ഗുരുവായൂരിൽ റെക്കോർഡ് വിവാഹദിനം: ഫെബ്രുവരി എട്ട് ഞായറാഴ്ച 219 കല്യാണങ്ങൾ; ദർശനത്തിനും ചടങ്ങുകൾക്കും നിയന്ത്രണം

തൃശൂർ: ഫെബ്രുവരി എട്ട് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ 219 വിവാഹങ്ങൾ നടക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വിവാഹ ബുക്കിംഗ് 250 കടക്കാൻ സാധ്യതയുള്ളതിനാൽ, അന്നേദിവസം ദർശനത്തിനും വിവാഹ ചടങ്ങുകൾക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. പുലർച്ചെ നാല് മണി മുതൽ വിവാഹ ചടങ്ങുകൾ ആരംഭിക്കും. താലികെട്ടിനായി അഞ്ച് മണ്ഡപങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ അധികമായി ക്ഷേത്രം അധിക ജീവനക്കാരെ നിയോഗിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ഒരു ദിശയിലേക്കുള്ള പ്രവേശന സംവിധാനം നടപ്പിലാക്കും. വിവാഹസംഘം നേരത്തെ എത്തി മേൽപുത്തൂർ ഓഡിറ്റോറിയത്തിനടുത്തുള്ള തെക്കേ നടയിലെ പുതിയ നടപ്പന്തലിൽ കൗണ്ടറിൽ നിന്ന് ടോക്കൺ കൈപ്പറ്റണം. ഇവർക്കായി അവിടെ വിശ്രമ സൗകര്യവും ഒരുക്കിയിട്ടുണ്ട്. താലികെട്ടിന്റെ സമയം എത്തുമ്പോൾ വിവാഹസംഘത്തെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിൽ വിവാഹ ചടങ്ങുകൾ നടക്കും.

ചടങ്ങുകൾക്ക് ശേഷം വിവാഹസംഘം തെക്കേ നട വഴി മാത്രം മടങ്ങണം. കിഴക്കേ നട വഴി മടങ്ങാൻ അനുമതിയില്ല. വധുവിനും വരനും ഒപ്പമുള്ള ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ പരമാവധി 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. പ്രതീക്ഷിക്കുന്ന വലിയ തിരക്ക് കണക്കിലെടുത്താണ് ഈ നിയന്ത്രണം.

അന്നേദിവസം ക്ഷേത്രത്തിൽ ഭക്തജന തിരക്ക് വർധിക്കുമെന്നതിനാൽ, പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം തുടങ്ങിയവ അനുവദിക്കില്ല. ദർശനത്തിനെത്തുന്ന ഭക്തർക്കും വിവാഹത്തിനായി എത്തുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ ദേവസ്വം ജീവനക്കാർ, സുരക്ഷാ വിഭാഗം, പൊലീസ് എന്നിവരെ വിന്യസിക്കും. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുതാര്യമായി നടത്താൻ ഭക്തജനങ്ങളുടെ സഹകരണം ദേവസ്വം അഭ്യർത്ഥിച്ചു

എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന്   എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍ഡിഎ ബന്ധം അവസാനിപ്പിക്കാതെ അജിത് പവാര്‍ ഘടകവുമായി ലയനം സാധ്യമല്ലെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍.

കേരളത്തില്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന എന്‍സിപിക്ക് എന്‍ഡിഎ ബന്ധമുള്ളവരെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭ തെരെഞ്ഞെടുപ്പില്‍ നാമമാത്രമായ സീറ്റുകളില്‍ മത്സരിക്കുന്ന എന്‍സിപിക്ക് യുവാക്കള്‍, സ്ത്രീകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് അവസരം നല്‍കാന്‍ പ്രായോഗികമായി കഴിയില്ലെന്നും എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് വിശദീകരിച്ചു.

വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കണ്ണൂർ: വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ വെളിപ്പെടുത്തലുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിനാണ് കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.

പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ആണ് ഫെബ്രുവരി 4 ന് നടക്കുന്ന ചടങ്ങിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയത്.

കണ്ണൂർ ജില്ല കളക്ടർ, ജില്ല പൊലീസ് മേധാവിക്കൊപ്പം ഫണ്ട് തട്ടിപ്പിൽ ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനൻ, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി.ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽ വച്ചാണ് ആത്മഹത്യ.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.ഉടൻ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.

റാപ്പിഡ് റെയിൽ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ

കോഴിക്കോട്:  തിരുവനന്തപുരം- കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ.

ദില്ലിയിൽ ആർആർടിഎസ് കൊണ്ടു വന്നത് താനാണ്. സർക്കാറിൻ്റെ പുതിയ പദ്ധതി ആത്ഭുതം ഉണ്ടാക്കി. ആർആർടിഎസ്  സാങ്കേതികമായി പ്രായോഗികമല്ല. അതിവേഗ റെയിൽ കേന്ദ്ര പദ്ധതിയാണ് ഇതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രശ്നം. ആർആർടിഎസ് പദ്ധതി പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണ്.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയാണ്  ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.   ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു.

അതിവേഗ റെയിൽ പാതയുടെ ഡിപിആ‍ർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട് പോകും. രണ്ട് പദ്ധതികളും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്. അതിവേഗ റെയിൽവേക്ക് 135 കിലോമീറ്റർ വേഗത കിട്ടും.

സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാറിൻ്റെ സഹായം വേണം. ഇതിൻ്റെ നടപടികൾ ആകുമ്പോൾ ആരാണ് ഉണ്ടാവുക എന്ന് അറിയില്ല.   ആർആർടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാർക്ക് സമയനഷ്ടം വരും. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

റാപ്പിഡ് റെയിൽ കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ

കോഴിക്കോട്:  തിരുവനന്തപുരം- കാസർകോട് റാപ്പിഡ് റെയിൽപാത കേരളത്തിൽ പ്രായോഗികമല്ലെന്ന് ഇ. ശ്രീധരൻ.

ദില്ലിയിൽ ആർആർടിഎസ് കൊണ്ടു വന്നത് താനാണ്. സർക്കാറിൻ്റെ പുതിയ പദ്ധതി ആത്ഭുതം ഉണ്ടാക്കി. ആർആർടിഎസ്  സാങ്കേതികമായി പ്രായോഗികമല്ല. അതിവേഗ റെയിൽ കേന്ദ്ര പദ്ധതിയാണ് ഇതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രശ്നം. ആർആർടിഎസ് പദ്ധതി പ്രഖ്യാപിച്ചത് ഇലക്ഷൻ സ്റ്റണ്ടാണ്.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 100 കോടി രൂപയാണ്  ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്.   ആർആർടിഎസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി ആശയ വിനിമയം നടന്നിട്ടില്ലെന്ന് ഇ. ശ്രീധരൻ പറഞ്ഞു.

അതിവേഗ റെയിൽ പാതയുടെ ഡിപിആ‍ർ തയ്യാറാക്കുന്ന നടപടിയുമായി മുന്നോട്ട് പോകും. രണ്ട് പദ്ധതികളും തമ്മിൽ സ്പീഡിൽ വ്യത്യാസമുണ്ട്. അതിവേഗ റെയിൽവേക്ക് 135 കിലോമീറ്റർ വേഗത കിട്ടും.

സ്ഥലമേറ്റെടുപ്പിന് സംസ്ഥാന സർക്കാറിൻ്റെ സഹായം വേണം. ഇതിൻ്റെ നടപടികൾ ആകുമ്പോൾ ആരാണ് ഉണ്ടാവുക എന്ന് അറിയില്ല.   ആർആർടിഎസിന് പകുതി വേഗത മാത്രമേ കിട്ടുള്ളു. യാത്രക്കാർക്ക് സമയനഷ്ടം വരും. കെ. റെയിൽ ഇല്ലാതാക്കിയത് താൻ ആണെന്നു മുഖ്യമന്ത്രി പറഞ്ഞത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി പിഡിപി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി പിഡിപി (പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി).

ഇത്തവണ എൽഡിഎഫിന് നിരുപാധിക പിന്തുണ കൊടുക്കേണ്ടതില്ലെന്നാണ് നേതൃയോഗത്തിലെ തീരുമാനം.

മുൻകാലങ്ങളിൽ പിഡിപി പിന്തുണച്ച മുന്നണികൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നിട്ടുണ്ടെന്ന അവകാശവാദവും നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

പിന്തുണയ്ക്കണമെങ്കിൽ മുന്നണിയിലെ ഘടകകക്ഷികൾക്ക് ലഭിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്നാണ് പിഡിപി നേതാക്കളുടെ ആവശ്യം.

’17 വർഷമായി പാർട്ടി വിടുമെന്ന കഥകൾ’; തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് വ്യക്തമാക്കി ശശി തരൂർ. കഴിഞ്ഞ 17 വർഷമായി താൻ പാർട്ടി വിടുമെന്ന തരത്തിലുള്ള വാർത്തകൾ കേൾക്കുന്നുണ്ടെന്നും, അത്തരത്തിലുള്ള ചോദ്യങ്ങൾ തനിക്കുമാത്രം എന്തുകൊണ്ടാണ് ഉയരുന്നതെന്നതും അദ്ദേഹം ചോദിച്ചു. കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്നും, പാർട്ടിയുടെ അടിസ്ഥാന നിലപാടുകളെ എതിര്‍ക്കാൻ തനിക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്നും തരൂർ പറഞ്ഞു.

വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ അതിനെ അംഗീകരിച്ച് പറയാറുണ്ടെന്നും, ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ ഗാന്ധി വ്യക്തമായ നിലപാടുകളുള്ള നേതാവാണെന്നും, അദ്ദേഹം എതിര്‍ത്തുനിൽക്കുന്ന വിഷയങ്ങളിൽ താൻ ഒരിക്കലും വിരുദ്ധ അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി രാജ്യത്തിന്റെ വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണെന്നും, ആ നിലപാടുകളോട് ആത്മാർത്ഥമായി ഒപ്പം നിൽക്കുകയാണ് താൻ ചെയ്യുന്നതെന്നും, അതിനെക്കുറിച്ച് യാതൊരു രണ്ടഭിപ്രായവുമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

നാലു സീറ്റ് ഏറ്റെടുക്കാനുളള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം.

ആവശ്യപ്പെട്ട സിറ്റുകളിൽ വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ കേരള കോൺഗ്രസ് നിർദ്ദേശിച്ചില്ലെങ്കിൽ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. തിങ്കളാഴ്ച വീണ്ടും ചർച്ച നടത്തും.

ഏറ്റുമാനൂർ സീറ്റ് വിട്ടാൽ പകരം പൂഞ്ഞാർ കിട്ടണമെന്നാണ് കേരള കോൺഗ്രസ് നിലപാട്. ഇടുക്കി വിട്ടു കൊടുക്കുന്നതിലും ജോസഫ് വിഭാഗം തീരുമാനമെടുത്തിട്ടില്ല.

ഇടുക്കിയിൽ റോഷി അഗസ്റ്റിനെതിരെ ആരെ മത്സരിപ്പിക്കും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. പക്ഷേ കരുത്തരായ സ്ഥാനാർത്ഥിയും ശക്തമായ മത്സരവും വേണം എന്നതിലാണ് കോൺഗ്രസ് ഉറച്ചു നിൽക്കുന്നത്.

കൂടാതെ വിജയ സാധ്യത മുൻനിർത്തി മാത്രമേ മുന്നോട്ട് പോകൂ എന്നാണ് കോൺഗ്രസ് നേതൃത്വം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തോട് പറഞ്ഞിട്ടുള്ളത്.

തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾ കയ്യടക്കി മലയാളി താരങ്ങൾ; മികച്ച നടിമാരായി അഞ്ച് മലയാളി നായികമാർ

ചെന്നൈ: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് തമിഴ്നാട്. തമിഴ് സിനിമയിലെ മികവിനുള്ള 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഏഴില്‍ അഞ്ച് വര്‍ഷങ്ങളിലും മികച്ച നടിമാര്‍ ആയിരിക്കുന്നത് മലയാളികളാണ്. അപര്‍ണ ബാലമുരളി, കീര്‍ത്തി സുരേഷ്, മഞ്ജു വാര്യര്‍, ലിജോമോള്‍ ജോസ്, നയന്‍താര എന്നിവരാണ് അവര്‍.

2016ൽ പുറത്തിറങ്ങിയ ‘പാമ്പു സട്ടൈ’യിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷ് മികച്ച നടിയായി. 2017ൽ ‘അരം’ എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. ‘ചെക്ക ചിവന്ത വാനം’ സിനിമയിലൂടെയാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. 2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത ‘അസുരൻ’ എന്ന ചിത്രത്തിലൂടെ മഞ്ജു വാരിയർ മികച്ച നടിയായി. 2020-ൽ ‘സൂരറൈ പോട്ര്’ സിനിമയിലെ അഭിനയത്തിന് അപർണ ബാലമുരളിയും 2021ൽ ‘ജയ് ഭീമി’ലെ സെങ്കിണിയായി എത്തിയ ലിജോ മോളും മികച്ച നടിയായി.

ഫെബ്രുവരി 13-ന് ചെന്നൈ കലൈവാനർ അരംഗിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.

പോത്തുണ്ടി ഇരട്ടക്കൊലപാതകം: സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു

പാലക്കാട്‌: പാലക്കാട്‌ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തിലെ ഇരയായ സുധാകരന്റെ കുടുംബത്തിന് 3 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇക്കഴിഞ്ഞ ജനുവരി 26 ന് ഇരട്ടക്കൊലപാതകം നടന്നിട്ട് ഒരു വർഷം പൂർത്തിയായിരുന്നു.

ആ വേളയിലാണ് നേരത്തെ സർക്കാർ തരാമെന്ന് വാഗ്ദാനം ചെയ്ത  3 ലക്ഷം രൂപ ലഭിച്ചില്ലെന്ന്   കുടുംബം പരാതിപ്പെട്ടിരുന്നത്. ഇതിനെ തുടർന്നാണ് നടപടി.

ആദ്യ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ അടുത്തമാസം ആരംഭിക്കും.

അച്ഛന്റെയും മുത്തശ്ശിയുടേയും കൊലപാതകത്തിൽ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിനെ ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ   എസ്ഐടി  നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

പോറ്റിയുമായി സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ലെന്നാണ് ജയറാം പറഞ്ഞിരിക്കുന്നത്.

ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകൾക്കായി വീട്ടിൽ എത്തിയിട്ടുണ്ടെന്നും ജയറാം മൊഴി നൽകി.

അരുവിക്കരയിൽ നിന്ന് മത്സരിക്കാനുള്ള താൽപര്യം നേതൃത്വത്തെ അറിയിച്ച് എം എം ഹസൻ

തിരുവനന്തപുരം: അരുവിക്കര മണ്ഡലത്തില്‍ മത്സരിക്കാനുള്ള താല്‍പര്യം നേതൃത്വത്തെ അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍.

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എം എം ഹസന്‍  പറഞ്ഞു. ഇനി മത്സരിക്കണ്ട എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അതും അംഗീകരിക്കുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കും. എന്നാല്‍ അരുവിക്കരയില്‍ ജി സ്റ്റീഫന്റെ വിജയസാധ്യതയെക്കുറിച്ച് പറയാനാവില്ല. കഴിഞ്ഞ തവണ മാത്രമാണ് സ്റ്റീഫന്‍ വിജയിച്ചത്.

വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ കയ്യിലുണ്ടായിരുന്ന മണ്ഡലമായിരുന്നെന്നും വോട്ട് എണ്ണുമ്പോള്‍ മാത്രമേ സാധ്യതകള്‍ പ്രവചിക്കാന്‍ കഴിയുകയുള്ളു എന്നും എം എം ഹസന്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്; മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരെ പ്രമേയം.നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യം.  കോഴിക്കോട്ടെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും പ്രമേയം പാസാക്കി.

എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്തു. ഇനി പിന്‍വാങ്ങണമെന്നാണ് ആവശ്യം. ശശീന്ദ്രന്‍ ഇത്തവണ മാറി മറ്റൊരാള്‍ക്ക് മത്സരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ താത്പര്യം.

എലത്തൂരില്‍ ശശീന്ദ്രനെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മത്സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 1980 മുതൽ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി.

വാക്കുതര്‍ക്കത്തിനിടെ ‘പോയി ചാകെ’ന്ന് പറഞ്ഞാല്‍ ആത്മഹത്യാപ്രേരണയാകില്ല: ഹൈക്കോടതി

കൊച്ചി: വാക്കു തർക്കത്തിനിടെ  ഒരാളോട് പോയി ചാകാന്‍ പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കുഞ്ഞുമായി ജീവനൊടുക്കിയ യുവതിയുടെ ആണ്‍ സുഹൃത്തായ കാസര്‍കോട് ബാര സ്വദേശിയായ യുവാവിനെതിരെ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ് കുമാറിന്റെ ഉത്തരവ്.

വഴക്കിനിടെ ‘പോയി ചാകാന്‍’ പറയുന്നത് ആരെങ്കിലും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. കേവലം വാക്കുകളല്ല, മറിച്ച് ആത്മഹത്യയിലേക്ക് നയിക്കുന്ന രീതിയില്‍ തീരുമാനിച്ചുറപ്പിച്ച് കാര്യങ്ങള്‍ ചെയ്താല്‍ മാത്രമെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കൂ എന്ന സുപ്രീംകോടതി വിധി ന്യായങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി വിധി.

അധ്യാപകനായ ഹര്‍ജിക്കാരന് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട വിവാഹിതയായ യുവതിയുമായി ബന്ധമുണ്ടായിരുന്നു. ഹര്‍ജിക്കാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി യുവതിക്ക് വിവരം കിട്ടി. ഇതുമായി ബന്ധപ്പെട്ട കലഹത്തിനിടെ ‘പോയി ചാക്’ എന്ന് യുവാവ് പറഞ്ഞതിന്റെ മനോവിഷമത്തില്‍ യുവതി കുഞ്ഞുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കിയെന്നാണ് കേസ്.