തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയെ’ ഗാനത്തിനെതിരായ കേസില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് മെറ്റയ്ക്ക് കത്തയച്ച് പൊലീസ്.
ഗാനം ദുരുപയോഗം ചെയ്തവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഗാനത്തില്‍ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം നടന്നിരുന്നു.
കേസെടുത്തതോടെ പോസ്റ്റുകള്‍ ഡിലീറ്റാക്കി. ഈ പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താനാണ് കത്തയച്ചത്. ഗാനത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

