ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം.

ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരും എന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു.

ലീഗ് നേതാവ് എം.സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

68ാമത് ഗ്രാമി അവാർഡ്: ദലൈ ലാമയ്ക്കും സ്പിൽബർഗിനും പുരസ്‌കാരം- ജേതാക്കളെ അറിയാം

68ാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബാഡ് ബണ്ണിയുടെ ‘ഡെബി തിരാർ മാസ് ഫോട്ടോസ്’ ആണ് ആൽബം ഓഫ് ദ ഇയർ. കെൻഡ്രിക് ലാമറും സിസയും (SZA) ചേർന്ന് ആലപിച്ച ‘ലൂഥർ’ ആണ് റെക്കോർഡ് ഓഫ് ദ ഇയർ. ‘വൈൽഡ് ഫ്ലവറി’ലൂടെ സോങ് ഓഫ് ദ ഇയർ പുരസ്കാരത്തിന് ബില്ലി എലിഷ് അർഹയായി.

‘മെഡിറ്റേഷൻസ്: ദ റിഫ്ലക്ഷൻസ് ഓഫ് ഹിസ് ഹോളിനസ് ദലൈ ലാമ’ എന്ന ഓഡിയോ ബുക്കിന്റെ വിവരണത്തിനാണ് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈ ലാമ പുരസ്കാരത്തിന് അർഹനായി. ദലൈ ലാമയുടെ ആദ്യ ഗ്രാമി പുരസ്കാരമാണിത്.

കനേഡിയൻ-അമേരിക്കൻ ഗായകൻ റൂഫസ് വെയ്ൻറൈറ്റ് ആണ് ദലൈ ലാമയ്ക്ക് വേണ്ടി ആവാർഡ് ഏറ്റുവാങ്ങിയത്. യൂട്യൂബ് , ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ ഉൾപ്പെടെയുള്ള മിക്ക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ‘മെഡിറ്റേഷൻസ്’ ലഭ്യമാണ്.

മ്യൂസിക് ഫോർ ജോൺ വില്യംസ്’ എന്ന സിനിമയിലൂടെയാണ് സ്റ്റീവൻ സ്പിൽബർഗ് കന്നി ഗ്രാമി സ്വന്തമാക്കി]. മികച്ച മ്യൂസിക്കൽ ഫിലിം വിഭാഗത്തിലാണ് പുരസ്കാരം. ‘കെ-പോപ്പ് ഡെമൺ ഹണ്ടേഴ്സ്’ എന്ന നെറ്റ്‌ഫ്ലിക്സ് ആനിമേഷൻ ചിത്രത്തിലെ ‘ഗോൾഡൻ’ എന്ന ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. ഗ്രാമി ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കെ പോപ്പ് ബാൻഡ് (Huntr/x ) പുരസ്കാരം നേടുന്നത്.

68ാമത് ഗ്രാമി പുരസ്കാര ജേതാക്കൾ:

ആൽബം ഓഫ് ദ ഇയർ – ‘ഡെബി തിരാർ മാസ് ഫോട്ടോസ്’ (ബാഡ് ബണ്ണി)
റെക്കോഡ് ഓഫ് ദ ഇയർ – ലൂഥർ ( കെൻഡ്രിക് ലാമർ, സിസ)
സോങ് ഓഫ് ദ ഇയർ – വൈൽഡ് ഫ്ലവർ (ബില്ലി എലിഷ്)
മികച്ച സോളോ പെർഫോർമൻസ് – ലോല യങ് (മെസ്സി)
മികച്ച വോക്കൽ ആൽബം – മേഹാം (ലേഡി ഗാഗ)
മികച്ച ന്യൂ ആർട്ടിസ്റ്റ് – ഒലീവിയ ഡീൻ
മികച്ച റാപ്പ് ആൽബം – ജിഎൻഎക്സ് (കെൻഡ്രിക് ലാമർ)
മികച്ച ഡാൻസ് പോപ്പ് റെക്കോഡിങ് – ലേഡി ഗാഗ (അബ്രകാഡബ്ര)
മികച്ച റാപ്പ് പെർഫോർമൻസ് – ക്ലിപ്‌സ്, ചെയിൻസ് & വിപ്‌സ് (ft കെൻഡ്രിക് ലാമർ & ഫാരൽ വില്യംസ്)
മികച്ച കൺട്രി സോളോ പെർഫോർമൻസ് – ക്രിസ് സ്റ്റാപ്പിൾട്ടൺ (ബാഡ് ആസ് ഐ യൂസ്ഡ് ടു ബി)
മികച്ച റാപ്പ് സോങ് – കെൻഡ്രിക് ലാമർ ft ലെഫ്റ്റി ഗൺപ്ലേ (ടിവി ഓഫ്)
മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പെർഫോമൻസ് – സിന്തിയ എറിവോ & അരിയാന ഗ്രാൻഡെ – (ഡിഫൈയിങ് ഗ്രാവിറ്റി)
മികച്ച ആർ&ബി ആൽബം – ലിയോൺ തോമസ് (മട്ട്)
മികച്ച റോക്ക് ആൽബം – ടേൺസ്റ്റൈൽ (നെവർ ഇനഫ് )
മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം – എഫ്കെഎ ട്വിഗ്സ് (Eusexua)
മികച്ച റോക്ക് പെർഫോമൻസ് – യംഗ്ബ്ലഡ് – (ചെഞ്ചസ് – ലൈവ് ഫ്രം വില്ലാ പാർക്ക്)
മികച്ച മെറ്റൽ പെർഫോമൻസ് – ടേൺസ്റ്റൈൽ (ബേഡ്സ്)
മികച്ച ആർ&ബി പെർഫോമൻസ് – കെഹ്‌ലാനി (ഫോൾഡഡ്)
മികച്ച ട്രഡീഷണൽ ആർ&ബി പെർഫോമൻസ് – ലിയോൺ തോമസ് (വൈബ്സ് ഡോൺഡ് ലൈ)
മികച്ച ആർ&ബി സോങ് – കെഹ്‌ലാനി (ഫോൾഡഡ്)
മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് – ബാഡ് ബണ്ണി (EoO)
മികച്ച റോക്ക് സോങ് – നൈൻ ഇഞ്ച് നെയിൽസ് (ആസ് എലൈവ് ആസ് യൂ നീഡ് മീ ടു ബി)
മികച്ച കൺട്രി സോങ് – ടൈലർ ചിൽഡേഴ്സ് (Bitin’ List)
മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പെർഫോമൻസ് – ദ ക്യൂർ (എലോൺ)
വിഷ്വൽ മീഡിയയ്ക്കായുള്ള മികച്ച കംപൈലേഷൻ സൗണ്ട് ട്രാക്ക് – സിന്നേഴ്സ്
മികച്ച സംഗീത വീഡിയോ – ദോച്ചി (ആൻസൈറ്റി)
വിഷ്വൽ മീഡിയയ്ക്കുവേണ്ടി എഴുതിയ മികച്ച ഗാനം – ഹണ്ടർ/എക്സ് (ഗോൾഡൻ – ഫ്രം കെ-പോപ്പ്: ഡെമൺ ഹണ്ടേഴ്സ്)
മികച്ച ലാറ്റിൻ പോപ്പ് ആൽബം – നതാലിയ ലഫോർക്കേഡ് (Cancionera)
മികച്ച ഫോക്ക് ആൽബം – ഐ ആം വിത്ത് ഹെർ (വൈഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ)
മികച്ച കോമഡി ആൽബം – നേറ്റ് ബാർഗാറ്റ്‌സെ (യുവർ ഫ്രണ്ട്, നേറ്റ് ബാർഗാറ്റ്‌സെ)
മികച്ച മെലോഡിക് റാപ്പ് പെർഫോമൻസ് – കെൻഡ്രിക് ലാമർ വിത്ത് സിസ (ലൂഥർ)
മികച്ച പ്രൊഡ്യൂസർ – സർക്കട്ട്
മികച്ച ഗാനരചയിതാവ് – ആമി അലൻ

ശബരിമല സ്വർണക്കൊള്ള: എൻ വാസുവിന് തിരിച്ചടി, 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാർ ഇന്ന് പുറത്തിറങ്ങും.

കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ കമ്മീഷ്ണർ എൻ വാസുവിനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി അവസാനിച്ചതോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

അതിനിടെ, ദ്വാരപാലക ശില്പ കേസിൽ തന്ത്രി കണ്ഠര് രാജീവര് ജാമ്യപേക്ഷ സമർപ്പിച്ചു. കേസിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ പ്രതി തന്ത്രി കണ്ഠര് രാജീവര്. അതേസമയം, കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കട്ടിളപ്പാളി കേസിലെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും.

എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്; സുരേഷ് ഗോപിയെ ട്രോളി എം എം മണി

ഇടുക്കി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി.

എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു എം എം മണിയുടെ പരിഹാസം.

എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

തൃപ്പൂണിത്തുറ എന്‍ എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; വിദ്യാഭ്യാസ മന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അതെ സമയം, 2026ലെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. രാവിലെ 9.30ന് പരീക്ഷകൾ ആരംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലുമായി ആകെ 3000ഓളം പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കുന്നത്. 2026 ഫെബ്രുവരി 2 മുതൽ 13 വരെ ഐടി പരീക്ഷയും, ഫെബ്രുവരി 16 മുതൽ 20 വരെ മോഡൽ പരീക്ഷയും നടക്കും. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം. ആകെ 4,75,000 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

‘ഞാൻ നാളെ സംസാരിക്കും’; കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്കയും

0

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും. “പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് ഞാൻ നാളെ സംസാരിക്കും “, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. പ്രിയങ്കയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെയാണ് മടങ്ങിയത്.

അതേസമയം, മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ രാജ്യത്തിന്റെ ഗതാഗത മേഖലയ്ക്ക് വൻ കുതിപ്പേകുന്ന ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എന്നാൽ, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽവേ പദ്ധതികളൊന്നും തന്നെ ഈ പട്ടികയിൽ ഇടംപിടിച്ചില്ല. കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ വേഗ റെയിൽ പദ്ധതികൾ പരിഗണിക്കപ്പെടാത്തത് സംസ്ഥാനത്തോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാണ്.

റെയിൽവേയിൽ തഴയപ്പെട്ടെങ്കിലും, വ്യവസായ മേഖലയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായുള്ള ഈ പദ്ധതിക്കായി നാൽപതിനായിരം കോടി രൂപയാണ് നീക്കിവെക്കുന്നത്.

തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി തേടി. രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു നിർമല സീതാരാമന് മധുരം നൽകി ആശംസകൾ നേർന്നു. ഇതോടെയാണ് കേന്ദ്ര ബജറ്റ് അവതരണത്തിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയായത്.

‘വികസനം വരണമെങ്കിൽ കേരളത്തിൽ എൻഡിഎ ഭരണം വേണം’; കേന്ദ്ര ബജറ്റിലെ വിമർശനങ്ങൾക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

0

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ലഭിച്ചില്ലെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തിന് അനുവദിച്ച പല പദ്ധതികളും നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്കായി ഒരു ‘ഡബിൾ എൻജിൻ’ സർക്കാർ അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. 2017-ൽ അനുവദിച്ച എയിംസിനായി ഇതുവരെ ഭൂമി ഏറ്റെടുക്കാൻ സാധിക്കാത്തത് ഇതിന് ഉദാഹരണമാണ്. പിഎം ആയുഷ്മാൻ ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ കേരളത്തിൽ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ല. എന്തുകിട്ടി എന്നല്ല, കിട്ടിയവ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. വീട് നിർമ്മാണം പോലും പൂർത്തിയാക്കാൻ കഴിയാത്തവർ എങ്ങനെയാണ് റെയിൽവേ വികസിപ്പിക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.

അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങൾ അജണ്ട നിശ്ചയിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ ബജറ്റിൽ കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന എയിംസ്, അതിവേഗ റെയിൽ പാത എന്നിവയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ തമിഴ്നാടിന് രണ്ട് റെയിൽ ഇടനാഴികൾ അനുവദിക്കുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.

