മൂന്നാർ: മൂന്നാറിൽ കഠിനമായ മഞ്ഞ്. സ്ഥലത്ത് അതിശൈത്യം ആണ് അനുഭവപ്പെടുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ പകുതിയെത്തിയതോടെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.
മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വരും ദിവസങ്ങളിൽ താപനില മൈനസ് ആകുമെന്നാണ് മുന്നറിയിപ്പ്.
എന്നാൽ അതിശൈത്യത്തിലും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ് താപനില. അതേസമയം മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും എന്നാണ് കണക്കുകൂട്ടൽ.
മൂന്നാറിൽ അതിശൈത്യം; ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്
ലക്ഷം തൊട്ടില്ല! കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ്
ലക്ഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു സംസ്ഥാനത്ത് സ്വർണ്ണവില.
എന്നാല്‍ ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. അടുത്ത വര്‍ഷം ആദ്യം വില ലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,160 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 12270 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10150 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81,200 രൂപയാണ് വിപണി വില. എന്നാല്‍ വെള്ളിയുടെ വില ഇന്ന് ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
അട്ടപ്പാടിയിലെ നവജാതശിശുവിന്റെ മരണം; റിപ്പോർട്ട് തേടി ജില്ലാ കളക്ടർ, ആശുപത്രിക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിർദേശം
പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. ഷോളയൂർ സ്വർണ്ണപിരിവിൽ സുമിത്രയുടെ ആൺകുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സുമിത്ര ഇന്ന് രാവിലെയാണ് വീട്ടിൽ പ്രസവിച്ചത്. തുടർന്ന് അട്ടപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫീസർ, ഐ.സി.ഡി.എസ് എന്നിവരോടാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.
അതേസമയം, സുമിത്രയുടെ ആറാമത്തെ കുഞ്ഞാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. സ്ഥിരമായി കുഞ്ഞുങ്ങൾ മരിക്കുന്ന സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതുവരെ നടന്ന പ്രസവങ്ങളിലെല്ലാം കുഞ്ഞുങ്ങൾ മരിച്ചിരുന്നു. ഇത്തവണ മാർച്ചിലായിരുന്നു പ്രസവം നടക്കേണ്ടിയിരുന്നത്. എന്നാൽ ആറുമാസമായപ്പോൾ പ്രസവം നടന്നു, കുഞ്ഞ് മരിച്ചു. സുമിത്ര നിലവിൽ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഷയത്തിൽ ജില്ലാ കളക്ടറുടെ ഇടപെടലിന് പിന്നാലെ വിശദ പരിശോധനയ്ക്കായി സുമിത്രയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
രണ്ടു ചാക്കുകളിലാക്കി സാധനം സൂക്ഷിച്ചത് കോഴി ഫാമിൽ; 45 കിലോ ചന്ദനം കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
തിരുവനന്തപുരം: കിളിമാനൂർ തൊളിക്കുഴിയിൽ വൻ ചന്ദനവേട്ട. കാറിൽ കടത്തിയ 45 കിലോ ചന്ദനം പിടികൂടി.
സംഭവത്തിൽ രണ്ടു പേർ പിടിയിലായി. ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ് (45), ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് (50) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചാക്കിൽ കെട്ടിയ നിലയിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്.
ഇവർചന്ദനം കടത്താൻ ഉപയോഗിച്ച KL 16 F 4348 നമ്പർ മാരുതി ആൾട്ടോ കാറും പിടികൂടി. ചന്ദനം പ്രമോദിന് വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, പള്ളിക്കൽ, കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് 5 കേസുകളിലായി 10 പേരെ വനം വകുപ്പ് പിടികൂടിയിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നജിം, നാഗരാജ്, രാജേഷ്, സൂര്യ, ദേവിക എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ ഇന്നലെ തൃശൂരിൽ വിൽപ്പനയ്ക്കായി ചെത്തിയൊരുക്കി വീട്ടില്‍ സൂക്ഷിച്ച 60 കിലോ ചന്ദനത്തടികൾ വനംവകുപ്പ് പിടികൂടി. വനം ഡിവിഷന്‍ പട്ടിക്കാട് റേഞ്ച് മാന്ദമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വെട്ടുകാട് ഭാഗത്ത് പുത്തന്‍കാട് ദേശത്ത് കരിപ്പാശ്ശേരി 72 കാരനായ രാഘവന്റെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദന മരത്തടികളാണ് പിടിച്ചെടുത്തത്. മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ചേർന്ന് പിടികൂടിയ ചന്ദന തടികള്‍ വില്‍പ്പന നടത്തുന്നതിനുവേണ്ടി തൊലി ചെത്തി ഒരുക്കിയ നിലയിലായിരുന്നു.
മാന്ദാമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷാജഹാന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ( ഗ്രേഡ്) സജീവ് കുമാര്‍, രാജേഷ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ടി.യു. രാജകുമാര്‍, ദീപു കെ.വി, ഷിജു കെ.എസ്, രാഹുല്‍ ശങ്കര്‍, ബിജേഷ് ങആ, അനില്‍കുമാര്‍ കെ.എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
ബീച്ചിൽ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെ വെടിയുതിർത്തത് വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ; മരണഭയമില്ലാതെ അക്രമിയെ നേരിട്ട് അഹമ്മദ് അൽ അഹമ്മദ്; രണ്ടു തവണ വെടിയേറ്റിട്ടും അക്രമിയെ കീഴടക്കി; പന്ത്രണ്ടുപേർ കൊല്ലപ്പെട്ട ആക്രമണം നടന്നതിങ്ങനെ..
സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത ഫെസ്റ്റിവലിനിടെയുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. വൈകീട്ട് ആറുമണിയോടെ ബീച്ചിൽ ജൂതരുടെ ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഒരു വാഹനത്തിലെത്തിയ രണ്ട് തോക്കുധാരികൾ ആളുകളെ ലക്ഷ്യംവെച്ച് തുരുതുരാ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ ധീരമായ ഇടപെടലിലൂടെ ശ്രദ്ധേയനായ വ്യക്തിയെ തിരിച്ചറിഞ്ഞു. സിഡ്നിയിൽ പഴക്കച്ചവടം നടത്തുന്ന അഹമ്മദ് അൽ അഹമ്മദാണ് ആക്രമിയെ വെറും കൈകളോടെ നേരിട്ടത്. 43 വയസ്സുള്ള അഹമ്മദിന് ആക്രമണത്തിനിടെ രണ്ട് വെടിയേറ്റതായും അദ്ദേഹം നിലവിൽ സിഡ്നിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതായും അധികൃതർ അറിയിച്ചു.
ആക്രമി വെടിയുതിർക്കുമ്പോൾ, ആയുധമില്ലാതെ ഒരാൾ ധൈര്യത്തോടെ തോക്കുധാരിയെ നേരിടുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ ആ വ്യക്തി അഹമ്മദാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. കാറുകളുടെ മറവിൽ നിന്ന ശേഷം ആക്രമിയിലേക്കു ഓടിച്ചെത്തിയ അഹമ്മദ്, ഇയാളെ കഴുത്തിൽ പിടിച്ച് തള്ളിയിടുകയും തോക്ക് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ആ ആയുധം ഉപയോഗിച്ച് ആക്രമിയെ നിയന്ത്രണത്തിലാക്കി.
അഹമ്മദിന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് അക്രമികളിൽ ഒരാളെ നിരായുധനാക്കാനും കൂടുതൽ വലിയ ദുരന്തം ഒഴിവാക്കാനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സിഡ്നി വെടിവയ്പ്പിലെ ഹീറോയെന്ന നിലയിൽ അഹമ്മദിന് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ പ്രശംസ ലഭിക്കുകയാണ്.
അതേസമയം, അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞു. നവീദ് അക്രം എന്നു പേരുള്ള ഇയാളുടെ സിഡ്‌നിയിലെ ബോണിറിഗ്ഗിലുള്ള വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു.
സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായതോടെ നാറ്റോ മോഹം അവസാനിപ്പിച്ച് യുക്രെയ്ൻ; റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിക്കണമെന്ന് ജർമ്മൻ പ്രതിരോധ മന്ത്രി
കീവ്: യുദ്ധത്തിന്റെ പ്രധാന കാരണമായ നാറ്റോ മോഹം അവസാനിപ്പിച്ച് യുക്രെയ്ൻ. ബെർലിനിൽ നടക്കുന്ന സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി അറിയിച്ചതോടെയാണ് യുക്രെയ്ൻന്റെ നടപടി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നാറ്റോയിൽ ചേരാനുള്ള യുക്രെയ്ന്റെ മോഹം അവസാനിപ്പിച്ചതായി അറിയിച്ചു. തിങ്കളാഴ്ചയും ചർച്ചകൾ തുടരുമെന്നും എന്നാൽ റഷ്യൻ ആക്രമണം ഇനി ഉണ്ടാകില്ലെന്ന് സെലൻസ്കിക്ക് ഉറപ്പ് ലഭിക്കണമെന്നും ജർമ്മൻ പ്രതിരോധ മന്ത്രി, യുഎസ് പ്രതിനിധി സ്റ്റീഫ് വിറ്റ്കോഫിനെ അറിയിച്ചിട്ടുണ്ട്.
യുക്രെയ്ൻ – റഷ്യ യുദ്ധത്തിന്റെ പ്രധാന കാരണം യുക്രെയ്ന്റെ നാറ്റോ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. നാറ്റോയിൽ ചേരാനുള്ള ആഗ്രഹം യുക്രെയ്ൻ അവസാനിപ്പിച്ചതോടെ, റഷ്യ തങ്ങളുടെ യുദ്ധ ലക്ഷ്യങ്ങളിലൊന്നാണ് കൈവരിച്ചിരിക്കുന്നത്.

കാസർകോട് ബദിയടുക്കയിൽ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച് തെരുവ് നായ; 13 പേർക്ക് കടിയേറ്റു
കാസർകോട്: കാസർകോട് ബദിയടുക്കയിൽ തെരുവ് നായ ആക്രമണത്തിൽ 13 പേർക്ക് പരിക്ക്. കിളിങ്കരയിൽ 3 പേർക്കും കട്ടത്തങ്കടിയിൽ 9 പേർക്കും കൊളംബെയിൽ ഒരാൾക്കുമാണ് തെരുവു നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ആണ് സംഭവം. കടിയേറ്റ 9 പേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ഭൂരിഭാഗം പേർക്കും കാലിൽ ആണ് കടിയേറ്റത്.കണ്ണിൽ കണ്ടവരെ എല്ലാം തെരുവുനായ ആക്രമിക്കുകയായിരുന്നു. നായയെ പിടികൂടാൻ പോയവർക്കും കടിയേറ്റു.
കന്നുകാലികളെയും നായ കടിച്ചെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു. സിറിൽ (50),സ്റ്റീവൻ(40), ഷെബി (45), പ്രസന്ന(45), മേരി(60), അൻവിൻ (13), അജിത്(8), സരിത(25) എന്നിവർ ആണ് കാസർകോട് ആശുപത്രിയിൽ ചികിത്സ തേടിയത്.
കോടതിവിധിയിൽ അത്ഭുതമില്ല, വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു; വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് അതിജീവിതയായ നടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി പുറത്തുവന്നതിന് ശേഷം പ്രതികരണവുമായി അതിജീവിത രംഗത്ത്. കേസിലെ വിധി തന്നെ ഞെട്ടിക്കുന്നില്ലെന്നും, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തനിക്ക് മുൻപേ തന്നെ ഇല്ലാതായിരുന്നെന്നും അതിജീവിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

കൊച്ചി-മുസിരിസ് ബിനാലെയില്‍ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് ആരംഭിച്ചു
കൊച്ചി: പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ കൃതികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന്‍ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് ആരംഭിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ മോക്ക ആര്‍ട്ട് കഫേയില്‍ ഇന്ന് ആരംഭിച്ച പ്രദര്‍ശനം പ്രശസ്ത ക്യൂറേറ്ററും സാംസ്‌കാരിക ആര്‍ക്കൈവിസ്റ്റുമായ ഇന പുരി ക്യൂറേറ്റ് ചെയ്യുന്നു.
1997 ല്‍ ശ്രീ അശോക് വര്‍മ്മ സ്ഥാപിച്ച ആര്‍ഡി ഫൗണ്ടേഷന്‍ മൂന്ന് പതിറ്റാണ്ടിലേറെയായി, സര്‍ഗ്ഗാത്മകത, വിമര്‍ശനാത്മക അന്വേഷണം, സാംസ്‌കാരിക ഇടപെടല്‍ എന്നിവ വളര്‍ത്തിയെടുത്തു. ഇന്ന്, ഷെഫാലി വര്‍മ്മയുടെ നേതൃത്വത്തില്‍, ഫൗണ്ടേഷന്‍ കല, വിദ്യാഭ്യാസം, സമൂഹം എന്നിവയ്ക്കിടയില്‍ പരിവര്‍ത്തനാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഉപദേശക സമിതിയിലും ഷെഫാലി വര്‍മ്മ സേവനമനുഷ്ഠിക്കുന്നു.
ഈ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് നിശ്ചലതയുടെയും അടുപ്പത്തിന്റെയും അവരുടെ ആന്തരിക ഭൂപ്രകൃതികളുമായുള്ള ബന്ധത്തിന്റെയും നിമിഷങ്ങള്‍ പ്രദാനം ചെയ്യുമെന്ന് ഷെഫാലി വര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ കലാകാരന്മാരുമായുള്ള പതിറ്റാണ്ടുകളുടെ ഇടപെടലിലൂടെ രൂപപ്പെടുത്തിയ ഇനാ പുരിയുടെ ക്യൂറേറ്റോറിയല്‍ ദര്‍ശനത്തിലൂടെ, ബ്രൂട്ടയുടെ കൃതികള്‍ മോക്ക് ആര്‍ട്ട് കഫേയുടെ വാസ്തുവിദ്യയെ അവരുടെ ധ്യാനശക്തി വര്‍ദ്ധിപ്പിക്കുന്ന വിധത്തില്‍ അഭിമുഖീകരിക്കുന്നു. ഭൗതികത, വെളിച്ചം, നിശ്ശബ്ദത എന്നിവ ധ്യാനാത്മകമായ ഒരു അനുഭവമായി സംയോജിക്കുന്ന ഒരു ആഴത്തിലുള്ള അന്തരീക്ഷം ഈ പ്രദര്‍ശനം സൃഷ്ടിക്കുന്നു.
കൊച്ചിയില്‍ പുതിയ പ്രേക്ഷകരെ കണ്ടുമുട്ടാന്‍ എന്റെ കലയ്ക്ക് അവസരം സൃഷ്ടിച്ചതിന് ആര്‍ഡി ഫൗണ്ടേഷനോടും ഇന പുരിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് ശോഭ ബ്രൂട്ട അഭിപ്രായപ്പെടുന്നു. പ്രദര്‍ശനം 2026 മാര്‍ച്ച് 31ന് അവസാനിയ്ക്കും.

കേരളം യുഡിഎഫിനൊപ്പം; തിരുവനന്തപുരത്ത് മിന്നി ബിജെപി, എല്‍ഡിഎഫ് പരിധിയ്ക്ക് പുറത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്നേറ്റം. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് ആധിപത്യമാണ് കാണാന്‍ കഴിഞ്ഞത്. ജില്ലാ പഞ്ചായത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. അതേസമയം ഇത്തവണ എന്‍ഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവില്‍ 50 സീറ്റുകളാണ് എന്‍ഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താന്‍ വേണ്ടത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ 48 സീറ്റുകളില്‍ എന്‍ഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എല്‍ഡിഎഫ് 27. കൊല്ലം കോര്‍പറേഷനില്‍ 14 സീറ്റുകളില്‍ എല്‍ഡിഎഫ്, യുഡിഎഫ് 18, എന്‍ഡിഎ 9. എറണാകുളം കോര്‍പറേഷനില്‍ എല്‍ഡിഎഫ് 20, യുഡിഎഫ് 46, എന്‍ഡിഎ 6. തൃശൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് 33, എല്‍ഡിഎഫ് 11, എന്‍ഡിഎ 8. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫ് 28, യുഡിഎഫ് 26, എന്‍ഡിഎ 13. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 36, എന്‍ഡിഎ 4.