പിഎം ശ്രീയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി.

പി എം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യത്തോട്, മാധ്യമപ്രവര്‍ത്തകനായിട്ട് എത്രകാലമായി എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.

സിപിഐഎം പൊളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലാണ് മുഖ്യമന്ത്രി. യോഗത്തില്‍ വിഷയം ചര്‍ച്ചയായോ എന്നായിരുന്നു ചോദ്യം. കഴിഞ്ഞ ദിവസമായിരുന്നു പി എം ശ്രീ കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് കേരളം കേന്ദ്രത്തിന് കത്തയച്ചത്.

മന്ത്രിമാരായ കെ രാജനും പി പ്രസാദും മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് കത്ത് വൈകുന്നതിലുള്ള അത്യപ്തി അറിയിച്ചിരുന്നു.

മന്ത്രിസഭ ഉപസമിതി റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ തീരുമാനം കേന്ദ്രത്തെ അറിയിക്കാമെന്ന് കത്തില്‍ പറയുന്നു.

സാങ്കേതിക തകരാർ; ദേശീയപാതയിലിറക്കി വിമാനം

ചെന്നൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് ചെറുവിമാനം ദേശീയ പാതയിലിറക്കി. പുതുക്കോട്ടയിലാണ് സംഭവം.

സേലത്തു നിന്നുള്ള പരിശീലനപ്പറക്കലിനിടെയാണ് തകരാർ നേരിട്ടത്. തുടർന്ന് പുതുക്കോട്ട – തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ഇറക്കുകയായിരുന്നു.

ലാൻഡിങ്ങിന് ഇടയിൻ വിമാനത്തിന്റെ മുൻഭാഗം തകർന്നെങ്കിലും പൈലറ്റുമാർക്ക് പരിക്കുകളില്ല.

വ്യോമസേനാ അധികൃതരും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനമാണിത്.

സംസ്ഥാനത്ത് മഴ തുടരും; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്. അഞ്ചു ദിവസം കൂടി മഴ തുടരും എന്നാണ് റിപ്പോർട്ടുകൾ. നവംബര്‍ 17-ന് ശേഷം കിഴക്കന്‍ കാറ്റ് സജീവമാകാനും സാധ്യതയുണ്ട്.

അതേസമയം 17-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടാണ്

തെരഞ്ഞെടുപ്പായതോടെ കുടുവിട്ട് കൂടുമാറ്റം സജീവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു

0

പത്തനംതിട്ട: പന്തളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും ബിജെപിയിൽ ചേർന്നു. സിപിഎം ഇടയാടി ബ്രാഞ്ച് സെക്രട്ടറി കെ ഹരിയും കുടുംബവുമാണ് പാർട്ടി വിട്ടത്. ഇതിനു പിന്നാലെ ഇവർ ബിജെപിയിൽ ചേരുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കെ ഹരിയുടെ ഭാര്യ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

ഡിസംബർ ഒമ്പത്, പതിനൊന്ന് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയാണ് ആദ്യഘട്ടത്തിൽ പോളിംഗ് നടത്തുക. തൃശൂർ മുതൽ കാസർകോടുവരെ രണ്ടാം ഘട്ടം. വോട്ടെണ്ണൽ ഡിസംബർ പതിമൂന്നിന് നടക്കും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ്.

ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥികൾക്ക് പരമാവധി 25,000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്തിൽ 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും ഒന്നരലക്ഷം രൂപയുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. പരിധിയിൽ കൂടുതൽ ചെലവഴിച്ചാൽ അഞ്ച് വർഷത്തേക്ക് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും. ജാതി, മതം അടക്കം പറഞ്ഞുകൊണ്ടുള്ള പ്രചാരണം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം; കേരളം സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി

0

കൊച്ചി: സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ സൂക്ഷ്മ പരിശോധന നടപടികൾക്കെതിരെയുള്ള ഹർജികളിൽ, സുപ്രീം കോടതിയെ സമീപിക്കുന്നതാവും കൂടുതൽ ഉചിതമെന്ന നിർദേശം കേരള ഹൈക്കോടതി മുന്നോട്ട് വെച്ചു. സമാനമായ എസ്ഐആർ വിഷയങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഈ നിർദേശം. സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ നാളെ ഹൈക്കോടതി വിധി പറയും.

