ടി20 ഹീറോ ! കോഹ്‌ലിയുടെ നേട്ടം സുര്യകുമാര്‍ സ്വന്തമാക്കിയത് പകുതി ഇന്നിങ്‌സില്‍

0

ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയുടെ ജയത്തില്‍ സൂര്യകുമാര്‍ യാദവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. 26 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സൂര്യകുമാര്‍ 28 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്.

മൂന്നാം ഓവറില്‍ രോഹിത്തും പവര്‍പ്ലേക്ക് തൊട്ടുപിന്നാലെ ഏഴാം ഓവറില്‍ പന്തും മടങ്ങിയതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്. കോഹ്‌ലി കൂടി പുറത്തായതോടെ ഓമ്പതാം ഓവറില്‍ 63-3 എന്ന നിലയില്‍ ഇന്ത്യ പതറി.

വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത് സൂര്യകുമാറിന്റെ ഇന്നിങ്‌സായിരുന്നു. ശിവം ദുബെ പുറത്തായതിന് ശേഷം ഹര്‍ദിക്കുമായി ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സൂര്യകുമാറായിരുന്നു.ടി20 ക്രിക്കറ്റില്‍ ഇത് പതിനഞ്ചാം തവണയാണ് സൂര്യകുമാര്‍ യാദവ് കളിയിലെ താരമാകുന്നത്. 61 മത്സരങ്ങളില്‍ നിന്നാണ് സൂര്യയുടെ ഈ നേട്ടം. ഇതോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനെന്ന വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പവും സൂര്യയെത്തി. വിരാട് കോഹ് ലി 113 മത്സരങ്ങളില്‍ നിന്നാണ് 15 തവണ കളിയിലെ താരമായതെങ്കില്‍ സൂര്യകുമാര്‍ അതിന്റെ പകുതി മത്സരത്തില്‍ നിന്നാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here