തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. 6,320 രൂപയാണ് ഇന്ന പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,17,760 രൂപയാണ്. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ 14,720 രൂപയായി വില.
അതേസമയം, വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 55 രൂപ കുറഞ്ഞ് 350 രൂപയും ഒരു കിലോ വെള്ളിക്ക് 55,000 രൂപ കുറഞ്ഞ് 3,50,000 രൂപയിലേക്കും വിലയെത്തി.