കേരളം, തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവ്വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി പ്രത്യേക ഇടനാഴി. കേരളത്തിലും കർണാടകത്തിലുമായി കടലാമകളുടെ സംരക്ഷണത്തിന് പ്രത്യേക കേന്ദ്രങ്ങൾ.

സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ബജറ്റ് 2026–27; വില കുറയുന്നവയും, വിലകൂടുന്നവയും

0

ന്യൂഡൽഹി: 2026–27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതോടെ വിപണിയിൽ വിലമാറ്റങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാകുന്നു. നികുതി ഇളവുകളും വർധനകളും മൂലം ചില ഉൽപ്പന്നങ്ങൾക്ക് വില കുറയുമ്പോൾ മറ്റുചില ഉൽപ്പന്നങ്ങൾക്ക് വില ഉയരും.

വില കുറയുന്ന ഉൽപ്പന്നങ്ങൾ

വിമാന ഭാഗങ്ങൾ, മൈക്രോവേവ് ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് വാഹന ഘടകങ്ങൾ, സോളാർ പാനലുകൾ എന്നിവയ്ക്കാണ് വില കുറയുന്നത്. ഇവയ്‌ക്കുള്ള നികുതി കുറച്ചതോടെയാണ് വിലക്കുറവിന് വഴിയൊരുങ്ങിയത്.

പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്ക് ഉപയോഗിക്കുന്ന 17 മരുന്നുകൾക്കും വില കുറയും. ഇന്ത്യയിൽ നിർമ്മിക്കുന്ന സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലറ്റുകൾ എന്നിവയും വിലക്കുറവിന്റെ പട്ടികയിലുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ചില മെഡിക്കൽ ഉപകരണങ്ങൾക്കും നികുതി ഇളവ് അനുവദിച്ചിട്ടുണ്ട്.

തുകൽ വ്യവസായത്തിന് നികുതി ഇളവ്

രാജ്യത്തെ ലെതർ വ്യവസായത്തിന്റെ വളർച്ച ലക്ഷ്യമിട്ട്, ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന ചില അസംസ്കൃത വസ്തുക്കൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. അമേരിക്കയുടെ ഉയർന്ന ചുങ്ക ഭീഷണി നേരിടുന്ന ഇന്ത്യൻ ലെതർ കമ്പനികൾക്ക് ഈ തീരുമാനം ആശ്വാസമാകും.

വില കൂടുന്ന ഉൽപ്പന്നങ്ങൾ

ലക്ഷ്വറി വാച്ചുകൾ, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാൻമസാല, ഗുഡ്ക തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വില വർധിക്കും. ഇറക്കുമതി ചെയ്യുന്ന ടെലിവിഷൻ, ക്യാമറ, ഫോട്ടോഗ്രാഫി, റെക്കോർഡിംഗ് ഉപകരണങ്ങൾ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.

വളങ്ങൾക്ക് വില വർധന സാധ്യത

രാസവള നിർമ്മാണത്തിന് ഉപയോഗിക്കുന്ന അമോണിയം ഫോസ്ഫേറ്റ്, അമോണിയം നൈട്രോ ഫോസ്ഫേറ്റ് എന്നിവയ്‌ക്ക് നൽകിയിരുന്ന താരിഫ് ഇളവ് പിൻവലിച്ചതോടെ ചില വളങ്ങളുടെ വില ഉയരാനാണ് സാധ്യത.

ബജറ്റിന് മുമ്പ് രാഷ്ട്രപതി ധനമന്ത്രിക്ക് തൈരും പഞ്ചസാരയും കൊടുക്കുന്ന പാരമ്പര്യം എന്താണ് ? രാഷ്ട്രപതി ഭവനിലെ ചടങ്ങ് ഏറെ പ്രാധാന്യമർഹിക്കുന്നത്

0

ന്യൂദൽഹി : ഇന്ന് ഫെബ്രുവരി 1, രാജ്യത്തിന്റെ സാമ്പത്തിക ദിശ നിർണ്ണയിക്കുന്ന ഒരു നിർണായക ദിവസമാണ്. എല്ലാ വർഷവും ഈ ദിവസമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇത് സർക്കാർ ചെലവുകളുടെ കണക്കെടുപ്പ് മാത്രമല്ല ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളും ഭാവിയിലേക്കുള്ള ഒരു രൂപരേഖയും അവതരിപ്പിക്കുന്നു. ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ഒമ്പതാമത്തെ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കും.

അതേ സമയം തന്നെ ബജറ്റ് അവതരണത്തിന് മുമ്പുള്ള ആചാരങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ പ്രധാനപ്പെട്ട പരിപാടികൾക്ക് മുമ്പ് അനുഷ്ഠിക്കുന്ന ചില പാരമ്പര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് രാഷ്ട്രപതി ധനമന്ത്രിക്ക് തൈരും പഞ്ചസാരയും (ദഹി-ചീനി) നൽകുന്ന ഒരു പ്രധാന ആചാരം നടത്താറുണ്ട്. ഇന്ത്യൻ സംസ്കാരത്തിൽ ഈ പാരമ്പര്യം ശുഭസൂചനകളുമായി ബന്ധപ്പെട്ടിരിക്കുന്നു. തൈരും പഞ്ചസാരയും ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും വിജയത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത് കർമ്മം ചെയ്യുന്നത്.

ബജറ്റ് അവതരിപ്പിക്കുന്നതിനായി ധനമന്ത്രിയും സംഘവും രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ സന്ദർശിക്കുന്നു. ഈ ഔപചാരിക യോഗത്തിൽ രാഷ്ട്രപതി ധനമന്ത്രിക്ക് തൈരും പഞ്ചസാരയും ഒരു വിഭവം നൽകുന്നു. കൂടാതെ ആശംസകൾ നേരുകയും രാജ്യത്തിന്റെ സാമ്പത്തിക ഭാവിക്ക് വിജയകരമായ ഒരു ബജറ്റിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ബജറ്റ് അവതരണ രേഖ

ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് തന്റെ 9-ാമത്തെ ബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചത് (10). അതിനാൽ ഇന്ന് ബജറ്റ് പ്രസംഗം പൂർത്തിയാക്കിയ ശേഷം നിർമ്മല സീതാരാമൻ മൊറാർജി ദേശായിയുടെ റെക്കോർഡിന് വളരെ അടുത്തെത്തും.

1959-1964 കാലയളവിൽ ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി ആകെ 6 ബജറ്റുകളും 1967-1969 കാലയളവിൽ 4 ബജറ്റുകളും അവതരിപ്പിച്ചു. മുൻ ധനമന്ത്രി പി. ചിദംബരം ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്, ആകെ 9 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു. ഇന്നത്തെ ബജറ്റോടെ നിർമ്മല സീതാരാമൻ അദ്ദേഹത്തിന്റെ റെക്കോർഡിന് ഒപ്പമെത്താൻ പോകുകയാണ്.

സിവിൽ ഏവിയേഷനിൽ ഉഭയകക്ഷി സഹകരണം മികച്ചതാക്കും :  ഇന്ത്യയും, യുഎ ഇയും ചർച്ചകൾ നടത്തി

0

ദുബായ് : സിവിൽ വ്യോമയാന മേഖലയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും, യു എ ഇയും ചർച്ചകൾ നടത്തി. യു എ ഇ സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രിയും, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) ബോർഡ് ചെയർമാനുമായ അബ്ദുല്ല ബിൻ തൗഖ് അൽ മാരി, ഇന്ത്യൻ സിവിൽ വ്യോമയാന വകുപ്പ് മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു എന്നിവരാണ് സിവിൽ ഏവിയേഷനിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ചകൾ നടത്തി. ഹൈദരാബാദിൽ വെച്ച് നടന്ന “വിങ്‌സ് ഓഫ് ഇന്ത്യ 2026” സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് അബ്ദുല്ല ബിൻ തൗഖ് അൽ മാരി ഇന്ത്യൻ സിവിൽ വ്യോമയാന വകുപ്പ് മന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയത്.

