പഠിക്കാന്‍ വിദ്യാര്‍ഥികളില്ല; ജേണലിസം കോഴ്‌സ് അവസാനിപ്പിച്ച് പ്രമുഖ മാധ്യമപഠന സ്ഥാപനം

0

ബംഗളൂരു: ജേണലിസം മാസ് കമ്യൂണിക്കേഷനിലെ ഏറ്റവും മികച്ച കോളജുകളിലൊന്നായ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസും ആന്‍ഡ് ന്യൂ മിഡിയ മാധ്യമപഠനം അവസാനിപ്പിക്കുന്നു. പഠിക്കാന്‍ വേണ്ടത്ര വിദ്യാര്‍ഥികളില്ലാത്തതിനെ തുടര്‍ന്നാണ് ഈ അധ്യയന വര്‍ഷത്തെ കോഴ്‌സ് അവസാനിപ്പിക്കാനുള്ള തീരുമാനം. ഫീസ് തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.(There are no students to study; A leading institution of media studies after completing the journalism course,)

‘ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതില്‍ ഖേദിക്കുന്നു’. കഴിഞ്ഞ 24 വര്‍ഷമായി മാധ്യമരംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനം എന്ന നിലയില്‍ വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം & ന്യൂ മീഡിയ അറിയിച്ചു. നിരവധി പ്രമുഖരെ മാധ്യമരംഗത്തേക്ക് സംഭാവന ചെയ്ത സ്ഥാപനമാണ് ഐഐജെഎന്‍എം.

അടച്ച പ്രവേശന ഫീസ് തിരികെ നൽകുന്നതിനായി പുതുതായി അഡ്മിഷൻ എടുത്ത വിദ്യാർഥികളുടെ ബാങ്ക് വിവരങ്ങൾ അധികൃതർ ആവശ്യപ്പെട്ടു. പ്രവേശനം നേടിയ വിദ്യർഥികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുവെന്ന് തിരിച്ചറിയുന്നു. എന്നാൽ തങ്ങൾ ഈ കോഴ്സ് അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല. പത്ത് ദിവസത്തിനുള്ളിൽ തുക വിദ്യാർഥികൾക്കും മടക്കി നല്‍കുമെന്ന് ഐഐജെഎന്‍എം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here