കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ രണ്ടാഴ്ച കൂടി നീട്ടണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0

ന്യൂ ഡൽഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

തീയതി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അനുഭാവപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിർദേശിച്ചു. 25 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവരശേഖരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടികൾ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചത്. നിലവിലെ കണക്കുപ്രകാരം 24,95,069 എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. കരട് വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ  മേയറാകും

കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ പുതിയ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിക്കുകയായിരുന്നു.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഇന്ദിരയ്ക്ക് തുണയായി. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമാണ്.

പയ്യാമ്പലം ഡിവിഷനിൽ നിന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമത ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾക്കെതിരെ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇന്ദിരയുടെ വിജയം.

2015-ൽ കണ്ണൂർ കോർപ്പറേഷനായത് മുതൽ തുടർച്ചയായി മൂന്ന് തവണയും ഇന്ദിര കൗൺസിലറായിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്ത ഡിവിഷനുകളിൽ (കാണാത്തേർ, കസാനക്കോട്ട, പയ്യാമ്പലം) നിന്ന് മത്സരിച്ച് വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്.

‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരായ കേസില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്

തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരായ കേസില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്.

ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഗാനത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം നടന്നിരുന്നു.

കേസെടുത്തതോടെ പോസ്റ്റുകള്‍ ഡിലീറ്റാക്കി. ഈ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനാണ് കത്തയച്ചത്. ഗാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

നടിയെ ആക്രമിച്ച കേസ്; പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം അംഗീകരിച്ച് കോടതി, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി

0

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെ തന്റെ പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന നടൻ ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാനാണ് എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അതെ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കീഴ്‌ക്കോടതി വിധിക്കെതിരെ സർക്കാർ മേൽക്കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ പാസ്‌പോർട്ട് വിട്ടുനൽകരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിച്ച ഘട്ടത്തിലാണ് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ് കോടതിയുടെ തീരുമാനം.

‘കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദി ഞാൻ ആണെന്ന് പറയുന്നു, മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ മുസ്‍ലിം ലീഗ് പറഞ്ഞിട്ടുണ്ട്’; വെള്ളാപ്പള്ളി നടേശന്‍

0

ആലപ്പുഴ: തന്നെ മനപ്പൂർവ്വം വര്‍ഗീയവാദിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുകയാണ് പലപ്പോഴും. എന്തിനാണെന്ന് അറിയില്ല ഞാനാണ് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയവാദിയെന്നാണ് മുസ്‍ലിം ലീഗ് പറയുന്നത്. അവർ എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ പറയുന്നത്? ഞാൻ ഗുരുവിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ആളാണ്, ഒരു വർഗീയ വാദി അകാൻ എനിക്ക് കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സോദരചിന്തയോടെ ജീവിക്കണമെന്നാണ് തനിക്കാകെ അറിയാവുന്നത്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന പ്രസ്ഥാനമാണ് എസ്എന്‍ഡിപി. ഞങ്ങള്‍ ഒരിക്കലും ഒരു മതവിശ്വാസത്തിനെതിരല്ല. എന്നെ മുസ്‌ലിം വിരുദ്ധനാക്കി വേട്ടയാടുകയാണ്. മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണ് -വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അധികാരത്തിലിരുന്ന് ലീഗ് അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വകുപ്പും മന്ത്രിയുമൊക്കെ മലപ്പുറത്താണ് പ്രഖ്യാപിക്കുന്നത്. ഇങ്ങനെ ചെയ്തവരാണ് മതേതരത്വം പറയുന്നത്. ലീഗ് മലപ്പുറം പാര്‍ട്ടിയാണ്. ലീഗിന് പലമുഖങ്ങളുണ്ട്. 14 യൂണിവേഴ്‌സിറ്റികള്‍ ഉണ്ടായിട്ട് ഒരൊറ്റ യൂണിവേഴ്‌സിറ്റി പോലും ഈഴവര്‍ക്കില്ല.

മുസ്‌ലിം സമുദായത്തെ ഞാന്‍ ഇതുവരെയും ആക്ഷേപിച്ചിട്ടില്ല. ലീഗിന് ഒരുപാട് സ്‌കൂളുകള്‍ ഉണ്ടായിരിക്കെ ഒരൊറ്റ സ്‌കൂളെങ്കിലും ഞങ്ങള്‍ക്ക് തരണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തത്. ഫസൽ ഗഫൂര്‍ എന്ത് കൊള്ളയാണ് നടത്തുന്നത്. സകല അലവലാതികളും എന്നെ വര്‍ഗീയവാദിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.

