സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത : കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.

ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

ബുധനാഴ്ച പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം.

ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ കിട്ടിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 18, 19, 22 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: ഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ.

തിരക്ക് നിയന്ത്രിക്കുന്നതിനായി തൃശൂരിൽ നിന്നുള്ള എൻഡിആര്‍എഫിന്‍റെ ആദ്യ സംഘം സന്നിധാനത്ത് എത്തി. ചെന്നൈയിൽ നിന്നുള്ള അടുത്ത സംഘം വൈകിട്ടോടെ എത്തും.

സ്‌പോട്ട് ബുക്കിങ് 20,000 ആയി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങിപോകാൻ സാഹചര്യമൊരുക്കും.

കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം, ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകള്‍ കൂടുതല്‍ കൂടുതൽ ജീവനക്കാരെ നിയോഗിക്കും. ക്യൂ കോംപ്ലക്സുകളിൽ എല്ലായിടത്തും ഭക്തർക്ക് കുടിവെള്ളം ഉറപ്പാക്കും. കുടിവെള്ളത്തിന് പുറമെ ലഘുഭക്ഷണവും ചുക്കു കാപ്പിയും നൽകും.

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ശബരിമല സ്വർണക്കൊള്ളക്കേസില്‍ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ദേവസ്വം ബോർഡ് അംഗങ്ങളുടെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് മുരാരി ബാബു വ്യക്തമാക്കിയിരുന്നത്.സ്വർണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവായിരുന്നു. സ്വർണ്ണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണസംഘം ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങളുമായി ദേവസ്വം ബോർഡ്; ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം, ക്യൂ കോംപ്ലക്സുകളിൽ എത്തുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല

0

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഭക്തരുടെ തിരക്ക് കണക്കിലെടുത്ത്, ദേവസ്വം ബോർഡ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ദിവസം 20,000 സ്പോട്ട് ബുക്കിങ് മാത്രം അനുവദിക്കുന്നതായാണ് തീരുമാനം. ഒരേസമയം കൂടുതൽ ഭക്തർ എത്തുമ്പോൾ, അവർക്കു അടുത്ത ദിവസത്തെ ദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. ഭക്തർക്ക് തങ്ങാൻ സ്ഥലം, വെള്ളം, ഭക്ഷണം എന്നീ സൗകര്യങ്ങളും ഉറപ്പാക്കും.

ദേവസ്വം ബോർഡ് വിശദീകരിച്ചതുപോലെ, മരക്കൂട്ടം–ശരംകുത്തി–സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. ക്യൂ കോംപ്ലക്സുകളിൽ എത്തുന്ന ഭക്തർക്ക് വരിനിൽക്കുന്നതിലെ മുൻഗണന നഷ്ടമാകില്ല. കൂടാതെ, ക്യൂ കോംപ്ലക്സുകളിൽ കുടിവെള്ളം, ലഘു ഭക്ഷണം, ചുക്ക് കാപ്പി എന്നിവ ലഭ്യമാകും.

ഇതിനായി ഓരോ ക്യൂ കോംപ്ലക്സിലും അധിക ജീവനക്കാരെ നിയോഗിച്ചു. പമ്പയിൽ എത്തിച്ചേർന്ന ശേഷം ശബരിമല ദർശനം പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ ഭക്തർക്ക് മടങ്ങാൻ സംവിധാനങ്ങൾ ഒരുക്കും. ക്യൂ നിൽക്കുമ്പോൾ വെള്ളം ലഭിക്കാത്ത പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ, ഭക്തർക്ക് അരികിലൂടെ വെള്ളം എത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

അതേസമയം, സന്നിധാനത്ത് അളവില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസിന്റെ നിയന്ത്രണങ്ങൾ പാളിയതോടെ തീർത്ഥാടകർ പതിനെട്ടാം പടിക്ക് മുൻപിലെ ബാരിക്കേഡുകൾ പോലും മറികടക്കുന്ന സാഹചര്യമുണ്ടായി.

മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാതെ ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ മടങ്ങിപ്പോകുന്നതായും റിപ്പോർട്ടുണ്ട്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തി മാല ഊരി നാട്ടിലേക്ക് തിരിച്ചുപോയി. സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസ്സുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കുംതിരക്കും കൂട്ടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് ഉപയോഗിച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്താത്തതാണ് തിരക്ക് വർധിക്കാൻ പ്രധാന കാരണം.

സുരക്ഷാക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലുള്ള കുറവും, സന്നിധാനത്തും പമ്പയിലും സാധാരണയായി കാണാറുള്ള എൻഡിആർഎഫ്, ആർഎഎഫ് പോലുള്ള കേന്ദ്ര സേനകളുടെ അഭാവവും സ്ഥിതി കൂടുതൽ മോശമാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യോഗര്‍ട്ട് ആരോഗ്യത്തിന് നല്ലത് തന്നെ, എന്നാൽ ഫ്ലേവേർഡ് യോഗര്‍ട്ട് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്

0

രുചിയുടെ കാര്യത്തിലും പോഷക ഗുണങ്ങളിലും മുന്നിലാണ് യോ​ഗർട്ട്. പ്രോബയോട്ടിക്‌സും പ്രോട്ടീനും അവശ്യ പോഷകങ്ങളുമടങ്ങിയ യോഗർട്ട്‌ ദിവസവും കഴിക്കുന്നത് നല്ലതാണ്. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കുന്നതാണ് യോഗർട്ടിലെ പ്രോബയോട്ടിക്കുകൾ. ഇതോടൊപ്പം ശരീരത്തിന് കാൽസ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും നൽകും.

യോഗർട്ടിൽ നിന്ന് ലഭിക്കുന്ന കാൽസ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തും. പ്രോട്ടീൻ പേശികളുടെ വികസനത്തിൽ സഹായിക്കുമ്പോൾ ബി വൈറ്റമിനുകൾ ചയാപചയ സംവിധാനത്തിൽ സുപ്രധാന പങ്കുവഹിക്കും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗർട്ട് നല്ലതാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും യോഗർട്ട്‌ ഫലപ്രദമായിരിക്കും. എന്നാൽ പല ഫ്ലേവേറുകളിൽ വിപണിയിൽ ഇറങ്ങുന്ന യോഗർട്ട് അത്ര ആരോഗ്യകരമാകണമെന്നില്ല.

ആഡഡ് ഷുഗര്‍

യോഗര്‍ട്ടില്‍ ചേര്‍ക്കുന്ന ആഡഡ് ഷുഗര്‍ ആരോഗ്യത്തിന് അപകടമാണ്. ആഡഡ് ഷുഗര്‍ അല്ലെങ്കില്‍ മറ്റ് പല പേരുകളിലും ലേബല്‍ ചെയ്തിരിക്കാം. ഉയർന്ന അളവില്‍ ഫ്രക്ടോസ് കോൺ സിറപ്പ്, കരിമ്പ് പഞ്ചസാര, പഴങ്ങളുടെ സാന്ദ്രത എന്നിവ ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്.

കൃത്രിമ മധുരം, സുഗന്ധങ്ങൾ, നിറങ്ങൾ

ചില കൃത്രിമ ആഡ്-ഇന്നുകൾ (സുഗന്ധങ്ങൾ, മധുരപലഹാരങ്ങൾ മുതലായവ) ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. അസ്പാർട്ടേം, അസെസൾഫേം പൊട്ടാസ്യം (അസെസൾഫേം-കെ) എന്നിവ ലേബലില്‍ കണ്ടാല്‍ ശ്രദ്ധിക്കുക.

കൃത്രിമ കളറിങ്ങിനായി, ബ്ലൂ 1, ബ്ലൂ 2, ഗ്രീന്‍ 3, റെഡ് 3, റെഡ് 4, യെല്ലോ 5, യെല്ലോ 6 തുടങ്ങിയ ചേരുവകൾ ഒഴിവാക്കുക; പകരം, കളറിങ് ഏജന്റുകൾക്കായി ബീറ്റ്റൂട്ട് പൊടി അല്ലെങ്കിൽ കുർക്കുമിൻ ഉപയോഗിക്കുന്ന യോഗര്‍ട്ട് തിരഞ്ഞെടുക്കുക.

ഗം ആന്‍റ് തിക്കേഴ്സ്

യോഗര്‍ട്ടിന് കട്ടിയും മെച്ചപ്പെട്ട ഘടനയും കിട്ടുന്നതിന് ചില ‘ഗം ആന്‍റ് തിക്കേഴ്സ്’ ഉപയോഗിക്കാറുണ്ട്. ഇത് പലപ്പോഴും ദഹനപ്രശ്നങ്ങളും വീക്കവും ഉണ്ടാക്കും. പ്രകൃതിദത്തമായത് തിരഞ്ഞെടുക്കാം. കടല, മുരിങ്ങ, ഈന്തപ്പഴം, കടലമാവ് പ്രകൃതിദത്തവും സംസ്കരിക്കാത്തതുമായ അഡിറ്റീവുകൾ ഉള്ളത് ഉപയോഗിച്ചിട്ടുള്ളത് ഉപയോഗിക്കാം.

ആരോഗ്യകരമായ ഫ്ലേവേർഡ് യോഗര്‍ട്ട് എങ്ങനെ തിരഞ്ഞെടുക്കാം

അനാവശ്യമായ മറ്റ് ഘടകങ്ങള്‍ ഒഴിവാക്കിയാല്‍ യോഗര്‍ട്ട് കാൽസ്യം, പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിവയുടെ മികച്ച ഉറവിടമാണ്. ലേബല്‍ വായിച്ചുകൊണ്ട് ആരോഗ്യകരമായ യോഗര്‍ട്ട് തിരഞ്ഞെടുക്കാം.

ആരോഗ്യകരമായ യോഗര്‍ട്ട് പാസ്ചറൈസ് ചെയ്ത പാൽ, ക്രീം പോലുള്ള പരമാവധി രണ്ടോ മൂന്നോ ചേരുവകള്‍ മാത്രമായിരിക്കും ഉണ്ടാവുക.

പ്രോട്ടീൻ

ഇതില്‍ അടങ്ങിയ പ്രോട്ടീന്‍ വയറും നിറഞ്ഞ തോന്നലും ദീര്‍ഘനേരം സംതൃപ്തിയും ഉണ്ടാക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. മിക്ക ഉയർന്ന പ്രോട്ടീൻ തൈരുകളിലും ഒരു സെർവിങ്ങില്‍ കുറഞ്ഞത് 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഗ്രീക്ക് അല്ലെങ്കിൽ ഐസ്‌ലാൻഡിക് യോഗര്‍ട്ടില്‍ ഒരു സെർവിംഗിൽ 12–20 ഗ്രാം വരെ പ്രോട്ടീൻ പായ്ക്ക് ചെയ്യാൻ കഴിയും.

പ്രോബയോട്ടിക്‌സ്

ലാക്ടോബാസിലസ് ബൾഗാരിക്കസ്, സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ്, ലാക്ടോബാസിലസ് അസിഡോഫിലസ്, ബിഫിഡോബാക്ടീരിയം (ബിഫിഡസ് എന്നും അറിയപ്പെടുന്നു), ലാക്റ്റിക്കേസിബാസിലസ് കേസി എന്നിവയാണ് തൈരിൽ സാധാരണയായി കാണപ്പെടുന്ന ചില പ്രോബയോട്ടിക്സ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, ദഹനക്കേട് കുറയ്ക്കാനും കാൻസറിനെ പോലും തടയുന്നതിനും പ്രോബയോട്ടിക്കുകൾ സഹായിക്കും.

വളരെ കുറച്ച് പഞ്ചസാര

തൈരിൽ പഞ്ചസാര ചേർക്കാതിരിക്കുകയോ പഞ്ചസാരയുടെ അളവ് കുറവായിരിക്കുകയോ ചെയ്യുന്നത് നല്ലതാണ്. പഞ്ചസാര ദൈനംദിന കലോറിയുടെ ആറ് ശതമാനത്തില്‍ താഴെ മാത്രമേ ആകാവൂ. സ്ത്രീകളിൽ, അതായത് പ്രതിദിനം 25 ഗ്രാം (6 ടീസ്പൂൺ) വരെയും പുരുഷന്മാർക്ക്, അത് 36 ഗ്രാം വരെയുമാണ്. മധുരം അടങ്ങിയ യോഗര്‍ട്ട് വാങ്ങുകയാണെങ്കിൽ, സ്റ്റീവിയ, മോങ്ക് ഫ്രൂട്ട് എന്നിവ പോലുള്ള പ്രകൃതിദത്തമായ മധുരം അടങ്ങിയതു വാങ്ങുക.

പുതിയ ആദായ നികുതി നിയമം 2025: ITR ഫോമുകളും ചട്ടങ്ങളും ജനുവരിയിൽ; ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്തെ നികുതിദായകർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ ‘ലളിതമാക്കിയ ആദായ നികുതി നിയമം 2025’ന്റെ (Simplified Income Tax Act, 2025) കീഴിലുള്ള ആദായ നികുതി റിട്ടേൺ (ITR) ഫോമുകളും അനുബന്ധ ചട്ടങ്ങളും 2026 ജനുവരി മാസത്തോടെ പ്രസിദ്ധീകരിക്കും.

ഏപ്രിൽ 1 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നികുതിദായകർക്ക് ആവശ്യമായ സമയം ലഭിക്കുന്നതിനുവേണ്ടിയാണ് ജനുവരിയിൽത്തന്നെ പുതിയ രൂപരേഖകൾ പുറത്തിറക്കുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ചെയർമാൻ രവി അഗ്രവാൾ അറിയിച്ചു.

നികുതി നിയമങ്ങൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള ആദായ നികുതി നിയമം 1961-ന് പകരമായി പാർലമെന്റ് പാസാക്കിയതാണ് ‘ആദായ നികുതി നിയമം 2025’. നികുതിദായകരുമായി ബന്ധപ്പെട്ട കാര്യങ്ങൾ എളുപ്പമാക്കുന്നതിനായി പുതിയ നിയമത്തിനനുസരിച്ചുള്ള ITR ഫോമുകളും മറ്റ് ചട്ടങ്ങളും ഏറ്റവും ലളിതമായി രൂപകൽപ്പന ചെയ്യാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

പുതിയ നിയമത്തിൽ നികുതി നിരക്കുകളിൽ മാറ്റമൊന്നുമില്ല. എങ്കിലും, നിയമത്തിലെ ഭാഷ ലളിതമാക്കുകയും അനാവശ്യമായ ഭാഗങ്ങൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി 1961-ലെ നിയമത്തിലെ 819 വകുപ്പുകൾ 2025-ലെ നിയമത്തിൽ 536 ആയി കുറഞ്ഞു. കൂടാതെ, 5.12 ലക്ഷം വാക്കുകൾ ഉണ്ടായിരുന്നത് 2.6 ലക്ഷമായി ചുരുക്കുകയും, നികുതിദായകർക്ക് വ്യക്തത നൽകാനായി 39 പുതിയ പട്ടികകളും 40 പുതിയ ഫോർമുലകളും ചേർക്കുകയും ചെയ്തിട്ടുണ്ട്.

ഈ ലളിതമാക്കിയ നിയമം ഏപ്രിൽ 1, 2026 മുതൽ നിലവിൽ വരും. നികുതി അടക്കുന്ന പ്രക്രിയ ലളിതവും സുതാര്യവുമാക്കുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്

കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക അനുവദിച്ച് ധന വകുപ്പ്

തിരുവനന്തപുരം:ഡൽഹിയിൽ  സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു.

വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും.

റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്.

ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് പോരെന്നും 6.31 ലക്ഷം കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യം പരിഗണിച്ചാണ് ധനവകുപ്പ് തുക അനുവദിച്ചത്.

ശബരിമലയിൽ വൻ തിരക്ക്; ദർശന സമയം നീട്ടി

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് മുന്നാരുക്കങ്ങളുടെ അപര്യാപ്ത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു.

ഇന്ന് 2വരെ ദർശനം അനുവദിക്കുന്നതായിരിക്കും. സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

പൊലീസിന്റെ നിയന്ത്രണം പാളിയതോടെ പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർത്ഥാടകർ മറികടന്നിരിക്കുന്ന സ്ഥിതിഗതിയിലേക്ക് എത്തിയിരിക്കുകയാണ്

തിരക്ക് നിയന്ത്രിക്കുമെന്നും നിലവിലെ സ്ഥിതി ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പൊലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്.

സ്പോട് ബുക്കിങ്ങിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. 

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ മനുഷ്യന്‍റെ കാൽ

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി.  റെയിൽവേ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്.

എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹ അവശിഷ്ടം കണ്ടത്.

റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന കാര്യമടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടര്‍ന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.

ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്: ‘AI കുമിള’ പൊട്ടിയാൽ ഒരു കമ്പനിക്കും രക്ഷയില്ല!

0

ആഗോളതലത്തിൽ വൻ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) നിക്ഷേപ രംഗം ഒരു ‘കുമിള’ പോലെ പൊട്ടിത്തെറിച്ചാൽ അതിൻ്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒരു കമ്പനിക്കും രക്ഷപ്പെടാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകി ആൽഫബെറ്റ് (ഗൂഗിളിൻ്റെ മാതൃസ്ഥാപനം) സിഇഒ സുന്ദർ പിച്ചൈ. നിലവിലെ AI നിക്ഷേപ കുതിച്ചുചാട്ടത്തെ ‘അസാധാരണമായ നിമിഷം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഈ വളർച്ചയിൽ ‘യുക്തിരഹിതമായ’ ചില ഘടകങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പിച്ചൈ ഈ സുപ്രധാനമായ സാമ്പത്തിക മുന്നറിയിപ്പ് നൽകിയത്. AI-യിലെ അമിതമായ നിക്ഷേപം തകർച്ചയിലേക്ക് നയിച്ചേക്കാം, എന്നാൽ സാങ്കേതികവിദ്യ എന്ന നിലയിൽ AI-യുടെ അടിസ്ഥാന മൂല്യത്തെ ഇത് ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2000-ൽ ഇൻ്റർനെറ്റ് മേഖലയിലുണ്ടായ ‘ഡോട്ട്കോം’ കുമിളയുടെ തകർച്ചയുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തു.

“ഡോട്ട്കോം പ്രതിസന്ധിയിലേക്ക് നമുക്ക് തിരിഞ്ഞുനോക്കാം. അന്ന് തീർച്ചയായും വലിയ നിക്ഷേപ പാഴാക്കലുകൾ ഉണ്ടായി. പക്ഷേ ഇൻ്റർനെറ്റിൻ്റെ പ്രാധാന്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. AI-യുടെ കാര്യത്തിലും ഇത് സമാനമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്,” സുന്ദർ പിച്ചൈ പറഞ്ഞു.

AI സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് വേണ്ടത്ര ശ്രദ്ധയും മൂലധനവും ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിരുകടന്ന നിക്ഷേപം ചിലപ്പോൾ വലിയ തിരിച്ചടികൾക്ക് കാരണമായേക്കാം. നിലവിൽ, ആൽഫബെറ്റ് ഉൾപ്പെടെയുള്ള മുൻനിര ടെക് കമ്പനികൾ AI ഗവേഷണത്തിലും വികസനത്തിലും വൻതോതിലുള്ള പണമാണ് മുടക്കുന്നത്. ഈ സാഹചര്യത്തിൽ, ഏതെങ്കിലും ഒരു കമ്പനിക്ക് മാത്രം ഈ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും, ലോകമെമ്പാടുമുള്ള എല്ലാ സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്നുമാണ് പിച്ചൈയുടെ വാക്കുകൾ നൽകുന്ന സൂചന.

നല്ല വാർത്ത പ്രതീക്ഷിക്കാം; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച്  മന്ത്രി പിയൂഷ് ഗോയൽ

ഡൽഹി:  ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ച് നല്ല വാർത്ത പ്രതീക്ഷിക്കാമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇരു രാജ്യങ്ങളും ന്യായവും നീതിയുക്തവും സന്തുലിതവുമായ ഒരു കരാറിൽ എത്തിക്കഴിഞ്ഞാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകൾ പുരോഗമിക്കുമ്പോൾ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ചെറുകിട വ്യവസായങ്ങളുടെയും താൽപ്പര്യങ്ങൾ ഇന്ത്യ സംരക്ഷിക്കുന്നത് തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

വ്യാപാര ചർച്ചകൾ അന്തർലീനമായി സങ്കീർണ്ണമാണെന്നും പ്രധാന ആഭ്യന്തര മേഖലകളുടെ ആവശ്യങ്ങളും സംവേദനക്ഷമതയും പ്രതിഫലിപ്പിക്കണമെന്നും ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ഇന്തോ-യുഎസ് സാമ്പത്തിക ഉച്ചകോടിയിൽ സംസാരിച്ച പിയൂഷ് ഗോയൽ പറഞ്ഞു.

ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. കരാർ ഇരു രാജ്യങ്ങൾക്കും യഥാർത്ഥത്തിൽ ഗുണം ചെയ്യുമ്പോൾ മാത്രമേ ഒരു നല്ല ഫലം ഉണ്ടാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, ഞങ്ങൾക്ക് അത് ഉടൻ പരിഹരിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു കെവിൻ ഹാസെറ്റ് പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധവും മറ്റ് ഓവർലാപ്പിംഗ് പ്രശ്നങ്ങളും കാരണം ചർച്ചകൾ വളരെ സങ്കീർണ്ണമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇരുപക്ഷവും ഒരു ധാരണയിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോൾ കണ്ടത് മനുഷ്യന്റെ കാൽ, മൃതദേഹഭാഗം കണ്ടെത്തിയത് ശുചീകരണ തൊഴിലാളികള്‍, സംഭവം ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ

0

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ മൃതദേഹ അവശിഷ്ടം കണ്ടെത്തി. എറണാകുളം -ആലപ്പുഴ മെമു ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മനുഷ്യന്റെ കാൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. റെയിൽവെ ട്രാക്കിൽ വെച്ച് ട്രെയിൻ ഇടിച്ചശേഷം കാൽ ഭാഗം ട്രെയിനിൽ കുടുങ്ങിയതായിരിക്കുമോയെന്ന സംശയമാണ് പോലീസ് പരിശോധിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് എറണാകുളത്ത് നിന്ന് മെമു ട്രെയിൻ ആലപ്പുഴയിൽ എത്തിയത്. തുടർന്ന് മെമു ട്രെയിൻ യാര്‍ഡിലേക്ക് മാറ്റിയശേഷം ട്രാക്കിലെത്തിയ ശുചീകരണ തൊഴിലാളികൾ മൃതദേഹ അവശിഷ്ടം കണ്ടെത്തുകയായിരുന്നു. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും ചെയ്തു.

ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്കും അതിനുശേഷം കോട്ടയത്തേക്കും ഷൊര്‍ണൂരിലേക്കും പിന്നീട് എറണാകുളത്തേക്കും അവിടെ നിന്ന് ആലപ്പുഴയിലേക്കും സര്‍വീസ് നടത്തുന്ന മെമു ട്രെയിൻ ആണിത്. പല ജില്ലകളിൽ കൂടി കടന്നുപോകുന്ന ട്രെയിൻ ആയതിനാൽ തന്നെ മറ്റു ജില്ലകളില്‍ ആരെങ്കിലും ട്രെയിൻ തട്ടി മരിച്ചിട്ടുണ്ടെയന്ന കാര്യമുൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ വരും. മൃതദേഹ ഭാഗത്തിന് രണ്ടോ മൂന്നോ ദിവസം പഴക്കമുണ്ടെന്നാണ് വിവരം. ട്രാക്കിൽ എവിടെയെങ്കിലും മൃതദേഹത്തിന്‍റെ മറ്റു ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ട്രാക്കിൽ നിന്നും ലഭിച്ച മൃതദേഹ അവശിഷ്ടത്തിന്റെ ഡിഎൻഎ പരിശേധന നടത്തും.

താമരശ്ശേരി ചുരത്തിൽ പഞ്ചസാര കയറ്റിയ ലോറി 100 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവറും സഹായിയും

0

താമരശ്ശേരി: കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് പഞ്ചസാരയുമായി വന്ന ലോറി താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ഈ അപകടം സംഭവിച്ചത്.

ഏകദേശം നൂറ് മീറ്ററോളം താഴ്ചയിലേക്ക് പതിച്ചാണ് ലോറി തലകീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും യാതൊരു പരിക്കുകളുമേൽക്കാതെ സുരക്ഷിതമായി രക്ഷപ്പെട്ടു എന്നത് ആശ്വാസമായി. ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കരുതുന്നത്. താമരശ്ശേരി പോലീസും പ്രദേശവാസികളായ വോളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്.

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.