‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും’: രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേട്ടം കൊയ്തതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ.

ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുൽ പ്രതികരണം നടത്തിയത്.

രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ കുന്നത്തൂർമേട് വാർഡിലും കോൺഗ്രസ് ആണ് വിജയിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനം പ്രബുദ്ധരാണ്..എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും….

എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യും…

സോഷ്യൽ മീഡിയ താരം ‘മായാ വി’ ക്കും തോൽവി

കൊച്ചി: സോഷ്യൽ മീഡിയ താരവും ട്രോളുകളിലൂടെയും വൈറലായ കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മായ വിക്ക് തോൽവി. യുഡിഎഫ് സ്ഥാനാർത്ഥി പി സി ഭാസ്‌കരനാണ് ഇവിടെ വിജയിച്ചത്.

‘മായാവി’ മത്സരിക്കുന്നു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ മായ വൈറലായിരുന്നെങ്കിലും എടയാർ വെസ്റ്റ് വാർഡിലെ ജനങ്ങൾ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്.

ടി വി ഷോയായ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ ‘വി’ തന്റെ പേരിനോട് ചേർത്തിരുന്നു.

പന്തയത്തിൽ തോറ്റ് തുന്നം പാടി! പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ മീശവടിച്ച് എൽഡിഎഫ് പ്രവർത്തകൻ

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ ഇനി പന്തയങ്ങളുടെ ബാക്കിപത്രമാണ് നാട്ടിൻപ്രദേശങ്ങളിൽ.

പത്തനംതിട്ട മുൻസിപ്പാലിറ്റിയിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ പന്തയ വെച്ച പ്രകാരം മീശവടിച്ചിരിക്കുകയാണ് എൽഡിഎഫ് പ്രവർത്തകൻ.

എൽഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ് പന്തയം വെച്ച ബാബു വർഗീസ് ഒടുവിൽ വാക്ക് പാലിച്ചു. മീശ വടിക്കലും ഒരു കുപ്പിയും ആയിരുന്നു പന്തയം.

യുഡിഎഫ് എങ്ങനെ നഗരസഭ തൂത്തുവാരി എന്ന് മനസ്സിലാകുന്നില്ലെന്നും എൽഡിഎഫിന്റെ മികച്ച ഭരണമായിരുന്നുവെന്നും ബാബു പറഞ്ഞു.

പെന്‍ഷന്‍ മേടിച്ച് ഭംഗിയായി ശാപ്പാട് കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു; വിവാദ പരാമര്‍ശവുമായി എം.എം മണി

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇടതുപപക്ഷത്തിന്  കനത്ത തിരിച്ചടി നേരിട്ടതോടെ വിവാദവും പ്രകോപനപരവുമായ പരാമര്‍ശവുമായി എം.എം മണി എംഎല്‍എ രംഗത്ത്. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നെന്നാണ് എം.എം മണിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം.

നല്ല ഒന്നാന്തരം പെന്‍ഷന്‍ മേടിച്ചിട്ട് ഭംഗിയായി ശാപ്പാടും കഴിച്ച ശേഷം നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ജനങ്ങളെയും വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ള മണിയുടെ വാക്കുകള്‍.

റോഡ്, പാലം, മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍, ഇത്തരത്തിലുള്ള ജനക്ഷേമ പരിപാടികള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം തിരിച്ചടി പരിശോധിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തിരുത്തേണ്ട നിലപാടുണ്ടെങ്കില്‍ തിരുത്തുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

പന്തളം നഗരസഭയിൽ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് വലിയ തോൽവി; ‘തീവ്രത കുറഞ്ഞ പീഡനം’ പരാമർശം നടത്തിയ വനിതാ നേതാവ്

0

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താൽ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് പറഞ്ഞ സിപിഎം വനിതാ നേതാവിന് കനത്ത തോൽവി. സിപിഎം വനിതാ നേതാവ് ലസിതാ നായർ ആണ് തോറ്റത്. പന്തളം നഗരസഭ എട്ടാം വാർഡിൽ ആണ് ലസിത നായർ കനത്ത തോൽവി ഏറ്റുവാങ്ങിയത്. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ.

അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ ലസിത നായരുടെ ‘തീവ്രത’ പരാമർശം ഏറെ ചർച്ചയായിരുന്നു. കൊടും ക്രിമിനലും ബലാത്സംഗ വീരനുമായ രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചവരാണ് ജില്ലയിലെ കോൺഗ്രസ് സ്‌ഥാനാർഥികളിൽ ഭൂരിപക്ഷവും. പീഡന പരമ്പരകൾക്ക് കാവൽ നിന്നവർക്കും അയാളുടെ അടിമകൾക്കുമാണ് സീറ്റു നൽകിയതെന്നും ലസിത നായർ ആരോപിച്ചിരുന്നു.

എകെജി സെന്ററും എകെജി പഠനഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന വാർഡുകളിൽ അടിതെറ്റി എൽഡിഎഫ്; പ്രമുഖ സ്ഥാനാർഥി പരാജയപ്പെട്ടു

0

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രദ്ധേയമായ വാർഡ് ഫലങ്ങളിൽ, സിപിഎമ്മിന്റെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടു.

എകെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഐ.പി. ബിനുവിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ മേരി പുഷ്പം എ. വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. നേരത്തെ ഈ വാർഡിലെ കൗൺസിലറും കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാനുമായിരുന്നു ഐ.പി. ബിനു.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന പാളയം വാർഡിലും എൽഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാനായില്ല. ഇവിടെ കോൺഗ്രസിലെ ഷേർളി എസ്. ആണ് വിജയിച്ചത്.

കുന്നുകുഴിയിൽ വിജയിച്ച എ. മേരി പുഷ്പം നിലവിൽ കൗൺസിലറാണ്. ഇതിനുമുമ്പ് ഒരു തവണ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, ഒബിസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന അവർ മുൻപ് അധ്യാപികയുമായിരുന്നു.

കനത്ത പുകമഞ്ഞ്; ഡൽഹിയിലെ വായു ഗുണനിലവാര സൂചിക രൂക്ഷമാകുന്നു, വിമാനത്താവളത്തിന് മുന്നറിയിപ്പ് നൽകി

0

ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിലും സമീപ പ്രദേശങ്ങളിലും കനത്ത മൂടൽ മഞ്ഞ് രൂപപ്പെട്ടു. ഡൽഹിയിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരം ‘ഗുരുതര’ വിഭാഗത്തിലേക്ക് അടുക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, രാവിലെ 8 മണിക്ക് മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 390 ആയിരുന്നു. ഇത് “വളരെ മോശം” വിഭാഗത്തിൽ പെടുന്നു.

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അതിരാവിലെ തന്നെ കനത്ത പുകമഞ്ഞും ആഴം കുറഞ്ഞ മൂടൽമഞ്ഞും നഗരത്തിന്റെ പല ഭാഗങ്ങളെയും മൂടി. ദൃശ്യപരത കുറയുകയും കുറഞ്ഞ ദൃശ്യപരത നടപടിക്രമങ്ങൾക്ക് കാരണമാവുകയും ചെയ്തു, എന്നിരുന്നാലും എല്ലാ വിമാനങ്ങളും സാധാരണഗതിയിൽ പ്രവർത്തിച്ചു. പുകമഞ്ഞിനെ തുടർന്നുള്ള ദൃശ്യപരത വിമാന സർവീസുകളെ ബാധിക്കില്ലെന്നും സേവനങ്ങൾ സാധാരണ രീതിയിൽ തുടരുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

വായുഗുണനിലവാരത്തിൽ ഈ ആഴ്ച നേരിയ പുരോഗതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീണ്ടും ഗുരുതര വിഭാഗത്തിലേക്ക് ഗുണനിലവാരം ഉയർന്നത്. ഏറ്റവും ഉയർന്ന എ.ക്യു.ഐ 435 രേഖപ്പെടുത്തിയത് വാസിർപൂറിലാണ്. തൊട്ടുപിന്നാലെ ജഹാംഗീർപൂരിയിൽ 439, വിവേക് വിഹാർ 437, ആനന്ദ് വിഹാർ 434 എന്നിങ്ങനെ 18 ​പ്രദേശങ്ങളിൽ എ.ക്യൂ.ഐ 400 ന് മുകളിലാണ് രേഖപ്പെടുത്തിയത്.

ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും സമാനമായ അവസ്ഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്തരീക്ഷ മലിനികരണത്തോടൊപ്പം പ്രതികൂല കാലാവസ്ഥയും സാഹചര്യങ്ങൾ ഗുരുതരമാക്കുകയാണ്. കാറ്റിന്റെ വേഗത, ഉയർന്ന ഈർപ്പം, താപനിലയിലെ കുറവ് തുടങ്ങിയ സാഹചര്യങ്ങൾ വായു മലിനീകരണ തോത് വർധിക്കാൻ കാരണമാണ്.

ഇതിനിടെ വരും ദിവസങ്ങളിൽ ഡൽഹിയുടെ വായു ഗുണനിലവാരം കൂടുതൽ വഷളാകാനും ‘തീവ്ര’ വിഭാഗത്തിലെത്താനും സാധ്യതയുണ്ടെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ വായു ഗുണനിലവാര മുന്നറിയിപ്പ് സംവിധാനം പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിൽ തുടരുന്ന വായു മലിനീകരണം മിക്ക നഗരത്തിലെയും സാധാരണക്കാരെ കാര്യമായി ബാധിക്കുന്നതാണ്. മാത്രവുമല്ല അന്തരീക്ഷ മലിനീകരണവും നഗരത്തിലെ ശൈത്യകാല വായുവും ഒരുമിച്ചത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. നഗരത്തിൽ താമസിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ശ്വസന സംബന്ധമായ അസുഖമുള്ളവരെയാണ് കാര്യമായി ബാധിക്കുക.

അതേസമയം വായു മലിനീകരണം ആശങ്കാജനകമായ നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ, മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി, ഹോട്ടലുകളും റസ്റ്റോറന്റുകളും തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിനായി കരിയും വിറകും കത്തിക്കുന്നത് പൂർണമായും നിരോധിച്ചു. പുക ഉയർത്തുന്ന ഏത് തരത്തിലുള്ള അടുപ്പുകളും ഒഴിവാക്കി, ഇലക്ട്രിക് അല്ലെങ്കിൽ ഗ്യാസ് അടിസ്ഥാനത്തിലുള്ള സംവിധാനങ്ങളിലേക്ക് മാറണമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം.

ചെങ്കോട്ട തകർത്ത് യുഡിഎഫ് കുതിക്കുന്നു; 45 വർഷക്കാലം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ യുഡിഎഫിന്റെ തിരിച്ചുവരവ്? ബിജെപിയും മുന്നേറുന്നു

0

കൊല്ലം: എൽഡിഎഫിന്റെ കോട്ടയായ കൊല്ലം കോർപറേഷനിൽ ചെങ്കൊട്ടയിളക്കി യുഡിഎഫ് മുന്നേറുന്നു. കഴിഞ്ഞ 45 വർഷം എൽഡിഎഫ് ഭരിച്ച കൊല്ലം കോർപറേഷനിൽ വലിയ തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ് യുഡിഎഫ് എന്നാണ് നിലവിലെ ഫലങ്ങൾ കാണിക്കുന്നത്. രണ്ടാം ഘട്ട വോട്ടെണ്ണൽ തുടരുമ്പോൾ കോർപറേഷനിൽ എൽഡിഎഫിനെ പിൻതള്ളി യുഡിഎഫ് കുതിക്കുകയാണ്. നിലവിൽ പതിനൊന്ന് ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. അഞ്ച് സീറ്റുകളിൽ മുന്നിലുള്ള എൽഡിഎഫിന് നാല് സീറ്റിൽ മുന്നിലുള്ള ബിജെപി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അടുത്തകാലത്തൊന്നും കൊല്ലത്ത് ഇത്രയും വലിയ തിരിച്ചടി എൽഡിഎഫ് നേരിട്ടിട്ടില്ല.

കൊല്ലത്തിന്റെ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന കടയ്ക്കൽ പഞ്ചായത്തിലെ ഒരു വാർഡിൽ എൻഡിഎ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കടയ്ക്കലിലെ വടക്കേവയൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി അനുപമ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിൽ വിജയിച്ചു. അടുത്തിടെ കടയ്‌ക്കലിൽ സിപിഐ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചതും എൽഡിഎഫിന് തിരിച്ചടിയായെന്നാണ് സൂചന. മന്ത്രി ജെ ചിഞ്ചുറാണിയുടെ ചടയമണ്ഡലം നിയോജക മണ്ഡലത്തിലുണ്ടായ അപ്രതീക്ഷിത സംഭവം എൻഡിഎയ്ക്കും യുഡിഎഫിനും ലീഡ് നില ഉയർത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ വിപ്ലവഗാനം പാടിയതും സ്ക്രീനിൽ ഡിവൈഎഫ്ഐയുടെ പതാക പ്രദർശിപ്പിച്ചതും വിവാദത്തിലായതാണ്, ഈ സംഭവത്തോടെ സിപിഎം നേതാക്കളടങ്ങിയ ക്ഷേത്ര ഉപദേശക സമിതിയെയും പുറത്താക്കിയിരുന്നു. ഇത് കടയ്ക്കലിൽ പാർട്ടി വിരുദ്ധവികാരം സൃഷ്ടിച്ചെന്നാണ് സൂചന.

എൽഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്നു കടയ്ക്കൽ. കഴിഞ്ഞ തവണ 19ൽ 19സീറ്റും നേടിയാണ് എൽഡിഎഫ് പഞ്ചായത്തിന്റെ ഭരണം നേടിയെടുത്തത്. ഇവിടെ പുതിയതായി രൂപീകരിച്ച സ്വാമിമുക്ക് ഉൾപ്പെടെ ഇക്കുറി 20സീറ്റ് നേടി ഭരണം നിലനിർത്തുമെന്ന വിശ്വാസത്തിലായിരുന്നു എൽഡിഎഫ്. തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തക, ഹരിതകർമ സേനാ അംഗം, ഓട്ടോറിക്ഷാ തൊഴിലാളി, റിട്ട. അദ്ധ്യാപിക, തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർ ഉൾപ്പടെയുള്ള പുതുമുഖങ്ങളും പരിചയ സമ്പന്നരുമായാണ് എൽഡിഎഫ്‌ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിരുന്നാലും പ്രതീക്ഷിച്ച ഫലമല്ല കടയ്ക്കലിൽ നിന്നുണ്ടാകുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ത്രിതല പഞ്ചായത്തുകളുടെ നേട്ടങ്ങളും എൽഡിഎഫിന്‌ കൂടുതൽ കരുത്തുപകരുമെന്ന വിശ്വാസമുണ്ടായെങ്കിലും പ്രതീക്ഷിച്ച ഫലമല്ല പുറത്തുവരുന്നത്.

പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചങ്കിന് വിജയം; ഏറത്ത് പഞ്ചായത്ത് ആറാം വാർഡിൽ വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജൻ

0

പത്തനംതിട്ട: പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വിശ്വസ്തന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ സ്ഥാനാർത്ഥിയായിരുന്നു റിനോ പി രാജൻ. 240 വോട്ടുകള്‍ ആണ് റിനോ മികച്ച വിജയം നേടിയിട്ടുള്ളത്.

അതേസമയം, പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മറ്റൊരു വിശ്വസ്തനായ ഫെനി നൈനാൻ അടൂർ നഗരസഭയിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എട്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഇദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഈ വാർഡിൽ ബിജെപി തങ്ങളുടെ നിലവിലെ വിജയം ആവർത്തിക്കുകയായിരുന്നു. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും നിർണായകമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

പത്തനംതിട്ട നഗരസഭയിലടക്കം യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ്. പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാര്‍ഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. നഗരസഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.