വിടപറഞ്ഞത് മലയാള സിനിമയിൽ 48 വർഷങ്ങൾ നിറഞ്ഞു നിന്ന ബഹുമുഖ പ്രതിഭ

നടൻ ശ്രീനിവാസന്റെ വേർപാടോടെ വിടപറഞ്ഞത്  മലയാള സിനിമയുടെ ബഹുമുഖ പ്രതിഭയാണ്. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ  കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 

മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിംഗ് ആർ‌ട്ടിസ്റ്റെന്ന് നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർ‌ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു.

1977ൽ പി എ ബക്കര്‌ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ ‘ഓടരുത് അമ്മാവാ ആളറിയാം’ എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.

  മലയാളിയുടെ മാറിയ അഭിരുചികൾ പോലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ തടസമാവുന്നില്ല. കാരണം അദ്ദേഹം അഭിസംബോധന ചെയ്തത് ഒരു പ്രത്യേക കാലഘട്ടത്തെയായിരുന്നില്ല. എല്ലാ കാലത്തിനും വേണ്ടിയുളളതായിരുന്നു ശ്രീനിവാസന്റെ സിനിമകൾ.

1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ ശീനിവാസൻ എഴുത്തുവഴിയിൽ 4 പതിറ്റാണ്ട് പിന്നിട്ടിരുന്നു. തിരക്കഥ, സംഭാഷണം: ശ്രീനിവാസൻ എന്ന് ടൈറ്റിലിൽ തെളിഞ്ഞത് അന്നാണെങ്കിലും അതിനും എത്രയോ വർഷം മുൻപേ പല സിനിമകളുടെയും അണിയറയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും ശ്രീനി പ്രവർത്തിച്ചിരുന്നു.

മലയാളത്തിന്റെ ഇതിഹാസം, നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖകങ്ങളെ തുടര്‍ന്ന് അദ്ദേഹം ഏറെ കാലമായി ചികിത്സയില്‍ ആയിരുന്നു.

കൊച്ചിയില്‍ വച്ചായിരുന്നു അന്ത്യം. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 69 വയസ്സായിരുന്നു.

പ്ലസ്ടു വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്; പരീക്ഷ നടത്തുന്നത് അവധിക്ക് ശേഷം

0

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥികളുടെ ഹിന്ദി പരീക്ഷ മാറ്റിവെച്ചു. 2025-26 അധ്യയന വർഷത്തിലെ പ്ലസ്ടു രണ്ടാംപാദ വാർഷിക പരീക്ഷയുടെ (ക്രിസ്മസ് പരീക്ഷ) 20.12.2025 തീയതിയിൽ നടത്താനിരുന്ന ഹിന്ദി പരീക്ഷയാണ് മാറ്റിവെച്ചത്. ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്ക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ പരീക്ഷ ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്ക് ശേഷം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കോഴിക്കോട് റെയിഞ്ച് റോവർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0

കോഴിക്കോട്: നഗരത്തിലെ തൊണ്ടയാട് ബൈപാസിന് സമീപം ആഡംബര കാറായ റെയിഞ്ച് റോവർ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ യാത്രക്കാർ പുറത്തിറങ്ങി ഓടിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വെള്ളിമാടുകുന്ന് അഗ്നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

നിയന്ത്രണം വിട്ട പാരഷൂട്ട്, 200 അടി ഉയരത്തിൽ നിന്ന് വീഴ്ച; മാട്ടുപ്പെട്ടി ഡാമിലെ അപകടത്തിൽ പോലീസ് റിപ്പോർട്ട് ഉടൻ

0

മൂന്നാർ: മാട്ടുപ്പെട്ടി ഡാമിൽ പാരാസെയ്‌ലിങ്ങിനിടെ വിനോദസഞ്ചാരി വെള്ളത്തിൽ വീണത് ശക്തമായ കാറ്റിൽ പാരഷൂട്ടിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുകൊണ്ടാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് തയ്യാറാക്കിയ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ അധികൃതർക്ക് സമർപ്പിക്കും.

