ഹൃദയവും ശ്വാസകോശവും തുളച്ച വെടിയുണ്ട മരണകാരണം; സി. ജെ. റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

0

ബെംഗളൂരു: ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി. ജെ. റോയിയുടെ പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതായി റിപ്പോർട്ട്. വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ചുകയറി ഗുരുതരമായി പരിക്കേൽപ്പിച്ചതാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

വെടിയുണ്ട ഇരു അവയവങ്ങളും തകർത്ത ശേഷം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോയതായും കണ്ടെത്തി. 6.35 എംഎം വലിപ്പമുള്ള വെടിയുണ്ടയാണ് ഉപയോഗിച്ചതെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം. എൻ. അരുണ്‍ വ്യക്തമാക്കി. വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം സി. ജെ. റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിൽ വൈകുന്നതിനാലാണ് തീരുമാനം മാറ്റിയത്. നേരത്തെ ഇന്ന് തന്നെ സംസ്‌കാരം നടത്താനായിരുന്നു തീരുമാനം. കോറമംഗലയിലെ സഹോദരന്റെ വീട്ടിനോട് ചേർന്ന ദേവാലയത്തിലാണ് സംസ്‌കാരം നടക്കുക. നിലവിൽ മൃതദേഹം ബംഗളൂരു ബൗറിങ് ആശുപത്രി മോർച്ചറിയിൽ നാളെ രാവിലെ വരെ സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here