കൊച്ചി: സോഷ്യൽ മീഡിയ താരവും ട്രോളുകളിലൂടെയും വൈറലായ കൂത്താട്ടുകുളം നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മായ വിക്ക് തോൽവി. യുഡിഎഫ് സ്ഥാനാർത്ഥി പി സി ഭാസ്‌കരനാണ് ഇവിടെ വിജയിച്ചത്.
‘മായാവി’ മത്സരിക്കുന്നു എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ മായ വൈറലായിരുന്നെങ്കിലും എടയാർ വെസ്റ്റ് വാർഡിലെ ജനങ്ങൾ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്.
ടി വി ഷോയായ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ ‘വി’ തന്റെ പേരിനോട് ചേർത്തിരുന്നു.