ലീഗ് മലപ്പുറം പാര്‍ട്ടി തന്നെയാണ്. മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനാണെന്ന് വരെ ലീഗുകാര്‍ പറഞ്ഞിട്ടുണ്ട്. വെറുതെ വായിൽ തോന്നുന്നത് പറയുന്നതാണ് അവരുടെ ശീലം. എനിക്ക് എതിരെ ഉയരുന്ന ആരോപണങ്ങളും അതുപോലെ തന്നെ. മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് നടക്കൽ ആയിരുന്നു അവരുടെ പണി. ആണും പെണ്ണും കെട്ടവനാണെങ്കില്‍ എങ്ങനെയാണ് അദ്ദേഹത്തിന് കുട്ടികളുണ്ടാവുക? പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന 10 വര്‍ഷക്കാലത്ത് ഒരു കലാപവും ഉണ്ടായിരുന്നില്ല’ -വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഒഴിവായത് വൻ ദുരന്തം; നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ടയറുകൾ പൊട്ടി

കൊച്ചി: കൊച്ചിയിൽ വൻ ദുരന്തം ഒഴിവായതായി റിപ്പോർട്ട്. നെടുമ്പാശ്ശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകൾ പൊട്ടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്നാണ് വിമാനം അടിയന്തിരമായി ഇറക്കിയത്.

അതേസമയം വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു.

ശബരിമല സ്വർണക്കവർച്ച കേസ്; മുൻ ദേവസ്വം സെക്രട്ടറി ജയശ്രീക്ക് ആശ്വാസം, അറസ്റ്റ് താൽക്കാലികമായി തടഞ്ഞ് സുപ്രീം കോടതി

0

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിലെ നാലാം പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ ജയശ്രീക്ക് തൽക്കാല ആശ്വാസം. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലിമായി തടഞ്ഞു. രണ്ട് ദിവസം മുൻപാണ് മുന്‍കൂർ ജാമ്യാപേക്ഷയുമായി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ഈ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞത്. . ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇവ‍ർ സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകൻ എ കാർത്തിക്കാണ് ജയശ്രീക്കായി ഹർജി സമർപ്പിച്ചത്.

ദേവസ്വം സെക്രട്ടറി ജയശ്രീയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. സന്നിധാനത്തെ അമൂല്യവസ്തുക്കളിൽ നിന്ന് സ്വർണം കവർന്നതിന് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വൻ തോക്കുകൾ പുറത്തുവരാനുണ്ടെന്നും കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ജയശ്രീ മുൻ‌കൂർ ജാമ്യഹർജിയുമായി സുപ്രീം കോടതി സമീപിച്ചതും അറസ്റ്റ് താത്ക്കാലികമായി തടഞ്ഞതും.

ലക്ഷ്യം ലക്ഷം തന്നെ! കുതിപ്പ് തുടർന്ന് പൊന്നും വില

0

സ്വർണ്ണവില ലക്ഷത്തിലേക്കെത്താന്‍ ഇനി അധികം താമസമുണ്ടാവില്ല.   1,120 രൂപ കൂടി വര്‍ധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ലക്ഷത്തിലെത്തും.

ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,880 രൂപയും ഗ്രാമിന് 12,360 രൂപയുമാണ് . 240 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,800 രൂപയും ഗ്രാമിന് 10225 രൂപയുമാണ് ഇന്നത്തെവില.

ഇന്നലത്തേതിനേക്കാള്‍ 200 രൂപയുടെ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയുടെ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 210 രൂപയും 10 ഗ്രാമിന് 2,100 രൂപയും ആയിരുന്ന വെള്ളി വില ഇന്ന് ഒരു ഗ്രാമിന് 212 രൂപയും 10 ഗ്രാമിന് 2120 രൂപയുമായിട്ടുണ്ട്. 

ശബരിമല സ്വര്‍ണക്കവര്‍ച്ച; എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡൽഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് എസ്. ജയശ്രീ. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നതാണ് കണ്ടെത്തൽ.

അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എസ്‌ഐടിയോട് കോടതി റിപ്പോര്‍ട്ട് തേടി. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നായിരുന്നു ജയശ്രീയുടെ ആവശ്യം. ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു.

കാലുവാരി തോൽപ്പിച്ചു; സിപിഐമ്മിനെതിരെ പരാതിയുമായി സിപിഐ സ്ഥാനാർഥി

പത്തനംതിട്ട: തിരുവല്ല മല്ലപ്പള്ളിയിൽ സിപിഐ സ്ഥാനാർഥിയെ കാലുവാരി തോൽപ്പിച്ചെന്ന് പരാതി. മല്ലപ്പള്ളി ആറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മോളി തോമസ് ആണ് പരാതിയുമായി  സംസ്ഥാന സെക്രട്ടറിക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

അതേസമയം മല്ലപ്പള്ളി ഏരിയ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പരാതി എന്നാണ് ലഭിക്കുന്ന വിവരം. സിറ്റിങ് സീറ്റിൽ 68 വോട്ടിനാണ് മോളി തോമസ് പരാജയപ്പെട്ടത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 128 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ച വാർഡിലാണ് മോളി തോമസിൻ്റെ തോൽവി എന്നതാണ് ശ്രദ്ധേയം.