കള്ളപ്പണം വെളുപ്പിച്ചു, പ്രവാസിക്ക് ജീവപര്യന്തം തടവും രണ്ട് ദശലക്ഷം ദിനാർ പിഴയും

0

കുവൈത്ത് സിറ്റി: കള്ളപ്പണം വെളപ്പിച്ച കേസിലൽ കുവൈത്തിൽ പ്രവാസിക്ക് വൻതുക പിഴ. സ്റ്റേറ്റിന് 25 ശതമാനം മൂലധനമുള്ള ഒരു പ്രധാന കമ്പനിയുടെ അക്കൗണ്ടിംഗ് യൂണിറ്റ് മേധാവിയെ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈജിപ്ഷ്യൻ പൗരനായ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും രണ്ട് ദശലക്ഷം ദിനാർ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. 

തൊഴിലുടമയുടെ പണം റിയൽ എസ്റ്റേറ്റും സ്വർണ്ണക്കട്ടികളും വാങ്ങാൻ ഉപയോഗിച്ച് അവ വെളുപ്പിച്ചുവെന്നാണ് കേസ്. രണ്ടാമത്തെ പ്രതിയായ അമേരിക്കൻ പൗരനെ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചു. ഇയാൾ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയും ഒന്നാം പ്രതിയുമായി ചേർന്ന് കുറ്റകൃത്യത്തിൽ പങ്കാളിയാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here