രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

ദില്ലി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ.  ദീപ ജോസഫിന്റെ ഹർജിയിൽ തടസ്സഹർജിയാണ് അതിജീവിത നൽകിയിരിക്കുന്നത്.

അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ രണ്ടാം പ്രതിയാണ് കോൺഗ്രസ് അനുകൂലിയും അഭിഭാഷകയുമായ ദീപ ജോസഫ്.

അഡ്വ. കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്.

അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയുടെ ഹർജിക്കെതിരെയാണ് തടസ്സ ഹർജി നൽകിയത്. കേസ് റദ്ദാക്കണമെന്ന ദീപ ജോസഫിന്റെ ഹർജിയിലാണ് അതിജീവിത തടസ്സ ഹർജി.

ദീപ ജോസഫിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് അതിജീവിതയുടെ തടസ്സഹർജി.

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്; പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി നസീറിന് ജീവപര്യന്തം. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവുമാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

2019 ഡിസംബർ 15നായിരുന്നു ക്രൂരമായ സംഭവം. തുടർന്ന് 20 മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഭർത്താവുമായി അകന്ന് സ്കൂൾ കാലത്തെ സുഹൃത്തിനൊപ്പം ടിഞ്ചു താമസിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നത്.

തടി വാങ്ങാനെന്ന പേരിൽ വീട്ടിലെത്തിയ നസീർ, വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

അതേസമയം, യുവതിയുടെ നഖത്തിനടിയിൽ നിന്ന് ലഭിച്ച തൊലി, ബീജം തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷന് ശക്തമായ തെളിവുകളായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ സംഭവം ആത്മഹത്യയെന്ന് കരുതിയ പൊലീസ് അന്വേഷണം, ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്റെ പരാതിയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. 2021 ഒക്ടോബറിലാണ് പ്രതിയെ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഹൃദയവും ശ്വാസകോശവും തുളച്ച വെടിയുണ്ട മരണകാരണം; സി. ജെ. റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയിയുടെ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതായി റിപ്പോർട്ട്. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ചുകയറി ഗുരുതരമായി പരിക്കേൽപ്പിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

വെടിയുണ്ട ഇരു അവയവങ്ങളും തകർത്ത ശേഷം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോയതായും കണ്ടെത്തി. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ടയാണ് ഉപയോഗിച്ചതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം. എൻ. അരുണ്‍ വ്യക്തമാക്കി. വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം സി. ജെ. റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിൽ വൈകുന്നതിനാലാണ് തീരുമാനം മാറ്റിയത്. നേരത്തെ ഇന്ന് തന്നെ സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. കോറമംഗലയിലെ സഹോദരന്റെ വീട്ടിനോട് ചേർന്ന ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക. നിലവിൽ മൃതദേഹം ബംഗളൂരു ബൗറിങ് ആശുപത്രി മോർച്ചറിയിൽ നാളെ രാവിലെ വരെ സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളി

വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് തിരിച്ചടി. തടികൾ വനം വകുപ്പ് കണ്ടുകെട്ടിയതിനെതിരെ സമർപ്പിച്ച അപ്പീൽ വയനാട് ജില്ലാ അഡിഷണൽ കോടതി തള്ളി.

27ഓളം കേസുകളിലാണ് അഗസ്റ്റിൻ സഹോദരന്മാർ അപ്പീൽ നൽകിയിരുന്നത്. തടികൾ സർക്കാരിൻ്റേത് അല്ല, തങ്ങളുടെത് ആണെന്നായിരുന്നു പ്രതികളുടെ വാദം.

ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു.

ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന് ചേരേണ്ട മരങ്ങളാണിതെന്നും അപ്പീല്‍ നിലനില്‍ക്കില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.

‘ഇത്തവണ കുഴിയിൽ ചാടില്ല’; പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്ന് കെ. മുരളീധരൻ

തൃശൂർ: ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ വ്യക്തമാക്കി. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം പ്രവർത്തിക്കുമെന്നും, ഇത്തവണ സ്വന്തം പേരിൽ മത്സരിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ, കല്യാശേരി ഒഴികെ എല്ലായിടത്തും പോസ്റ്ററുകൾ കണ്ടതോടെയാണ്, സ്നേഹമോ നിഗ്രഹമോ എന്നറിയില്ലെന്നും ആണ് മുരളീധരൻ വ്യക്തമാക്കിയത്.

മത്സരിക്കലല്ല വിഷയമെന്ന് മുരളീധരൻ ചൂണ്ടിക്കാണിച്ചു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ത്രികോണ മത്സരഭൂമികളിൽ പാർട്ടിക്ക് വേണ്ട സഹായം ചെയ്യുമെന്നും യുഡിഎഫും, ബിജെപി- സിപിഐഎം സഖ്യവും തമ്മിലുള്ള മത്സരമാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

‘പഠനഭാരം കുറയും’; അടുത്ത അധ്യയനവർഷം സിലബസ് 25% കുറയ്ക്കുമെന്ന് മന്ത്രി

കൊല്ലം: സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നു. പത്താം ക്ലാസിൽ സിലബസ് അധികമാണെന്ന വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം പാഠ്യവിഷയം 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നും താഴേക്കിറങ്ങി സ്വർണവില! അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 6,320 രൂപയാണ് ഇന്ന പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയാണ്. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ 14,720 രൂപയായി വില.

അതേസമയം, വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 55 രൂപ കുറഞ്ഞ് 350 രൂപയും ഒരു കിലോ വെള്ളിക്ക് 55,000 രൂപ കുറഞ്ഞ് 3,50,000 രൂപയിലേക്കും വിലയെത്തി.

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി

ബെംഗളൂരു: ബെംഗളൂരുവില്‍ ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി.

ഇന്ന് സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്താന്‍ വൈകുന്നതിനാലാണ് സംസ്‌കാരം മാറ്റിയത്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരിക്കുക.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും.

അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം; അപകടം പുലർച്ചെ നാലുമണിയോടെ, പത്ത് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി

0

കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. മാർക് വുഡ് ഫാക്ടറിയിൽ ആയിരുന്നു സംഭവം. വിവരമറിഞ്ഞ് കാസർകോട്, ഉപ്പള, കു​റ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണി​റ്റുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്ര വിധേയമാക്കിയെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

കോഴിക്കോട്
കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻതീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃത വസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. എങ്ങനെ തീപിടിത്തമുണ്ടായി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടിട്ടില്ല.

പുതിയ ദേശീയപാത 66ൽ വളപട്ടണം പാലം വരുന്ന ഭാഗത്തുള്ള കീരിയാട്ടെ സെഞ്ച്വറി പ്ലൈവുഡിൽ വിനീർ, പശബാരൽ, 100 ചാക്ക് മൈദ തുടങ്ങിയ അസംസ്കൃത വസ്തുക്കളാണ്‌ കത്തിനശിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവ കൊണ്ടുവന്നതെന്ന് ഉടമ കെ എസ് അബ്ദുൾ സത്താർ മാധ്യമങ്ങളോ പ്രതികരിച്ചിരുന്നു. വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

കിഴക്കൻ കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് അപകടം; 200ലധികം പേർ കൊല്ലപ്പെട്ടു

0

കിൻഷാസ : കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനി തകർന്ന് 200ലധികം പേർ മരിച്ചു. ഖനിത്തൊഴിലാളികൾ, കുട്ടികൾ, സ്ത്രീകൾ എന്നിവരുൾപ്പെടെ 200-ലധികം പേർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ടുവെന്ന് ഖനി സ്ഥിതി ചെയ്യുന്ന പ്രവിശ്യയിലെ വിമതർ നിയമിച്ച ഗവർണറുടെ വക്താവ് ലുമുംബ കാംബെരെ മുയിസ പറഞ്ഞു. ബുധനാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ ഇതുവരെ കൃത്യമായ മരണസംഖ്യ പുറത്ത് വന്നിട്ടില്ലെന്നാണ് വിവരം.

കോഴിക്കോട്
നോർത്ത് കിവുവി​ന്റെ പ്രവിശ്യാ തലസ്ഥാനമായ ഗോമ നഗരത്തിന് ഏകദേശം 60 കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖനിയാണ് ബുധനാഴ്ച തകർന്നത്. പ്രദേശത്ത് ഇപ്പോൾ മഴക്കാലമാണ്. ഇതുകാരണം നിലം ദുർബലമായിരുന്നു ഇതിനാലാണ് മണ്ണിടിഞ്ഞ് അപകടണമുണ്ടായതെന്ന് മുയിസ പറഞ്ഞു. റുബയ ഖനി കോൾട്ടൻ എന്ന ലോഹ അയിരിന് പ്രസിദ്ധമാണ്. ടാന്റലം, നിയോബിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുക്കുന്ന കറുത്ത നിറത്തിലുള്ള ലോഹ അയിരാണിത്.

ലോകത്തെ കോൾട്ടന്റെ 15 ശതമാനവും ഇവിടെ നിന്നാണ് കുഴിച്ചെടുക്കുന്നത്. വലിയ ഉപകരണങ്ങളോ മറ്റോ ഇല്ലാതെ ഖനിത്തൊഴിലാളികളുടെ മനുഷ്യാധ്വാനം മാത്രം ഉപയോഗിച്ചാണ് ഇവിടെ ഖനനം നടക്കുന്നത്.

വളരെ ചെറിയ തുക മാത്രമാണ് ഇവർക്ക് പ്രതിഫലമായി നൽകുന്നത്. നിലവിൽ റുവാണ്ടയുടെ പിന്തുണയുള്ള എം23 വിമത ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഖനിയും പ്രവർത്തിക്കുന്നത്. വിമത പ്രവർത്തനങ്ങൾക്കായി എം23 ഖനിയുടെ വരുമാനം ഉപയോഗിക്കുന്നുണ്ടെന്ന് യു.എൻ ആരോപിച്ചിരുന്നു.

‘വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പം’; സി ജെ റോയിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ

0

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബിസിനസ് സമൂഹവും കേരളക്കരയും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ അദ്ദേഹം സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയുമാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയിയുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

“എൻ്റെ പ്രിയ സുഹൃത്ത് സി ജെ റോയിയുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിൻ്റെ ഈ വേളയിൽ എൻ്റെ ഹൃദയം അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും”, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

സിനിമ മേഖലയിലും സിജെ റോയ് നിക്ഷേപം നടത്തിയിരുന്നു. മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് സി ജെ റോയ്. ‘കാസനോവ’യ്‌ക്ക് പിന്നാലെ ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ മലയാളം സിനിമകളും റോയ് നിർമിച്ചു.

ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ നടന്ന ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈസൻസുള്ള സ്വന്തം റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പിന്റെ റൈഡ് നടന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജപ്പെടുത്തിയിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണ കാരണമെന്ന് കാണിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി സിഐഡിക്ക് കർണാടക സർക്കാർ കൈമാറിയിട്ടുണ്ട്.

അതേസമയം, സിജെ റോയിയുടെ സംസ്കാരം നാളെ വൈകിട്ട് നടക്കും. സഹോദരൻ സി ജെ ബാബുവിന്റെ കോറമംഗലയിലെ വീട്ടില്‍ വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക എന്നാണ് നിലവിലെ വിവരം. പോസ്റ്റുമോർട്ടം നടപടികൾ ഉടൻ പൂർത്തിയാകും ശേഷം രാവിലെ ഒന്‍പത് മണിയോടെ മൃതദേഹം കോറമംഗലയിലെത്തിക്കും. സി ജെ ബാബുവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍.

ശബരിമല സ്വർണക്കവർച്ച കേസ്; ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ

0

ഡൽഹി: ശബരിമല സ്വർണക്കവർച്ച കേസിൽ ജാമ്യം തേടി ജ്വല്ലറി ഉടമ ഗോവര്‍ധന്‍ സുപ്രീംകോടതിയിൽ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് അപ്പീലുമായി ഗോവര്‍ധന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്‍റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗോവര്‍ധന്‍ അപ്പീൽ നൽകിയത്.

ജനുവരി 21 ന് ആണ് കേസ് പരിഗണിച്ച ഘട്ടത്തിൽ ഹൈക്കോടതി ഗോവര്‍ധന്റെ ജാമ്യാപേക്ഷ തള്ളിയത്. എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്കായിരുന്നു ജാമ്യം നിഷേധിച്ചത്. മൂവരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കട്ടിപ്പാളി – ദ്വാരപാലക കേസുകളിൽ മുരാരി ബാബു അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനാൽ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു . ദ്വാരപാലക കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ പുറത്തിറങ്ങാനായിരുന്നില്ല. ശബരിമല സ്വർണ്ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ലഭിച്ചതെങ്കിലും ജാമ്യം കിട്ടി പുറത്തിറങ്ങിയ ആൾ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ്.