യു എ ഇ-ഇന്ത്യ ബന്ധങ്ങളുടെ ശക്തിയും വിവിധ മേഖലകളിലെ, പ്രത്യേകിച്ച് സാമ്പത്തിക, ടൂറിസം മേഖലകളിലെ തുടർച്ചയായ വികസനവും ഇരുപക്ഷവും ഈ കൂടിക്കാഴ്ചയിൽ എടുത്തുപറഞ്ഞു. വ്യോമഗതാഗത പ്രവർത്തനങ്ങളിലെയും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള യാത്രകളുടെ എണ്ണത്തിലെയും സ്ഥിരമായ വളർച്ചയിൽ ഈ പുരോഗതി നേരിട്ട് പ്രതിഫലിച്ചിട്ടുണ്ട്.

യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യോമഗതാഗതം ശക്തമായ മുന്നേറ്റം തുടരുകയാണെന്നും ഇരു രാജ്യങ്ങളിലെയും നഗരങ്ങൾക്കിടയിൽ ഇരു രാജ്യങ്ങളിലെയും ദേശീയ വിമാനക്കമ്പനികൾ ആഴ്ചയിൽ ഏകദേശം 1,231 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും ബിൻ തൗഖ് അഭിപ്രായപ്പെട്ടു. യു എ ഇയിലേക്ക് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നും ഇത് മൊത്തം അന്താരാഷ്ട്ര സന്ദർശനത്തിന്റെ 14% വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ ഗുരുതര ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പത്മകുമാർ പിരിച്ചെടുത്തതായി പറയുന്ന പത്ത് കോടി രൂപയുടെ വിശദാംശങ്ങൾ പുറത്തുവരുമെന്ന ഭയമാണോ നടപടിയെടുക്കാത്തതിന് പിന്നിലെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ശബരിമല സ്വർണക്കൊള്ള പോലുള്ള ഗൗരവമേറിയ കേസിൽ പ്രതിയായ വ്യക്തിയെ സംരക്ഷിക്കുന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

പത്മകുമാറിനെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് കത്ത് നൽകിയതായും അദ്ദേഹം അറിയിച്ചു.

കത്തിൻ്റെ പൂർണരൂപം:

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായി തുടരുന്ന മുൻ സിപിഎം എംഎൽഎ, ശ്രീ എ പത്മകുമാറിനെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം 2025 നവംബർ 20ന് അറസ്റ്റ് ചെയ്യുകയുണ്ടായല്ലോ.

കേസിലെ എട്ടാം പ്രതിയായ ശ്രീ പത്മകുമാർ കഴിഞ്ഞ രണ്ട് മാസത്തിലധികമായി ജയിലിൽ കഴിയുകയാണ്. ശബരിമലയിൽ നടന്ന സ്വർണ കൊള്ളയുടെ ഗൂഢാലോചനയിൽ നിർണായകമായ പങ്കുവഹിച്ചു എന്ന് കണ്ടെത്തലിനെ തുടർന്നാണ് ഈ അറസ്റ്റും ജയിൽവാസവും.

എന്നാൽ പത്മകുമാറിന് എതിരെ ചുമത്തിയ കുറ്റം എന്താണ് എന്ന വ്യക്തമല്ല എന്ന അവകാശപ്പെട്ടാണ് സിപിഎം ഇതുവരെ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി എടുക്കാത്തത്.

എന്നാൽ ഈ കൊള്ളയിൽ പത്മകുമാർ വഹിച്ച പങ്ക് എന്താണ് എന്ന് ഇയാൾക്ക് മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ട് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ് മോഹിത് 2026 ജനുവരിയിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

“തിരുവിതാംകൂർ ദേവസ്വം മാനുവൽ വോളിയം രണ്ടിലെ അധ്യായം 9 പ്രകാരം 1998 ൽ യു.ബി ഗ്രൂപ്പ് സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും ശ്രീകോവിലിലെ തൂണുകളും അയ്യപ്പഭഗവാൻറെ തിരുവാഭരണങ്ങളാണ്. ഇവ അയ്യപ്പ ഭഗവാന്റെ തിരുവാഭരണങ്ങൾ ആണ് എന്നതിനാലും ദേവസ്വം മാനുവലിലെ പേജ് 116 ക്ളോസ് 23 പ്രകാരം ഇത്തരം അമൂല്യ വസ്തുക്കൾ അറ്റകുറ്റ പണികൾക്കായി ക്ഷേത്ര കോമ്പൗണ്ടിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലാത്തതിനാലും കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തിക്കൊണ്ട് ദേവസ്വം ബോർഡ് പ്രസിഡണ്ടിന് തൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ലളിതമായി ഒഴിഞ്ഞുമാറാൻ ആവില്ല. പവിത്രമായ ഈ അമൂല്യ വസ്തുക്കൾ അനധികൃതമായി ഒന്നാംപ്രതിയെ ഏൽപ്പിക്കാനുള്ള തീരുമാനം 3/7/2019 ലെ ബോർഡ് യോഗത്തെ തുടർന്ന് 5/7/2019 ലെ ബോർഡിലാണ് ഔദ്യോഗികമായി എടുത്തത്. പരാതിക്കാരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഈ തീരുമാനം കൃത്യമായി പ്രതിഫലിപ്പിക്കുന്നത് പരാതിക്കാരന് ഈ അവിശുദ്ധ കുറ്റത്തിലുള്ള ഗൂഢാലോചന പങ്കാളിത്തമാണ്. വ്യക്തിഗത ശ്രദ്ധ ആവശ്യമില്ലാത്ത ഒരു സാധാരണ സംഭവമായി ഈ തീരുമാനത്തെ ഒരിക്കലും കാണാനാവില്ല. ( ഖണ്ഡിക 41)

വിധി ഇപ്രകാരം തുടരുന്നു. ” ദേവസ്വം മാനൂവലിൽ വ്യക്തമാക്കിയിരിക്കുന്ന നിബന്ധനകൾ നഗ്നമായി ലംഘിച്ചുകൊണ്ട് സ്വർണം പൂശുന്ന പ്രവർത്തനം നടത്താൻ എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തിക്ക് അയ്യപ്പൻറെ തിരുവാഭരണങ്ങൾ ചെമ്പു പാളികൾ എന്ന കളവായി വിശദീകരിച്ചുകൊണ്ട് നിയമപരമായി കൈമാറാനുള്ള തീരുമാനമെടുത്ത 5/7/2019 ലെ ബോർഡ് യോഗത്തിന് അധ്യക്ഷo വഹിച്ചത് പരാതിക്കാരൻ ആണ് എന്ന വസ്തുത വ്യക്തമായി അടിവരയിടുന്നത് പ്രഥമദൃഷ്ട്യാ ഈ ക്രൂരമായ കുറ്റത്തിൽ പരാതിക്കാരനുള്ള കൃത്യമായ ഗൂഢാലോചന പങ്കാളിത്തമാണ് ( ഖണ്ഡിക 43)

ഇത്രയൊക്കെ തെളിവുകളും കോടതി ഉത്തരവുകളും വ്യക്തമായി കൈവശം ഉണ്ടായിട്ടും പത്മകുമാറിന് എതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല എന്ന കാര്യം ഇപ്പോഴും കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലായിട്ടില്ല.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പത്മകുമാറിന്റെ നേതൃത്വത്തിൽ 10 കോടി രൂപ പിരിച്ചെടുത്തു എന്നും പുറത്താക്കിയാൽ ഇതിൻ്റെ വിശദാംശങ്ങൾ പുറത്തുപറയും എന്ന ഭയം കൊണ്ടുമാണ് കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ ജയിലിൽ കിടന്നിട്ടും കോടതികൾ അദ്ദേഹത്തിൻറെ ജാമ്യ അപേക്ഷ ഒന്നിലേറെ തവണ തള്ളിയിട്ടും സിപിഎം അച്ചടക്കടപടി എടുക്കാത്തത് എന്ന ആരോപണം ശരിയാണെന്ന് കരുത്തേണ്ടിവരും.

കേരളത്തിലെ ജനകോടികളുടെ വിശ്വാസത്തെ മാനിച്ച് ശബരിമല അയ്യപ്പ ഭഗവാന്റെ ശ്രീകോവിലിലെ തിരുവാഭരണങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചനക്ക് നേതൃത്വം നൽകിയ ഈ വ്യക്തിയെ അടിയന്തരമായി പാർട്ടിയിൽ നിന്ന് പുറത്താക്കി കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു