ബിഎൽഓമാരെ ശാസിക്കുന്ന ശബ്ദസന്ദേശം; വിശദീകരണവുമായി ആലപ്പുഴ ജില്ല കളക്ടർ, പ്രചരിക്കുന്ന ഓഡിയോ എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് നൽകിയതെന്ന് പ്രതികരണം

0

ആലപ്പുഴ: ആലപ്പുഴ കളക്ടർ ബിഎൽഓമാരെ വാട്സ് ആപ്പ് ​ഗ്രൂപ്പിൽ ശാസിക്കുന്നതിതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. സംഭവവുമായി ബന്ധപ്പട്ട് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ്. ഇ പ്പോൾ പ്രചരിക്കുന്ന ശബ്ദ സന്ദേശം എസ്ഐആർ നടപടിക്രമങ്ങളുടെ തുടക്കസമയത്ത് ഉള്ളതാണെന്നാണ് കളക്ടർ പറയുന്നത്. നവംബർ പത്തിന് അയച്ച സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ആ സമയത്ത് പുതിയ ബൂത്ത് ലെവൽ ഓഫീസർമാർ ചാർജെടുക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ എന്യൂമറേഷൻ ഫോം വിതരണം സാവധാനത്തിലായിരുന്നു നടന്നിരുന്നത്. മാത്രമല്ല പുതുതായി ചാര്‍ജെടുത്തവര്‍ക്ക് ഇതിനെക്കുറിച്ച് അത്ര അറിവുണ്ടായിരുന്നില്ല. അന്ന് 220ഓളം ബിഎല്‍ഒമാരെ മാറ്റേണ്ടിയും വന്നു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് അത്തരമൊരു ശബ്ദ സന്ദേശം അയച്ചതെന്നും ആ സന്ദേശമാണ് ഇപ്പോൾ പ്രചരിക്കുക്കതെന്നും കളക്ടർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ജില്ലയിലെ ബിഎൽഓമാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ ഭാ​ഗത്ത് നിന്ന് നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. ബിഎൽഓമാരുടെ ജോലി ഭാരം കുറയ്ക്കുന്നതിന് ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും കളക്ഷൻ സെൻ്ററുകളും ആരംഭിച്ചിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഎൽഓമാർ ചടങ്ങിനു വേണ്ടി പണിയെടുക്കുന്നുവെന്നാണ്. ഫീൽഡിൽ നേരിട്ടിറങ്ങി നടപടി എടുക്കുമെന്നും ഭീഷണിയുടെ സ്വരത്തിൽ കളക്ടർ പറയുന്ന ശബ്ദ സന്ദേശമായിരുന്നു പുറത്തുവന്നത്. ഗ്രൂപ്പിൽ തങ്ങളെ സമ്മർദത്തിലാക്കരുതെന്ന് ബിഎൽഓമാർ അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഫീൽഡിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിച്ചാണ് ബിഎൽഒമാർ സന്ദേശമയക്കുന്നത്.

1. ആരാണ് ബിഎൽഒ (ബൂത്ത് ലെവൽ ഓഫിസർ)?

വോട്ടർപട്ടികയിൽ പേര് ചേർക്കൽ, നീക്കം ചെയ്യൽ, തിരുത്തൽ വരുത്തൽ എന്നിവയ്ക്കു സഹായിക്കുന്ന ബൂത്ത് തല ഉദ്യോഗസ്ഥൻ.

2. ബിഎൽഒ ആകാനുള്ള പ്രധാന യോഗ്യതകൾ എന്താണ്?

ബൂത്ത് പരിധിയിലെ താമസക്കാരനും വോട്ടറുമാകണം. രാഷ്ട്രീയ പാർട്ടികളിൽ അംഗത്വം പാടില്ല. ജോലി അവശ്യ–സുരക്ഷാ സർവീസിലാകരുത്.

3. ആരെല്ലാം ബിഎൽഒമാരായി നിയോഗിക്കപ്പെടാം?

തദ്ദേശ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിലെ ഗ്രൂപ്പ് സി ജീവനക്കാർ. കരാർ അടിസ്ഥാനത്തിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന അധ്യാപകർ, അങ്കണവാടി ജീവനക്കാർ, വില്ലേജ് ഓഫിസുകളിലെ ജീവനക്കാർ, നഗരപ്രദേശങ്ങളിൽ ക്ലാർക്കുമാർ എന്നിവരെയും നിയമിക്കാം.

4. പ്രധാന ചുമതലകൾ എന്തൊക്കെയാണ്?

വോട്ടർപട്ടികയിലേക്കുള്ള അപേക്ഷകളും പരാതികളും ഫോട്ടോയും രേഖകളും മൊബൈൽ നമ്പറും സ്വീകരിക്കുക, പട്ടിക ശുദ്ധീകരണത്തിനായി ഗൃഹസന്ദർശനം നടത്തുക, താമസം മാറിയവരും മരിച്ചവരുമായ വോട്ടർമാരെ കണ്ടെത്തി പട്ടികയിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക, ഇആർഒമാർക്ക് റിപ്പോർട്ട് നൽകുക, കരടു പട്ടിക നിശ്ചിത സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുക, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ബോധവൽക്കരണവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുക, തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർസ്ലിപ് വിതരണം നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here