗത്ത് മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷും

ഏലൂർ: മഞ്ഞുമ്മൽ ബോയ്‌സിലെ യഥാർത്ഥ സുഭാഷിനെ ചിലർക്കെങ്കിലും ഓർമ്മകാണും.   മഞ്ഞുമ്മൽ ബോയ്‌സിലെ സുഭാഷ് ചന്ദ്രൻ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാനൊരുങ്ങുകയാണ്.

ഏലൂർ നഗരസഭയിലെ 27-ാം വാർഡായ മാടപ്പാട്ടുനിന്നാണ് സുഭാഷ് ചന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

ചിത്രത്തിൽ സുഭാഷിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസിയായിരുന്നു.

അവിശ്വസനീയമാം വിധത്തിൽ ജീവിതത്തിലേക്ക് തിരികെയെത്തിയ സുഭാഷ് കന്നി അംഗത്തിന് ഒരുങ്ങുന്നത് ജയിക്കും എന്ന വിശ്വാസത്തിലാണ്.

സൂപ്പർ താരങ്ങൾക്ക് വൻ അടി! കോളിവുഡിൽ ഇനി ശമ്പളമില്ല, ലാഭ വിഹിതം മാത്രം

ബിഗ് ബജറ്റ് സിനിമയുടെ നിര്‍മാണത്തിലും റിലീസിലുമടക്കം മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. താരങ്ങൾക്ക് നിശ്ചിത പ്രതിഫലം മുൻകൂർ നൽകുന്നതിന് പകരം സിനിമയിൽ നിന്നുള്ള ലാഭവിഹിതം പങ്കിട്ടാൽ മതിയെന്ന പ്രമേയം ടി.എഫ്.പി.സി ജനറൽ ബോഡി പാസാക്കി.

സൂപ്പർതാരങ്ങളുടെ പ്രതിഫലം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ രജിനികാന്ത്, വിജയ്, അജിത്, കമൽഹാസൻ തുടങ്ങി സൂപ്പർതാരങ്ങൾക്കൊന്നും തന്നെ ഇനിമുതൽ മുൻകൂർ പ്രതിഫലം ലഭിക്കില്ല.

പുതിയ തീരുമാനപ്രകാരം സിനിമയുടെ വിജയപരാജയത്തെ അനുസരിച്ചാകും താരങ്ങളുടെ പ്രതിഫലം തീരുമാനിക്കപ്പെടുക. സിനിമ വിജയിച്ചാൽ ലാഭത്തിന്റെ ഒരു വിഹിതം അവർക്ക് ലഭിക്കും. പരാജയമാണെങ്കിൽ നഷ്ടം സഹിക്കേണ്ടിയും വരും.

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളിൽ മുൻപന്തിയിലുള്ളവരാണ് രജിനീകാന്തും വിജയ്യും. രജനികാന്ത്  കൂലിക്കായി വാങ്ങിയ പ്രതിഫലം 200 കോടിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ജനനായകന് വേണ്ടി വിജയ് വാങ്ങുന്നതാകട്ടെ 275 കോടിയാണ്.

കൂലിക്കായി ലോകേഷ് വാങ്ങിയത് 50 കോടിയാണ്. ഇതേത്തുടർന്ന് കൈതി 2വിന്റെ സമയത്ത് നിർമാതാവുമായി പ്രതിഫലം സംബന്ധിച്ച തർക്കമുണ്ടായതായും റിപ്പോർട്ടുകൾ വന്നിരുന്നു.

സ്വർണവിലയിൽ കുതിപ്പ്; ഗ്രാമിന് 225 രൂപ കൂടി

0

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന് 1800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 11,575 രൂപ നല്‍കണം.

ഇന്നലെ സ്വര്‍ണവില 90,000 കടന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 90,360 രൂപയായി.

24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 12,628 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 9,471 രൂപ നല്‍കണം.