ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ; ചാർജ് വർധിപ്പിക്കുന്നത് നടത്തിപ്പ് ചെലവ് വർധിച്ചതിനാലെന്ന് ഇന്ത്യൻ റെയിൽവെ

0

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകളുടെ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. 600 കോടിയുടെ അധികവരുമാനം ലക്ഷ്യമിട്ടാണ് ഇന്ത്യൻ റെയിൽവെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത്. 215 കിലോമീറ്റർ വരെയുള്ള ഓർഡിനറി ക്ലാസുകളിലെ യാത്രാനിരക്കിൽ മാറ്റമുണ്ടായിരിക്കില്ല. എന്നാൽ 215 കിലോമീറ്ററിൽ കൂടുതലാണെങ്കിൽ നിരക്കും വർധിക്കും. പാസഞ്ചർ ട്രെയിനുകളിൽ കിലോമീറ്ററിന് ഒരു പൈസയും മെയിൽ/എക്‌സ്പ്രസ് നോൺ എസി,എസി കോച്ചുകളിലെ യാത്രക്കാർക്ക് രണ്ട് പൈസയുമാണ് കൂടുന്നത്.

മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും. പ്രതിമാസ സീസൺ ടിക്കറ്റ് നിരക്കും കൂടില്ല. ഇത്രയുമാണ് മാറ്റമില്ലാത്ത വിഭാഗങ്ങൾ. 500 കിലോമീറ്റർ ദൂരമുള്ള നോൺ എസി യാത്രയ്ക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. ഉദാഹരണത്തിന് തിരുവനന്തപുരം മുതൽ ചെന്നൈ വരെ പോകാൻ 10 രൂപ അധികം കരുതണം. മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ നോൺ എസി ക്ലാസിൽ കിലോമീറ്ററിന് 2 പൈസ കൂടും. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള യാത്ര നോക്കിയാൽ 20 രൂപ അധികം ചെലവാകും.

സാധാരണക്കാരായ യാത്രക്കാരെയും കുറഞ്ഞ വരുമാനക്കാരെയും ഇത് പ്രതികൂലമായി ബാധിക്കില്ല എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.

‘അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹം’; ബ്ലൂബേർഡ് ബ്ലോക്ക് -2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ

0

ശ്രീഹരിക്കോട്ട: അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്‍റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ആശയവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഇന്ത്യയുടെ ‘ബാഹുബലി’ റോക്കറ്റ് എന്നും അറിയപ്പെടുന്ന ഹെവിവെയ്റ്റ് റോക്കറ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക്-3 (LVM-3) ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡ് കൂടിയാണിത്. ബ്ലൂബേർഡ് ബ്ലോക്ക് -2 ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ വി നാരായണൻ അറിയിച്ചു.

ടവറുകളും ഒപ്ടിക്കൽ ഫൈബർ കേബിളുമില്ലാതെ മൊബൈൽ ഫോണുകളിൽ നേരിട്ട് ഇന്റർനെറ്റെത്തിക്കുന്ന ലോകത്തെ ആദ്യ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് – 2 ആണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ചത്. അമേരിക്കൻ കമ്പനിയായ എ.എസ്.ടി മൊബൈലിനു വേണ്ടിയാണ് വിക്ഷേപണം നടത്തിയത്. ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോണുകളിൽ നേരിട്ട് അതിവേഗ സെല്ലുലാർ ബ്രോഡ്ബാൻഡ് ലഭ്യമാക്കുന്ന അടുത്ത തലമുറ ഉപഗ്രഹമാണിത്.

അഭിമാന നിമിഷമെന്ന് പറഞ്ഞ അദ്ദേഹം പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനമറിയിക്കുകയും ചെയ്തു.ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹവിക്ഷേപണമാണ് രാവിലെ 8.55ന് ശ്രീഹരിക്കോട്ടയിൽ നടന്നത്. 6500 കിലോഗ്രാമാണ് ഭാരം. ഭൂമിയിൽ നിന്ന് 520 കിലോമീറ്റർ അകലെയാണ് ഭ്രമണപഥം നിശ്ചയിച്ചിരിക്കുന്നത്. എൽ110 ഹൈത്രസ് വികാസ് എഞ്ചിൻ റോക്കറ്റിൽ നിന്ന് വേർപെടുന്ന ഘട്ടവും വിജയിച്ചതോടെ സി25 ക്രയോജനിക് ഘട്ടവും പ്രവർത്തിച്ചുതുടങ്ങി. ഏറ്റവും വലിയ വാണിജ്യ വാർത്താവിനിമയ ഉപഗ്രമെന്ന ഖ്യാതിയും ഇതോടെ ബ്ലൂബേർഡ് ബ്ലോക്ക് – 2 സ്വന്തമാക്കും.

കാട്ടിലും കടലിലും അതിവേഗ ഇന്റർനെറ്റ്

~ഡേറ്റാ പ്രവാഹം കടലിൽ നിന്ന് ബഹിരാകാശത്തേക്ക് മാറും
~മൊബൈലുമായി നിൽക്കുന്നത് മരുഭൂമിയിലോ, ഉൾക്കടലിലോ, കൊടും കാട്ടിലോ, പവർതത്തിലോ ആയാലും ~അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും.
~ഇന്റർനെറ്റിനായി ലോകമെമ്പാടും സമുദ്രത്തിന്റെ അടിത്തട്ടിലൂടെ വലിച്ചിരിക്കുന്ന ലക്ഷക്കണക്കിന് കേബിൾ ~ശൃംഖല സമീപഭാവിയിൽ അപ്രസക്തമാകും.

അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി; തൃശൂർ ഫ്ലാറ്റ് കൊലക്കേസിലെ പ്രതി കൊടകര റഷീദ് അറസ്റ്റിൽ

0

കോഴിക്കോട്: അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ ബലാത്സംഗ ചെയ്ത സംഭവത്തിൽ തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതി കസ്റ്റഡിയിൽ. കൊടകര റഷീദിനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ 13 ന് അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് റഷീദ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്ട് വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികളായ മൂന്നു പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്.

2016 മാർച്ചിൽ അയ്യന്തോൾ പിനാക്കിൾ ഫ്ലാറ്റിലെ കൊലപാതകക്കേസിലെ പ്രതിയാണ് അറസ്റ്റിലായ റഷീദ്. ഷോർണൂർ സ്വദേശിയായ സതീശനാ(മണി-28)നെ കൊന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. രണ്ടുദിവസം പൂട്ടിയിട്ട് തുടർച്ചയായി മർദിച്ചായിരുന്നു സതീശനെ കൊലപ്പെടുത്തിയത്. കുഴൽപ്പണം ഇടപാടിന്റെ രഹസ്യം ചോർന്നതിന്റെ പേരിലായിരുന്നു മർദനം. പ്രശാന്തിനെതിരെ ആണ് കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

ശബരിമല സ്വർണക്കവച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ, സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ പരിശോധന

0

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം തുടരുന്നതിനിടെ പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ എത്തി. കേസിലെ പത്താം പ്രതിയായ ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തുകയാണ് എസ്ഐടി സംഘം. ഇത് രണ്ടാം തവണയാണ് എസ്ഐടി സംഘം ബെല്ലാരിയിൽ എത്തുന്നത്. മുൻപ് നടത്തിയ പരിശോധനയിൽ സ്വർണം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പരിശോധന. അതേസമയം, തൻ്റെ കൈയിൽ നിന്ന് 80 ലക്ഷം മൂല്യമുള്ള സ്വർണം പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തി വാങ്ങിയെന്ന് ഗോവർധൻ ആരോപിച്ചിരുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് ​ഗോവർധൻ ഇക്കാര്യം വ്യക്തമാക്കിയത്.

അതിനിടെ, ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ‌കൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. എ പത്മകുമാർ പ്രസിഡൻ്റായിരുന്ന സമയം ഇവർ രണ്ടുപേരും ബോർഡിലെ മെമ്പർമാരായിരുന്നു. കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച ഘട്ടത്തിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. ബോർഡ് മെമ്പർമാരായിരുന്ന വിജയകുമാർ ,ശങ്കർദാസ് എന്നിവരെ അറസ്റ്റ് ചെയ്യാത്തത് എന്താണെന്നായിരുന്നു കോടതി ചോദിച്ചത്. കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഇരുവരും മുൻകൂർ ജാമ്യ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ തനിക്ക് മാത്രമല്ല ബോർഡിലെ ഇല്ലേ അംഗങ്ങൾക്കും ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്.

അതേസമയം, ശബരിമലയിൽ നിന്നും പഞ്ചലോഹ വി​ഗ്രങ്ങൾ കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വിഗ്രഹങ്ങൾ വാങ്ങിയെന്ന് വിദേശ വ്യവസായി വെളിപ്പെടുത്തിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയുടെ പങ്ക് എസ്ഐടി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ദുബായിലെ വ്യവസായി നൽകിയ മൊഴിയിൽ പരാമർശിക്കുന്ന ഇയാളുമായി അടുപ്പമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട അന്വേഷണ സംഘം, വിശദമായ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയതായും, അവ ഡി. മണി വാങ്ങിയതായുമാണ് വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രേഖപ്പെടുത്തിയത്.

വ്യവസായി പറഞ്ഞതനുസരിച്ച് 2019–20 കാലയളവിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ശബരിമല ഭരണസംവിധാനത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു ഇടപാട് നടന്നതെന്നും, രാജ്യാന്തര ശൃംഖലയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. ഇടനിലക്കാരനായി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ച് പണമിടപാട് നടന്നതായും മൊഴിയിൽ പറയുന്നു. ഇടപാടിൽ ഡി. മണി, ഉണ്ണിക്കൃഷ്ണൻ പോറ്റി, ആ ഉന്നതൻ എന്നിവരാണ് പങ്കെടുത്തതെന്നും അവകാശപ്പെടുന്നു.

ഇതിനിടെ, മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്ന ഘട്ടത്തിലാണ് എസ്ഐടി. തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്കുള്ള യാത്രയ്ക്കിടെ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; സ്വർണാഭരണങ്ങളും 40,000 രൂപയും മൊബൈൽ ഫോണും നഷ്ടമായി, അതേ ബോഗിയിലുണ്ടായിരുന്ന മറ്റു ചിലരുടെ പേഴ്സുകളും നഷ്ടപ്പെട്ടു

0

തിരുവനന്തപുരം: സമസ്തി പൂരിൽ നടക്കുന്ന മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു. ട്രെയിൻ യാത്രക്കിടെയാണ് ബാഗ് മോഷണം പോയത്. ബാഗിൽ 40,000 രൂപയും, സ്വർണാഭരണങ്ങളും, മൊബൈൽ ഫോണും മറ്റ് രേഖകളും ഉണ്ടായിരുന്നു. ഇവയെല്ലാം നഷ്ടപ്പെട്ടു. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്.

ഉറങ്ങി എഴുന്നേൽക്കുമ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നുവെന്നാണ് പികെ ശ്രീമതി പറഞ്ഞത്. ഉറങ്ങുന്നതിന് മുൻപ് തലയ്ക്കടുത്തായാണ് ബാഗ് വെച്ചിരുന്നത്. അതേ ബോഗിയിൽ ഉണ്ടായിരുന്ന മറ്റ് ചിലരുടെയും പേഴ്സുകളും നഷ്ടമായി. ബാഗ് മോഷണം പോയതായി മനസിലാക്കിയ ഉടൻ തന്നെ ചെയിൻ വലിച്ചെങ്കിലും ആരെങ്കിലും വന്ന് നോക്കുകയോ ഇടപെടുകയോ ചെയ്തില്ല എന്നാണ് പികെ ശ്രീമതി പ്രതികരിച്ചത്. ടിടിയെ നോക്കിയപ്പോഴും കണ്ടില്ല. തുടർന്ന് ഒരു പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും. അദ്ദേഹം വളരെ നിസ്സംഗതയോടെയാണ് പ്രതികരിച്ചത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഡിജിപിയെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഡിജിപി ഉൾപ്പെടെയുള്ളവർ ഇടപെട്ടു. ട്രെയിൻ ഇറങ്ങിയതിന് ശേഷം പരാതി നല്‍കി എന്നും പി കെ ശ്രീമതി പ്രതികരിച്ചു.

ബംഗളൂരുവിൽ രാത്രിയിൽ ബിരിയാണി കഴിച്ച് മടങ്ങുകയായിരുന്ന നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ഒന്നര ലക്ഷം രൂപ കവർന്ന് കൊള്ള സംഘം, ഒരാൾ അറസ്റ്റിൽ

0

ബംഗളൂരു: ബംഗളൂരുവിൽ ഭക്ഷണശാലയിൽ നിന്ന് ബിരിയാണി കഴിച്ച് മടങ്ങുകയായിരുന്ന നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തതായി പൊലീസ്. ഡിസംബർ 21 ന് പുലർച്ചെ ഹോസ്കോട്ടിലെ ഒരു ഭക്ഷണശാലയിൽ പോയി ഇരുചക്ര വാഹനങ്ങളിൽ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കെ.ജി. ഹള്ളി സ്വദേശിയായ അർഫത്ത് അഹമ്മദ് (24) എന്നയാളാണ് പിടിയിലായത്.

പൊലീസ് പറയുന്നതനുസരിച്ച് നാല് വിദ്യാർഥികളെയാണ് 10-12 പേരടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കൊള്ളസംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും മൊബൈൽ ഫോണുകളും ഇരുചക്രവാഹനങ്ങളും അപഹരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വിദ്യാർഥികളെ ബന്ദികളാക്കുകയും ചെയ്തു.

സംഘാംഗങ്ങൾ വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന 40,000 രൂപ കൈക്കലാക്കിയതായും ഫോൺപേ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.10 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായും പൊലീസ് പറഞ്ഞു. ‘മെഡഹള്ളിക്ക് സമീപമുള്ള ഒരു ഷെഡിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയി, അവിടെ നിന്ന് പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു.

പണം കിട്ടിയതിന് പിന്നാലെ വിദ്യാർഥികൾക്ക് അവരുടെ ഇരുചക്ര വാഹനങ്ങൾ പിന്നീട് തിരികെ നല്‍കുകയും ചെയ്തു. എന്നാല്‍ ആദ്യം വിദ്യാര്‍ഥികള്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അറിഞ്ഞ് അവരെ സമീപിച്ചതിന് ശേഷമാണ് പരാതി നല്‍കിയതെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു.

വിദ്യാർത്ഥികളിൽ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം ആവലഹള്ളി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
മറ്റുള്ള പരാതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

ശബരിമലയിൽ നിന്നും പഞ്ചലോഹ വിഗ്രങ്ങൾ കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക കണ്ടെത്തൽ; ഡി മണി കെട്ടുകഥയല്ലെന്ന് അന്വേഷണ സംഘം; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0

തിരുവനന്തപുരം: ശബരിമലയിൽ നിന്നും പഞ്ചലോഹ വി​ഗ്രങ്ങൾ കടത്തിയെന്ന വെളിപ്പെടുത്തലിലും നിർണായക കണ്ടെത്തലുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വിഗ്രഹങ്ങൾ വാങ്ങിയെന്ന് വിദേശ വ്യവസായി വെളിപ്പെടുത്തിയ ഡി. മണി എന്ന ചെന്നൈ സ്വദേശിയുടെ പങ്ക് എസ്ഐടി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. ദുബായിലെ വ്യവസായി നൽകിയ മൊഴിയിൽ പരാമർശിക്കുന്ന ഇയാളുമായി അടുപ്പമുള്ളവരെ ഫോണിൽ ബന്ധപ്പെട്ട അന്വേഷണ സംഘം, വിശദമായ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് പോയിട്ടുണ്ട്.

ശബരിമലയിൽ നിന്നു നാല് പഞ്ചലോഹ വിഗ്രഹങ്ങൾ അനധികൃതമായി കടത്തിയതായും, അവ ഡി. മണി വാങ്ങിയതായുമാണ് വ്യവസായി എസ്ഐടിക്ക് നൽകിയ മൊഴി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഈ മൊഴി രേഖപ്പെടുത്തിയത്.

വ്യവസായി പറഞ്ഞതനുസരിച്ച് 2019–20 കാലയളവിലാണ് വിഗ്രഹങ്ങൾ കടത്തിയത്. ശബരിമല ഭരണസംവിധാനത്തിലെ ഒരു ഉന്നതന്റെ നേതൃത്വത്തിലായിരുന്നു ഇടപാട് നടന്നതെന്നും, രാജ്യാന്തര ശൃംഖലയാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. ഇടനിലക്കാരനായി ഉണ്ണിക്കൃഷ്ണൻ പോറ്റി പ്രവർത്തിച്ചതായും, 2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ച് പണമിടപാട് നടന്നതായും മൊഴിയിൽ പറയുന്നു. ഇടപാടിൽ ഡി. മണി, ഉണ്ണിക്കൃഷ്ണൻ പോറ്റി, ആ ഉന്നതൻ എന്നിവരാണ് പങ്കെടുത്തതെന്നും അവകാശപ്പെടുന്നു.

ഇതിനിടെ, മൊഴിയുടെ വിശ്വാസ്യത പരിശോധിക്കുന്ന ഘട്ടത്തിലാണ് എസ്ഐടി. തെളിവുകൾ ശേഖരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

‘കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തം, അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടി; ദീപ്തിയെ വെട്ടിയതില്‍ അതൃപ്തി പരസ്യമാക്കി അജയ് തറയില്‍

0

കൊച്ചി: കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കാത്തതിനെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്ത്. അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിച്ച് കൊടുക്കുന്ന വിചിത്ര നടപടിയാണ് നടന്നതെന്നായിരുന്നു അജയ് തറയിൽ വിമർശിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ നടന്നത് ഗ്രൂപ്പുകളുടെ നഗ്നനൃത്തമാണെന്നും അദ്ദേഹം വിമർശിച്ചു. ഏകപക്ഷീയമായ പെരുമാറ്റമാണ് ഡിസിസി പ്രസിഡന്റിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും. കോർ കമ്മിറ്റി ചേരാതെയാണ് മേയറെയും ഡെപ്യൂട്ടി മേയറേയും തെരഞ്ഞെടുത്തതെന്നും അജയ് തറയില്‍ വിമർശിച്ചു. ഗ്രൂപ്പാണ് വലുത് എന്ന പ്രതീതി ഉണ്ടാക്കി. ദീപ്തി കേവലം കൗൺസിലർ മാത്രമല്ലെന്നും നിരന്തരമായ പോരാട്ടങ്ങളിലൂടെ വന്ന ആളാണെന്നും അജയ് തറയില്‍ പറഞ്ഞു. അങ്ങനെയുള്ള ഒരാളെ ഒഴിവാക്കിയതിന് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലി ഉണ്ടായ അഭിപ്രായ ഭിന്നതയില്‍ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ്. ദീപ്തി മേരി വര്‍ഗീസിന് മേയര്‍ സ്ഥാനം നിഷേധിച്ച നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് എറണാകുളം ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍. കെപിസിസി നിശ്ചയിച്ച മാനദണ്ഡങ്ങൾ കൊച്ചിയിൽ അട്ടിമറിക്കപ്പെട്ടുവെന്ന് ദീപ്തി ആരോപിച്ചു. മേയർ പദവി മോഹിച്ചല്ല മത്സരത്തിനിറങ്ങിയതെന്നും പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കിയ അവർ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി. തർക്കമുള്ള സാഹചര്യത്തിൽ കെപിസിസി നിരീക്ഷകൻ എത്തി പ്രശ്നം പരിഹരിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല. കൗൺസിലർമാരുടെ അഭിപ്രായം രഹസ്യ ബാലറ്റിലൂടെ തേടണമെന്ന ആവശ്യം അവസാന നിമിഷം ഒഴിവാക്കിയത് എന്തിനെന്ന് ദീപ്തി ചോദിച്ചു. തീരുമാനമെടുക്കുന്നതിന് മുൻപ് ഔദ്യോഗികമായ ആശയവിനിമയം നടത്തിയില്ലെന്നും കോർ കമ്മിറ്റി വിളിച്ചില്ലെന്നും അവർ പറഞ്ഞു. കോർ കമ്മറ്റി കൂടുമെന്ന് പറഞ്ഞ് പറ്റിച്ചു. നാലരക്ക് യോഗം വിളിച്ചു. എന്നാൽ 3,50ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കെപിസിസിയുടെ നിരീക്ഷകൻ എത്തി കൗൺസിലർമാരെ കേൾക്കണം എന്നാണ് സർക്കുലറിൽ ഉള്ളത്. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയെന്നും ദീപ്തി മേരി വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ദീപ്തിയെ ഒഴിവാക്കിയതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി എം ആര്‍ അഭിലാഷും പരസ്യപ്രതികരണവുമായി രംഗത്തെത്തി. ദീപ്തി മേരി വർഗീസിനെ മേയർ സ്ഥാനത്തുനിന്ന് വെട്ടിയ നടപടിയിൽ പ്രതിപക്ഷ നേതാവിനെതിരെയാണ് എം ആർ അഭിലാഷ് വിമർശനം ഉന്നയിച്ചത്. കെപിസിസി മാനദണ്ഡങ്ങൾ എന്തുകൊണ്ട് ലംഘിക്കപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവും ഡിസിസി പ്രസിഡണ്ടും പറയണമെന്ന് അദ്ദേഹം പറഞ്ഞു. ചില ആളുകളുടെ താല്പര്യങ്ങളാണ് മേയർ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും. കെപിസിസി ജനറൽ സെക്രട്ടറിക്ക് ദേശാഭിമാനി പത്രത്തിൻ്റെ വില പോലും നൽകിയില്ലെന്നും ആയിരുന്നു അഭിലാഷിന്റെ പ്രതികരണം.

യുഡിഎഫിനോട് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാൻ പി.വി. അൻവർ

കോഴിക്കോട്: യുഡിഎഫിനോട് ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടാൻ പി.വി. അൻവർ.

കഴിഞ്ഞ ദിവസമാണ് പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ തീരുമാനമായത്. കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിലായിരുന്നു തീരുമാനം. 

അതേസമയം ജയം ഉറപ്പുള്ള സീറ്റ് ലഭിച്ചില്ലെങ്കിൽ ജയസാധ്യതയുള്ള സീറ്റ് ആവശ്യപ്പെടും.എൽഡിഎഫിന്റെ കോട്ടയിൽ മത്സരിക്കേണ്ടതില്ലെന്ന് അൻവർ അനുകൂലികൾ. അൻവറിനെ സ്വാഗതം ചെയ്തുകൊണ്ട് ബേപ്പൂർ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു.

പാലാ ചുവക്കുമോ?; ബിനു പുളിക്കക്കണ്ടവുമായി കൂടിക്കാഴ്ച നടത്തി CPIM നേതാക്കള്‍

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ബിനു പുളിക്കക്കണ്ടവുമായി സിപിഐഎം നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. മന്ത്രി വി എന്‍ വാസവനും സിപിഐഎം ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥനും ഒന്നിച്ചെത്തിയാണ് കൂടിക്കാഴ്ച നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാലാ നഗരസഭ ആര് ഭരിക്കുമെന്നതില്‍ ബിനു പുളിക്കക്കണ്ടത്തിലിന്റെയും കുടുംബത്തിന്റെയും തീരുമാനം അതീവ നിര്‍ണ്ണായകമാണ്. ബിനുവും മകള്‍ ദിയയും സഹോദരന്‍ ബിജുവും സ്വതന്ത്രരായി മത്സരിച്ചാണ് വിജയിച്ചത്.

26 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫ് 12, യുഡിഎഫ് 10 എന്നതാണ് കക്ഷിനില. നാല് പേര്‍ സ്വതന്ത്ര അംഗങ്ങളാണ്. ഇതില്‍ മൂന്ന് പേരും പുളിക്കക്കണ്ടം കുടുംബത്തില്‍ നിന്നും ഒരാള്‍ യുഡിഎഫ് വിമതയായി ജയിച്ച മായാ രാഹുലുമാണ്. ഏതെങ്കിലും മുന്നണിക്കൊപ്പം നിന്നാല്‍ വനിതാ സംവരണമായ നഗരസഭ അധ്യക്ഷസ്ഥാനം ദിയയ്ക്ക് നല്‍കണമെന്നാണ് ബിനുവിന്റെ ആവശ്യം . തനിക്കോ സഹോദരനോ ഉപാധ്യക്ഷസ്ഥാനവും ബിനു മുന്നോട്ട് വെച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യങ്ങള്‍ എല്‍ഡിഎഫ് അംഗീകരിച്ചതായാണ് വിവരം.

മൂന്നാറിൽ അതിശൈത്യം തുടരുന്നു: താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്

ഇടുക്കി:  മൂന്നാറിൽ അതിശൈത്യം തുടരുന്നു. ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിൽ തണുത്ത് വിറയ്ക്കുകയാണ് മൂന്നാർ.

അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ മഞ്ഞ് ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ്.

പുതുവർഷം കൂടി അടുത്തതോടെ വരും ദിവസങ്ങളിൽസഞ്ചാരികളുടെ വരവ് ഇനിയും ഉയരും. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് പ്രതീക്ഷ. മൈനസ് മൂന്നായിരുന്നു കഴിഞ്ഞ സീസണിലെ ഏറ്റവും കുറഞ്ഞ താപനില.

ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട കർഷകർക്ക് തിരിച്ചടി! ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു 

കോട്ടയം:  ക്രിസ്തുമസ് വിപണി ലക്ഷ്യമിട്ട കർഷകർക്ക് തിരിച്ചടിയായി പക്ഷിപ്പനി.  ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. 

ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് മൂന്നു വാർഡുകളിലും രോഗബാധയുണ്ട്.

ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ.

കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നീ വാർഡുകളിലാണ് രോഗബാധ. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്ത് രോഗബാധയുള്ളത്.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.