അപകടത്തിൽപ്പെട്ട യുവാവിനെക്കുറിച്ചുള്ള രേഖകളൊന്നും സംഘാടകർ സൂക്ഷിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതോടെ, മാട്ടുപ്പെട്ടിയിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ഹൈഡൽ ടൂറിസം വിഭാഗത്തിന്റെ മുൻപത്തെ വാദം തെറ്റാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മാട്ടുപ്പെട്ടി ഡാമിലാണ് അപകടം നടന്നത്. ഏകദേശം 200 അടി ഉയരത്തിൽ നിന്ന് തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ യുവാവ് ഡാമിലെ വെള്ളത്തിലേക്ക് വീണു. യുവാവിന് നീന്തൽ അറിയാമായിരുന്നതും ഉടൻ തന്നെ സ്പീഡ് ബോട്ട് എത്തിയതും വലിയ ദുരന്തം ഒഴിവാക്കി. സംഭവം പുറംലോകം അറിയാതിരിക്കാൻ യുവാവിന് 15,000 രൂപ നൽകി അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

ആറുമാസം മുൻപ് ആരംഭിച്ച ഈ അഡ്വഞ്ചർ ടൂറിസം പദ്ധതിയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് പോലീസ് ഗൗരവമായ അന്വേഷണമാണ് നടത്തുന്നത്.

ജർമ്മൻ യൂണിവേഴ്സിറ്റി ബിരുദവും യൂറോപ്യൻ കരിയറും സ്വന്തമാക്കാം: ജർമ്മൻ ടെക് പാത്ത്‌വേ പ്രോഗ്രാമുമായി കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി

0

കൊച്ചി: ആഗോള ടെക്നോളജി രംഗത്ത് ലോകോത്തര നിലവാരമുള്ള കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം ഒരുക്കുകയാണ് കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി. ‘ജർമ്മൻ ടെക് പാത്ത്‌വേ’ എന്ന നൂതന പ്രോഗ്രാമിലൂടെയാണ് ഈ പുതിയ വാതിൽ തുറക്കുന്നത്. പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം ആരംഭിച്ച് ജർമ്മനിയിലെ പ്രശസ്തമായ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കാനും അതുവഴി യൂറോപ്യൻ ടെക് വിപണിയിൽ മികച്ച തൊഴിലവസരങ്ങൾ നേടാനും സാധിക്കും. ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐടി കോഴ്സിലാണ് ഈ സവിശേഷ പ്രോ​ഗ്രാം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഘട്ടങ്ങളായാണ് പ്രോഗ്രാം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ 18 മാസം വിദ്യാർത്ഥികൾ കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് പഠിക്കേണ്ടത്. ഈ കാലയളവിൽ കമ്പ്യൂട്ടർ സയൻസിലും ഐടിയിലും ശക്തമായ അക്കാദമിക് അടിത്തറ ഉറപ്പാക്കും. അതോടൊപ്പം ജർമ്മനിയിലെ ഉന്നതപഠനത്തിന് അനിവാര്യമായ ഇംഗ്ലീഷ്, ജർമ്മൻ ഭാഷകളിൽ തീവ്രമായ പരിശീലനവും നൽകും. ഒന്നര വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജെയിൻ യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തമുള്ള പ്രമുഖ ജർമ്മൻ സർവകലാശാലകളിലേക്ക് നേരിട്ട് പ്രവേശനം നേടാം.

പഠനത്തിന്റെ രണ്ടാം ഘട്ടം മൂന്ന് മുതൽ മൂന്നര വർഷം വരെ ജർമനിയിലാണ്. എഞ്ചിനീയറിംഗ്, ടെക്നോളജി കരിയറുകൾക്ക് ലോകത്തിൽ ഏറ്റവും അധികം ആവശ്യക്കാരുള്ള രാജ്യങ്ങളിലൊന്നാണ് ജർമ്മനി. ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ആകർഷണം, വിദ്യാർത്ഥികൾക്ക് ജർമ്മനിയിലെ മികച്ച പബ്ലിക് സർവകലാശാലകളിൽ പൂർണ്ണമായും സബ്‌സിഡിയുള്ള ട്യൂഷൻ ഫീസോടെ പഠനം പൂർത്തിയാക്കാം എന്നതാണ്. പഠനകാലയളവിൽ തന്നെ ശമ്പളത്തോടുകൂടിയ ഇന്റേൺഷിപ്പുകൾ ചെയ്യാനും ഇൻഡസ്ട്രി പ്രോജക്റ്റുകളിൽ പങ്കാളികളാകാനും പ്രായോഗിക പരിശീലനം നേടാനും കഴിയും.

ആർ.ഡബ്ല്യു.ടി.എച്ച് ആക്കൻ യൂണിവേഴ്സിറ്റി, കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ടി.യു ബർലിൻ, എൽ.എം.യു മ്യൂണിക്ക് തുടങ്ങിയ ലോകോത്തര റാങ്കിംഗുള്ള സർവകലാശാലകൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങളുമായാണ് ജെയിൻ യൂണിവേഴ്സിറ്റി പ്രോഗ്രാമിനായി കൈകോർക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്സ് എന്നിങ്ങനെ ഏറ്റവും ആധുനികമായ മേഖലകളിൽ സ്പെഷ്യലൈസ് ചെയ്യാനും അവസരമുണ്ട്.

പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ അംഗീകാരമുള്ള ജർമ്മൻ ബിരുദമാണ് ലഭിക്കുക. പഠനശേഷം ജർമ്മനിയിൽ ജോലി ചെയ്യാനുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസ, ഇ.യു ബ്ലൂ കാർഡ് എന്നിവ നേടാൻ ഈ ബിരുദം വഴിയൊരുക്കും. അതോടൊപ്പം ഓസ്ട്രിയ, സ്വിസർലാൻഡ്, ബെൽജിയം തുടങ്ങിയ ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിലും ‘രണ്ടാം സിലിക്കൺ വാലി’ എന്നറിയപ്പെടുന്ന സ്വീഡൻ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും മികച്ച കരിയർ സ്വന്തമാക്കാൻ ഈ പ്രോഗ്രാം സഹായിക്കും. ജർമ്മൻ യൂണിവേഴ്സിറ്റി പ്രവേശനത്തിനും വിസയ്ക്കും നിർബന്ധമായ അക്കാദമിക് പ്രമാണ പരിശോധനയായ എ.പി.എസ് ക്ലിയറൻസിനും വിസ പ്രോസസ്സിംഗിനും യൂണിവേഴ്സിറ്റി പൂർണ്ണ പിന്തുണ നൽകും.

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 70% മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന്റെ ഭാഗമായി ഇന്റർവ്യൂവും ഉണ്ടായിരിക്കും. വിദ്യാർത്ഥികളുടെ എ.പി.എസ് , ഐ.ഇ.എൽ.ടി.എസ് ഫീസുകൾ ജെയിൻ യൂണിവേഴ്സിറ്റി ഒഴിവാക്കിയിട്ടുണ്ട്. ഇത് തുടക്കത്തിലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും. ഉപരി പഠനത്തിന് ജർമനിയിയിൽ പോകാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തന്നെ ബിരുദം പൂർത്തിയാക്കാനുള്ള സൗകര്യവും പ്രോഗ്രാം ഉറപ്പുനൽകുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക്
9207355555 എന്ന നമ്പറിൽ ബന്ധപ്പെടുക.

മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട ഛത്തീസ്ഗഡ‍് സ്വദേശിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്ക്

0

തൃശൂര്‍: കേരള മനസാക്ഷിയെ നടുക്കിയ സംഭവമാണ് പാലക്കാട് ജില്ലയിലെ വാളയാറിലുണ്ടായത്. ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചത്തീസ്ഗഡ‍് സ്വദേശി റാം നാരായണന്‍റെ പോസ്റ്റുമോർട്ടം റിപോർട്ട് റിപ്പോർട്ട് പുറത്ത്. പ്രാഥമിക പരിശോധന ഫലം പുറത്തുവരുമ്പോൾ തലയിലും ശരീരത്തിലും ഏറ്റ ഗുരുതരമായ പരിക്കാണ് റാം നാരായണന്‍റെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നാണ് വിവരം. റാം നാരായണന്‍റെ തല മുതൽ കാലുവരെ ശരീരത്തിൽ ആകമാനം 40ലധികം മുറിവുകളാണ് ഉള്ളതെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. പുറത്ത് മുഴുവൻ വടികൊണ്ട് അടിച്ചു പൊളിച്ചതിന്റെ അടയാളങ്ങളുണ്ട്. ശരീരത്തിൽ ചവിട്ടിയതിന്‍റെയും നിലത്തിട്ട് വലിച്ചതിന്‍റെയും പാടുകൾ കാണാം. തലയിൽ രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ്മോർട്ടത്തിന് മുമ്പ് എടുത്ത എക്സ്റേ ഫലത്തിലുള്ളത്. മണിക്കൂറുകള്‍ നീണ്ട ആക്രമണത്തിനൊടുവിലാണ് റാം നാരായണന്‍റെ മരണം സംഭവിച്ചത്. ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ ആളുകൾ അറസ്റ്റിലാകുമെന്നുമാണ് വാളയാർ പോലീസ് വ്യക്തമാക്കിയിട്ടുള്ളത്.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ജോലിക്കെത്തിയതായിരുന്നു രാം നാരായൺ. വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തിയ ഇയാളെ മോഷണശ്രമം ആരോപിച്ച് നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ ചേർന്ന് ഇയാളെ ചോദ്യം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലയ്ക്കും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റ ഇയാൾ നാല് മണിക്കൂറോളം റോഡരികിൽ ചികിത്സ ലഭിക്കാതെ കിടന്നു. പുറം മുഴുവൻ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. പിന്നീട് പോലീസ് എത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ശരീരമാസകലം വടികൊണ്ടുള്ള അടിയേറ്റ പാടുകളും ആന്തരിക മുറിവുകളും ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

