കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. മാർക് വുഡ് ഫാക്ടറിയിൽ ആയിരുന്നു സംഭവം. വിവരമറിഞ്ഞ് കാസർകോട്, ഉപ്പള, കുറ്റിക്കോൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ പത്ത് ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീ നിയന്ത്ര വിധേയമാക്കിയെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.
കോഴിക്കോട്
കഴിഞ്ഞ ദിവസം വളപട്ടണം കീരിയാട്ട് പ്ലൈവുഡ് ഫാക്ടറിയിലും വൻതീപിടിത്തമുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പ്ലൈവുഡ് ഉണ്ടാക്കേണ്ട അസംസ്കൃത വസ്തുക്കൾ കത്തിനശിച്ചു. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായത്. എങ്ങനെ തീപിടിത്തമുണ്ടായി എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടിട്ടില്ല.
പുതിയ ദേശീയപാത 66ൽ വളപട്ടണം പാലം വരുന്ന ഭാഗത്തുള്ള കീരിയാട്ടെ സെഞ്ച്വറി പ്ലൈവുഡിൽ വിനീർ, പശബാരൽ, 100 ചാക്ക് മൈദ തുടങ്ങിയ അസംസ്കൃത വസ്തുക്കളാണ് കത്തിനശിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഇവ കൊണ്ടുവന്നതെന്ന് ഉടമ കെ എസ് അബ്ദുൾ സത്താർ മാധ്യമങ്ങളോ പ്രതികരിച്ചിരുന്നു. വലിയ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

