ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു; ഇന്ദ്രജിത്ത് സുകുമാരനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് ലിജോ ജോസ് പെല്ലിശേരി

കൊച്ചി: ഇന്ദ്രജിത്ത് സുകുമാരനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി രംഗത്ത്. ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ആണ് സോഷ്യൽ മീഡിയയിലൂടെ ലിജോ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

2015ൽ പുറത്തിറങ്ങിയ ‘ഡബിൾ ബാരൽ’ ആണ് ഇരുവരും ഒടുവിൽ ഒന്നിച്ച ചിത്രം. “ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ‘ഡബിൾ ബാരൽ’ ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ,” എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.

ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്ത ‘നായകൻ’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ ആയിരുന്നു. പിന്നാലെ സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിരിന്നു.

സുരേഷ് ഗോപി വിരുദ്ധതരംഗം ശക്തമായതും തിരിച്ചടിയായി; ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കവും ഫലം കണ്ടില്ല; തദ്ദേശതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് ബിജെപി വിലയിരുത്തൽ

0

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ സഭകളുടെ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലിൽ ബിജെപി. ബിജെപി നടത്തിയ ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ നീക്കം തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം കണ്ടില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും പാർട്ടിയോട് അടുപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ‘ക്രിസ്ത്യൻ ഔട്ട്‌റീച്ച്’ പരിപാടി ബിജെപി ആവിഷ്കരിച്ച് നടപ്പാക്കിയത്. എന്നാൽ, പലഘടകങ്ങൾ കൊണ്ടും ക്രൈസ്തവർ പാർട്ടിയോട് ഇക്കുറി അകലം പാലിച്ചെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ലഭിച്ച തൃശ്ശൂരിൽ ഇത്തവണ ആ പിന്തുണ യുഡിഎഫിലേക്ക് മാറിയെന്നാണ് പാർട്ടി നേതാക്കളുടെ തന്നെ വിലയിരുത്തൽ. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും സമാന പ്രവണതയാണ് കണ്ടത്.

തൃശ്ശൂരിൽ പള്ളിയുടെ പിന്തുണയോടെ ക്രൈസ്തവ സ്ഥാനാർഥികളെ മത്സരിപ്പിച്ച ഡിവിഷനുകളിലൊട്ടാകെ ബിജെപി കനത്ത പരാജയം നേരിട്ടു. കൃഷ്ണപുരം, മിഷൻ ക്വാർട്ടേഴ്സ്, ചേലക്കോട്ടുകര, ഗാന്ധിനഗർ, നെട്ടിശ്ശേരി തുടങ്ങിയ ഡിവിഷനുകളിൽ ജയപ്രതീക്ഷ ഉയർന്നിരുന്നെങ്കിലും ഫലം പൂർണമായും വിപരീതമായിരുന്നു. ചത്തീസ്ഗഡ് വിഷയത്തെ തുടർന്നുണ്ടായ പ്രതികൂലതയും, കന്യാസ്ത്രീ സമൂഹം ബിജെപിക്കെതിരേ നിലകൊണ്ടതുമാണ് പ്രധാന തിരിച്ചടിയെന്നാണ് വിലയിരുത്തൽ.

പി.സി. ജോർജിന് സ്വാധീനമുള്ള മേഖലകളിൽ ക്രൈസ്തവ വോട്ടുകൾ ബിജെപിക്കൊപ്പം നിന്നെങ്കിലും, അത് രണ്ടോ മൂന്നോ പഞ്ചായത്തുകളിലൊതുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ക്രൈസ്തവ സ്ഥാനാർഥികളെ നിർത്തിയിട്ടും ഗുണമുണ്ടായില്ല. നാലാഞ്ചിറ, പാളയം, വെട്ടുകാട്, പൗണ്ടുകടവ് മേഖലകളിൽ പരാജയം സംഭവിക്കുകയും വോട്ട് വിഹിതം കുറഞ്ഞിരിക്കുകയുമായിരുന്നു.

തൃശ്ശൂരിൽ സുരേഷ് ഗോപി വിരുദ്ധതരംഗം ശക്തമായതും തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തുന്നു. മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാൻ കഴിയുന്ന ശക്തനായ നേതാവ് മത്സരരംഗത്തില്ലാതിരുന്നതോടെ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസം പ്രവർത്തകരിൽ ഉണ്ടായില്ലെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. നേതൃത്വത്തിലെ ഐക്യമില്ലായ്മ, ജില്ലാ പ്രസിഡന്റിന്റെ പരിമിതമായ ഇടപെടൽ, ഒരു സംസ്ഥാന നേതാവിന്റെ പ്രവർത്തന രംഗത്തുനിന്നുള്ള വിട്ടുനിൽപ്പ് എന്നിവയും വിമർശനവിധേയമായി. സംസ്ഥാന ഭാരവാഹികളിൽ ബി. ഗോപാലകൃഷ്ണൻ മാത്രമാണ് നേരിട്ട് ഡിവിഷനുകളിൽ സജീവമായി പ്രവർത്തിച്ചതെന്നും, അതിന്റെ ഗുണം ഗാന്ധിനഗർ ഡിവിഷനിൽ പ്രതിഫലിച്ചതെന്നുമാണ് പാർട്ടി വിലയിരുത്തൽ.

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനെതിരെ ജലഉപരോധവുമായി താലിബാനും; കുനാർ പദ്ധതി നടപ്പാക്കിയാൽ പാകിസ്ഥാന് നേരിടേണ്ടി വരിക വലിയ ജലക്ഷാമം

0

കാബൂൾ: ഇന്ത്യയ്ക്ക് പിന്നാലെ അഫ്​ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും പാകിസ്ഥാനെതിരെ ജല ഉപരോധം തീർക്കുന്നു. കുനാർ നദിയിൽ ഡാം നിർമിക്കാനുള്ള താലിബാൻ ഭരണകൂടത്തിന്റെ നീക്കമാണ് പാകിസ്ഥാന് വെല്ലുവിളിയാകുന്നത്. പാകിസ്ഥാനിലെ ചിത്രാൽ മേഖലയിൽ ഉത്ഭവിച്ച് അഫ്ഗാനിസ്ഥാനിലെ കുനാർ, നൻഗറാർ പ്രദേശങ്ങളിലൂടെ ഒഴുകി വീണ്ടും പാകിസ്ഥാനിലേക്ക് എത്തുന്ന കുനാർ നദിയിൽ ഡാം നിർമിച്ചാൽ പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാകും.

പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി സിന്ധു നദിയിൽ നിന്നുള്ള ജലവിതരണം ഇന്ത്യ തടഞ്ഞതോടെ പാക്കിസ്ഥാൻ നേരത്തേ തന്നെ പ്രതിസന്ധിയിലായിരുന്നു. ‘വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ലെ’ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതോടൊപ്പം, ഭീകരവാദം അവസാനിപ്പിക്കാതെ ജലവിതരണം പുനരാരംഭിക്കില്ലെന്ന നിലപാട് ഇന്ത്യ യുഎന്നിലും ആവർത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാനെതിരെ ജല ഉപരോധം തീർക്കാൻ അഫ്​ഗാനിസ്ഥാനും തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ നീക്കം പാകിസ്ഥാന്റെ കാർഷികമേഖലയെ ഗൗരവമായി ബാധിക്കുന്നതിനിടെ അഫ്​ഗാനിസ്ഥാനും സമാനമായ നിലപാടെടുത്താൽ പാക് കാർഷിക മേഖല തകരും.

കാർഷിക ആവശ്യങ്ങൾക്കൊപ്പം കുടിവെള്ളവും ജലവൈദ്യുത പദ്ധതികളും ആശ്രയിക്കുന്ന പ്രധാന നദിയാണ് കുനാർ. ഈ പദ്ധതി നടപ്പായാൽ പാകിസ്ഥാനെ വലിയ ജലക്ഷാമം ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഡാം നിർമിച്ച് നദിയുടെ ഒഴുക്ക് മാറ്റുകയാണെങ്കിൽ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.

കുനാർ നദിയിലെ വെള്ളം അഫ്ഗാനിലെ ഗംബീരി മരുഭൂമിയിലൂടെ നൻഗറാറിലെ ജലസംഭരണികളിലേക്ക് എത്തിക്കാനാണ് താലിബാന്റെ പദ്ധതി. എന്നാൽ ഈ നീക്കം പാകിസ്ഥാനുമായുള്ള ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ചെക്പോസ്റ്റുകൾ അടച്ചത് അഫ്ഗാനിസ്ഥാന്റെ വ്യാപാരമേഖലയെ നേരത്തേ തന്നെ ബാധിച്ചിരുന്നു. പാക്കിസ്ഥാനുമായി വ്യാപാരബന്ധം തുടരില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ, ഇപ്പോൾ ഇന്ത്യ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവയിലേക്കാണ് കയറ്റുമതി–ഇറക്കുമതി ഇടപാടുകൾ കൂടുതൽ കേന്ദ്രീകരിക്കുന്നത്.

റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്ത് യുക്രൈൻ; ലോകത്ത് ആദ്യ സംഭവം

0

കീവ്: റഷ്യൻ മുങ്ങിക്കപ്പലിനെ കടൽ ഡ്രോൺ ഉപയോഗിച്ച് തകർത്തെന്ന അവകാശവാദവുമായി യുക്രെയ്ൻ. കരിങ്കടൽ തീരത്ത് നങ്കൂരമിട്ടിരുന്ന റഷ്യൻ മുങ്ങിക്കപ്പലിനെയാണ് യുക്രൈൻ ആക്രമിച്ചത്. റഷ്യൻ നാവിക ശക്തികേന്ദ്രമായ നോവോറോസിസ്കിലെ നാവികത്താവളത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രൈൻ പുറത്തുവിട്ടു. ലോകത്ത് ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ കടൽ ഡ്രോൺ ഉപയോ​ഗിച്ച് തകർക്കുന്നത്.

ആക്രമണം നടന്നതായി റഷ്യ സ്ഥിരീകരിച്ചെങ്കിലും, മുങ്ങിക്കപ്പലിന് ഗുരുതര നാശനഷ്ടമുണ്ടായിട്ടില്ലെന്ന നിലപാടിലാണ് മോസ്കോ. യുക്രെയ്ൻ ഉപയോഗിച്ചതായി പറയുന്നത് ‘സബ് സീ ബേബി’ എന്ന രഹസ്യ ഡ്രോണാണ്. റഷ്യൻ അധിനിവേശത്തിന് ശേഷം വികസിപ്പിച്ച ഈ ഡ്രോണിന്റെ നിയന്ത്രണം യുക്രെയ്ൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിനാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിന്റെ സാങ്കേതിക വിവരങ്ങൾ പരിമിതമായതേയുള്ളൂ.

ആക്രമണത്തിന് ഇരയായത് വർഷവ്യാങ്ക ക്ലാസിൽപ്പെട്ട റഷ്യൻ മുങ്ങിക്കപ്പലാണെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. ഏകദേശം 52 നാവികർ കപ്പലിലുണ്ടായിരുന്നതായാണ് സൂചന. 73.8 മീറ്റർ നീളമുള്ള ഈ മുങ്ങിക്കപ്പലിന്റെ വില ഏകദേശം 40 കോടി യുഎസ് ഡോളറാണ്.

റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ കടൽ ഡ്രോൺ ആക്രമണങ്ങൾ പ്രധാന തന്ത്രമായി മാറുകയാണെന്ന് വിലയിരുത്തപ്പെടുന്നു. ‘സീ ബേബി’ ഡ്രോണുകൾക്കൊപ്പം ടൊലോക ടി.എൽ.കെ–150, ടി.എൽ.കെ–1000 എന്നീ കടൽ ഡ്രോണുകളും യുക്രെയ്‌നിന് നിലവിലുണ്ട്. ടി.എൽ.കെ–150 ഡ്രോണിന് 50 കിലോഗ്രാം സ്ഫോടകവസ്തു വഹിക്കാനാകുമ്പോൾ, ടി.എൽ.കെ–1000-ന് 5000 കിലോഗ്രാം വരെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോർട്ട്.

അതിജീവിതയുടെ പേര് വെളിപ്പെടുത്തി മാർട്ടിൻറെ വീഡിയോ;  പങ്കുവെച്ചവരും കുടുങ്ങും

കൊച്ചി: നടിയെ അക്രമിച്ച കേസിലെ പ്രതി മാർട്ടിൻ കഴിഞ്ഞ ദിവസം അതിജീവിതയുടെ പേര് പറഞ്ഞും അതിജീവിതയെ അധിക്ഷേപിച്ചും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇതിന് പിന്നാലെ  കേസിലെ അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു, ഈ പരാതിയിൽ പോലീസ് മാർട്ടിനെതിരെ കേസെടുക്കും.

കൂടാതെ മാർട്ടിന്‍റെ വീഡിയോ പങ്കുവെച്ചവർക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നൽകിയത്.

പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറി. സമൂഹമാധ്യമത്തിലെ അധിക്ഷേപത്തിൽ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു.

സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ താൻ നേരിടുന്ന സൈബർ ആക്രമണം അതിജീവിത ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പിന്നാലെ ഇതിൽ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു.

ആശ്വാസമായി… വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്

വയനാട് : വയനാട് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തിയ കടുവ കാട് കയറിയെന്ന് വനംവകുപ്പ്.പാതിരിയമ്പം വനഭാഗത്തേക്ക് ആണ് കടുവ പോയത്. ഇതോടെ പ്രദേശത്തെ ആശങ്കയൊഴിഞ്ഞുവെന്നും വനംവകുപ്പ് പറഞ്ഞു. എങ്കിലും വനമേഖലയിൽ നിരീക്ഷണം തുടരും.

പനമരം ചീക്കല്ലൂരില്‍ ജനവാസ മേഖലയിലാണ് WWL 122 എന്ന 5 വയസുള്ള ആരോഗ്യവാനായ കടുവയിറങ്ങിയത്.തിങ്കളാഴ്ച്ച പടിക്കാം വയല്‍ ഉന്നതിക്ക് സമീപമാണ് നാട്ടുകാര്‍ ആദ്യമായി കടുവയെ കണ്ടത്.

അതേസമയം, കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തില്‍ ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഇന്ന് അവധിയായിരുന്നു.

കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയിൽ തെളിവ് ഹാജരാക്കും; വി.ഡി.സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെതിരെ കോടതിയിൽ തെളിവ് ഹാജരാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ.

കടകംപള്ളി തന്നെ വെല്ലുവിളിക്കുന്നത് എന്തിനെന്നും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി.ഡി.സതീശൻ പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് നൽകാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ കടകംപള്ളി സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു.

സ്വർണപ്പാളി പുറത്തുകൊണ്ടുവന്ന് വിറ്റെന്നും അതിന് ഒത്താശ ചെയ്തത് കടകംപള്ളി സുരേന്ദ്രനാണെന്ന് സഭയ്ക്ക് അകത്തും പുറത്തും വിഡി സതീശൻ പറഞ്ഞിരുന്നു.

ശബരിമല സ്വർണ്ണമോഷണക്കേസ്; മുൻ അഡ്‌മിനിസ്ട്രറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ വീണ്ടും നിര്‍ണായക അറസ്റ്റ് രേഖപ്പെടുത്തി എസ്ഐടി.മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.

2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ ഒ ആയിരുന്നു ശ്രീകുമാര്‍.  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.എന്നാൽ, ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം.

അതേസമയം, സ്വർണ്ണമോഷണക്കേസിൽ പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.എന്നാൽ മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

‘നല്ല സുഹൃത്തുക്കളായി തുടരും’; വിവാഹമോചിതനായെന്ന് അറിയിച്ച് നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിജു എ ആർ

വിവാഹമോചിതനായെന്ന് അറിയിച്ച് നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഷിജു എ ആർ രംഗത്ത്. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെ ആണ് വേർപിരിഞ്ഞെന്നും സുഹൃത്തുക്കളായി തുടരുമെന്നും ആണ് ഷിജു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണിതെന്നും ഷിജു വ്യക്തമാക്കി,

“ഞാനും പ്രീതി പ്രേമും ഔദ്യോഗികമായി വിവാഹമോചിതരായിരിക്കുകയാണ്. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചത്. നല്ല സുഹൃത്തുക്കളായി ഞങ്ങൾ തുടരും. ഞങ്ങളുടെ ഈ തീരുമാനം പക്വതയോടും പരസ്പര സമ്മതത്തോടും കൂടിയുള്ളതാണ്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും അഭ്യുദയകാംക്ഷികളോടും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. എല്ലാ പിന്തുണകൾക്കും നന്ദി”, എന്നായിരുന്നു വിവാഹമോചന വിവരം പങ്കിട്ട് ഷിജു കുറിച്ചത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്; ബിഗ് ബോസ് താരം ബ്ലെസ്ലിയെ കോടതിയിൽ ഹാജരാക്കി

കോഴിക്കോട്:  ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലിയെ കോഴിക്കോട് കോടതിയിൽ ഹാജരാക്കി.

പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ  ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉന്നതർ ഉടൻ പിടിയിലാകുമെന്ന് അന്വേഷണം സംഘം വ്യക്തമാക്കി. ഡിവൈഎസ്പി വിവി ബെന്നിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

ഈ മാസം 9 നാണ് ഇയാളെ ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കാക്കൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ബ്ലെസ്ലി.

ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പു കേസുകളുടെ എണ്ണം കൂടിയതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.

കൊല്ലം സ്വദേശിയായ ബ്ലെസ്ലി ചൈനയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് വൻതോതിൽ ഹവാല പണമിടപാട്  നടക്കുന്നുണ്ടെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. താമരശ്ശേരി, കാക്കൂർ, കോടഞ്ചേരി മേഖലകളിൽ പരാതി കൂടിയതോടെയാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.

‘പോറ്റിയേ കേറ്റിയേ’  പാരഡി ഗാനത്തിൽ കേസെടുത്തേക്കും, പരാതി എഡിജിപിക്ക് കൈമാറി

തിരുവനന്തപുരം:  ‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതി എഡിജിപിക്ക് കൈമാറി. പരാതി അന്വേഷിക്കും. ആവശ്യമെങ്കിൽ കേസെടുത്തേക്കും.

തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പരാതി നൽകിയത്. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തി, ഭക്തിഗാനത്തെ വികലമാക്കി എന്നായിരുന്നു പരാതി.

മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത്.

രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു – എന്നാണ് പരാതിയിൽ പറയുന്നത്.

നാലിൽ മൂന്നും മോഹൻലാൽ! 2025ൽ  ബോക്സ് ഓഫീസ് കിടുക്കിയ മലയാളം സിനിമകൾ

2025 അവസാനിക്കുമ്പോൾ മലയാള സിനിമയെ സംബന്ധിച്ച് അഭിമാനകരമായ ഒരു വർഷമാണ്. 2024ൻ്റെ തുടർച്ചയായി മികച്ച പ്രമേയങ്ങൾ മാത്രമല്ല, ബോക്സോഫീസ് കളക്ഷനുകൾ ഭേദിക്കുന്ന കുതിപ്പും മലയാള സിനിമകൾക്കുണ്ടായി. ഇക്കൊല്ലം ഏറ്റവുമധികം പണം നേടിയ നാല് മലയാള സിനിമകളുടെ പട്ടിക ഇതാ.

ലോക

ലോക ചാപ്റ്റർ വൺ ചന്ദ്ര ആണ് ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ മലയാളം സിനിമ. ഡോമിനിക് അരുണിൻ്റെ സംവിധാനത്തിൽ വേഫേറർ ഫിലിംസ് നിർമ്മിച്ച ലോക 303.2 കോടി രൂപയാണ് ആഗോളതലത്തിൽ വാരിക്കൂട്ടിയത്. ഇതോടെ തീയറ്ററിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമയായും ലോക മാറി. കല്യാണി പ്രിയദർശൻ പ്രധാന താരമായ സിനിമയിൽ നസ്ലനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

എമ്പുരാൻ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമ തീയറ്ററുകളിൽ നിന്ന് നേടിയത് 268 കോടി രൂപയാണ്. ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ആശിവാർദ് സിനിമാസാണ് നിർമ്മിച്ചത്. പൃഥ്വിരാജ്, അഭിമന്യു സിംഗ്, മഞ്ജു വാര്യർ തുടങ്ങിയവർ സിനിമയിൽ പ്രധാന വേഷങ്ങളിലെത്തി.

തുടരും

തരുൺ മൂർത്തി സംവിധാനം ചെയ്ത്, മോഹൻലാൽ തന്നെ നായകനായ തുടരും ആണ് മൂന്നാം സ്ഥാനത്ത്. എം രഞ്ജിത് നിർമ്മിച്ച ചിത്രം തീയറ്ററിൽ നിന്ന് 235 കോടി രൂപയാണ് കളക്ട് ചെയ്തത്. മോഹൻലാലിൻ്റെ നായികയായി ശോഭന തിരികെയെത്തിയ സിനിമ കൂടിയായിരുന്നു ഇത്. പ്രകാശ് വർമ്മ, ബിനു പപ്പു എന്നിവരും സിനിമയിൽ അഭിനയിച്ചു.

ഡിയസ് ഇറേ

83 കോടി രൂപയുമായി ഡിയസ് ഇറേ പട്ടികയിൽ നാലാമതാണ്. രാഹുൽ സദാശിവൻ്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ സിനിമ പരീക്ഷണസ്വഭാവം കാരണം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചക്രവർത്തി രാമചന്ദ്രനും എസ് ശശികാന്തും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ജിബി ഗോപിനാഥും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.