വി എം വിനുവിന് കനത്ത തിരിച്ചടി; സെലിബ്രിറ്റിക്ക് പ്രത്യേകതയില്ലെന്ന് ഹൈക്കോടതി; ഹ‍ർജി തള്ളി

കൊച്ചി: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും വൻ തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.

അതേസമയം വിഎം വിനുവിന്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല എന്നും ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. സെലിബ്രറ്റി ആയത്കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നിൽക്കുന്നതെന്നും കോടതി ചോദ്യം ഉന്നയിച്ചു.

എന്നാൽ വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും  കോടതി ചൂണ്ടിക്കാട്ടി. പ്രാഥമിക ലിസ്റ്റിൽ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോളേജുകളിലെ അധ്യാപക നിയമനം: യുജിസി യോഗ്യത കർശനമായി പാലിക്കണമെന്ന് ഗവർണർ

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക നിയമനത്തിൽ യുജിസി യോഗ്യത കർശനമായി പാലിക്കണമെന്ന് ചാൻസിലറായ ഗവർണറുടെ ഉത്തരവ്.

ചാൻസലർക്ക് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ. അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ പോർട്ടലുകളിൽ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.

യോഗ്യത ഇല്ലാത്തവരുടെ നിയമനം തടയണമെന്ന് സർവകലാശാല വിസിമാർക്ക് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ ഉറപ്പാക്കാനാണ് തീരുമാനമെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്.

സർവകലാശാല വൈസ്ചാൻസലർമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർക്കയച്ച സർക്കുലറിലാണ് ഗവർണർ നിർണായക നിർദേശം മുന്നോട്ട് വയ്ക്കുന്നത്. അധ്യാപക നിയമനങ്ങളിൽ പൂർണമായും യുജിസി ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

അധ്യാപകരുടെ യഥാർഥ യോഗ്യത വിവരങ്ങൾ കോളേജ് പോർട്ടലിൽ പ്രസിദ്ധീകരിക്കണം എന്നും സർക്കുലർ പറയുന്നു

ബിഎൽഓമാരെ ശാസിക്കുന്ന ശബ്ദസന്ദേശം; വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ, പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതെന്ന് പ്രതികരണം

0

ആലപ്പുഴ: ആലപ്പുഴ കളക്ടർ ബിഎൽഓമാരെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ശാസിക്കുന്നതിതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ്. ഇ പ്പോൾ പ്രചരിക്കുന്ന ശബ്ദ സന്ദേശം എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് ഉള്ളതാണെന്നാണ് കളക്ടർ പറയുന്നത്. നവംബർ പത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആ സമയത്ത് പുതിയ ബൂത്ത് ലെവൽ ഓഫീസർമാർ ചാർജെടുക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ എന്യൂമറേഷൻ ഫോം വിതരണം സാവധാനത്തിലായിരുന്നു നടന്നിരുന്നത്. മാത്രമല്ല പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ഇതിനെക്കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നും ആ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുക്കതെന്നും കളക്ടർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജില്ലയിലെ ബിഎൽഓമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബിഎൽഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെൻ്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നുവെന്നാണ്. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ കളക്ടർ പറയുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. ഗ്രൂപ്പിൽ തങ്ങളെ സമ്മർദത്തിലാക്കരുതെന്ന് ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.

1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?

വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.

2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?

ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.

3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?

തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.

4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?

വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക.

ആലപ്പുഴയിലും സിപിഎമ്മിൽ പൊട്ടിത്തെറി; 17 വർഷം തുറവൂർ പഞ്ചായത്തംഗമായിരുന്ന സിപിഎം നേതാവ് പാർട്ടി വിട്ടു, ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും

0

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി. പാർട്ടിയിൽ നിന്നും രാജിവെച്ച സിപിഎം നേതാവ്  ബിജെപി സ്ഥാനാർത്ഥിയായി ഇത്തവണ തുറവൂരിൽ മത്സരിക്കും. സിപിഎം മുൻ എൽസി സെക്രട്ടറി പി അരവിന്ദനാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്നത്. 17 വർഷം സിപിഎം തുറവൂർ പഞ്ചായത്തംഗമായിരുന്നു അരവിന്ദൻ. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിലാണ് അരവിന്ദൻ ബിജെപി സ്ഥാനാർത്ഥിയാകുന്നത്. സിപിഎം സ്ഥാനാർഥി നിർണ്ണയത്തിൽ പ്രതിഷേധിച്ചായിരുന്നു അരവിന്ദൻ പാർട്ടി വിട്ടത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ്‌ നൽകാത്തതിന് പിന്നാലെ അരവിന്ദൻ പാർട്ടിയുമായി അത്ര രസത്തിലായിരുന്നില്ല.

അതേസമയം, കണ്ണൂർ പയ്യന്നൂർ നഗരസഭയിൽ വിമത സ്ഥാനാർത്ഥിയായി സിപിഎം ബ്രാഞ്ച് സെക്രട്ടറി മത്സരിക്കാനിറങ്ങുന്നു. പയ്യന്നൂർ കാര ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി കളത്തിലിറങ്ങിയിട്ടുള്ളത്. പയ്യന്നൂർ നഗരസഭയിലെ 36-ാം ഡിവിഷനിലാണ് വൈശാഖ് മത്സരിക്കുന്നത്. ഡിവിഷനിൽ കോൺഗ്രസ് എസിലെ പി. ജയനാണ് എൽഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർഥി. എന്നാൽ വൈശാഖിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് അറിയില്ലെന്ന് ആണ് സിപിഎം ഏരിയ സെക്രട്ടറി പ്രതികരിച്ചത്.

ശബരിമല തീർഥാടകർക്ക് മുന്നറിയിപ്പ്; കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോൾ അമീബിക് മസ്തിഷക ജ്വര ജാഗ്രത വേണം, നിർദേശവുമായി കർണാടക സർക്കാർ

0

ബെംഗളൂരു: അമീബിക് മസ്തിഷക ജ്വരം വ്യാപിച്ചുവരുന്നതിനിടെ, ശബരിമല തീർഥാടകർക്ക് കർണാടക സർക്കാർ അടിയന്തര നിർദേശം പുറപ്പെടുവിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുമ്പോൾ നോസ് ക്ലിപ്പ് ഉപയോഗിക്കണമെന്നും, അല്ലെങ്കിൽ മൂക്ക് അടച്ച് വെള്ളത്തിൽ പ്രവേശിക്കണം എന്നും, മലിന ജലാശയങ്ങളിൽ മുങ്ങുകയോ കുളിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. അമീബിക് മസ്തിഷക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ തത്സമയത്തിൽ ആശുപത്രിയിൽ ചികിത്സ തേടണമെന്നും സർക്കുലറിൽ പറയുന്നു.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

* പായല്‍ പിടിച്ചതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളത്തിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
* വര്‍ഷങ്ങളായി വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം.
* മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
* ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കരുത്.
* കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം.
* വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
* മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കാം.

ലക്ഷണങ്ങള്‍

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളില്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങള്‍ എന്നിവയും കാണാറുണ്ട്.

രോഗം ഗുരുതരാവസ്ഥയിലായാല്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് എന്നിവയുണ്ടാകുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ എത്രയും വേഗം ചികിത്സ തേടണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവര്‍ ആ വിവരം ഡോക്ടറെ അറിയിക്കണം. നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്ത് പി.സി.ആര്‍. പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. അമീബയ്ക്കെതിരേ ഫലപ്രദമെന്ന് കരുതുന്ന അഞ്ചു മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ. വേഗത്തില്‍ മരുന്നുകള്‍ നല്‍കിത്തുടങ്ങിയാല്‍ രോഗം ഭേദമാകും.

കോംഗോയില്‍ മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം തകർന്നു വീണ് കത്തിയമർന്നു; ഭയാനകമായ വീഡിയോ വൈറൽ

0

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർസി) എംബ്രയർ ഇആർജെ-145 വിമാനം തകർന്നുവീണ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നത്. ലാൻഡിങ്ങിൽ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം കത്തിയമരുകയായിരുന്നു. രാജ്യത്തെ ഖനി മന്ത്രി ലൂയിസ് വാട്ടം കബാംബയെ ലുവാലബയും സംഘവും വിമാനത്തിൽ ഉണ്ടായിരുന്നു. കൊബാൾട്ട് ഖനിയിലേക്ക് യാത്ര ചെയ്യാനാണ് മന്ത്രിയും സംഘവും വിമാനത്തിൽ കയറിയത്.

സംഭവത്തില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും മന്ത്രിയും സംഘവും സുരക്ഷിതരാണെന്നും അധികൃതര്‍ പറഞ്ഞു. വാൽ ഭാഗത്താണ് തീ പടര്‍ന്നത്. തീ വ്യാപിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. കോംഗോയിലെ ബിപിഇഎ അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിമാന തീപിടുത്തത്തിൽ മന്ത്രിയും 20 പേരടങ്ങുന്ന ഒരു സംഘവും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി കബാംബയുടെ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഖനിയിലെ പാലം തകര്‍ന്ന് 32 പേര്‍ മരിച്ച സ്ഥലത്തേക്ക് പോകുകയായിരുന്നു മന്ത്രിയും സംഘവുമെന്നും അധികൃതര്‍ പറഞ്ഞു.

സിവിൽ ഏവിയേഷൻ അപകടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഉത്തരവാദിത്തമുള്ള കോംഗോയിലെ ബിപിഇഎ, വിമാനം കിൻഷാസ എൻ’ജിലിയിൽ നിന്ന് ലുബുംബാഷി വഴി കോൾവേസിയിലേക്ക് സർവീസ് നടത്തിയതായി അവകാശപ്പെട്ട് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പഞ്ചായത്തുതല കേരളോത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; റിട്ടയേര്‍ഡ് അധ്യാപകന്‍ അറസ്റ്റിൽ

0

കോഴിക്കോട്: പഞ്ചായത്തുതല കേരളോത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. കേസുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാണിയൂർ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെയായിരുന്നു റിട്ടയേര്‍ഡ് അധ്യാപകന്‍ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്.

സംഭവം കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. നാട്ടുകാരും വീട്ടുകാരെയും വിവരം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോയി. ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി. തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് അപകടം; പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം, ഒരു കുട്ടിക്ക് പരിക്ക്

0

ഇടുക്കി: ചെറുതോണിയിലെ ഒരു പ്ലേ സ്കൂളിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി മരിച്ചു. ഗിരിജ്യോതി പ്ലേ സ്കൂളിലെ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ ആണ് അപകടത്തിൽപ്പെട്ടത്. സ്കൂളിന്റെ കോമ്പൗണ്ടിനുള്ളിൽ വെച്ചാണ് അപകടമുണ്ടായത്. ഇനയ തെഹ്‌സിൻ എന്ന മറ്റൊരു കുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്കൂൾ കൊമ്പൗണ്ടിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് ഒൻപത് മണിക്ക് ശേഷമാണ് ദാരുണ സംഭവം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂള്‍ കോമ്പൌണ്ടിലാണ് അപകടം. സ്കൂള്‍‌ ബസിൽ തന്നെയാണ് ഹെയ്സലും എത്തിയത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. തൊട്ടടുത്ത് കൂടെ നടന്നുപോയ കുഞ്ഞിന്‍റെ കാലിനും പരിക്കേറ്റു. അപ്പോള്‍ തന്നെ കുഞ്ഞിനെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാൽപാദത്തിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്കൂളിന്‍റെ വിശദീകരണം ലഭ്യമായിട്ടില്ല.

പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തി; 43 കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി, കാരണം കാണിക്കൽ നോട്ടീസ് നൽകി

0

പാട്‌ന: പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയ നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയുമായി കോൺഗ്രസ്. മന്ത്രിമാരടക്കം 43 നേതാക്കൾക്ക് പാർട്ടി ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ആയിരുന്നു നടപടിയെന്ന് പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിംഗ് തുടങ്ങിയവരും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച 43 പേരിൽ ഉൾപ്പെട്ടിട്ടുണ്ട്.

നോട്ടീസ് ലഭിച്ച എല്ലാ നേതാക്കളും നവംബർ 21 ഉച്ചയോടെ സമിതിക്ക് മുമ്പാകെ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് അറിയിച്ചു. പറഞ്ഞ കാലയളവിനുള്ളിൽ മറുപടി നൽകാത്ത പക്ഷം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും മിതി അധ്യക്ഷൻ കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടി ഐക്യത്തിനും അച്ചടക്കത്തിനും വളരെ പ്രാധാന്യം നൽകുന്ന പാർട്ടിയാണെന്നും ഇതിന് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവർത്തികളെ ഗൗരവമായി കാണുമെന്നും സമിതി വ്യക്തമാക്കി.

ബീഹാറിലെ കനത്ത തോൽവിയുടെ പശ്ചാത്തതിൽ ഇന്ത്യ സംഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു. നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനെ നേതാവാക്കണമെന്നും. ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷകൾക്കൊത്ത് മുന്നേറാൻ കോൺഗ്രസിനാകില്ലെന്നും മുതിർന്ന നേതാവും ലഖ്‌നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു. നേതൃമാറ്റം വേണമെന്ന് തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

വൈഷ്ണ സുരേഷിന്   മത്സരിക്കാനാവുമോ? തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഇന്ന്.

വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ വൈഷ്ണയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

ഹൈക്കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നേരിട്ട് ഇന്നലെ ഹിയറിങ്ങ് നടത്തിയിരുന്നു. വൈഷ്ണയും പരാതിക്കാരനായ സിപിഎം പ്രവർത്തകനും കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഹാജരായി.

ഔദ്യോഗിക രേഖകളിൽ ഉള്ള വിലാസത്തിലാണ് വോട്ട് ചേർക്കാൻ അപേക്ഷ നൽകിയതെന്നും മുട്ടട വാർഡിലെ താമസക്കാരിയാണെന്നും വൈഷ്ണ അറിയിച്ചു. ഏഴ് വർഷമായി താമസിക്കാത്ത വിലാസത്തിലാണ് വൈഷ്ണ വോട്ട് ചേർത്തത് എന്ന പരാതിയിൽ സിപിഎം പ്രവർത്തകൻ ധനേഷ് ഉറച്ചുനിന്നു. വോട്ട് വെട്ടിയതിനെ കോർപ്പറേഷനും ന്യായീകരിച്ചു. 

100 കോടിയിലേക്ക് കുതിപ്പ് തുടർന്ന് ‘ഡീയസ് ഈറെ’

100 കോടിയിലേക്ക് കുതിപ്പ് തുടർന്ന് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ.

റിലീസ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്ക തിയേറ്ററുകളിലും തിരക്ക് വർധിച്ചുകൊണ്ടിരിക്കുക്കയാണ്.   സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുകയാണ്. ചിത്രം ഉടൻ തന്നെ 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഈ വർഷം തുടരെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും 50 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. അങ്ങനെ മലയാളത്തിൽ ഈ അപൂർവ്വ നേട്ടം കൈവരിച്ച നടൻ മോഹൻലാൽ ആയി മാറി. ഇപ്പോഴിതാ അതേ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ് മോഹൻലാലും.

‘ക്രോധത്തിന്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുൽ സദാശിവൻ തന്നെയാണ്.

18 ദിവസങ്ങൾ പിന്നിടുമ്പോൾ 80.10 കോടിയാണ് ഡീയസ് ഈറെയുടെ ആഗോള കളക്ഷൻ. കേരളത്തിൽ നിന്ന് 36.30 കോടി വാരിക്കൂട്ടിയ ചിത്രം റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 10.80 കോടി സ്വന്തമാക്കി. 33 കോടിയാണ് സിനിമയുടെ ഓവർസീസ് മാർക്കറ്റ് കളക്ഷൻ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്ക് ശേഷം 80 കോടി പിന്നിടുന്ന പ്രണവ് ചിത്രമാണ് ഡീയസ് ഈറെ. ചിത്രം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഒരു A സർട്ടിഫിക്കറ്റ് ലഭിച്ച ഹൊറർ സിനിമയ്ക്ക് 18 ദിവസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.