ഭരണം ശ്രദ്ധിച്ചില്ല, ആര്യ ശ്രദ്ധിച്ചത് സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രം: സിപിഐഎം ജില്ലാകമ്മിറ്റി യോഗത്തിൽ ആര്യാ രാജേന്ദ്രന് വിമർശനം

തിരുവനന്തപുരം:   തിരുവനന്തപുരം കോര്‍പ്പറേഷൻ നഷ്ടപ്പെട്ടതിൽ സിപിഐഎമ്മില്‍ കലഹം. മുൻ മേയർ ആര്യാ രാജേന്ദ്രനിലേക്കാണ് എല്ലാവരും വിരൽ ചൂണ്ടുന്നത്.

മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടപ്പെട്ടെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കടകംപളളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും വി കെ പ്രശാന്തും തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനമുണ്ടായി.

  ആര്യാ രാജേന്ദ്രനെതിരെ മുന്‍ മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി കെ പ്രശാന്തും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എ സുന്ദറും എസ് പി ദീപക്കും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. സ്വന്തം പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമാണ് ആര്യ ശ്രദ്ധിച്ചത്, ഭരണം ശ്രദ്ധിച്ചില്ല. അതുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്നായിരുന്നു വിമര്‍ശനം.

ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് എ പത്മകുമാറിനെതിരെ എന്തുകൊണ്ടാണ് നടപടി എടുക്കാത്തത് എന്ന് അംഗങ്ങള്‍ ചോദിച്ചപ്പോള്‍ കുറ്റക്കാരനാണെന്ന് തെളിയാതെ നടപടി എടുക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സ്വീകരിച്ചത്.

ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കി അതിജീവിതയുടെ അഭിഭാഷക ടി ബി മിനി രംഗത്ത്. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു.

അതേസമയം അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. ‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയുണ്ട്. ചില ആളുകള്‍ പറയുകയാണ് 20 സാക്ഷികള്‍ കൂറുമാറിയെന്ന്. 261 സാക്ഷികളില്‍ 20 പേര് കൂറുമാറി. ഈ കൂറുമാറിയവര്‍ ആരാണ്, ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയന്‍, അളിയന്‍, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകള്‍ കൂറുമാറും.

എങ്കിലും പല കാര്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേര്‍ക്കും. അതാണ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പറയുന്നത്. ഇന്‍വെസ്റ്റിഗേഷനും എന്‍ക്വയറിയും തമ്മില്‍ വ്യത്യാസമുണ്ട്. ഈ തെളിവുകള്‍ എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദേര്‍ ഈസ് നോ മോട്ടീവ്’ എന്നും ടി ബി മിനി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ.

ഹൈക്കോടതിയെ സിബിഐ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു.  ഇതിനിടെ സ്വർണവ്യാപാരി ഗോവർദ്ധന്റെ രണ്ട് ജാമ്യാപേക്ഷകളിലും ഹൈക്കോടതി റിപ്പോർട്ട് തേടി.

എസ്‌ഐടി മറുപടി നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ക്രിസമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പെരിന്തൽമണ്ണയിൽ മുസ്ലിം ലീഗ് ഓഫിസിനു നേരെ കല്ലേറ്; ഇന്ന് യുഡിഎഫ് ഹർത്താൽ

0

മലപ്പുറം: പെരിന്തൽമണ്ണയിൽ മുസ്​ലിം ലീഗ് ഓഫിസിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണം. ലീ​ഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിന് പിന്നാലെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

ലീ​ഗ് ഓഫിസിനു നേരെ കല്ലേറുണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞതായാണ് ലീഗ് ആരോപണം. അതേസമയം, ലീഗ് പ്രവർത്തകർ സിപിഎം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞതായി ആരോപിച്ച് സിപിഎം നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇക്കഴി‍ഞ്ഞ രാത്രി ഒമ്പതരയോടെയാണ് സംഭവം. യുഡിഎഫ് ഇന്നലെ വിജയാഘോഷ പ്രകടനം നടത്തിയിരുന്നു. അതിനിടെ ലീഗ് പ്രവർത്തകർ തങ്ങളുടെ ഓഫിസിന് കല്ലെറിഞ്ഞതായാണ് സിപിഎം ആരോപിച്ചത്. ഇതിലുള്ള പ്രതിഷേധ പ്രകടനം നടക്കവേയാണ് ലീഗ് ഓഫിസായ സിഎച്ച് സൗധത്തിന് നേരെ കല്ലേറുണ്ടായത്. തുടർന്ന്, അക്രമികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ സ്ഥലത്ത് പൊലീസ് തുടരുകയാണ്.

ഇരുമ്പ് പൈപ്പുമായി എത്തി ക്രൂരമായി തല്ലിച്ചതച്ചു, കടയും തകർത്തു, ആക്രമണം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ; ഗുരുവായൂർ ക്ഷേത്രനടയിലെ വഴിയോരക്കച്ചവടക്കാരന് പരിക്ക്

0

തൃശൂര്‍: നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ 66 വയസുകാരനെ ക്രൂരമായി തല്ലിച്ചതച്ചു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വഴിയോരക്കചച്ചവടം നടത്തുന്ന ആൾക്ക് നേരെയായിരുന്നു ആക്രമണം. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള അടിയേറ്റ് വയോധികന്റെ ഇടതുകൈയുടെ എല്ല് പൊട്ടി. മാത്രമല്ല ഇദ്ദേഹത്തിന്റെ കടയും അക്രമി അടിച്ചുതകർത്തു. വടക്കേ നടയില്‍ മാഞ്ചിറ റോഡില്‍ ഏഴു വര്‍ഷത്തോളമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വിൽപ്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രനെയാണ് അക്രമി ഉപദ്രവിച്ചത്.

തെരുവിൽ കഴിയുന്ന ചില ആളുകൾ കഞ്ഞദിവസം നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് രാജേന്ദ്രൻ കാണുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം രാജേന്ദ്രന്റെ കട അതെ ആളുകൾ വിസര്‍ജ്യ വസ്തുക്കളാല്‍ മലിനമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം രാജേന്ദ്രൻ പോലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമണമെന്നാണ് രാജേന്ദ്രൻ പറയുന്നത്.

ഈ മാസം 12ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആയിരുന്നു ആക്രമണം. ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി ഇദ്ദേഹത്തെ മർദിക്കുന്നതും കട അടിച്ച് തകർക്കുന്നതും സ്ഥലത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എന്നിട്ടും സംഭവത്തിൽ പോലീസ് കേസെടുത്തില്ല. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് കാരണമായി പോലീസ് പറയുന്നത്. പക്ഷെ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി ചർച്ചയായതോടെ പോലീസ് രാജേന്ദ്രനെ വിളിച്ചുവരുത്തുകയും ഇദ്ദേഹത്തിന്റെ മൊഴിയെടുക്കുകയും ചെയ്തു. ക്ഷേത്ര നടയിലെ തെരുവോരങ്ങളില്‍ കഴിയുന്നവര്‍ മാരകായുധങ്ങളുമായി ആക്രമണത്തിന് മുതിരുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരമുൾപ്പടെ 6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

0

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. തിരുവനന്തപുരമുൾപ്പടെ 6 കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയാണ്. ഇന്ന് രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസാണ് ആദ്യമായി ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥനും വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്‌തത്‌. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും പറഞ്ഞത്. ക്രിയാത്മക പ്രതിപക്ഷമായി തങ്ങൾ കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ തുടങ്ങിയ കോര്‍പ്പറേഷനുകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു.

ലഹരിക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പിതാവും മറ്റൊരു മകനും പോലീസ് കസ്റ്റഡിയിൽ, സംഭവം കോഴിക്കോട്

0

കോഴിക്കോട്: ലഹരിയ്ക്കടിമയായ മകനെ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനെയാണ് പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ യാസിന്‍റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകനും യാസിറിന്റെ സഹോദരനുമായ ജാബിറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

യാസിർ തങ്ങളെ ആക്രമിക്കാൻ തുനിഞ്ഞപ്പോൾ തടുക്കാൻ ശ്രമിച്ചതാണെന്നും. അബദ്ധത്തിൽ കുത്തേൽക്കുകയായിരുന്നുവെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് അബൂബക്കര്‍ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു. പരിക്കേറ്റ യാസിർ അറാഫത്തിനെ കോഴിക്കോട് ബീച്ചാശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മകൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും. ആക്രമണം പതിവാണെന്നും പിതാവ് പോലീസിനോട് പറഞ്ഞു.

50% വരെ വിലക്കുറവ്:  സപ്ലൈകോയുടെ ക്രിസ്തുമസ്-പുതുവത്സര ഫെയറുകളുടെ ഫെയറിന് നാളെ തുടക്കം

തിരുവനന്തപുരം:  സപ്ലൈകോയുടെ ക്രിസ്തുമസ്-പുതുവത്സര ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഡിസംബർ 22ന് രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.

ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം ജി രാജമാണിക്യം,  പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ.  ഹിമ,  സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി എം ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ് കെ പി രമേശ് എന്നിവർ സംസാരിക്കും.

ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും.

പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും നൽകും. സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും.       

500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.         ക്രിസ്മസിനോട് അനുബന്ധിച്ച് സാൻറ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും ഈ കൂപ്പണുകൾ നൽകും. ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ പ്രത്യേക കൂപ്പൺ ഉപയോഗിച്ചാൽ 50 രൂപ ഡിസ്കൗണ്ട് ലഭിക്കും.

ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചു, എല്ലാത്തിനും നന്ദി: പാർവതി തിരുവോത്ത്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും.

ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ മാത്രമല്ല എല്ലാവരും അദ്ദേഹത്തെ ആഘോഷിച്ചു. ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തികൾ എന്ന നിലയിലും അത് മറക്കാൻ പറ്റാത്തതാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. എല്ലാത്തിനും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും പാർവതി പറഞ്ഞു.

40 വർഷത്തെ ഹൃദയബന്ധം ശ്രീനിവാനുമായി ഉണ്ടായിരുന്നതായി സംവിധായകൻ രാജസേനനും പറഞ്ഞു. ഒരു അൽഭുത പ്രതിഭാസമായിരുന്നു ശ്രീനിവാസൻ്റെ എഴുത്ത്. മലയാള സിനിമയുടെ എല്ലാം എല്ലാം ആണ് അദ്ദേഹം. ഏത് ചരിത്രത്തിലും മലയാള സിനിമയുടെ ഭാഗം വരുമ്പോൾ ശ്രീനിവാസൻ്റെ ഭാഗം വലുത് തന്നെയായിരിക്കുമെന്നും വിധായകൻ രാജസേനൻ പറഞ്ഞു.

അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ടൗൺ ഹാളിൽ വൈകീട്ട് വരെ പൊതുദർശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രിയും മമ്മൂട്ടിയും മോഹന്‍ലാലും ഉൾപ്പെടെയുള്ളവർ ശ്രീനിവാസനെ കാണാൻ എത്തിയിരുന്നു

ഓർമ്മയിൽ ശ്രീനി!  ഔദ്യോഗിക ബഹുമതികളോടെ ശ്രീനിവാസന് വിട നൽകി

കൊച്ചി: മലയാളത്തിന്റെ എക്കാലത്തെയും മികച്ച താരം ശ്രീനിവാസന് വിട നൽകി സിനിമാ സാംസ്കാരിക ലോകം.

തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.

എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ  ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്.

നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു.

നിലവിൽ നായകളെ വളർത്താൻ ലൈസൻസ് വേണം. വാക്‌സിനേഷൻ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസൻസ് വാങ്ങണമെന്നാണ് നിയമം. എന്നാൽ, ഇതു കർശനമായി പാലിക്കപ്പെടുന്നില്ല. അതിനാലാണ് നിയമം ഭേദഗതിചെയ്യുന്നത്.

നായകൾക്ക് കൃത്യമായ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസൻസോടെ വളർത്താനാകൂ.

രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും.