പഞ്ചായത്തുതല കേരളോത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; റിട്ടയേര്‍ഡ് അധ്യാപകന്‍ അറസ്റ്റിൽ

0

കോഴിക്കോട്: പഞ്ചായത്തുതല കേരളോത്സവത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. കേസുമായി ബന്ധപ്പെട്ട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് പയ്യോളി മണിയൂര്‍ എളമ്പിലാട് സ്വദേശി മീത്തലെ പൊയില്‍ എം.പി വിജയന്‍ (70) ആണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. മാണിയൂർ പഞ്ചായത്തുതല കേരളോത്സവം നടക്കുന്നതിനിടെയായിരുന്നു റിട്ടയേര്‍ഡ് അധ്യാപകന്‍ സ്കൂൾ വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയത്.

സംഭവം കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തുകയായിരുന്നു. നാട്ടുകാരും വീട്ടുകാരെയും വിവരം അറിഞ്ഞെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോയി. ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇത് തള്ളി. തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here