ജസ്റ്റിസ് വി ജെ അരുൺ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സംസ്ഥാന സർക്കാരിന്റെയും വാദങ്ങൾ കേട്ടശേഷം ഈ നിർദേശം നൽകിയത്. എസ്ഐആർ നടപടിയോട് തത്വത്തിൽ എതിർപ്പില്ലെന്നും, എന്നാൽ സമയക്കുറവ് കാരണം ഇത് നീട്ടിവെക്കണമെന്നുമാണ് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.

നിലവിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് അടിയന്തിര പ്രാധാന്യമില്ലെന്നും, ഈ നടപടി ഉദ്യോഗസ്ഥ ക്ഷാമത്തിലേക്ക് നയിക്കുന്നുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സർക്കാർ ബെഞ്ചിനെ അറിയിച്ചിരുന്നു.

എന്നാൽ, ഈ ഘട്ടത്തിൽ പരിശോധനാ നടപടികൾ നിർത്തിവെക്കുന്നത് പ്രയാസകരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ യോജിച്ചാണ് ഈ പരിഷ്‌കരണ പ്രക്രിയ പൂർത്തിയാക്കുന്നതെന്നും അതിനാൽ ഭരണപരമായ സ്തംഭനമില്ലെന്നും കേന്ദ്രം വാദിച്ചു. മുൻപ് ബീഹാർ തിരഞ്ഞെടുപ്പ് സമയത്തും സമാനമായ പരാതികൾ ഉയർന്നെങ്കിലും, അവിടെ എസ്ഐആർ ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.

ദക്ഷിണേന്ത്യൻ പുണ്യസ്ഥലങ്ങളിൽ പോയി വരാം; ഇന്ത്യൻ റെയിൽവേയുടെ ‘ദക്ഷിണ ദർശൻ’ ആത്മീയ യാത്ര, വിശദാംശങ്ങൾ

0

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) തീർത്ഥാടകർക്കായി ’02 ജ്യോതിർലിംഗ വിത് ദക്ഷിണ ദർശൻ യാത്ര’ എന്ന പേരിൽ ഒരു പ്രത്യേക യാത്രാ പാക്കേജ് അവതരിപ്പിച്ചു. 10 രാത്രിയും 11 പകലും നീണ്ടുനിൽക്കുന്ന ഈ ദക്ഷിണേന്ത്യൻ ആത്മീയ യാത്ര നവംബർ 25-ന് ഇൻഡോറിൽ നിന്ന് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലാണ് ആരംഭിക്കുന്നത്.

യാത്രാ ലക്ഷ്യസ്ഥാനങ്ങൾകുറഞ്ഞ ചിലവിൽ ദക്ഷിണേന്ത്യയിലെ പ്രധാന പുണ്യസ്ഥലങ്ങളായ തിരുപ്പതി (വെങ്കടേശ്വര ക്ഷേത്രം), രാമേശ്വരം (രാമനാഥസ്വാമി ജ്യോതിർലിംഗം), മധുര (മീനാക്ഷി അമ്മൻ ക്ഷേത്രം), കന്യാകുമാരി, ശ്രീശൈലം (മല്ലികാർജ്ജുന ജ്യോതിർലിംഗം) എന്നിവിടങ്ങളിൽ ദർശനം നടത്താൻ ഈ പാക്കേജ് അവസരമൊരുക്കുന്നു.

പാക്കേജ് നിരക്കുകൾ ഇന്ത്യൻ റെയിൽവേയുടെ “ദേഖോ അപ്നാ ദേശ്” പദ്ധതിയുടെ ഭാഗമായ ഈ ട്രെയിൻ യാത്രയിൽ മൂന്ന് തരം ക്ലാസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്

ഇക്കണോമി സ്ലീപ്പര്‍ 20,000 രൂപ, സ്റ്റാൻഡേര്‍ഡ് 3 എസി 32,800 രൂപ, കംഫര്‍ട്ട് 2 എസി 43,300 എന്നിങ്ങനെയാണ് നിരക്ക്. ബോർഡിംഗ് സ്റ്റേഷനുകൾഇൻഡോർ, ഉജ്ജയിൻ, ശുജൽപൂർ, സെഹോർ, റാണി കമലാപതി, ഇറ്റാർസി, ബേതുൽ, നാഗ്പൂർ എന്നീ സ്റ്റേഷനുകളിൽ നിന്ന് തീർത്ഥാടകർക്ക് ട്രെയിനിൽ പ്രവേശിക്കാവുന്നതാണ്.

പാക്കേജിൽ ഉൾപ്പെടുന്ന ഭക്ഷണം: സസ്യാഹാരം മാത്രം (പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം)
യാത്രാസൗകര്യങ്ങൾ: ക്ഷേത്ര ദർശനത്തിനും കാഴ്ചകൾക്കുമുള്ള നോൺ-എസി ബസ് സൗകര്യം.
മറ്റ് സേവനങ്ങൾ: ടൂർ എസ്‌കോർട്ട്, സുരക്ഷാ ജീവനക്കാർ, പ്രതിദിനം 1 ലിറ്റർ കുപ്പിവെള്ളം, യാത്രാ ഇൻഷുറൻസ്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി IRCTC വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

സർക്കാർ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നു, ഊബറിനും ഓലയ്ക്കും എതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്

0

തിരുവനന്തപുരം: ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഊബറും ഓലയും സർക്കാർ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ മോട്ടോർവാഹന വകുപ്പ് നിയമനടപടികൾക്ക് നീക്കം ഏറ്റെടുക്കാൻ ഒരുങ്ങുന്നു. നടപടിക്കായി നിയമോപദേശം തേടിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം വ്യക്തമാക്കി. ഇരു കമ്പനികൾക്കും കാരണകാണിക്കൽ നോട്ടീസ് നൽകാനുള്ള നടപടികൾ ആരംഭിക്കുന്നതായും അറിയിച്ചു.

2024-ൽ സംസ്ഥാന സർക്കാർ ഓൺലൈൻ അഗ്രിഗേറ്റർ നയം അവതരിപ്പിച്ചിരുന്നെങ്കിലും, ബൈക്ക് ടാക്സി വിഭാഗത്തിനായി മറ്റൊരു കമ്പനിയുടമ മാത്രം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഊബറും ഓലയും രജിസ്ട്രേഷനും പൂർത്തിയാക്കിയിട്ടില്ല. ആവശ്യപ്പെട്ട വിവരങ്ങളും ഇപ്പോഴും ലഭിച്ചിട്ടില്ല.

അംഗീകൃത ഓൺലൈൻ ടാക്സി സേവനദാതാക്കൾ ഓഫീസ്, കോൾസെന്റർ എന്നിവ സജ്ജീകരിക്കേണ്ടതുണ്ട്. എന്നാൽ മോട്ടോർവാഹനവകുപ്പ് അന്വേഷണം കാണിച്ചതനുസരിച്ച്, ഇരു കമ്പനികളും സംസ്ഥാനത്ത് അംഗീകൃത ഓഫീസ് തുറന്നിട്ടില്ല, താത്കാലിക ജീവനക്കാരുടെ സഹായത്തോടെ വാഹനങ്ങൾ ഓൺലൈനിലൂടെ മാത്രം ലഭ്യമാക്കുന്ന നിലയിലാണെന്നും കണ്ടെത്തി.

2020-ൽ കേന്ദ്രം നയമുണ്ടാക്കിയെങ്കിലും 2024-ലാണ് സംസ്ഥാന നയം തയ്യാറായത്. 2025-ൽ കേന്ദ്രനയം പരിഷ്കരിച്ചെങ്കിലും സംസ്ഥാന നയം പുതുക്കിയിട്ടില്ല. ഇവയെ അടിസ്ഥാനമാക്കി, നിയമോപദേശം തേടിയാണ് അടുത്ത നടപടികൾ സംബന്ധിച്ച അന്തിമതീരുമാനം എടുക്കുന്നത്.

ആരിലേക്ക് വിരൽ ചൂണ്ടുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടൻമാരല്ല; സിപിഐക്കെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രസ്ഥാവനക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻ കുട്ടി രംഗത്ത്. എൽഡിഎഫിൻ്റെയോ ആരുടെയോ വിജയമോ പരാജയമോ അല്ലെന്നും ആർഎസ്എസ് അജണ്ട വിദ്യാഭ്യാസരംഗത്ത് നടപ്പാക്കില്ലെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം അതിന് വേണ്ടി സമരം നടത്തി കൊടിയ വേദന അനുഭവിച്ചത് ആരെന്ന് അളക്കാൻ ഞാൻ നിൽക്കുന്നില്ല. നയങ്ങളിൽ നിന്നും പിന്നോട്ടുപോയത് ആരെന്ന് ഞാൻ പോസ്റ്റുമോർട്ടം ചെയ്യുന്നില്ല. ഇടത് രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ഒരു കേന്ദ്രത്തിൽ നിന്നും സിപിഎം പഠിക്കേണ്ട കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

ആർഎസ്എസിനെ എതിർക്കാൻ നമ്മളെയുളളൂവെന്ന ചില കേന്ദ്രങ്ങളുടെ പ്രസ്‌താവന കണ്ടു. അതുകൊണ്ടാണ് വ്യക്തത വരുത്തിയത്. മറ്റ് കേന്ദ്രഫണ്ടും കിട്ടുമോ എന്ന് പറയാൻ കഴിയില്ല. കിട്ടിയില്ലെങ്കിൽ അത് വിദ്യാഭ്യാസമന്ത്രിയുടെ കുറവായി കാണേണ്ട. ബിനോയ് വിശ്വത്തിൻ്റെ ലേഖനം വായിച്ചാൽ അത് ആരിലേക്ക് വിരൽ ചൂണ്ടുവെന്നത് വ്യക്തമാണ്. നമ്മളൊനും മണ്ടൻമാരല്ല. ഞാൻ വസ്‌തുത പറയുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആലപ്പുഴയിലെ അരൂരിൽ വൻ സിന്തറ്റിക് മയക്ക് മരുന്ന് വേട്ട: സോഫ്റ്റ് വെയർ എഞ്ചിനീയ‍ർ  പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിലെ അരൂരിൽ വൻ മയക്ക് മരുന്ന് വേട്ട. അര കിലോയോളം എം ഡി എം എയുമായി കോഴിക്കോട് ഫറുക്ക് സ്വദേശിയായ

സോഫ്റ്റ് വെയർ എഞ്ചിനീയ‍ർ  പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോൻ എന്നയാളെയാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന അരൂരിലെ വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പൊലിസും ചേർന്ന് പിടി കൂടിയത്.

ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഒരുമാസമായി  അരൂരിൽ ഭാര്യയ്ക്കൊപ്പം വാടകവീട്ടിൽ താമസിച്ച് ലഹരിവിൽപന നടത്തുകയായിരുന്നു ശ്രീമോൻ എന്നാണ് പൊലീസ് പറയുന്നത്. 

ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ പദ്ധതിയിട്ടത് സ്ഫോടന പരമ്പരയ്ക്ക്; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലെടുത്തവർ സ്ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കി പൊലീസ്. ഒരേസമയം 4 നഗരങ്ങളിൽ സ്ഫോടനത്തിനു പദ്ധതിയിട്ടു എന്നും 2 പേരടങ്ങുന്ന 4 സംഘങ്ങളായി സ്ഫോടനം നടത്താൻ ആയിരുന്നു ഇവരുടെ ശ്രമം എന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പോലീസ് പുറത്തു വിട്ടത്.

അതേസമയം ഇതിനായി സിഗ്നൽ ആപ്പിൽ ഗ്രൂപ്പ് ഉണ്ടാക്കി ആയിരുന്നു ആശയവിനിമയമെന്നും പൊലീസ് വ്യക്തമാക്കി. സമാന സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ‌ഇവർ കൂടുതൽ വാഹനങ്ങൾ വാങ്ങിയിരുന്നോ എന്നും അന്വേഷണസംഘം പരിശോധിക്കുകയാണ്.

ഐ 20, എക്കോസ്പോർട്ട് കാറുകൾക്ക് പുറമേ രണ്ടു വാഹനങ്ങൾ കൂടി കസ്റ്റഡിയിലെടുത്തവർ വാങ്ങിയതായാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇവയിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വലിയ ആക്രമണങ്ങൾക്ക് പദ്ധതി ഇട്ടിരുന്നതായാണ് നിഗമനം.