പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താൽ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് പറഞ്ഞ സിപിഎം വനിതാ നേതാവിന് കനത്ത തോൽവി. സിപിഎം വനിതാ നേതാവ് ലസിതാ നായർ ആണ് തോറ്റത്. പന്തളം നഗരസഭ എട്ടാം വാർഡിൽ ആണ് ലസിത നായർ കനത്ത തോൽവി ഏറ്റുവാങ്ങിയത്. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ.
അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ ലസിത നായരുടെ ‘തീവ്രത’ പരാമർശം ഏറെ ചർച്ചയായിരുന്നു. കൊടും ക്രിമിനലും ബലാത്സംഗ വീരനുമായ രാഹുൽ മാങ്കൂട്ടത്തിൽ നിർദേശിച്ചവരാണ് ജില്ലയിലെ കോൺഗ്രസ് സ്‌ഥാനാർഥികളിൽ ഭൂരിപക്ഷവും. പീഡന പരമ്പരകൾക്ക് കാവൽ നിന്നവർക്കും അയാളുടെ അടിമകൾക്കുമാണ് സീറ്റു നൽകിയതെന്നും ലസിത നായർ ആരോപിച്ചിരുന്നു.