റാം നാരായണന്റെ അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത പോക്കറ്റിൽ നിന്നും ലഭിച്ച ഫോൺ നമ്പറുകൾ വഴിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത വാളയാർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഛത്തീസ്ഗഢിലുള്ള ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, രാംനാരായണൻ പാലക്കാട് എത്തിയത് ജോലി തേടിയാണെന്ന് കുടുംബം അറിയിച്ചു.

കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്, കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആക്കുന്ന തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ വെട്ടി കുറച്ചു. 30 വർഷത്തെ കണക്ക് നോക്കിയാൽ സംസ്ഥാനത്തെ കടം വർധിച്ചതായി കാണാൻ സാധിക്കും. പ്രതികാരപരമായും ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി മാറ്റം കൊണ്ട് വരുന്നതിലൂടെ കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിന്ന് പണം പിടിച്ചു വാങ്ങുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സാധാരണക്കാർക്ക് കിട്ടേണ്ട ഗുണഫലങ്ങൾ വൻകിട കോർപ്പറേറ്റുകൾക്കാണ് കിട്ടുന്നത് എന്നും മന്ത്രി വിമർശിച്ചു.

പാരഡിപ്പാട്ടിൽ ദേവസ്വം ബോർഡ് പരാതി നൽകില്ലെന്ന് കെ.ജയകുമാർ

തിരുവനന്തപുരം: പോറ്റിയേ കേറ്റിയേ’ തിരഞ്ഞെടുപ്പു പ്രചാരണ ഗാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാതി നൽകില്ല.

ദേവസ്വം ബോർഡ് നേരിട്ട് പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് കെ.ജയകുമാർ  പറഞ്ഞു. സ്വർണപ്പാളി വിവാദത്തിലെ പാരഡിപ്പാട്ടിനെതിരെ ബോർഡ് പരാതി നൽകില്ല.

അങ്ങനെയൊരു ചിന്ത മനസിലില്ല. അയ്യപ്പന്റെ പേരിൽ വിവാദം പാടില്ല. വിവാദങ്ങളോട് പ്രതികരിക്കാനും താൽപര്യമില്ല. വിവാദമായ പാരഡിപ്പാട്ട് ഇതുവരെ കേട്ടിട്ടില്ല. എന്നാൽ, വിവാദമായ സാഹചര്യത്തിൽ പാട്ട് കേൾക്കാൻ തീരുമാനിച്ചതായും കെ.ജയകുമാർ പറഞ്ഞു.

അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം;  തെളിവുകള്‍ നശിപ്പിക്കാനും കൂട്ടുനിന്നു; വിനോദ് കുമാറിൻറെ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ

തിരുവനന്തപുരം: കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്.

തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻെറ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും എത്തിയെന്നും കണ്ടെത്തി.

വിനോദ് കുമാറിൻറെ അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ടിപി കേസിലെ പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻ തോതിൽ പണം വാങ്ങി. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന്  കൈമാറിയത്.

ജയിലിൽ നിന്നും ഡിഐജിയെ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറിയത്. കൊച്ചിയിലെ ക്വ‍ട്ടേഷൻ സംഘത്തിപ്പെട്ട റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി.

ലഹരിക്കേസിൽ ജയിൽ ശിക്ഷ അനുവഭിക്കുന്നയാളിൽ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന 35 ലക്ഷം രൂപയാണെന്ന് വിജിലൻസ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80000 രൂപ. പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ രണ്ടാഴ്ച കൂടി നീട്ടണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

0

ന്യൂ ഡൽഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

തീയതി നീട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. അനുഭാവപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് കമ്മീഷനോട് സുപ്രിംകോടതി നിർദേശിച്ചു. 25 ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവരശേഖരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് നടപടികൾ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചത്. നിലവിലെ കണക്കുപ്രകാരം 24,95,069 എന്യുമറേഷൻ ഫോമുകൾ തിരികെ ലഭിച്ചിട്ടില്ല. കരട് വോട്ടർ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും.